സംവാദം:യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തർജ്ജിമ[തിരുത്തുക]

ഈ വാക്കുകളുടെ തർജ്ജിമ എന്താണ്?

  • Romanticism
  • Enlightenment
  • Sentimentality
  • Classicism

Simynazareth 10:29, 13 ജൂൺ 2007 (UTC)simynazareth[മറുപടി]

  • കാല്പനികതാ പ്രസ്ഥാനം
  • ബോധോദയം എന്നോ മറ്റോ ആകാമെന്നു തോന്നുന്നു. സന്ദർഭം വ്യക്തമാക്കിയാൽ നല്ല വാക്കു കിട്ടുമായിരിക്കും.
  • ഭാവുകത്വം
  • ....

മൻ‌ജിത് കൈനി 13:08, 13 ജൂൺ 2007 (UTC)[മറുപടി]

ശൃംഗാരം, വെളിപാട്, ക്ലാസ്സ്-- ക്ലാസ്സിക്ക് - മഹത്തരം??? ചള്ളിയാൻ 16:56, 13 ജൂൺ 2007 (UTC)[മറുപടി]


പിന്നേയ് ഈ ː ന്റെ അർത്ഥം യ് എന്നാണോ? അത് വവ്വൽ ലെങ്ത്ത് അല്ലേ? അതായത് ഗോ‌ഓഓതെ എന്നല്ലേ സൂചിപ്പിക്കുക? --ചള്ളിയാൻ 17:41, 13 ജൂൺ 2007 (UTC)[മറുപടി]

ഉച്ചാരണം (സൌണ്ട് ക്ലിപ്പ്) ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ ഉണ്ടല്ലോ. കേട്ടുനോക്കൂ. Simynazareth 19:33, 13 ജൂൺ 2007 (UTC)simynazareth[മറുപടി]

എങ്കിൽ ː ന്റെ അർത്ഥം തിരുത്തണം! അത് ഒരു നീട്ടം ആണ്‌ സൂചിപ്പിക്കുന്നത്. ഥേ എന്ന് തന്നെയാണോ? ധേ, ദേ, തേ എന്നൊക്കെയല്ല എന്ന് എങ്ങനെ അറിയാം? തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. പരമാർത്ഥം അറിയാനുള്ള ആഗ്രഹം കൊണ്ടാണ്‌. ipa തിരുത്തെണ്ടി വരുമോ? --ചള്ളിയാൻ 02:17, 14 ജൂൺ 2007 (UTC)[മറുപടി]