സംവാദം:യഹോവയുടെ സാക്ഷികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിലെ ഉള്ളടക്കം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ , മാറ്റങ്ങൾ വരുത്തുമ്പോൾ ദയവായി വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളിക്കുക. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക.

ഔദ്യോഗിക വെബ്സൈറ്റ്[തിരുത്തുക]

http://jw.org/

ഇത് ഔദ്യോഗിക വെബ്സൈറ്റ് ആണോ എന്നു പരിശോധിക്കുക. --Vssun 12:26, 12 മാർച്ച് 2009 (UTC)[മറുപടി]

അതെ ഇതു തന്നെയ — ഈ തിരുത്തൽ നടത്തിയത് 117.199.3.170 (സംവാദംസംഭാവനകൾ)

ഇതാണ് യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക മലയാളം വെബ്സൈറ്റ് : https://www.jw.org/ml/

തലക്കെട്ട്[തിരുത്തുക]

യഹോയയുടെ സാക്ഷികൾ എന്നതല്ലേ കൂടുതൽ അനുയോജ്യമായ തലക്കെട്ട്? --Anoopan| അനൂപൻ 14:02, 28 ജൂലൈ 2010 (UTC)[മറുപടി]

യഹോവാസാക്ഷികൾ എന്നല്ലേ പൊതുവേ അറിയപ്പേടുന്നത്? കൂടാതെ.. യഹോവയുടെ സാക്ഷികൾ=യഹോവാസാക്ഷികൾ--Vssun (സുനിൽ) 15:13, 28 ജൂലൈ 2010 (UTC)[മറുപടി]

യഹോവാസാക്ഷികൾ എന്നു പൊതുവേ അറിയപ്പെടുന്ന ഈ വിഭാഗക്കാർ 'യഹോവയുടെ സാക്ഷികൾ' എന്നാണ് ഔദ്യോഗികമായി ഉപയോഗിക്കുന്ന നാമം. ഒരു തിരിച്ചുവിടൽ താൾ കൂടി കൊടുക്കാം എന്നു തോന്നുന്നു. - Johnchacks 16:57, 28 ജൂലൈ 2010 (UTC)[മറുപടി]


http://watchtower.org/my/index.html ഈ സൈറ്റിൽ നിന്നു് ഔദ്യോഗിക നാമം യഹോവയുടെ സാക്ഷികൾ എന്നാണെന്ന് കാണുന്നു. അതിനാൽ തലക്കെട്ട് അങ്ങനാക്കിയിട്ട് യഹോവാസാക്ഷികൾ എന്നു പൊതുവേ അറിയപ്പെടുന്നു എന്ന കുറിപ്പ് കൂടെ ചേർക്കുന്നതാവും നല്ലത്.റീഡയറക്സ്ടും ആവാം --ഷിജു അലക്സ് 11:07, 29 ജൂലൈ 2010 (UTC)[മറുപടി]
അപ്പോൾ ഞാൻ കൃസ്തുമതം എന്ന താളിൽ നടത്തിയ മാറ്റം കൂടി ശ്രദ്ധിക്കുക ...--സുഗീഷ് 11:08, 29 ജൂലൈ 2010 (UTC)[മറുപടി]

" അവകാശപ്പെടുന്ന" എന്ന മാറ്റം ശരിയല്ല ..കാരാണം അതു സത്യമാ..In english wiki of Jehovah's witnesses it is given as a fact not as a claim...സ്നേഹശലഭം:സം‌വാദം 15:24, 29 ജൂലൈ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഇതിനെ വർഗ്ഗം:ക്രൈസ്തവസഭകൾ എന്ന വർഗ്ഗത്തിൽത്തന്നെ ഉൾക്കൊള്ളിച്ചുകൂടേ?--Vssun (സുനിൽ) 15:45, 29 ജൂലൈ 2010 (UTC)[മറുപടി]

സംശയമാണു്. ഇംഗ്ഗ്ലീഷ് വിക്കി തന്നെ നോക്കൂ. ഇംഗ്ഗ്ലീഷ് വിക്കിയിൽ സ്ഥിരമായി വാൻഡലിസത്തിനു്/നിക്ഷ്പിത എഴുത്തിനു് വിധേയമാകുന്ന ഒരു താളാണിത്. അതിനാലാണു് അതവിടെ സെമി പ്രൊട്ടക്ട് ചെയ്തിരിക്കുന്നത്. സത്യത്തിൽ ഇംഗ്ഗ്ലീഷ് വിക്കിയിലുള്ളതിൽ ശരിയെത് എന്ന സംശയം എനിക്കും ഉണ്ടു്.--ഷിജു അലക്സ് 15:51, 29 ജൂലൈ 2010 (UTC)[മറുപടി]

ക്രിസ്തീയ സഭ എന്നതിനേക്കാൾ ഇതു ഒരു സമാന്തര ക്രിസ്തു മതമാണ് . അതു കൊണ്ട് ഒരു പുതിയ ഉപവിഭാഗം തുടങ്ങേണ്ട വരുമെന്നു തോന്നുന്നു :) - Johnchacks 16:01, 29 ജൂലൈ 2010 (UTC)[മറുപടി]

സമാന്തരക്രൈസ്തവസഭകൾ, ഇതല്ലാതെ മറ്റേതെങ്കിലുമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ മാത്രമേ ഒരു വർഗ്ഗത്തിന്റെ ആവശ്യമുള്ളൂ. അല്ലെങ്കിൽ മതങ്ങൾ എന്ന പൊതുവർഗ്ഗത്തിൽ ചേർക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 05:21, 30 ജൂലൈ 2010 (UTC)[മറുപടി]

മതങ്ങൾ എന്ന പൊതുവർഗ്ഗത്തിൽ ചേർക്കുന്നതായിരിക്കും നല്ലത്--സ്നേഹശലഭം:സം‌വാദം 16:08, 2 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ഇംഗ്ലിഷ് വിക്കിയിൽ christianity ഫലകം ചേർത്തിരിക്കുന്നു, കൂടാതെ ഇംഗ്ലിഷ് വിക്കിയിൽ 'Religion' എന്ന വർഗ്ഗം മലയാളത്തിൽ 'മതങ്ങൾ' എന്ന വർഗ്ഗത്തിനു സമാനമായല്ല ഉപയോഗിച്ചിരിക്കുന്നത് (Parent categories->Christianity->WikiProject Christianity->WikiProject Jehovah's witnesses ).കൂടാതെ Christianity->Christian theology->nontrinitarian(അത്രിത്വം)->Jehovah's witnesses എന്ന രീതിയും കാണാം. ആയതിനാൽ ക്രൈസ്തവം ചേർക്കുന്നു..സ്നേഹശലഭം:സം‌വാദം 18:16, 20 ഓഗസ്റ്റ് 2010 (UTC)[മറുപടി]

റിവേർട്ടുകൾ[തിരുത്തുക]

ഞാൻ ഇന്നലെ ശുദ്ധഗതിയ്ക്ക് നടത്തിയ തിരുത്തലുകൾ ഒന്നോടെ revert ചെയ്തിരിക്കുന്നതായി കണുന്നു. അതോടെ, "പൂർണ്ണമായും" വീണ്ടും "പൂർണ്ണ്മായും" എന്നായി; "ദൈവനിവേശിതം" "ദൈവനിശ്വസ്ത്ത്മാണെന്നും" ആയി "പരിശുദ്ധാത്മാവാവ്" "പരിശുദാത്മാവ്" ആയി. അതിലൊക്ക രസം "മുപ്പതിനായിരം" "നുപ്പാതിനായയിരത്തില്പരം" ആയതാണ്.

പുതിയതായി എഴുതി ചേർത്തതിലും ഒട്ടേറെ തെറ്റുകൾ ഉണ്ട്: "ദൈവശാസ്ത്രാത്തിനുമേലും,മറ്റ് ...... നിയത്രണം" എന്നൊക്കെ കാണാം. ഇതൊക്കെ തിരുത്തിയാലും revert ചെയ്യുമോ. അക്ഷരപ്പിശകുകൾ തിരുത്തിയത് ആശയപരമായ ഏതെങ്കിലും അജണ്ട വച്ചൊന്നുമല്ലായിരുന്നു. അക്ഷരശുദ്ധി ദൈവനിഷേധമാണോ?Georgekutty 01:43, 30 ജൂലൈ 2010 (UTC)[മറുപടി]

വൈജ്ഞാനികസ്വഭാവമുള്ള ലെഖനമാക്കാൻ മാറ്റിയെഴുതേണ്ടതുണ്ടു്. ഇതും ഇതിനെ അനുബന്ധിച്ചുള്ള വേരെ ചില ലെഖനങ്ങളും കഴിഞ്ഞ 2 ദിവസങ്ങളായി വരുന്നുണ്ടു്. --ഷിജു അലക്സ് 03:37, 30 ജൂലൈ 2010 (UTC)[മറുപടി]

ഞാനാ 5 ലേഖനപരംബര ഏഴുതുത് ...2,3 ദിവസത്തിനുള്ളിൽ പൂർത്തിയാക്കം എന്ന് വിചാരിക്കുന്നു.വിക്കിയിലെ അദ്യ ലേഖനമായത്തൂ കാരണം അക്ഷരപ്പിശകുകൾ വരുന്നു.(I mean I am not so good with transliteration).So please correct spellings after I complete it.Thank you..സ്നേഹശലഭം:സം‌വാദം 04:45, 30 ജൂലൈ 2010 (UTC)[മറുപടി]


വളരെ obvious ആയ അക്ഷരപ്പിശകുകളും ശൈലീസംബന്ധമായ കുറവുകളും തിരുത്താൻ ലേഖനം പൂർത്തിയാകും വരെ കാത്തിരിക്കേണ്ടതുണ്ടോ? ലേഖനം പുരോഗമിക്കുന്നതിനൊപ്പം അത്തരം തിരുത്തലുകളും നടന്നുകൊള്ളട്ടെ എന്നു വയ്ക്കുന്നതല്ലേ നല്ലത്? അവസാന വാക്ക് എന്നൊന്ന് വിക്കിപ്പീഡിയയിൽ ഇല്ലാത്തതിനാൽ, എഴുതിത്തുടങ്ങിയ ആൾക്കും എപ്പോൾ വേണമെങ്കിലും തിരുത്താമല്ലോ. ട്രാൻസ്ലിറ്ററേഷനിലെ പരിചയക്കുറവൊന്നും കാര്യമാക്കണ്ട. ധൈര്യമായി എഴുതിക്കൊള്ളുക.Georgekutty 06:23, 30 ജൂലൈ 2010 (UTC)[മറുപടി]

Thank you for comments I am taking care of it....സ്നേഹശലഭം:സം‌വാദം 08:35, 30 ജൂലൈ 2010 (UTC)[മറുപടി]

തെത്രാഗ്രമതോൺ[തിരുത്തുക]

ബൈബിൾ എഴുതിയ എബ്രായ ഭാഷയിൽ ദൈവത്തിന്റെ പേർ "തെത്രാഗ്രമതോൺ" എന്നായിരുന്നെന്നു ധരിച്ചുപോകുംവിധമല്ലേ ലേഖനത്തിൽ എഴുതിയിരിക്കുന്നത്? "തെത്രാഗ്രമതോൺ" എന്നാൽ നാലക്ഷരമുള്ള പേർ എന്നേ അർത്ഥമുള്ളു. "യഹോവ" എന്ന ദൈവനാമത്തെ വൃഥാ പ്രയോഗിക്കാതിരിക്കാൻ യവനീകൃതയഹൂദർ പകരം ഉപയോഗിച്ചിരുന്ന പദം മാത്രമല്ലേ അത്? മലയാളത്തിൽ "ചതുരക്ഷരി" എന്നോ മറ്റോ തെത്രാഗ്രമതോണെ പരിഭാഷപ്പെടുത്താം എന്നു തോന്നുന്നു.Georgekutty 14:58, 30 ജൂലൈ 2010 (UTC)[മറുപടി]

Clear cheythittund..സ്നേഹശലഭം:സം‌വാദം 18:52, 30 ജൂലൈ 2010 (UTC)[മറുപടി]

ധാരാളം വിമർശനങ്ങളെ നേരിടുന്ന പ്രസ്ഥാനമാണിത്, അതൊക്കെ ചേർക്കുന്നതുവരെ POV --Arayilpdas 15:37, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ലേഖനം ഇൻഗ്ലിഷിലെ അംഗികരിക്കപെട്ട(semi-protected) jehovah's witnesses എന്ന ലേഖനവുത്തിലെ ആശയങ്ങളുമായി പറ്റിനിൽക്കുന്നു.അതുകൊണ്ട് ലേഖനം പൂർത്തിയാക്കിയതിനു ശേഷം ഒരു proof read നടത്തി സംവാദങ്ങൾ തീർത്തതിനു ശേഷം POV മാറ്റി semi-protect ചെയ്യുന്നതാവും ഉചിതം..regards--സ്നേഹശലഭം:സം‌വാദം 16:33, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വിമർശനങ്ങൾ ഉൾപെടുത്തിയിരിക്കുന്നു...സന്തുലിതമായതിനാൽ POV നീക്കിയിരിക്കുന്നു...സ്നേഹശലഭം:സം‌വാദം 13:56, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]


പരമ്പരാഗത ക്രൈസ്തവരിൽ നിന്നു വ്യത്യസ്തരായ സമൂലമാറ്റചിന്താഗതിക്കാരും,ക്രിസ്തീയ സഭാ പുനരുദ്ധാരണനവാദികളും,ഏകദൈവവിശ്വാസികളുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതപ്രസ്ഥാനമാണ്‌ എന്ന തുടക്കത്തിൽ, പരമ്പരാഗത ക്രൈസ്തവർ ഏകദൈവവിശ്വാസികൾ പോലുമല്ല എന്ന സൂചനയുണ്ട്. യഹോവസാക്ഷികൾ അങ്ങനെ കരുതുന്നുണ്ടാകാം. എന്നാൽ അത് അവരുടെ വീക്ഷണമായേ കരുതാനൊക്കൂ. "പരമ്പരാഗതക്രൈസ്തവർ" എന്നു വിശേഷിപ്പിക്കപ്പെടുന്നവർ, തങ്ങൾ ബഹുദൈവവിശ്വാസികളണെന്ന് സമ്മതിച്ചുതരുകയില്ലല്ലോ.Georgekutty 01:27, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താങ്കളുടെ അഭിപ്രായം ശരിയാണ്.ഏകദൈവവിശ്വാസികൾ എന്നത് മാറ്റി ,പകരം ത്രിത്വം എന്ന ദൈവസങ്കല്പം സ്വീകരിക്കാത്തവരുമായ എന്ന് മാറ്റിയിട്ടുണ്ട്..നന്ദി..സ്നേഹശലഭം:സം‌വാദം 05:27, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ഇൻഫോബോക്സിലുപയോഗിച്ചിരിക്കുന്ന ചിത്രം ഉചിതമാണെന്ന് തോന്നുന്നില്ല.--അഭി 16:12, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഈ പ്രസ്ഥാനത്തിനു കുരുശുപോലെയുള്ള യാതൊരടയാളങ്ങളില്ലാത്തനിനാൽ.. ഒരു അന്താരാഷ്ട്ര പ്രസ്ഥാനം എന്ന് സൂചിപ്പിക്കാൻ ആ ചിത്രം ഉപയോഗിച്ചിരിക്കുന്നു...മറ്റുള്ളവരുടെ അഭിപ്രായം നോക്കാം..എന്നിട്ട് തീരുമാനമെടുക്കാം.അശംസകളൊടെ...117.199.12.142 17:35, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കേരളത്തിൽ യഹോവ സാക്ഷികൾ എന്നറിയപെടുന്നു[തിരുത്തുക]

