സംവാദം:റജാ ഗരോഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റജാ ഗരോഡി അഥവാ റോജർ ഗരോഡി ഫ്രഞ്ച് പേരിന്റെ ഉച്ചാരണമാണെങ്കിൽ ഇത് രണ്ടും തെറ്റാണ്.

ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമാണ്, മാർക്സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അം‌ഗവുമായിരുന്ന ഗരോഡി - ഇവിടെ കഥാപുരുഷന് നല്കിയ വിശേഷണങ്ങൾക്ക് പൊരുത്തമില്ലായ്ക എന്ന കുഴപ്പമുണ്ട്. മാർക്സിസ്റ്റ് സൈദ്ധാന്തികനും തത്വചിന്തകനും എന്ന് സാധാരണ പ്രയോഗിച്ച് കാണാറില്ല. അവ തമ്മിൽ അടിസ്ഥാനപരമായ പൊരുത്തമില്ലായ്ക ഉണ്ട് എന്നതിനാലായിരിക്കാം.

ആവശ്യമില്ലാത്ത വിശേഷണങ്ങൾ ഒഴിവാക്കേണ്ടതാണ്, വിശേഷിച്ചും വിജ്ഞാനകോശലേഖനങ്ങളിൽ.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

റോജർ ഗരോഡി എന്നായിരുന്നു അദ്ദേഹത്തിൻറെ പേര്..പിന്നീട് ഇസ്ലാം സ്വീകരിച്ചപ്പോൾ റജാ എന്നാക്കി മാറ്റിയതാണ്. (പിന്നെ ഫ്രെഞ്ച് ഉച്ചാരണം എനിക്കറിയില്ല!)

അദ്ദേഹം മാർ‌ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു എന്നത് ശരിയല്ലേ....പിന്നീട് മാർ‌ക്സിസം വിട്ടെങ്കിലും തത്വചിന്താമേഖല അദ്ദേഹം കൈവിട്ടിട്ടില്ല....പിന്നെ നമ്മളദ്ദേഹത്തെ എന്തു പേരിട്ടു വിളിക്കും! ബിന്നാഗ്‌ 16:26, 15 ഏപ്രിൽ 2008 (UTC)

പുസ്തകത്തിന്റെ കവറിൽ Roger എന്നാണല്ലോ കാണുന്നത്. എവിടെയാണ് മറിച്ച് അദ്ദേഹത്തിന്റെ പേര് എഴുതിയിട്ടുള്ളത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:റജാ_ഗരോഡി&oldid=677018" എന്ന താളിൽനിന്ന് ശേഖരിച്ചത്