സംവാദം:യൂദാസ് സ്കറിയോത്ത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂദാസിന്റെ നാട്[തിരുത്തുക]

യൂദാസ് ഗലീലിക്കാരനായിരുന്നുവെന്ന് ബൈബിൾ പറയുന്നതെവിടെയാണ്? അങ്ങനെ പറയുന്നുണ്ടെന്ന് തോന്നുന്നില്ല. യേശുവിന്റെ ശിഷ്യന്മാരിൽ ഗലീലേയൻ അല്ലായിരുന്നത് യൂദാസ് സ്കറിയോത്ത മാത്രമായിരുന്നുവെന്നാണ് എന്റെ അറിവ്. ശ്ഷ്യന്മാരിൽ അയാളുടെ മാത്രം നാട് Judea ആയിരുന്നു. ഒരു പക്ഷേ, യൂദാസ് കുഴപ്പത്തിൽ പെടാൻ അതും ഒരു കാരണമായിരുന്നിരിക്കാം. Oxford Companion to the Bible-ൽ യൂദാസ് സ്കറിയോത്തയെക്കുറിച്ചുള്ള ലേഖനത്തിൽ ഇങ്ങനെ കാണുന്നുണ്ട്:- "The name Iscariot probably means "man from Kerioth" (a village in southern Judea).Georgekutty 10:18, 9 ജൂൺ 2008 (UTC)[മറുപടി]