കേരളത്തിൽ പൊതുവെ "യഹോവാസാക്ഷികൾ" എന്ന് അറിയപ്പെടുന്നു എന്നതിനെ കേരളത്തിലെ ചരിത്രം തലക്കെട്ടിനു കീഴിലാക്കിയിരിക്കുന്നു. കാരണം കേരളത്തിൽ അവരെ അധിഷേപിക്കാൻ ഉപയോഗിക്കപെടുന്ന വാക്കുകൂടിയായതിനാൽ ആദ്യമെ "യഹോവാസാക്ഷികൾ" എന്ന് നൽകുന്നത് വിശ്വാസികൾക്ക് ഈ ലേഖനം സന്തുലിതമല്ലെന്നുള്ള ധാരണ ഉളവാക്കിയേക്കാം.കൂടാതെ കേരളത്തിൽ "യഹോവസാക്ഷി" എന്നറിയപെടുന്ന ഒരു പെന്തകോസ്ത് വിഭാഗം കൂടെയുണ്ട്. ആയതിനാൽ തെറ്റിദ്ധാരണ ഉളവാക്കാതിരിക്കാനും,വായനാക്കാരന് മാന്യമാണെന്ന് തോന്നൽ വരുത്താനും കേരളത്തിലെ ചരിത്രം തലക്കെട്ടിനു കീഴിൽ നൽകുന്നതാണ് നല്ല രീതിയെന്ന് കരുതുന്നു.— ഈ തിരുത്തൽ നടത്തിയത് സ്നേഹശലഭം (സംവാദംസംഭാവനകൾ)

യഹോവയുടെ സാക്ഷികൾ എന്നത്, മലയാളവ്യാകരണമനുസരിച്ചുതന്നെ യഹോവാസാക്ഷികൾ എന്ന് എഴുതാം. അതുകൊണ്ട് ആ പ്രയോഗം അവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കാണെന്ന് കരുതുന്നില്ല. കേരളത്തിൽ യഹോവാസാക്ഷി എന്നറിയപ്പെടുന്ന ഒരു പെന്തകോസ്ത് വിഭാഗം കൂടിയുണ്ടെങ്കിൽ അക്കാര്യം ഈ ലേഖനത്തിന്റെ മുകളിൽ സൂചിപ്പിക്കാം. --Vssun (സുനിൽ) 07:56, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ഒരു അന്താരാഷ്ട്ര സംഘടനെയാണ് ഇവിടെ വിവരിക്കുന്നത്. അതിലെ ഒരു ഭാഗം മാത്രമല്ലെ കേരളം? അപ്പോൾ പിന്നെ കേരളത്തിലെ കാര്യങ്ങൾ കേരളം തലക്കെട്ടിനു കീഴെ നൽകുന്നതാണ് ഉചിതം. കുടാതെ പത്രവാർത്താകളിൽ ഇപ്പോഴൊക്കെ യഹോവയുടെ സാക്ഷികൾ എന്നാണ് കാണപെടുന്നത്. കാലക്രമത്തിൽ ആ നാമം തന്നെ പ്രതീക്ഷിക്കാം.വ്യാകരണ പെശകുണ്ട്. ഉദാഹരണത്തിന്
  • രാമൻ കാളകൾ ,രാമൻ കാള എന്നതും
  • രാമന്റെ കാള എന്നതും രണ്ടല്ലെ?
സമാനമായി യഹോവ സാക്ഷികൾ അല്ലെങ്കിൽ യഹോവ സാക്ഷി എന്ന് പറഞ്ഞാൽ അത് "യഹോവ(ദൈവം) ആർക്കോ സാക്ഷി" എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ യഹോവയുടെ സാക്ഷികൾ എന്നതാണ് ശരി,അതായത് "യഹോവയ്ക്കു വേണ്ടി സാക്ഷ്യപെടുത്തുന്നവർ" എന്നത്. കൂടാതെ വിശ്വാസികൾ അതിഷ്ടപെടുന്നില്ല.എന്നിരുന്നാലും ഞാൻ അതു നീക്കാൻ ആവശ്യപെടുന്നില്ല. പക്ഷെ കേരളം തലക്കെട്ടിനു കീഴിലാക്കിയിരിക്കുന്നു...‌Regards..സ്നേഹശലഭം:സം‌വാദം 03:51, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ലേഖനത്തിന്റെ മുകളിൽ യഹോവാസാക്ഷികൾ എന്ന് ചേർക്കണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് യഹോവാസാക്ഷികൾ എന്ന പ്രയോഗം ആക്ഷേപമാകുന്നതെങ്ങനെയെന്ന് മനസിലായില്ല. സമാസങ്ങൾ പ്രയോഗമനുസരിച്ച് അർത്ഥവ്യത്യാസം വരും. കൂടുതൽ വിവരമില്ല എങ്കിലും രാമബാണം (രാമന്റെ ബാണം), രാപകൽ (രാവും പകലും) എന്നിവ ശ്രദ്ധിക്കുക. എന്റെ അറിവനുസരിച്ച് യഹോവാസാക്ഷികൾ എന്നത് പിരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ എന്നാണ് വരുന്നത്. --Vssun (സുനിൽ) 13:43, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അതെ താങ്ങളുടെ അഭിപ്രായം തന്നെയാ ഞാനും പറഞത്.ലേഖനത്തിന്റെ മുകളിൽ യഹോവാസാക്ഷികൾ എന്ന് ചേർക്കണ്ട എന്നത്.താഴെ കേരളം തലക്കെട്ടിനു കീഴിൽ ഉണ്ടല്ലൊ അങ്ങനെ തന്നെ തുടരട്ടെ..സ്നേഹശലഭം:സം‌വാദം 16:40, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ഈ വാദം വിക്കിപീഡിയയുടെഅടിസ്ഥാനയങ്ങൾക്ക് എതിരാണു്. --ഷിജു അലക്സ് 14:08, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]
നന്ദി അറിയില്ലായിരുന്നു.പക്ഷെ എന്റെ മറ്റു വാദങ്ങൾ അംഗീകരിക്കുമെന്ന് കരുതുന്നു...‌സ്നേഹശലഭം:സം‌വാദം 16:40, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]
യഹോവയുടെ സാക്ഷികൾ എന്നാണ് ശരിയെങ്കിൽ അത് തന്നെ താളിൽ നൽകട്ടെ, പക്ഷേ യഹോവാസാക്ഷികൾ എന്നു പറയുന്നത് ആക്ഷേപമാണെന്ന് ആദ്യമായിട്ടാണറിയുന്നത്, പരക്കെ പറയപ്പെടുന്നതിനാൽ അതും ലേഖനത്തിൽ വരട്ടെ, ഒപ്പം അതനുചിതമെങ്കിൽ അക്കാര്യവും തെളിവോടെ ചേർക്കേണ്ടത് തന്നെ (മുകളിൽ കൊടുത്തിരിക്കുന്ന തെറ്റായ സമാസമല്ല ഉദ്ദേശിച്ചത്). ഇൻഫോബോക്സിൽ കൊടുത്തിരിക്കുന്ന ചിത്രം എപ്രകാരമാണ് ലേഖനവുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാകുന്നില്ല. മറ്റു ചിത്രങ്ങളില്ലെങ്കിൽ പ്രമാണം:JWkingdomhall kerala.jpg, പ്രമാണം:YHWH.svg തുടങ്ങിയ ചിത്രങ്ങളേതെങ്കിലും ചേർക്കുന്നതാവും ഉചിതം.--പ്രവീൺ:സംവാദം 14:27, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]
താങ്കളുടെ അഭിപ്രായം ശരിയാണ്.പ്രമാണം:YHWH.svg ചിത്രം ചേർക്കുന്നതിനോട് യോജിക്കുന്നില്ല.ഒരു രാജ്യഹാൾ ചിത്രം നൽകിയിട്ടിണ്ട്.സ്നേഹശലഭം:സം‌വാദം 16:50, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചുരുക്കൽ[തിരുത്തുക]

ലേഖനം തീരെ നീളം കൂടിയതായി കാണപെടുന്നു(190 ബൈറ്റുകൾ).വിക്കി നയങ്ങൾനുസരിച്ച് 100-ൽ കൂടുതൽ ബൈറ്റുകളുണ്ടെങ്കിൽ trim ചെയ്യെണ്ടതാണ്. വരും ദിവസങ്ങളിൽ ആവശ്യമില്ലാത്ത അവലംബം നീക്കി കൊണ്ടും,ആവശ്യമെങ്കിൽ പ്രധാന ലേഖനങ്ങൾ ഉളവാക്കികൊണ്ടും ഞാൻ ചുരുക്കൽ നടത്താൻ ശ്രമിക്കുന്നതാണ്..--സ്നേഹശലഭം:സം‌വാദം 05:39, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

157 bytes ആക്കിയിട്ടുണ്ട്.കേരളം എന്ന താൾ 174 bytes ഉള്ളതിനാൽ 100 bytes തത്ത്വം മലയാളം വിക്കിയിൽ പ്രായോഗീകമല്ലെന്ന് കരുതുന്നു.ഇനി ചുരുക്കുന്നില്ല..--സ്നേഹശലഭം:സം‌വാദം 13:00, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

float@" 100 bytes തത്ത്വം മലയാളം വിക്കിയിൽ പ്രായോഗീകമല്ലെന്ന് കരുതുന്നു." --Vssun (സുനിൽ) 14:48, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]


അതു് ലാറ്റിൻ ലിപികൾ ഉപയോഗിക്കുന്ന വിക്കികൾക്കേ ബാധകമാവൂ. മലയാളം പോലുള്ള ഭാഷകൾക്ക് അത് ശരിയാവില്ല. ഒറ്റ അക്ഷരത്തിന്റെ സൈസ് തന്നെ ലാറ്റിന്റെ 4 ഇരട്ടി വരും. --ഷിജു അലക്സ് 14:51, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ശരിയാണ് യുനികോട് ഫൊണ്ടാകുമ്പോൾ വലിപ്പം കൂടുതൽ വരും...സ്നേഹശലഭം:സം‌വാദം 15:11, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒരു പി.ഒ.വി. കൂടി[തിരുത്തുക]

ലേഖനത്തിൽ പലയിടത്തും സുവാർത്തപ്രസംഗം എന്ന വാക്ക് കടന്നുവരുന്നുണ്ട്. ഇത് നിഷ്പക്ഷമല്ലെന്ന് കരുതുന്നു. ഇതിനെ മതപ്രചരണം എന്ന വാക്കുകൊണ്ട് മാറ്റിവെക്കൽ നടത്താൽ താൽപര്യപ്പെടുന്നു. --Vssun (സുനിൽ) 15:15, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സുവാർത്ത സുവിശേഷം തന്നെയാണ്‌. "നല്ല വിശേഷം" ആണ്‌ സുവിശേഷം. എങ്കിലും സുവിശേഷപ്രസംഗം എന്നെഴുതിയാൽ POV ആണെന്നു പറയുമോ? ചില വിഭാഗങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികപദങ്ങൾ എന്ന പരിഗണനയിൽ വിശ്വാസികളല്ലാത്തവർക്കു കൂടി സ്വീകരിക്കാവുന്നതും പൊതുവേ സ്വീകരിക്കപ്പെടുന്നതുമായ ഇത്തരം പ്രയോഗങ്ങളോട് കുറേക്കൂടി മയമുള്ള സമീപനം ആയിക്കൂടേ?Georgekutty 15:34, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സുവിശേഷപ്രവർത്തനം(Evangelism) അല്ലെങ്കിൽ സുവാർത്താപ്രസംഗം എന്നതാണ് ശരി, കാരണം മതപ്രചരണം എന്നതല്ല യഹോവയുടെ സാക്ഷികൾ നടത്തുന്നത്, ആളുകൾ കേട്ടാലും ഇല്ലെങ്കിലും ദൈവരാജ്യം ആഗതമായതിനാൽ മാനസാന്തരപെടുക എന്ന തങ്ങളുടെ ദൂതറിയിക്കുകയണുദ്ദേശ്യം. കൂടുതൽ അറിയാനാഗ്രഹിക്കുന്നവരെ മാത്രമേ വീണ്ടും സന്ദർശിക്കുന്നുള്ളു.--സ്നേഹശലഭം:സം‌വാദം 15:36, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മതപ്രചരണം എന്നത്, മതപരിവർത്തനം എന്ന അർത്ഥത്തിലല്ല പറഞ്ഞത്. തങ്ങളുടെ അഭിപ്രായം പ്രചരിപ്പിക്കുക എന്ന അർത്ഥം കൂടിയുണ്ടല്ലോ. സുവിശേഷത്തെ ഞാൻ എതിർക്കുന്നില്ല. സു വാർത്ത പ്രസംഗം എന്ന് കേട്ടപ്പോൾ ഒരു ആത്മപ്രശംസ അനുഭവപ്പെട്ടു അതുകൊണ്ടാണ്. --Vssun (സുനിൽ) 17:28, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഞാൻ സുവാർത്ത പ്രസംഗം എന്നത് എന്തെങ്കിലും ഉദ്ദേശത്തോടെ എഴുതിയതല്ല. എന്നിരുന്നാലും താങ്ങകളുടെ അഭിപ്രായം മാനിക്കുന്നു. സുവിശേഷപ്രവർത്തനം എന്നാക്കാം..---സ്നേഹശലഭം:സം‌വാദം 04:10, 19 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ചില സ്ഥലങ്ങളിൽ(3 times) സുവാർത്ത നിലനിറുത്തിയിരിക്കുന്ന. എന്നാൽ ചിത്രങ്ങളിൽ മാറ്റിയിട്ടുണ്ട്.-----സ്നേഹശലഭം:സം‌വാദം 04:21, 19 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അന്തർവിക്കി കണ്ണികൾ[തിരുത്തുക]

അന്തർവിക്കി കണ്ണികൾ (പൊതുവേ ബാഹ്യകണ്ണികൾ) ലേഖനത്തിന്റെ വിജ്ഞാനഭാഗത്തിനകത്ത് കൊടുക്കുന്നത് നല്ലതല്ല എന്ന് അഭിപ്രായം. വായനക്കാരെ ഈ സൈറ്റിൽ നിന്ന് പറഞ്ഞ് വിടുന്നതിന് തുല്യമാണത്. അതു കുറിപ്പുകളാക്കി മാറ്റിയത് തിരിച്ച് ലേഖനത്തിന്റെ ഉള്ളടക്കത്തിലേക്ക് തിരിച്ച് കേറ്റേണ്ടായിരുന്നു. യെശ്ശയ്യാവ് എന്ന പേരിൽ വിക്കിപീഡിയയിൽ ഒരു താൾ ഉണ്ടെങ്കിൽ അതിലോട്ട് ലിങ്ക് ചെയ്യുകയും, വിക്കിസോഴ്സിലേക്കുള്ള കണ്ണി കുറിപ്പുകളായി മാറ്റുകയുമാണ് ഭംഗി എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 13:15, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒരു കാര്യത്തിന് ഒന്നിലേറെ അവലംബങ്ങളുണ്ടെങ്കിൽ അവ വ്യത്യസ്ത റെഫ് ടാഗിനുള്ളിൽ കൊടുക്കുന്നതാണ് കാണാനും, റെഫറൻസുകൾ മനസ്സിലാക്കാനും നല്ലത്--പ്രവീൺ:സംവാദം 13:18, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]
യോജിക്കുന്നില്ല. അന്തർവിക്കി കണ്ണികൾ ഉപയോഗിച്ചാലും ലേഖനത്തിന്റെ താഴെ ചെന്നിട്ട് പിന്നെ അവിടെ നിന്ന് മുകളിൽ വരണ്ടെ? കൂടാതെ English വിക്കിയിൽ അന്തർവിക്കി ബൈബിളിൽ നിന്ന് ക്വേട്ട് ചെയ്യുമ്പോൾ കാണുന്നില്ല്, മറിച്ച് നേരിട്ടു തന്നെ നൽകിയിരിക്കുന്നു. ഒരു back click നൽകിയൽ തിരികെ അതേ സ്ഥലത്തെത്തുന്നുണ്ടല്ലോ, കൂടാതെ അന്തർവിക്കി കണ്ണികൾ ഉപയോഗിക്കുന്ന രീതി Complex ആയിട്ടുകാണുന്നു. താഴെ വരേണ്ടിവരുമ്പോൾ പിന്നെ അവിടെ നിന്നും click ചെയ്യണ്ടേ? അല്ലെങ്കിൽ താഴെ ആ വാക്യം നൽകണം. താഴെ ആ വാക്യം നൽകിയാൽ ലേഖനം size കൂടുതലാവും. ഇതെല്ലാം ഒഴിവാക്കാൻ English വിക്കിയിൽ നൽകിയിരിക്കുന്നതു പോലെ നൽകുന്നതാണുചിതമെന്ന് ഞാൻ കരുതുന്നു..--സ്നേഹശലഭം:സം‌വാദം 13:27, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]
മുകളിൽ കാണുന്ന യേശയ്യാവ് പുസ്തകത്തിലെ ലിങ്ക് നീക്കിയിട്ടുണ്ട്, താഴെ രണ്ടാമതു വരുന്നത് വാക്യമാക്കിട്ടുണ്ട് ..---സ്നേഹശലഭം:സം‌വാദം 13:36, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ലേഖനത്തിന്റെ ഉള്ളടക്ക ഭാഗം പുറത്തേയ്ക്ക് നയിക്കാതിരിക്കാനും ലേഖനത്തിന്റെ ചട്ട ശരിയാക്കാനുമാണ് റെഫറൻസ് ടാഗുകൾ. അപ്‌ ആൻഡ് ഡൗൺ നാവിഗേഷനും റെഫ് ടാഗിൽ തന്നെ ലഭ്യമാണ്. ലേഖനത്തിന്റെ വിജ്ഞാന ഉള്ളടക്കത്തിൽ നൽകുന്ന ലിങ്കുകൾ വിക്കിപീഡിയയിലെ തന്നെ ലേഖനങ്ങളിലേയ്ക്ക് നയിക്കാനുള്ളതാണ്. കുറിപ്പുകളിൽ നിരവധി വാക്യങ്ങൾ ചേർക്കുന്നതിൽ തെറ്റൊന്നുമില്ല, ഉദാഹരണത്തിന് ഇവിടെ യെശ്ശയ്യാവ് എന്ന അദ്ധ്യായത്തിലെ പ്രസക്തമായ വാക്യങ്ങൾ കുറിപ്പുകളിൽ ഉദ്ധരിക്കാം. ഈ വാക്യങ്ങൾ ലേഖനം പിന്നീട് തിരുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിൽ {{fn}}, {{fnb}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിച്ച് കുറിപ്പുകൾ എന്ന തലക്കെട്ടിൽ തന്നെ നേരിട്ട് ചേർക്കാം. ഉബുണ്ടു എന്ന ലേഖനത്തിൽ ഇപ്രകാരം ഉപയോഗിച്ചിരിക്കുന്നത് കാണുക. ഇംഗ്ലീഷ് വിക്കിപീഡിയയും സാധാരണ വിക്കി തന്നെയാണ്, തെറ്റുകൾ ശരിയാകാൻ കാലതാമസമെടുത്തേക്കാം ;-) -പ്രവീൺ:സംവാദം

ഇംഗ്ലീഷ് വിക്കിപീഡിയ റെഫറൻസ് ആയി ഉപയോഗിക്കാതിരിക്കുകയാണ് ഭംഗി--പ്രവീൺ:സംവാദം 15:06, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]
മാറ്റിയിട്ടുണ്ട്..ഇനി ശ്രദ്ധിക്കാം....നന്ദി.--സ്നേഹശലഭം:സം‌വാദം 15:35, 24 ഓഗസ്റ്റ് 2010 (UTC)[മറുപടി]

രക്തചിത്രം[തിരുത്തുക]

യഹോവാസാക്ഷികൾ രക്തം സ്വീകരിക്കില്ലെന്നത് വേണ്ടത്ര പ്രാധാന്യത്തോടെ ഒരു ഉപവിഭാഗമായി ലേഖനത്തിൽ കൊടുത്തിട്ടുണ്ടല്ലോ? നേരിട്ട് യാതൊരു ബന്ധവുമില്ലാതെ, വെറുതേ ഒരു രക്ത പാക്കേജിന്റെ ചിത്രം കൊടുത്തിട്ട് യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കില്ല എന്നടിക്കുറിപ്പെഴുതി വെയ്ക്കുന്നത് പലപ്പോഴും നിലവാരമില്ലാത്ത പത്രങ്ങളുടെ രീതിയാണ്, വിജ്ഞാനകോശത്തിന്റെ അല്ല എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 14:47, 18 സെപ്റ്റംബർ 2010 (UTC)[മറുപടി]

ശരിയായിരിക്കാം നീക്കിയിട്ടുണ്ട്.‌സ്നേഹശലഭം:സം‌വാദം 00:36, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിമർശനം പുത്തരിയല്ല(??)[തിരുത്തുക]

വിമർശനം പുത്തരിയല്ല എന്നൊക്കെ ചുമ്മാ എഴുതിയതായിരുന്നോ? ഇന്ന് മലയാളത്തിൽ ലഭ്യമായ എറ്റവും നല്ല പേജാണ് ലിങ്കായി കൊടുത്തത്. മുഖ്യധാരാ ക്രൈസ്തവരുടെ വീക്ഷണം തന്നെയാണ് അതിലുള്ളത്. സ്വയം തീരുമാനിച്ച് ഇഷ്ടമില്ലാത്തത് ഒഴിവാക്കുന്നത് നല്ല പ്രവണതയായി തോന്നുന്നില്ല. -- സിജോ വർഗ്ഗീസ്, മൈക്കാവ് 18:21, 28 ഡിസംബർ 2010 (UTC)[മറുപടി]

നിലവാരമില്ല എന്നത് ഞാൻ വീണ്ടും ആവർത്തിക്കുന്നു. താങ്കളുടെ പേജിൽ സുചിപ്പിച്ചിട്ടുണ്ട്. വിമർശനങ്ങൾ നിലവാരമില്ലാത്തതാകരുത്.--സ്നേഹശലഭം:സം‌വാദം 18:41, 28 ഡിസംബർ 2010 (UTC)[മറുപടി]
വിക്കിയിലെ സകല താളിലും ഗോട്ട്ക്വസ്റ്റ്യൻസ്.ഓർഗിലേയ്ക്കുള്ള താളുകൾ കുത്തിക്കയറ്റുന്നതിനെ ലിങ്ക് സ്പാമിങ് എന്നും പറയാം--പ്രവീൺ:സംവാദം 18:46, 28 ഡിസംബർ 2010 (UTC)[മറുപടി]
ഞാൻ ഇക്കാര്യം പല പ്രാവശ്യം സുചിപ്പിച്ചതാണ്. ഇനി ഇങ്ങനെ തുടർന്നാൽ അഡ്മിനെ അറിയിക്കേണ്ടി വരും.--സ്നേഹശലഭം:സം‌വാദം 18:57, 28 ഡിസംബർ 2010 (UTC)[മറുപടി]
ആയിരക്കണക്കിന് ലിങ്കുകൾ പ്രസ്തുത വെബ്സെറ്റിൽ നിന്നും വിക്കിയിലെ അനേക ഭാഷകളിൽ നൽകിയിരിക്കുന്നു എന്നത് ഒരിക്കൽ തെളിയിച്ചതാണ്. ദയവായി പരിശോദിക്കുക. -- സിജോ വർഗ്ഗീസ്, മൈക്കാവ് 19:00, 28 ഡിസംബർ 2010 (UTC)[മറുപടി]
മറ്റ് വിക്കിയുമായി താരതമ്യം ചെയ്യാതിരിക്കുക. അത് വിക്കി നയമല്ല. ഈ ലേഖനം യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള വിമർശനങ്ങൾക്കുള്ള വേദിയല്ല. നിലവാരമുള്ള വിമർശനങ്ങൾ ആവശ്യത്തിലധികം ഉൾകൊള്ളിച്ചിട്ടുണ്ട്.--സ്നേഹശലഭം:സം‌വാദം 19:03, 28 ഡിസംബർ 2010 (UTC)[മറുപടി]

വിക്കിപീഡിയ വാച്ച് ടവർ വെബ്പേജുപോലെതന്നെ ഇരിക്കണമെന്ന് ശഠിക്കുന്നത് ശരിയാണോ? വിമർശനങ്ങളും മറുപടിയും ഒരാൾ തന്നെ എഴുതിയാണെന്നതിനാൽ അതിന് സന്തുലിതാവസ്ഥ അവകാശപ്പെടുവാൻ സാധിക്കുമോ? കാര്യമായ ഒരു വിമർശനവും അതിൽ വന്നിട്ടുമില്ല. ഇംഗ്ളീഷ് ലേഖനവുമായി താരതമ്യപ്പെടുത്തിനോക്കൂ…-- സിജോ വർഗ്ഗീസ്, മൈക്കാവ് 19:38, 28 ഡിസംബർ 2010 (UTC)[മറുപടി]

വിമർശനങ്ങൾ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അവ ഉൾപ്പെടുത്താനാണ് നോക്കേണ്ടത്. അല്ലാതെ വിമർശനം എന്ന പേരിൽ (അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പേരിൽ) താത്പര്യമുള്ള വെബ്സൈറ്റിലോട്ട് കണ്ണികൾ കുത്തിച്ചേർക്കാനല്ല.--പ്രവീൺ:സംവാദം 02:12, 29 ഡിസംബർ 2010 (UTC)[മറുപടി]
സിജോ, കാര്യമായ എത് വിമർശനമാണ് താങ്കൾ പറയുന്നത്? ഞാനും കുറേക്കാലം ഇംഗ്ലിഷ് വിക്കിയിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. താങ്കളുടെ gotquestion.org-ലെ വിമർശനങ്ങൾ reliable source അല്ല. ഞാൻ ഉൾകൊള്ളിച്ചിരിക്കുന്നത് യഹോവയുടെ സാക്ഷികളെ പറ്റി Reserach നടത്തി പ്രസിദ്ധീകരിക്കപെട്ട ലേഖനങ്ങളിൽ നിന്നും പുസതകത്തിൽ നിന്നുമുള്ളതാണ്. പിന്നെ ഈ പേജിൽ ഇനിയും കൂടുതലായി വിമർശനങ്ങൾ എഴുതുന്നതും ഉചിതമല്ല. കാരണം വേണ്ടാവുന്നതിലും അധികം പ്രാധാന്യം നൽകുന്നത് വിക്കി നയങ്ങൾക്ക് എതിരാണ്.വിക്കിപീഡിയ undue weight നയം കാണുക കൂടാതെ ഇതും കാണുക--സ്നേഹശലഭം:സം‌വാദം 04:34, 29 ഡിസംബർ 2010 (UTC)[മറുപടി]

മുഖ്യധാരാ ക്രൈസ്തവ വീക്ഷണം എഴുതപ്പെടാതിരിക്കുവാൻ സാധിക്കില്ല!![തിരുത്തുക]

ഈ വെബ്പേജിനെ താങ്കൾ ഒരുപാട് ഭയപ്പെടുന്നതുപോലെ തോന്നുന്നു. ഇതിൽ ഏത് വാക്കിനാണ് നിലവാരം ഇല്ലാത്തതായി താങ്കൾക്ക് തോന്നുന്നത് എന്ന് മനസ്സിലാകുന്നില്ല. ഈ ലിങ്ക് മുഖ്യധാരാ ക്രൈസ്തവ (പ്രൊട്ടസ്റന്റ് / കത്തോലിക്കാ ) വീക്ഷണമായോ വിമർശനമായോ ഒരു പുറംകണ്ണിയായി നൽകിയാൽ വാച്ച് ടവർ ഇടിഞ്ഞുപോകുമെന്ന് ഞാൻ കരുതുന്നില്ല. ഇനി താങ്കൾ അങ്ങനെ ഭയപ്പെട്ടാൽപോലും മുഖ്യധാരാ ക്രൈസ്തവ വീക്ഷണം എഴുതപ്പെടാതിരിക്കുവാൻ സാധിക്കില്ല. അതിനാൽ ഒരു അഭിപ്രായ സമന്യയത്തിനായി ശ്രമിക്കാവുന്നതാണ്. കൂടാതെ 15,000 അനുയായികൾ 'ഉണ്ടെന്ന്' താങ്കൾ തന്നെ അവകാശപ്പെടുന്ന യഹോവാ സാക്ഷികളുടെ വീക്ഷണം മുഖ്യധാരാ ക്രൈസ്തവ വിശ്വാസ സംബന്ധമായ ലേഖനങ്ങളിൽ കുത്തികയറ്റുന്നതും, ഒരു സൂചനപോലും നൽകാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാച്ച് ടവറിലേക്ക് പുറംകണ്ണിയായി കൊടുക്കുന്നതും നാളിതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്നതിനാൽ അത് ഒരു അവകാശമായി കരുതുന്നതും ശരിയല്ല. പുറംകണ്ണികളുടെ നിലവാരവും സ്വീകാര്യതയും വാച്ച് ടവറിൽ നിന്ന് കിട്ടുന്ന മഞ്ഞക്കണ്ണട മാത്രം ഉപയോഗിച്ച് കാണാതിരിക്കുവാൻ ശ്രമിക്കുക. പിന്നെ വിക്കിപീഡിയ സ്വകാര്യസ്വത്തവകാശ പരിധിയിൽ വരില്ലെന്നുമാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 07:18, 29 ഡിസംബർ 2010 (UTC)[മറുപടി]

സിജോ വർഗ്ഗീസ്, മൈക്കാവ് -ന് മാനസ്സിക പ്രശ്നം വല്ലതും ഉണ്ടോ? gotquestion.org ഒരു reliable source അല്ല എന്നത് ഞാൻ ആവർത്തിക്കുന്നു. ഞാൻ ആരെയും ഭയപെടേണ്ട കാര്യമില്ല. മുഖ്യധാര ക്രൈസ്തവരുടെ വീക്ഷണം ഇവിടെ എന്തിനുൾകൊള്ളിക്കണം. ലേഖനം യഹോവയുടെ സാക്ഷികളെകുറിച്ചുള്ളതാണ്. അല്ലാതെ മുഖ്യധാര ക്രൈസ്തവരുടെ വീക്ഷണം ചർച്ച ചെയ്യാനുള്ള സ്ഥലമല്ല. ഞാൻ എവിടെയാണ് യഹോവയുടെ സാക്ഷികളുടെ വീക്ഷണം കുത്തികയറ്റിയതെന്ന് ചുണ്ടികാണിക്കാമോ? വെറുതെ എന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യരുത്.--സ്നേഹശലഭം:സം‌വാദം 10:15, 29 ഡിസംബർ 2010 (UTC)[മറുപടി]

'നിലവാരം' സംശയകരമാണ് !!![തിരുത്തുക]

താങ്കൾ ഈ ലിങ്കുകളെ വല്ലാതെ ഭയപ്പെടുന്ന മാനസ്സികാവസ്ഥയിലാണ് എന്നു തന്നെയാണ് മറുപടിയിൽ നിന്നും വീണ്ടും വ്യക്തമാകുന്നുത്. ദയവായി വാച്ച്ടവർ തരുന്നത് മാത്രം വായിക്കാതെ സ്വന്തമായി ബൈബിൾ വായിച്ചു നോക്കൂ, നിർഭാഗ്യവശാൽ താങ്കൾക്ക് അതിന് അനുവാദമില്ലെന്ന് അറിയാം. താങ്കൾ തന്നെ എഴുതിയതുപോലെ, (“സ്വന്തമായ ബൈബിൾ പഠനത്തിലൂടെ ദൈവീക വെളിച്ചം കിട്ടില്ലെന്നും ആകയാൽ ബൈബിളിലെ സത്യം മനസ്സിലാക്കാൻ വ്യക്തികൾ യഹോവയുടെ സാക്ഷികളുമായി ആശയവിനിമയം ചെയ്യണമെന്നും ഇവർ പഠിപ്പിക്കുന്നു”) ഇതുപോലുള്ള അനേക കാരണങ്ങൾ കൊണ്ടുതന്നെയാണ് കൾട്ട് എന്ന് നിങ്ങൾ വിളിക്കപ്പെടുന്നതും, അതുകൊണ്ട് ക്ഷോഭം അടങ്ങുമ്പോൾ പുറംലോകത്തേയ്ക്ക് ഇറങ്ങിവന്നാൽ ആയിരക്കണക്കിന് യഥാർത്ഥമായ റിസേർച്ച് പേപ്പറുകളും ലഭിക്കും. ഇനി താങ്കൾ നിലവാരമുണ്ടെന്ന് സമ്മതിക്കേണ്ട ഒരു ലിങ്ക് മാത്രം താഴെ കൊടുക്കുന്നു, ഇത് ഇംഗ്ളീഷ് വിക്കിയിൽ ഉള്ളതുമാണ്. "Exposé of Jehovah's Witnesses" (തീർച്ചയായും ഇത്രയും 'നിലവാരം' ഞാൻകൊടുത്ത ലിങ്കുകൾക്ക് ഇല്ലായിരുന്നു എന്നത് സത്യമാണ്!!! അത് ഒരു പൊതുവായ ധാരണമാത്രമേ നൽകുന്നുണ്ടായിരുന്നുള്ളു; ഇത് സകല തെളിവുകളും ഉൾപ്പെടെ നൽകുന്നതാണ്)

ഇനി താങ്കളുടെ മുൻ സംവാദങ്ങളിൽ നിന്നുള്ള ചില വാചകങ്ങൾ. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് എന്ന ലേഖന സംവാദത്തിൽ മുഖ്യധാരാ ക്രൈസ്തവ സഭകളുടെ വീക്ഷണത്തിലേക്കുള്ള ലിങ്ക് ഡിലീറ്റ് ചെയ്ത ശേഷം താങ്കൾ എഴുതിയത് :

  • (മുഖ്യധാരാ ക്രൈസ്തവ ലേഖനത്തിൽ റസ്സൽ മത ആശയം തിരുകി കയറ്റുന്നതിന്റെ ഒന്നാംതരം തെളിവ്) (“എന്നാൽ യേശു കർത്താവ് സ്വതവെ ഉയിർത്തെഴുന്നെറ്റന്നല്ല തിരുവെഴുത്തുകൾ പറയുന്നത്. പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ചു എന്നാണ്. പ്രവർത്തികൾ 5:30 ഇങ്ങനെ പറയുന്നു, 'നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു'. സ്വതവെ ഉയർത്തെഴുന്നേറ്റെങ്കിൽ യേശു മരിച്ചില്ല എന്ന് നിരുപിക്കേണ്ടി വരും. ലിങ്കുകൾ നീക്കുന്നു.”)
  • അത്രിത്വം എന്ന ലേഖനത്തിന്റെ പുറം കണ്ണിയായി യഹോവാസാക്ഷികളുടെ വെബ് ലിങ്കുകൾ മാത്രം പ്രത്യേക പരാമർശമില്ലാതെ നൽകുകയും ലേഖനത്തിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ അത്രിത്വവാദികൾ യഹോവാ സാക്ഷികൾ മാത്രമല്ല എന്ന കാരണം പറഞ്ഞ് താങ്കൾ മായ്ക്കുകയും ചെയ്തു. (ഉദ്ദേശശുദ്ധി സംശയകരമാണ് എന്നതിന്റെ ഒരു ഉദാഹരണം മാത്രം)
  • ദൈവരാജ്യം, യഹോവ, യേശുവും മിശിഹൈക പ്രവചനങ്ങളും എന്നീ ലേഖനങ്ങളും താങ്കൾ തുടങ്ങിയത് എങ്കിലും പുറം കണ്ണിയായി യഹോവാസാക്ഷികളുടെ വെബ് ലിങ്കുകൾ മാത്രം പ്രത്യേക പരാമർശമില്ലാതെ നൽകിയിരിക്കുന്നു. വിക്കിയിൽ ഈ വിഷയങ്ങൾ എഴുതുമ്പോൾ യഹോവയുടെ സാക്ഷികളുടെ എണ്ണസംഖ്യ കൂട്ടണം എന്ന ഉദ്ദേശം മാത്രം മുൻനിർത്തിയാകരുത്. കാരണം ഈ വിഷയങ്ങൾ പൊതുവായ ക്രൈസ്തവ സമൂഹത്തെ കണ്ടുകൊണ്ടാകണം.
  • പിന്നെ വിക്കിപീഡിയ സ്വകാര്യസ്വത്തവകാശ പരിധിയിൽ വരില്ലെന്നുമാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. എന്ന് ഞാൻ എഴുതാൻ കാരണം താഴെ കാണുന്ന താങ്കളുടെ വാചകങ്ങൾ തന്നെയാണ്. (അടിവര മാത്രം എന്റേതാണ്)
  • “ആരോപണങ്ങൾ യഹോവയുടെ സാക്ഷികൾക്ക് പുത്തരിയല്ല. 'എന്റെ നാമം നിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും' എന്ന് യേശു പറഞതും 'അവർ എന്നെ ഉപദ്രവിചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും' എന്ന് പറഞ്ഞതും ഒർക്കുക. എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികളെ സകലരും ഇഷടപെടാത്തതെന്ന് ഇപ്പോ മനസ്സിലായെന്ന് കരുതുന്നു. താങ്കളുമായി കൂടുതൽ സംവാദങ്ങൾക്ക് താല്പര്യമില്ല. ഞാൻ ശ്രദ്ധിക്കുന്ന ലേഖനങ്ങളിൽ ഒഴികെ മറ്റുള്ള ലേഖനങ്ങളിൽ താങ്കളുടെ ഹിതം പോലെ വിക്കിപിഡിയയിൽ പ്രവർത്തിച്ചോളു...” സംവാദം:ദൈവപുത്രൻ നൽകപ്പെട്ട വിവരങ്ങൾ പരിപൂർണ്ണമായതിനാൽ ഇനി മറ്റാരും ഇതിൽ കൈവയ്ക്കരുത് എന്ന് താങ്കൾ കരുതുന്ന ലേഖനം, യഹോവ സാക്ഷികളുടെ ചരിത്രവും, റസ്സൽ എന്ന സ്ഥാപകന്റെ മഹത്വവും അറിയുന്നവർ വായിച്ചാൽ ചിരിക്കും. അതുകൊണ്ട് കൂടുതൽ വിവരങ്ങൾ അറിവുള്ള ആരെങ്കിലും എഴുതി ചേർക്കുമ്പോൾ ചുമ്മാതിരുന്ന് റിവേർട്ട് ചെയ്യുകയും വെറുതെ ക്ഷോഭിക്കുകയും ചെയ്യരുത് . അത് താങ്കൾ സ്വീകരിച്ചിരിക്കുന്ന ആ നല്ല പേരിന് ഒട്ടും യോജിക്കുന്നില്ല. സസ്നേഹം ‏-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:48, 29 ഡിസംബർ 2010 (UTC)[മറുപടി]

സ്നേഹശലഭത്തിന്റെ ഉത്തരം[തിരുത്തുക]

അങ്ങനെ ചർച്ചയിലേക്ക് വരൂ. എന്റെ Response പറയട്ടെ. താങ്കളുടെ ഉത്തരങ്ങളിൽ നിന്ന് താങ്കൾക്ക് യഹോവയുടെ സാക്ഷികളെ പറ്റി പല എതിർ വെബ്സൈറ്റിൽ നിന്ന് കേട്ടതല്ലാതെ മറ്റൊന്നും അറിയില്ല എന്നത് വ്യക്തമാണ്
1) യഹോവയുടെ സാക്ഷികൾ ഒരു ഉപസനാക്രമം (cult) ആണോ?
യഥാസ്ഥിതികമല്ലാത്തതും ഏതെങ്കിലും പ്രതേക ആരാധനക്രമമനുസരിച്ചുള്ള ഭക്തി നിഷ്കർഷിക്കുന്നതുമായ ഒരു മതമാണ് ഒരു ഉപസനാക്രമം. പല ഉപസനാക്രമവും ജീവിച്ചിരിക്കുന്ന ഒരു മാനുഷനേതാവിനെ അനുഗമിക്കുകയും അതിലെ അംഗങ്ങൾ മിക്കപോഴും സമൂഹത്തിൽ നിന്ന് അകന്നു മാറി ജീവിക്കുകയും ചെയ്യുന്നു. എന്നാൽ യഥാസ്ഥിതികമായതെന്തെന്ന് തീരുമാനിക്കുന്നത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. എന്നാൽ യഹോവയുടെ സാക്ഷികൾ ബൈബിളിനോട് കർക്കശമായി പറ്റി നിൽക്കുന്നു. അവരുടെ ആരാധന ഒരു ജീവിതരീതിയാണ്. ഉപസനാക്രമം പോലെയുള്ള എതെങ്കിലും ഭക്തിയുടെ ചടങ്ങല്ല. അവർ ഏതെങ്കിലും മാനുഷനേതാവിനെ അനുഗമിക്കുകയോ സമൂഹത്തിൽ നിന്ന് തങ്ങളെതന്നെ ഒറ്റപെടുത്തുകയോ ചെയ്യുന്നില്ല. അവർ മറ്റാളുകളുടെ ഇടയിൽ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നു. ബെരോവയിലെ ക്രിസ്ത്യാനികളെപോലെ യഹോവയുടെ സാക്ഷികൾ തങ്ങൾ വിശ്വസിക്കുന്നതിന് തിരുവെഴുത്തുപരമായ കാരണങ്ങൾ ഉണ്ടോ എന്ന് ദിനവും പരിശോദിക്കുന്നവരാണ്. അവർ റസ്സൽ എന്ന വ്യക്തി വലിയ സംഭവമാണെന്നൊന്നോ അദ്ദേഹം പറഞത് അംബേ ശരിയാണെന്നോ കരുതുന്നില്ല. മറിച്ച് അന്ത്യകാലത്ത് യഥാർത്ഥ ക്രിസ്ത്യാനിത്വം പുനർസ്ഥാപിക്കാൻ ദൈവം ഉപയോഗിച്ച ഒരു ദാസൻ എന്ന് മാത്രമേ അദ്ദേഹത്തെ കുറിച്ച് കരുതുന്നുള്ളു. എന്തിന് റസ്സലിനെ കുറിച്ച് യഹോവയുടെ സാക്ഷികലൂടെ പ്രസിദ്ധീകരണങ്ങൾ ഒരിക്കലും പ്രാധാന്യം നൽകിയിട്ടുമില്ല. തങ്ങളുടെ നേതാവ് എന്ന നിലയിൽ ഏതെങ്കിലും മനുഷ്യനിലേക്കല്ല മറിച്ച് യേശുവിലേക്കാണ് യഹോവയുടെ സാക്ഷികൾ നോക്കുന്നത്. ഇംഗ്ലിഷ് വിക്കി തന്നെ നോക്കു. അവിടെ യഹോവയുടെ സാക്ഷികൾ ഒരു cult ആണെന്ന് വിമർശകർ ആരോപിക്കുന്നു എന്ന് പറയുന്നതല്ലാതെ അവർ ഒരു cult തന്നെയാണെന്ന് ഒരിടത്തും പറയുന്നില്ല. എന്തിന് യഹോവയുടെ സാക്ഷികൾ ഒരു cult അല്ല എന്ന നിഷ്പക്ഷ എഴുത്തുകാരുടെ വീക്ഷണങ്ങളും criticism of Jehovah's Witnesses എന്ന ലേഖനത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
2) ഞാൻ താങ്കളുടെ ലിങ്ക് നീക്കിയത് എന്തുകൊണ്ട്?
gotquestion.org എന്ന വെബ്സൈറ്റ് ഒരു വിശ്വസ്നീയമായ ഉറവല്ല. മലയാളം വിക്കിപീഡിയയിൽ ആദരിക്കപെടുന്ന മുഖ്യധാരാ ക്രിസ്തീയ എഡിറ്റർ ആയ ഉപയോക്താവ്:Georgekutty പോലും സംവാദം:ദൈവപുത്രൻ എന്ന താളിൽ അത് സ്ഥിതികരിച്ചതാണ്. ആരാണ്‌ യഹോവാ സാക്ഷികൾ? അവർ വിശ്വസിക്കുന്നത്‌ എന്താണ്‌? എന്ന ലിങ്ക് നിഷപക്ഷമല്ല എന്ന് മാത്രമല്ല പലതും അസത്യമായതും വളചൊടിച്ചവയുമാണ്. കാരണം
  • യഹോവാ സാക്ഷികൾ എന്ന നാമം തെറ്റാണ്
  • അവരുടെ എഴുത്തുകൾ പരിശോധിച്ചാൽ പ്രധാനപ്പെട്ട ക്രിസ്തീയ ഉപദേശങ്ങൾ ഒന്നും അവർ വിശ്വസിക്കുന്നില്ല എന്നത്‌ വ്യക്തമാണ് എന്ന പ്രസ്ഥാവന തെറ്റാണ്. കാരണം യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്, ദൈവരാജ്യം തുടങ്ങിയ പല ഉപദേശങ്ങളും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു
  • യേശു ദൈവപുത്രനാണ്‌ എന്ന്‌ വ്യക്തമായി എഴുതിയിട്ടുള്ള വേദവാക്യങ്ങൾക്ക്‌ നേരേ വിപരീതമാണ്‌ ഈ പഠിപ്പിക്കൽ എന്നതും യേശു ദൈവപുത്രനല്ല എന്നും എന്നീ പ്രസ്ഥാവന തെറ്റാണ്. കാരണം യേശു ദൈവപുത്രനാണെന്നും യേശുവിൽ കൂടെയല്ലാതെ രക്ഷ സാധ്യമല്ലെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.
  • ക്രിസ്തുവിന്റെ മരണം നമുക്കു പകരം ആയിരുന്നു എന്നും അവർ വിശ്വസിക്കുന്നില്ല എന്ന പ്രസ്ഥാവന തെറ്റാണ്. യഹോവയുടെ സാക്ഷികൾ യേശു മരിച്ചത് നമുക്ക് വേണ്ടിയായിരുന്നെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്.
  • അവരുടെ ഉപദേശം സ്ഥാപിക്കുവാൻ അവർ ചെയ്തത്‌ നമ്മുടെ കരങ്ങളിലെ വേദപുസ്തകം സഭയാൽ കളങ്കപ്പെടുത്തപ്പെട്ടതാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അവർ വേദപുസ്തകം അവരുടെ ഉപദേശങ്ങൾ ഉൾക്കൊള്ളുമാറു "ന്യു വേൾഡ്‌ ട്രാൻസിലേഷൻ" എന്ന പേരിൽ തർജ്ജമ ചെയ്തു പ്രചരിപ്പിച്ചു. ഉപദേശങ്ങൾ വേദപുസ്തക അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനു പകരം വേദപുസ്തകത്തെ അവരുടെ ഉപദേശത്തിനു അനുസരിച്ച്‌ തിരുത്തുകയായിരുന്നു അവർ ചെയ്തത്‌. ഫലമോ? "ന്യു വേൾഡ്‌ ട്രാൻസിലേഷൻ" പല ആവർത്തി തിരുത്തപ്പെടേണ്ടി വന്നു. എന്ന പ്രസ്ഥാവന തെറ്റാണ്. 2003-ൽ നടത്തപെട്ട പ്രമുഖ പഠനത്തിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ന്യു വേൾഡ് ട്രാസ്ലേഷൻ ലഭിക്കാവുന്നതിലേക്കും വച്ച ഏറ്റവും ക്രിത്യതയുള്ള പരിഭാഷയാണെന്ന് പണ്ഡിതനായ ജേസൻ ബീഡുഹൻ എഴുതി. ന്യ് വേൾഡ് ട്രാസ്ലേഷനെതിരെയുള്ള പല വിമർശനങ്ങളും അടിസ്ഥാനരഹിതവും അതിലെ ചില ക്രിത്യമായ പരിഭാഷ ഉൾകൊള്ളിക്കാൻ സാധിക്കാതെ വന്ന് മതവൈരികളുടെതാണ്. കൂടുതൽ വിവരങ്ങൾക്ക് New world translation of holy scriptures എന്ന ഇംഗ്ലിഷ് ലേഖനം കാണുക. ഈ വക വിമർശനങ്ങളെകുറിച്ച് ഈ ലേഖനത്തിന്റെ വിമർശന വിഭാഗത്തിൽ ഇപ്പോൾ തന്നെ ഉണ്ട്.
  • വേദപുസ്തകത്തെ തനിയായി പഠിക്കുവാനുള്ള സ്വാതന്ത്ര്യം വിശ്വാസികൾക്കില്ലാതാക്കി. അവരുടെ നേതാക്കൻമാർ പറയുന്നത്‌ അതേപ്രകാരം വിശ്വസിക്കുവാൻ പ്രേരിപ്പിക്കപ്പെട്ടു. ഇത്‌ വേദപുസ്തക സത്യത്തിനു എതിരായ പഠിപ്പിക്കലാണ്‌. എന്ന പ്രസ്ഥാവൻ തെറ്റാണ്. കാരണം യഹോവയുടെ സാക്ഷികളെ അവരുടെ നേതാക്കന്മാർ നിർബന്ധിക്കുകയാണെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുറോപ്യൻ മനുഷ്യവകാശ കോടതി വിധിച്ചതാണ്. എന്തിന് യഹോവയുടെ സാക്ഷികൾ ബൈബിളാണ് പ്രമുഖമായും അവരുടെ ആരാധനയിൽ പഠിപ്പിക്കുന്നത്.
ഇമ്മാതിരിയുള്ള തെറ്റായ പ്രസ്ഥാവനകൾ നൽകി സത്യാവസ്തയെ വളച്ചൊടിക്കുന്ന വെബ്സൈറ്റുകൾ വിക്കിപീഡിയ അനുവദിക്കുന്നില്ല. gotquestions.org എന്ന വെബ്സൈറ്റ് വിശ്വസ്നീയമായ ഉറവല്ല എന്നത് ഉറപ്പാണ്. താങ്കൾക്ക് അത്രയ്ക്ക് വിശ്വാസമാണെങ്കിൽ jehovah's Witnesses എന്ന ഇംഗ്ലിഷ് ലേഖനത്തിൽ ലിങ്ക് നൽകുക. അടുത്ത ദിവസം തന്നെ അത് മാറ്റപെടുമെന്നത് ഉറപ്പാണ്.
3) യേശുവിന്റെ ഉയത്തെഴുന്നേൽപ്പിനെകുറിച്ച്
എന്നാൽ യേശു കർത്താവ് സ്വതവെ ഉയിർത്തെഴുന്നെറ്റെന്നല്ല തിരുവെഴുത്തുകൾ പറയുന്നത്. പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ചു എന്നാണ്. പ്രവർത്തികൾ 5:30 ഇങ്ങനെ പറയുന്നു എന്ന് ദൈവപുത്രൻ എന്ന ലേഖനത്തിന്റെ സംവാദത്തിൽ ഞാൻ എഴുതിയത് അത് ലേഖനത്തിൽ ഉൾകൊള്ളിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല. മറിച്ച് എന്റെ വീക്ഷണം ഞാൻ അവിടെ എഴുതിയെന്നെ ഉള്ളു. റസ്സൽ തിരുകികയറ്റി എന്ന ആരോപണം തെറ്റാണ്. കാരണം താങ്കളുടെ ബൈബിളിൽ പ്രവർത്തികൾ 5:30 -ൽ ഉയർപ്പിച്ചു എന്ന് തന്നെയായിരിക്കും കാണപെടുന്നത്. അതു സംബന്ധിച്ച് തർക്കിച്ച് വിഷയത്തിൽ നിന്ന് അകലാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
4) അത്രിത്വം എന്ന ലേഖനത്തിൽ
"അത്രിത്വം എന്ന ലേഖനത്തിന്റെ പുറം കണ്ണിയായി യഹോവാസാക്ഷികളുടെ വെബ് ലിങ്കുകൾ മാത്രം പ്രത്യേക പരാമർശമില്ലാതെ നൽകുകയും ലേഖനത്തിൽ ഞാൻ വരുത്തിയ മാറ്റങ്ങൾ അത്രിത്വവാദികൾ യഹോവാ സാക്ഷികൾ മാത്രമല്ല എന്ന കാരണം പറഞ്ഞ് താങ്കൾ മായ്ക്കുകയും ചെയ്തു. (ഉദ്ദേശശുദ്ധി സംശയകരമാണ് എന്നതിന്റെ ഒരു ഉദാഹരണം മാത്രം)" എന്ന് താങ്കൾ എഴുതിയല്ലോ. ഞാൻ നീക്കിയ ലിങ്ക് ആ താളുമായി ബന്ധമില്ലാത്തതുകൊണ്ടാണ്. കാരണം അത്രിത്വം എന്ന ലേഖനത്തിൽ യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെ വിമർശിക്കുന്ന ലിങ്കിനു യതൊരു ബന്ധവുമില്ല. മറിച്ച് അത്രിത്വതിനെതിരെയുള്ള ആരോപണങ്ങൾ ഉൾകൊള്ളിക്കാവുന്നതാണ്.
5) മറ്റ് ലേഖനങ്ങളിൽ
"ദൈവരാജ്യം, യഹോവ, യേശുവും മിശിഹൈക പ്രവചനങ്ങളും എന്നീ ലേഖനങ്ങളും താങ്കൾ തുടങ്ങിയത് എങ്കിലും പുറം കണ്ണിയായി യഹോവാസാക്ഷികളുടെ വെബ് ലിങ്കുകൾ മാത്രം പ്രത്യേക പരാമർശമില്ലാതെ നൽകിയിരിക്കുന്നു. വിക്കിയിൽ ഈ വിഷയങ്ങൾ എഴുതുമ്പോൾ യഹോവയുടെ സാക്ഷികളുടെ എണ്ണസംഖ്യ കൂട്ടണം എന്ന ഉദ്ദേശം മാത്രം മുൻനിർത്തിയാകരുത്. കാരണം ഈ വിഷയങ്ങൾ പൊതുവായ ക്രൈസ്തവ സമൂഹത്തെ കണ്ടുകൊണ്ടാകണം." എന്ന് താങ്കൽ എന്നോട് അഞാപിക്കുന്ന ധ്വനി കാണാം. ആ ലേഖനങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വീക്ഷണം വരുന്നിടത്ത് മാത്രമേ ഞാൻ ലിങ്ക് നൽകിയിട്ടുള്ളു. താങ്കൾക്ക് മറ്റ് വീക്ഷണങ്ങൾ എഴുതി വികസിപ്പിക്കാവുന്നതാണ്.
6) ഞാൻ ശ്രദ്ധിക്കുന്ന ലേഖനങ്ങൾ
"ഞാൻ ശ്രദ്ധിക്കുന്ന ലേഖനങ്ങളിൽ ഒഴികെ മറ്റുള്ള ലേഖനങ്ങളിൽ താങ്കളുടെ ഹിതം പോലെ വിക്കിപിഡിയയിൽ പ്രവർത്തിച്ചോളു.." എന്ന് ഞാൻ പറയാൻ കാരണം താങ്കളെ ഉപദേശിച്ച് മടുത്തിട്ടാണ്. ഞാൻ ശ്രദ്ധിക്കുന്ന താളുകൾ എനിക്ക് പ്രധാനമെന്ന് തോന്നുന്നവയാണ്. അവയിൽ വിക്കിനയങ്ങൾക്ക് എതിരെ താങ്കളല്ല ആരു തന്നെ പ്രവർത്തിച്ചാലും ഞാൻ എന്റെ അഭിപ്രായം അറിയിക്കും. അത് എന്റെ താല്പര്യമാണ്. അത് ചോദ്യം ചെയ്യാൻ താങ്കൾക്ക് അവകാശമില്ല. വെറുതെ രസത്തിനല്ല മുകളിൽ "ഞാൻ ശ്രദ്ധിക്കുന്നവ" എന്ന ടാബ് നൽകിയിരിക്കുന്നത്.
7) താങ്കൾക്ക് ചിരി വന്നു
താങ്കൾക്ക് ചിരി വന്നു എന്നതുകൊണ്ട് യഹോവയുടെ സാക്ഷികളെ കണ്ട് എല്ലാവരും ചിരിക്കും എന്ന അഭിപ്രായം മണ്ടത്തരമാണ്. താങ്കളുടെ gotquestion.org എന്ന വെബ്സൈറ്റ് കണ്ടപ്പോൾ ഞാനും ഒന്നു ചിരിച്ചതാ. ബൈബിൾ വാക്യങ്ങൾ വളച്ചുകെട്ടി സ്വയം വിദ്യാസമ്പനർ എന്ന് അവകാശപെടുന്നവരുടെ കുറെ ആഭാസങ്ങൾ. പിന്നെ യഹോവയുടെ സാക്ഷികളെ കണ്ട് എല്ലാവരും ചിരിച്ചാലും ഉപദ്രവിച്ചാലും അവർക്ക് അതിൽ അഭിമാനമെ ഉള്ളു. അതിനു കാരണം ഞാൻ സംവാദം:ദൈവപുത്രൻ എന്ന താളിൽ സുചിപ്പിച്ചത് താങ്കൾ വായിച്ചു എന്ന് കരുതുന്നു.
8) നരകവും രക്ഷയും
നരകവും രക്ഷയും സംബന്ധിച്ച് താങ്കൾ നൽകിയ ലിങ്കുകൾ ഈ ലേഖനവുമായി യതൊരു ബന്ധവുമില്ല. നരകം, രക്ഷ എന്നി ലേഖനങ്ങളിൽ മുഖ്യധാര ക്രൈസ്ത്വരുടെ വീക്ഷണമായി അത് ചേർക്കാവുന്നതാണ്.
9) ഞാൻ താങ്കളുടെ ലിങ്ക് കണ്ട് ഭയപെട്ടെന്ന ആരോപണം
ഒരുമാതിരി കൊച്ചു പിള്ളേർ പറയുന്നതു പോലെയുള്ള ഈ വക കളിവാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ. എന്റെ സംവാദം താളിൽ താങ്കൾക്ക് നരകം, ഉയർത്തേഴുന്നേൽപ്പ്, യേശു ദൈവമാണെന്ന വാദം എന്നിവപോലെയുള്ളവയെ കുറിച്ച് ഒരു ബൈബിൾ ചർച്ചക്ക് താലപര്യമുണ്ടോ? അങ്ങനെയാകുമോൾ ആരുടെ പക്ഷമാണ് ബൈബിൾ അടിസ്ഥാനമായിട്ടൂള്ളതെന്ന് അറിയാൻ കഴിയും. ഒരുപക്ഷേ താങ്കൾ പറയുന്നതാണ് ശരിയെങ്കിൽ എനിക്കും മനസ്സിലാക്കാൻ സാധിക്കും. കൂടാതെ ഞാൻ വിശ്വസിക്കുന്നത് മണ്ടത്തരമാണെന്നതു പോലെയുള്ള താങ്കളുടെ അരോപണങ്ങൾക്ക് അപ്പോൾ ഉത്തരം ലഭിച്ചേക്കും.
ചുരുക്കത്തിൽ പറഞാൽ താങ്കൾ വിക്കിയിൽ പ്രവർത്തിക്കുന്നത് തന്നെ gotquestion.org എന്ന വെബ്സൈറ്റ് ലിങ്ക് കുത്തികയറ്റുന്നതിനും മറ്റ് എഴുത്തുകാരെ വിമർശിക്കാനുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സമയം കൊണ്ട് താങ്കൾ നല്ല ലേഖനങ്ങൾ എഴുതിയിരുന്നെങ്കിൽ നല്ലതായിരുന്നു ഇത്രയും ദിവസം പരിചയകുറവുള്ള എഴുതുകാരൻ എന്ന നിലക്കാണ് താങ്കളോട് ഞാൻ കടുപ്പിച്ച് സംസാരിക്കാതിരുന്നത്. വ്യക്തിപരമായും എന്റെ വിശ്വാസത്തെകുറിച്ചും താങ്കൾ ആരോപിക്കുന്ന സ്ഥിതിക്ക് എനിക്ക് ശക്തമായി പ്രതികരിക്കാതെ നിവൃത്തിയില്ല.--സ്നേഹശലഭം:സം‌വാദം 15:44, 29 ഡിസംബർ 2010 (UTC).[മറുപടി]

ഒരു സംവാദം ഉണ്ടാകുന്നത്...[തിരുത്തുക]

യഹോവയുടെ സാക്ഷികൾ എന്ന ലേഖനത്തിൽ സംവാദമോ തിരുത്തുകളോ ഇപ്പോഴേ തുടങ്ങിവെയ്ക്കണമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ഈ ലേഖനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം രേഖപ്പെടുത്തിയത് ഇവിടെ വായിക്കുക. (സംവാദം:ദൈവപുത്രൻ#എല്ലാ മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും പ്രായോഗികമായ തത്വം?) എന്നാൽ ക്രൈസ്തവം എന്ന ഫലകത്തിലുള്ള (താങ്കളുടെ ഭാഷയിൽ താങ്കൾ മാത്രവും എന്റെ കാഴ്ചപ്പാടിൽ താങ്കളും ഞാനും മറ്റ് അനേകരും ശ്രദ്ധിക്കുന്ന) ഉപവിഭാഗമായ ചില ലേഖനത്തിലെ കേവലം ഒരു പുറംകണ്ണിയോട് താങ്കൾ കാണിച്ച അസഹിഷ്ണതയാണ് ഈ സംവദത്തിലേക്ക് ഇപ്പോൾ വലിച്ചിട്ടത്.

1. “താങ്കളുടെ ഉത്തരങ്ങളിൽ നിന്ന് താങ്കൾക്ക് യഹോവയുടെ സാക്ഷികളെ പറ്റി പല എതിർ വെബ്സൈറ്റിൽ നിന്ന് കേട്ടതല്ലാതെ മറ്റൊന്നും അറിയില്ല എന്നത് വ്യക്തമാണ്”

  • കേട്ട അറിവുകൾ തന്നെ ധാരളമാണ്. ട്രെയിനിന് തലവെച്ചാൽ ചത്തുപോകുമെന്ന് ചില വിഢികൾ സ്വന്തഅനുഭവത്തിലൂടെ തെളിയിച്ചിട്ടുണ്ടാകാം, അത്തരം പരിപാടികളോട് എനിക്ക് താത്പര്യമില്ല.

2. “റസ്സൽ എന്ന വ്യക്തി വലിയ സംഭവമാണെന്നൊന്നോ അദ്ദേഹം പറഞത് അംബേ ശരിയാണെന്നോ കരുതുന്നില്ല. മറിച്ച് അന്ത്യകാലത്ത് യഥാർത്ഥ ക്രിസ്ത്യാനിത്വം പുനർസ്ഥാപിക്കാൻ ദൈവം ഉപയോഗിച്ച ഒരു ദാസൻ എന്ന് മാത്രമേ അദ്ദേഹത്തെ കുറിച്ച് കരുതുന്നുള്ളു.”

  • താങ്കളുടെ ആദ്യവാചകവും രണ്ടാം വാചകവും തമ്മിൽ ഒരുചേർച്ചയുമില്ല; ഭൂമിയിൽ യഥാർത്ഥ ക്രിസ്ത്യാനിത്യം പുനർസ്ഥാപിക്കാൻ പ്രത്യേക നിയോഗം ആദ്യമായി പ്രാപിച്ച ഒരേഒരു വ്യക്തി എന്ന നിലക്ക് അദ്ദേഹം വല്ല്യഒരു സംഭവം തന്നെ ആകണം. കൂടാതെ അദ്ദേഹം പറഞ്ഞതൊന്നും നിസ്സാര കാര്യങ്ങൾ അല്ല. യേശുക്രിസ്തു ഇന്ന ദിവസം വരും, ഇന്ന ദിവസം വന്നു, ഇന്ന ദിവസം പോയി എന്നൊക്കെ കൃത്യമായ തീയ്യതി അടക്കം പറഞ്ഞതാണ്. പറഞ്ഞത് അംബേ ശരിയാകാത്തവരെ കള്ളപ്രവാചകൻമാർ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. "ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം." (ആവർത്തന പുസ്തകം, അദ്ധ്യായം 18:22,21)

3. “എന്തിന് റസ്സലിനെ കുറിച്ച് യഹോവയുടെ സാക്ഷികലൂടെ പ്രസിദ്ധീകരണങ്ങൾ ഒരിക്കലും പ്രാധാന്യം നൽകിയിട്ടുമില്ല. തങ്ങളുടെ നേതാവ് എന്ന നിലയിൽ ഏതെങ്കിലും മനുഷ്യനിലേക്കല്ല മറിച്ച് യേശുവിലേക്കാണ് യഹോവയുടെ സാക്ഷികൾ നോക്കുന്നത്.”

  • യേശുവിലേക്ക് നോക്കുന്നത് തന്നെയാണ് ഉത്തമം, കാരണം റസ്സൽ എന്ന സ്ഥാപകനേതാവിന്റെ ട്രാക്ക് റെക്കോർഡുകൾ കുറച്ച് മോശമാണ്. അതുകൊണ്ടാണോ മലയാളം വിക്കിയിലും അദ്ദേഹത്തിന്റെ പേര് ഇപ്പോഴും ചുമന്ന അക്ഷരത്തിൽ കിടക്കുന്നത് എന്നു സംശയിക്കുന്നു. ഒരു ചെറിയ സഭയുടെ മൂപ്പന്റെ യോഗ്യതപോലും ദൈവവചനം കൃത്യമായി നിഷ്കർഷിക്കുമ്പോൾ ഒരു കോർപ്പറേറ്റ് പ്രസ്ഥാനത്തിന്റെ നേതാവിന് ഇതൊന്നും ബാധകമല്ലെന്നും വരില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സംഭാവന ചെയ്തിട്ടുപോയ മഞ്ഞക്കണ്ണാടിയിലൂടെ മാത്രം നോക്കിയാൽ സർവ്വത്ര മഞ്ഞയായിരിക്കും, യേശുവിനെ നോക്കിയാൽപോലും. യേശുവിനെ നോക്കുമ്പോൾ ഈ മഞ്ഞക്കണ്ണട മാറ്റിയിട്ട് നോക്കുക. യേശുവിന്റെ ദൈവത്വം ബോധ്യമാകും.

4. “യഹോവയുടെ സാക്ഷികൾ ഒരു കൾട്ട് ആണോ?”

  • “Jehovah Witness Cult” എന്ന് യാഹൂവിൽ സേർച്ച് ചെയ്തപ്പോൾ 14,30,000 (പതിനാലുലക്ഷത്തി മുപ്പതിനായിരം) റിസൽറ്റുകളാണ് കിട്ടിയത്. ഞാൻ ഇത് മുഴുവനും വായിച്ചുനോക്കിയില്ല, ഏതായാലും ചർച്ചകൾ ചെറിയതോതിൽ നടക്കുന്നുണ്ട്. “അത്രയ്ക്ക് കണ്ടനുമല്ല, അത്രയ്ക്ക് ചക്കിയുമല്ല” എന്ന് അഭിപ്രായപ്പെടുന്ന ചില 'പണ്ഡിതൻമാരും' ഉണ്ടാകാം. ഏതായാലും ചർച്ചകൾ തുടരട്ടെ.

5. “മലയാളം വിക്കിപീഡിയയിൽ ആദരിക്കപെടുന്ന മുഖ്യധാരാ ക്രിസ്തീയ എഡിറ്റർ ആയഉപയോക്താവ്:Georgekutty പോലും സംവാദം:ദൈവപുത്രൻ എന്ന താളിൽ അത് സ്ഥിതികരിച്ചതാണ്.”

  • ജോർജ്ജുകുട്ടിമാഷിനോട് എനിക്കും നല്ല ബഹുമാനമുണ്ട്, അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യം വിക്കിയിൽ മുതൽക്കൂട്ടാണ്. എങ്കിലും താങ്കൾ പതിച്ചുനൽകിയ 'മുഖ്യധാരാ ക്രിസ്തീയ എഡിറ്റർ’ എന്ന വിശേഷണം നൽകാൻ ഞാൻ ഒരുക്കമല്ല. താൻ എഴുതുന്ന നൂറുകണക്കിന് മുഖ്യധാരാ ക്രൈസ്തവ ലേഖനങ്ങളിൽ അദ്ദേഹം കൂടുതലും അവലംബം ആക്കുന്നതും ആശ്രയിക്കുന്നതും ഉദാരവാദികളുടെ എഴുത്തുകളാണ് എന്ന് എനിക്കു തോന്നുന്നു. വ്യക്തിപരമായി എന്തു വിശ്വസിക്കുന്നു എന്നത് വിക്കിയിൽ പ്രാധാന്യം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മുഖ്യധാരാ ക്രൈസ്തവ വീക്ഷണം മനസ്സിലാക്കുവാൻ അദ്ദേഹവും ഞാനുമായി നടത്തിയ സംവാദത്തിൽ നിന്നും രണ്ട് ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
ബൈബിളിന്റെ ദൈവശ്വാസീയത (പുതിയത്): "പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ചിലത് അദ്ദേഹത്തിന്റെ നിലപാടു പിന്തുടർന്ന അനുയായികൾ പിന്നീടെഴുതിയതാണെന്നു വന്നാൽ ആ ഗ്രന്ഥങ്ങൾ തട്ടിപ്പാണെന്നു വരുന്നില്ല. പൌലോസിന്റെ കാലശേഷം ഉണ്ടായ പ്രതിസന്ധികളിൽ ചിലതിനെ അദ്ദേഹത്തിന്റെ നിലപാടിൽ നിന്ന് നേരിടാനുള്ള ശ്രമമായി അവയെ കണ്ടാൽ മതി" ( ഉപയോക്താവിന്റെ സംവാദം:sijocalicut#വിക്കിയിൽ ഒഴിവാക്കേണ്ട ചർച്ച )
ജൻമപാപം: എല്ലാത്തരം ലൈംഗികതയേയും പാപവുമായി ബന്ധിപ്പിക്കുന്ന ചിന്തയും, ജന്മപാപം എന്ന സങ്കല്പം തന്നെയും, തീവ്രമായ ലൈംഗിക കുറ്റബോധം ചുമന്ന അഗസ്തിന്റെ ആത്മസംഘർഷങ്ങളിൽ നിന്ന് ക്രിസ്തുമതത്തിനു പകർന്നു കിട്ടിയതാണെന്ന് ഇന്നു മിക്കവാറും ദൈവശാസ്ത്രജ്ഞന്മാർക്ക് അറിയാം. (സംവാദം:യേശുവിന്റെ കന്യാജനനം)
മരണാനന്തര ജീവിതം: പഴയ നിയമം... അതിൽ മരണാനന്തര ജീവിതം എന്നൊരു പരിപടിയേ ഇല്ല. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന നിലപടാണ് അതിൽ ഉള്ളത്. ഹീബ്രൂ ബൈബിളിലെ വാഗ്ദാനങ്ങളൊക്കെ ഈലോകത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ചായിരുന്നു. ക്രിസ്തുവർഷാരംഭത്തിനടുത്ത് ഗ്രീക്കു ഭാഷയിൽ എഴുതപ്പെട്ട അപ്പോക്രിഫൽ ഗ്രന്ഥങ്ങളിൽ മാത്രമാണ് മരണശേഷമുള്ള ജീവിതത്തിന്റെ കാര്യം ചെറിയ തോതിൽ കടന്നു വരുന്നത്. ആ ഗ്രന്ഥങ്ങളെ യഹൂദരും, ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗവും വേദഗ്രന്ഥങ്ങളായി മാനിക്കുന്നുമില്ല…. 'ഹീബ്രൂ ബൈബിളിൽ മരണാനന്തര ജീവിതത്തിന്റെ വാഗ്ദാനം ഇല്ലെന്ന് നിഷ്പക്ഷബുദ്ധിയോടെ അതു വായിക്കുന്ന ആരും സമ്മതിക്കും. മരണത്തോടെ ജീവിതം അവസാനിക്കുകയാണെന്ന മട്ടിലുള്ള വാക്യങ്ങൾ പലയിടത്തുമുണ്ടു താനും’ സംവാദം:നിത്യരക്ഷ. യേശുക്രിസ്തു ഉയിര്ത്തെഴുന്നേറ്റു എന്നു പറയുന്നത്‌ സത്യമാണോ? എന്ന ലിങ്ക് (98 ശതമാനം ക്രൈസ്തവരും അംഗീകരിക്കുന്ന വിശ്വാസം) ഇന്നലെ രാവിലെ മാഷ് പൊളിച്ചടക്കി. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്
  • മറ്റുചില കാര്യങ്ങൾ മനസ്സിലാക്കുവാൻ സംവാദം:പൗലോസ് അപ്പസ്തോലൻ എന്ന ലേഖന സംവാദവും കാണുക. (ഒരു കലത്തിൽ വെച്ച അരി ചോറായോ എന്ന് അറിയാൻ എല്ലാ വറ്റും പിടിച്ച് ഞെക്കിനോക്കണ്ടല്ലോ!)

ആദ്യത്തെ വിക്കിലേഖന പാരായണത്തിൽ തന്നെ ഞാൻ മനസ്സിലാക്കിയ ഒരു സത്യം താങ്കൾക്ക് ഇനിയും തിരിച്ചറിയാൻ കഴിയാതെ ചിലരെ "ക്രിസ്തീയ പണ്ഡിതനുള്ള" പൊന്നാട അണിയിച്ച് വീണ്ടും വീണ്ടും ആദരിക്കുന്നത് കാണുമ്പോൾ, റസ്സലിന്റെ ആശയങ്ങളെ താങ്കൾ കണ്ണുംപൂട്ടി വിശ്വസിക്കുന്നതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. റസ്സലിന്റെ വിവാഹമോചനക്കേസ് വിസ്താര വേളയിൽ എതിർഭാഗം വക്കീൽപോലും അദ്ദേഹത്തെ 'ജെല്ലി ഫിഷ്' എന്നാണ് വിശേഷിപ്പിച്ചത്. അത്രയ്ക്കും തന്ത്രജ്ഞനാണ് ആ 'ബൈബിൾ പണ്ഡിതൻ'!. അതുകൊണ്ട് ഞാനും, ക്രൈസ്തവ പണ്ഡിതനായ ജോർജ്ജുകുട്ടിമാഷും കൂടി കണ്ടുപിടിച്ചു... എന്നൊക്കെ ചുമ്മാ എഴുതരുത്, ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. കാരണം, പാക്കിസ്ഥാനിൽ അച്ചടിച്ച ഇന്ത്യൻ ജോ...കുട്ടി (കറൻസി) എന്ന എന്റെ ഒരു പ്രയോഗം മൂലം 3 ദിവസം വിലക്ക് വാങ്ങിയ അനുഭവം ഉള്ളതുകൊണ്ട് വ്യക്തികളെക്കുറിച്ചുള്ള ചർച്ചക്ക് അധികം മുതിരുന്നില്ല. എന്നാൽ എനിക്ക് മാനസ്സീക പ്രശ്നം ഉണ്ടെന്ന് ആരോപിച്ച താങ്കളെ വിലക്കുവാൻ ആരെങ്കിലും തുനിഞ്ഞാലും ഞാൻ എതിർക്കുമായിരുന്നു.

6. “ആരാണ്‌ യഹോവാ സാക്ഷികൾ? അവർ വിശ്വസിക്കുന്നത്‌ എന്താണ്‌? എന്ന ലിങ്ക് നിഷപക്ഷമല്ല എന്ന് മാത്രമല്ല പലതും അസത്യമായതും വളചൊടിച്ചവയുമാണ്.”

  • താങ്കൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ അതിന്റെ ഉടമസ്ഥരുടെ വിലാസത്തിൽ ബന്ധപ്പെട്ട് പരാതി ഉന്നയിക്കുക, ഒരു പക്ഷേ അവർ അഭിപ്രായം മാറ്റുമായിരിക്കാം. അത് ഒരു വലിയ സമൂഹത്തിന്റെ വീക്ഷണം ആയതുകൊണ്ടാണ് പ്രത്യേക പരാമർശം നൽകി ആ ലിങ്ക് ഞാൻ കൊടുത്തത് (കൂടുതൽ വിശദീകരണം താഴെ നൽകിയിട്ടുണ്ട്). എന്നാൽ "Exposé of Jehovah's Witnesses" എന്ന സകല തെളിവുകളും നൽകുന്ന നല്ല 'നിലവാരം' ഉള്ള ലിങ്കിനേക്കുറിച്ച് പരാമർശം ഒന്നും കണ്ടില്ല, ഇനി ആര് ഈ ലിങ്ക് യഹോവസാക്ഷികളുടെ വിമർശനമായി മലയാളം വിക്കിയിൽ ചേർക്കും എന്നു മാത്രം തീരുമാനിക്കുക. മുക്കുകയില്ലെങ്കിൽ ഞാൻ തന്നെ അത് നിർവ്വഹിക്കാം.

7. യഹോവാ സാക്ഷികൾ എന്ന പ്രയോഗം തെറ്റാണ്.

  • 'ക്രിസ്ത്യാനികൾ' എന്ന പേരുപോലും നാട്ടുകാർ ഇട്ടതാണ്, ശിഷ്യൻമാർ സുന്നഹദോസുകൂടി തീരുമാനിച്ചതല്ല, അതുകൊണ്ട് 'യഹോവാ സാക്ഷികൾ' എന്ന് നാട്ടുകാർ വിളിച്ചാൽ സഹിക്കുകയേ നിവൃത്തിയുള്ളു.

8. യേശുവിന്റെ ഉയത്തെഴുന്നേൽപ്പിനെകുറിച്ച് / അത്രിത്വം/ നരകവും രക്ഷയും...

  • യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷത്വവും രേഖപ്പെടുത്തിയിരിക്കുന്ന വാക്യങ്ങൾ വേർതിരിച്ച് വ്യാഖ്യാനിക്കുന്നതിലെ വ്യത്യാസമാണ് മുഖ്യധാരാ ക്രൈസ്തവരും നിങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. ഒരു ഉദാഹരണം: വചനമായിരുന്ന, വചനം നൽകിയ യേശുക്രിസ്തു തിരുവെഴുത്തുകൾ തുറന്നു വായിച്ചു എന്ന് കാണുന്നു. ആദ്യഭാഗം യേശുവിന്റെ ദൈവത്വത്തെയും രണ്ടാം ഭാഗം യേശുവിന്റെ മനുഷ്യത്വത്തെയും കാണിക്കുന്നതാണ്, അല്ലാതെ യേശുക്രിസ്തു തിരുവെഴുത്തുകൾ വായിച്ച് പഠിച്ചതാണെന്നും, തിരുവെഴുത്ത് ഇല്ലായിരുന്നു എങ്കിൽ അതിൽ എഴുതിയത് എന്തെന്ന് അറിയാൻ സാധിക്കാത്ത ഒരു കേവല മനുഷ്യനായിരുന്നു താൻ എന്നും വ്യാഖ്യാനിക്കാൻ സാധിക്കില്ല. (എന്റെ ബൈബിളിൽ ദൈവം ഇല്ല എന്നും എഴുതിയിട്ടുണ്ട്, നിങ്ങൾ ബൈബിൾ വ്യഖ്യാനിക്കുന്നതുപോലെ വാക്യങ്ങളുടെ അരയും മുറിയും എടുത്ത് വ്യാഖ്യാനിച്ചാൽ ഇതുപോലുള്ള ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്.) മറുപടി ചുരുക്കാൻ ശ്രമിക്കേണ്ടതിനാൽ ഉപദേശപരമായ വിഷയങ്ങൾ പിന്നീട് പ്രത്യേകമായി ചർച്ചചെയ്യാം.

9. എന്ന് താങ്കൽ എന്നോട് അഞാപിക്കുന്ന ധ്വനി കാണാം.

  • മുഖ്യധാരാ ക്രൈസ്തവ പ്രാധാന്യമുള്ള ലേഖനങ്ങളിൽ യഹോവയുടെ സാക്ഷികളുടെ ലിങ്ക് കൊടുക്കുവാൻ താങ്കൾക്ക് സ്വാതന്ത്യ്രമുണ്ട്. എന്നാൽ ലിങ്കുകളിൽ യഹോവയുടെ സാക്ഷികളുടെ വീക്ഷണം എന്ന് പ്രത്യേകം പരാമർശിക്കണം. ഇത് ആജ്ഞാപിക്കുന്നതായി തോന്നിയാലും സങ്കടപ്പെടേണ്ട. കാരണം കേരളത്തിലെ ജനസംഖ്യയിൽ 20 ശതമാനത്തോളം വരുന്ന മുഖ്യധാരാ ക്രൈസ്തവ വീക്ഷണമായി യഹോവയുടെ സാക്ഷികളുടെ വീക്ഷണം തെറ്റിദ്ധരിക്കപ്പെടാൻ ഒരിക്കലും പാടില്ല.

10. ഞാൻ ശ്രദ്ധിക്കുന്ന ലേഖനങ്ങളിൽ ഒഴികെ മറ്റുള്ള ലേഖനങ്ങളിൽ താങ്കളുടെ ഹിതം പോലെ വിക്കിപിഡിയയിൽ പ്രവർത്തിച്ചോളു.. ' എന്ന് ഞാൻ പറയാൻ കാരണം താങ്കളെ ഉപദേശിച്ച് മടുത്തിട്ടാണ്

  • അന്ന് നാലുവരി എഴുതി ഉപദേശിച്ചു മടുത്ത താങ്കൾ ഇപ്പോൾ നാല് പേജ് എഴുതുവാൻ തുനിഞ്ഞത് നല്ല ലക്ഷണമാണ്. എങ്കിലും ഇപ്പോഴും ഭീഷണിയുടെ ധ്വനിയാണ് മുഴങ്ങിക്കേൾക്കുന്നത്. (അത് എന്റെ താല്പര്യമാണ്. അത് ചോദ്യം ചെയ്യാൻ താങ്കൾക്ക് അവകാശമില്ല, വെറുതെ രസത്തിനല്ല മുകളിൽ 'ഞാൻ ശ്രദ്ധിക്കുന്നവ' എന്ന ടാബ് നൽകിയിരിക്കുന്നത്.) 'ഞാൻ ശ്രദ്ധിക്കുന്നത്' എന്നതുകൊണ്ട് എനിക്ക് വിക്കിയിൽ കുടികിടപ്പവകാശവും പട്ടയവും കിട്ടി എന്നുകരുതി വേലികെട്ടി കിടക്കാൻ ശ്രമിക്കുന്നത് ഭോഷത്വമാണ്. എന്റേത് എല്ലാം എന്റേതും നിന്റേത് എല്ലാം നിന്റേതും എന്ന അഡ്ജസ്റുമെന്റും വിക്കിപീഡിയയിൽ വിലപ്പോകില്ല. താങ്കളെപ്പോലെതന്നെ ആര് ടിക്ക് ചെയ്താലും ഇതേ പേജുകൾ അവർ ശ്രദ്ധിക്കുന്ന പട്ടികയിലും വരും എന്നും ഓർമ്മിക്കുക. ഇനി താങ്കൾ എഴുതിയത് ആരും തിരുത്തപ്പെടുന്നത് ഇഷ്ടമല്ലെങ്കിൽ ഒരു വെബ്പേജായി പ്രസിദ്ധീകരിക്കുന്നതാകും നല്ലത്.

11. “ബൈബിൾ വാക്യങ്ങൾ വളച്ചുകെട്ടി സ്വയം വിദ്യാസമ്പനർ എന്ന് അവകാശപെടുന്നവരുടെ കുറെ ആഭാസങ്ങൾ.”

  • താങ്കളുടെ വിദ്യാസമ്പന്നതയും അതിന്റെ പാപ്പരത്തവും മാലോകർക്ക് വെളിപ്പെടുന്നത് താങ്കളുടെ തന്നെ പ്രതികരണങ്ങളിൽനിന്നാണ് എന്നും തിരിച്ചറിയുക. ആ വെബ്പേജിനോട് താങ്കളുടെ വിയോജിപ്പ് തീർന്നില്ലെങ്കിൽ അവരെ വിവരം അറിയിക്കുക. ലിങ്കുകളിലെ ഓരോ വരിയിലെയും യുക്തിയും യുക്തിരാഹിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിൽ യഹോവസാക്ഷികൾ എന്ന ലേഖനത്തിനും യഹോവാ സാക്ഷികളുടെ ഔദ്യോഗിക വെബ്പേജിനും അതേ തത്വം ബാധകമായിരിക്കും എന്നും അറിയുക. 98 ശതമാനം ക്രൈസ്തവരും യഹോവ സാക്ഷികളുടെ വെബ്സൈറ്റിലെ വിവരങ്ങൾ ശുദ്ധഭോഷത്വവും ദുരുപദേശവുമാണ് എന്ന് കരുതുന്നു എന്നതും യാഥാർത്ഥ്യമാണ്, അതിനാൽ അതിലേക്ക് ലിങ്കുകൊടുക്കുന്നത് ചോദ്യം ചെയ്യപ്പെടുകയും ഉള്ളടക്കത്തിന്റെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നാൽ താങ്കൾ വിഷമിക്കുകയേയുള്ളു. ഇതൊന്നും പ്രായോഗികമായ കാര്യമല്ല, അതുകൊണ്ട് ഇന്നിന്നവരുടെ വീക്ഷണം / അഭിപ്രായം എന്ന പേരിൽ ലിങ്ക് കൊടുക്കുന്നത് മാത്രമാണ് പ്രായോഗികം. വ്യക്തമായി എന്നു കരുതുന്നു.

12. “ഒരുമാതിരി കൊച്ചു പിള്ളേർ പറയുന്നതു പോലെയുള്ള ഈ വക കളിവാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ.” “ഇത്രയും ദിവസം പരിചയകുറവുള്ള എഴുതുകാരൻ എന്ന നിലക്കാണ് താങ്കളോട് ഞാൻ കടുപ്പിച്ച് സംസാരിക്കാതിരുന്നത്.”

  • ഇങ്ങനെയുള്ള പ്രയോഗങ്ങൾ നല്ല ചൂടുള്ള ചർച്ചയ്ക്കിടയിൽ വരുന്നതും അല്പം തമാശ പകരുന്നതാണ്. മലയാളം വിക്കിയിൽ ഞാൻ ഒരു എൽ.കെ.ജി കാരനാണ്, 2010 നവംബറിൽ മാത്രം മലയാളം വിക്കിയിൽ ചേർന്നു, 120 ദിവസത്തെ സീനിയോരിറ്റി താങ്കൾ കളിക്കുന്നത് കാണുമ്പോൾ എൽ.കെ.ജി ക്ളാസ്സിൽ ആറുമാസം താമസിച്ചു ചേർന്ന കുട്ടി വീണ്ടും ഒരാഴ്ച കഴിഞ്ഞ് അതേ ക്ളാസ്സിൽ വന്ന സഹപാഠിയോട് കാണിക്കുന്ന സീനിയോരിറ്റിപോലെ തോന്നുന്നു. വിക്കിയിൽ ഒരു വരിപോലും എഴുതിയിട്ടില്ല എന്നതുകൊണ്ട് ജ്ഞാനപീഠം ലഭിച്ച ഒ.എൻ.വിയേക്കാൾ ഒരുപാട് കേമനാണ് ഞാൻ എന്ന് സ്വയമായി വിചാരിക്കുന്നതും എന്റെ ശൈശവാവസ്ഥയുടെ ലക്ഷണമായിരിക്കും. പ്രായത്തിന്റെ പക്വതക്കുറവ് എന്നും മുതിർന്നവർ പറയും.

13. എന്റെ സംവാദം താളിൽ താങ്കൾക്ക് നരകം, ഉയർത്തേഴുന്നേൽപ്പ്, യേശു ദൈവമാണെന്ന വാദം എന്നിവപോലെയുള്ളവയെ കുറിച്ച് ഒരു ബൈബിൾ ചർച്ചക്ക് താലപര്യമുണ്ടോ?

  • ഉത്തരം ലഭിക്കണം എന്ന ശുദ്ധമനസ്സോടെയുള്ള സംവാദത്തിന് ഞാൻ തയ്യാറാണ്. പക്ഷേ, താങ്കളുടെ സംവാദം താളിൽ അല്ല, പ്രസ്തുത വിഷയങ്ങളുടെ സംവാദം താളുകളിൽ മാത്രം. കാരണം, താങ്കൾ മാത്രമല്ല സകലമാലോകരും സത്യം അറിയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ വ്യവസ്ഥക്ക് തയ്യാറാണെങ്കിൽ അറിയിക്കുക. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അഥവാ ത്രിയേകത്വത്തിന്റെ തെളിവുകൾഎന്ന ലിങ്കിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ആദ്യമായി ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുക, എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ അറിയിക്കുക. ലിങ്കുകൾ നൽകുവാൻ ഒരു വെബ്സൈറ്റിനെ മാത്രമേ ഞാൻ ആശ്രയിക്കുന്നുള്ളു എന്ന പരാതിയും പരിഹരിക്കപ്പെടും. സുഹൃത്തേ, താങ്കൾ പറഞ്ഞതുപോലെ ഈ സംവാദിക്കുന്ന സമയം നല്ല ലേഖനങ്ങൾ എഴുതാമായിരുന്നു, പക്ഷേ, പണ്ട് ആരോ പറഞ്ഞതുപോലെ, നിലത്ത് നിർത്തിയിട്ടുവേണ്ടേ അഭ്യാസം എടുക്കാൻ. പുതുവത്സരാശംസകളോടെ... -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:48, 31 ഡിസംബർ 2010 (UTC)[മറുപടി]


താങ്കൾ എഴുതിയത് മൊത്തം വായിച്ചു. ഉരുളക്ക് ഉപ്പേരി പറഞ്ഞ് താൻ കേമനാണെന്ന് കാണിക്കുക എന്നതാണ് താങ്കളുടെ എഴുത്തു ശൈലി എന്ന് മനസ്സിലായി. യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള വിമർശനം ഉണ്ടെങ്കിൽ ഞാൻ നേരത്തെ പറഞല്ലോ. ഈ ലേഖനത്തിൽ കുത്തികയറ്റാൻ ഇനി സാധ്യമല്ല, കാരണം പ്രധാന ലേഖനങ്ങളിൽ വലിയ പ്രാധാന്യമില്ലാത്ത വിമർശന ലിങ്കുകൾ നൽകുന്നത് ഉചിതമല്ല. അത് WP:UNDUE എന്ന വിക്കി നയത്തിന്റെ violation ആയതുകൊണ്ടാണ്. സംശയമുണ്ടെങ്കിൽ ഇംഗ്ലിഷ് വിക്കി തന്നെ നോക്കു. താങ്കളെ പോലെ നൂറുകണക്കിനു വിമർശകർ അവിടെയുണ്ട്. പക്ഷേ വിമർശന ലിങ്കുകൾ പ്രധാന ലേഖനത്തിൽ നൽകിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. Reliable source ഉപയോഗിക്കുക. യഹോവയുടെ സാക്ഷികളും വിമർശനങ്ങളും എന്ന ലേഖനത്തിൽ വിമർശനലിങ്കുകൾ ഉൾകൊള്ളിക്കാവുന്നതാണ്. ഇവിടെ കാണുക.
പിന്നെ റസ്സൽ ഒരു പ്രവാചകനാണെന്ന് യഹോവയുടെ സാക്ഷികൾ ആരും പറയുന്നില്ല. വിമർശകർ അങ്ങനെ ആരോപിക്കുന്നുണ്ടാവും. അത് ലേഖനത്തിന്റെ ചരിത്രം section-ൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. വിക്കി നയം അനുസരിച്ച് പ്രസ്തുത സംവാദം താളിൽ ലേഖകന്മാരുടെ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാവുന്നതല്ല. ആയതിനാൽ താങ്കളുടെ സംവാദം താളിലാകാം ചർച്ച. എല്ലാവരും ശ്രദ്ധിക്കില്ല എന്ന് കരുതണ്ട. കാരണം പ്രത്യേകം:സമീപകാലമാറ്റങ്ങൾ എന്ന താൾ എല്ലാവർക്കും visible ആണ്.--സ്നേഹശലഭം:സം‌വാദം 18:10, 31 ഡിസംബർ 2010 (UTC)[മറുപടി]

ഞാൻ കേമനാണെന്ന് വരുത്തുകയല്ല എന്റെ ഉദ്ദേശ്യം, യേശുക്രിസ്തുവിന്റെ ദൈവത്വം തെളിയിക്കുക എന്നതാണ്. റസ്സൽ എന്ന വ്യക്തി പ്രവാചകൻ ആണെന്ന് താൻ തന്നെ അവകാശപ്പെട്ടാലും ഉണ്ടാകുമായിരുന്ന അപകടത്തേക്കാൾ വലിയതാണ് വാച്ച്ടവർ എന്ന തന്റെ സംഘടനയും അതിന്റെ പ്രസിദ്ധീകരണങ്ങളും വഴിയാണ് ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇന്ന് ഭൂമിയിൽ വെളിപ്പെടുത്തുന്നത് എന്ന് പഠിപ്പിക്കുന്നത്. (പ്രവാചക ശൂശ്രൂഷ ഒരു കോർപ്പറേറ്റ് കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നു എന്ന അവകാകവാദം ശുദ്ധഅസംബന്ധമാണ്. യേശുക്രിസ്തു സ്ഥാപിച്ചത് പുതിയനിയമ സഭയാണ്, വാച്ച് ടവർ എന്ന കോർപ്പറേറ്റ് സംഘടനയല്ല.) തന്റെ സംഘടനയ്ക്ക് പ്രവാചക ദൌത്യം അവകാശപ്പെടുമ്പോൾ അതിന്റെ നേതാവ് പ്രവാചകനല്ലാതെ വരുന്നത് എങ്ങെനെയാണ്? താങ്കൾ എഴുതിയ രണ്ടുവരി കടം എടുക്കട്ടെ:"വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾ ദൈവം യഹോവയുടെ സാക്ഷികളെ തന്റെ ഹിതം വെളിപെടുത്താനുപയോഗിക്കുന്നതായി പഠിപ്പിക്കുന്നെന്നും അതുകൊണ്ട് ഉടനെ നടക്കാൻ പോകുന്ന സംഭവങ്ങൾ ഇവരെ വെളിപെടുത്താതെ ദൈവം പ്രവർത്തിക്കില്ലെന്നും പഠിപ്പിക്കുന്നു." ആധുനിക 'പ്രവാചൻ' വാച്ച് ടവർ സൊസൈറ്റിയാണെന്ന് സ്വയമായി എഴുതിവെച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കോപ്പികൾ കാണണമെങ്കിൽ ഈ ലിങ്കും കാണുക.

  1. http://www.guidetosalvation.com/Website/JW-is_the_watchtower_a_prophet_of_g.htm
  2. http://www.jwfacts.com/watchtower/jehovahs-prophet.php
  3. http://carm.org/religious-movements/jehovahs-witnesses/jehovahs-witness-organization-prophet-god
  4. http://www.jude3.net/watchtower_prophet.htm

ആരാണ് പുതിയനിയമ പ്രവാചകൻമാർ? പ്രവാചകൻ എന്ന വിശേഷണത്തിന് വ്യത്യസ്തമായ അർത്ഥതലങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ വചനവും അതിലെ മർമ്മങ്ങളും വിവേചിച്ച് പ്രബോധനത്തിനും, ഉപദേശത്തിനും, ആശ്വാസത്തിനും, പൊതുപ്രയോജനത്തിനും, ആത്മീകവർദ്ധനയ്ക്കുമായി മനുഷ്യരോട് സംസാരിക്കുന്ന (ദൈവവചനം വ്യാഖ്യാനിച്ച് നൽകുന്ന) ഏതൊരാളെയും പ്രവാചകൻ (പ്രവചനവരമുള്ള വ്യക്തി) എന്നും പുതിയനിയമത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. 1 കൊരിന്ത്യർ 13:2; 14:3,4..) കേവലം ഭാവിപറയുക, ദൈവവചനത്തിനു വെളിയിലുള്ളത് പ്രസ്താവിക്കുക എന്ന അർത്ഥമല്ല ഉദ്ദേശിച്ചത്. അതുകൊണ്ട് ദൈവീക മർമ്മങ്ങൾ വെളിപ്പെട്ടുകിട്ടിയെന്ന് അവകാശപ്പെടുകയും പഠിപ്പിക്കുകയും ചെയ്ത റസ്സലും താൻ പ്രവാചകനാണെന്ന് അവകാശപ്പെട്ടില്ലെങ്കിൽപോലും ഒരു 'പ്രവാചകന്റെ' ദൌത്യമാണ് തന്റെ വചനപഠിപ്പിക്കലുകളിലൂടെയും ഭാവിപ്രവചനങ്ങളിലൂടെയും നിർവ്വഹിച്ചത്. അത് ദൈവവചനം മുന്നറിയിപ്പ് നൽകിയിരുന്നതുപോലെയുള്ള 'കള്ളപ്രവചനം' ആയിരുന്നോ എന്ന് പരിശോദിക്കേണ്ട ബാധ്യത ദൈവവചനം പഠിക്കുന്ന ഏതൊരു വ്യക്തിക്കും ഉണ്ട് (വെളിപ്പാട് 2:2) -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:07, 20 ജനുവരി 2011 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ലേഖനത്തിലെ താളിൽ നൽകിയിരിക്കുന്ന ചില ചിത്രങ്ങൾ യാതൊരു വിജ്ഞാനവും നൽകുന്നില്ല എന്നു അറിയിക്കട്ടെ.. ആദ്യത്തെ ചിത്രം തന്നെ അങ്ങനെയുള്ളതാണ്... അടിക്കുറിപ്പിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ചിത്രത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതുമല്ല. അതിനാൽ പ്രസ്തുത ചിത്രങ്ങൾ നഐക്കം ചെയ്യുന്നതാണ് ഉചിതം...--സുഗീഷ് 15:25, 31 ഡിസംബർ 2010 (UTC)[മറുപടി]

അദ്യത്തെ infobox ചിത്രം മാറ്റിയിട്ടുണ്ട്. മറ്റ് ചിത്രങ്ങൾ എല്ലാം തന്നെ ബന്ധമുള്ളവയാണ്.--സ്നേഹശലഭം:സം‌വാദം 17:33, 31 ഡിസംബർ 2010 (UTC)[മറുപടി]

എങ്ങനെ ബന്ധമുള്ളവയാണ് എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്...ചിത്രം 1,4,6,7 എനീ ചിത്രങ്ങൾ അടിയിൽ നൽകിയിരിക്കുന്ന വിവരണങ്ങളൈലല്ലാതെ ഏതെങ്കിലും തരത്തിൽ പ്രചോദനപരമാണോ ? --സുഗീഷ് 22:36, 31 ഡിസംബർ 2010 (UTC)[മറുപടി]

ചിത്രം വായനാക്കാരെ പ്രചോദിപ്പിക്കുക എന്നതിലുപരിയായി, ആശയങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുക എന്ന ഉദ്ദേശ്യവും ഉണ്ട്. ഇൻഫൊബൊക്സ് ചിത്രം മറ്റൊന്നും നൽകാൻ കഴിയില്ല. കാരണം യഹോവയുടെ സാക്ഷികൾക്ക് കുരിശു പോലെയുള്ള അടയാളങ്ങളൊന്നും ഇല്ല. ഒരോ സെക്ഷനിലും നൽകിയിരിക്കുന്ന വിവരണങ്ങളുമായി ബന്ധമുള്ളവയാണ് നൽകിയിരിക്കുന്ന ചിത്രങ്ങൾ. ദയവായി ഏത് ചിത്രമാണ് താങ്കൾക്ക് ബന്ധമില്ലാത്തവയായി തോന്നുന്നതെന്നും കാരണമെന്താണെന്നും specific ആയി കുറികൊള്ളുക. --സ്നേഹശലഭം:സം‌വാദം 04:54, 1 ജനുവരി 2011 (UTC)[മറുപടി]
"യഹോവയുടെ സാക്ഷികൾ സുവിശേഷ പ്രവർത്തനത്തിന്റെ ഭാഗമായി താല്പര്യകാർക്ക് സൗജന്യ ഭവന ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുന്നവരാണ്." എന്ന ശീർഷകമുള്ള ചിത്രം ലഘുലേഖനിലവാരം മാത്രമുള്ളതാണെന്ന് കരുതുന്നു. + സുവിശേഷപ്രവർത്തനത്തിന് പേരുകേട്ടവരാണെന്നുള്ള ആദ്യചിത്രവും.--Vssun (സുനിൽ) 05:05, 1 ജനുവരി 2011 (UTC)[മറുപടി]
അങ്ങനെയാണെങ്കിൽ മാറ്റാം. ഇംഗ്ലിഷ് വിക്കി തന്നെ നോക്കു. സുവിഷേശ പ്രവർത്തനത്തിനു പേരു കേട്ടവരാണെന്ന ചിത്രം അവിടെയും ഉണ്ട്. പക്ഷേ position താഴെയാണെന്നേ ഉള്ളു.--സ്നേഹശലഭം:സം‌വാദം 05:22, 1 ജനുവരി 2011 (UTC)[മറുപടി]
എല്ലാ കാര്യത്തിനും ഇംഗ്ലീഷ് വിക്കി വേണ്ട... സുനിൽ മുകളിൽ പറഞ്ഞിരിക്കുന്ന ശീരഷകമുള്ള ചിത്രം ലഘുലേഖയുടെ നിലവാരം പോലുമില്ലാത്തതാണ്.. മൂന്ന് പേര് ചേർന്നു നിന്ന ഒരു ചിത്രവും അതിന് ഒരു അടിക്കുറിപ്പും നൽകിയാൽ മാത്രം വിവരണം ആകുമോ ?????--സുഗീഷ് 14:00, 8 ജനുവരി 2011 (UTC)[മറുപടി]
യഹോവയുടെ സാക്ഷികൾ സുവിഷേശ പ്രവർത്തനത്തിനറിയപെടുന്നു എന്നുള്ളത് പരക്കെ അറിയപെടുന്ന ഒരു വസ്തുതയാണ്. അതിനു നിലവാരം കുറഞ്ഞു പോയതായി തോന്നുന്നില്ല. ഉപയോക്താവ്:സുനിൽ പറഞ്ഞത് മുൻപ് മുകളിൽ കൊടുത്തിരുന്ന മറ്റൊരു ചിത്രം നിലവാരമില്ലാത്തതാണെന്നാണ്. അത് ഞാൻ നീക്കി. അല്ലാതെ കൊടുത്തിരിക്കുന്നത് ലേഖനവുമായി ബന്ധമില്ലന്നല്ല. താങ്കൾ പറയുന്നതിനനുസരിച്ചാണെങ്കിൽ വിക്കിയിൽ ചിത്രങ്ങൾ തന്നെ വേണ്ട എന്നാക്കേണ്ടി വരില്ലേ? എല്ലാ കാര്യങ്ങളിലും ഇംഗ്ലിഷ് വിക്കി വേണ്ട എന്നതിനോട് യോജിപ്പുണ്ട്. പക്ഷേ കുടുതൽ ലേഖകന്മാരുള്ള ഒരു വിക്കിയിലെ മാതൃക തീർച്ചയായും അനുകരണീയമാണ്.--സ്നേഹശലഭം:സം‌വാദം 14:33, 8 ജനുവരി 2011 (UTC)[മറുപടി]
ചിത്രം 3, ചിത്രം 5 എന്നിവമാത്രം........... അതിനെക്കുറിച്ച് ????--സുഗീഷ് 11:52, 9 ജനുവരി 2011 (UTC)[മറുപടി]
ചിത്രം 3 കേരളത്തിലെ ഒരു ആരാധനാലയത്തിന്റേതാണ്. ചിത്രം 5 ദൈവനാമത്തിന്റെത്. ഒരു ആരാധനാലയത്തിന്റേത് അനിവര്യമാണ്. കാരണം സാധാരണ പള്ളികളിൽ നിന്ന് വ്യത്യസ്തമാണ് സാക്ഷികളുടെ രാജ്യഹാൾ. ദൈവനാമത്തിന് യഹോവയുടെ സാക്ഷികൾ പ്രാധാന്യം കൊടുക്കുന്നു. അതിനാലാണ് ചിത്രം 5 നൽകിയിരിക്കുന്നത്. അത് ഇംഗ്ലിഷ് വിക്കിയിലും ഉണ്ട്.--സ്നേഹശലഭം:സം‌വാദം 15:10, 9 ജനുവരി 2011 (UTC)[മറുപടി]

'നിലവറയിലേക്ക്' ഇത്രയും വേഗത്തിൽ??[തിരുത്തുക]

ഇഷ്ടപ്പെടാത്ത ചില ചൂടുള്ള സംവാദങ്ങളും പ്രയോഗങ്ങളും ഉള്ളതുകൊണ്ടാണോ സംവാദം:യഹോവയുടെ സാക്ഷികൾ/നിലവറ 1#ഒരു സംവാദം ഉണ്ടാകുന്നത്... എന്ന 'നിലവറയിലേക്ക്' ഇത്രയും വേഗത്തിൽ സംവാദതാൾ മാറ്റിയത്? ആ സംവാദത്തിലെ ഒരു വാദത്തിന് ഞാൻ മറുപടി ഇനിയും നൽകിയിട്ടില്ല എന്നതുകൊണ്ട് ചോദിച്ചതാണ്...
ഉപയോക്താവിന്റെ സംവാദം:Sijocalicut#യഹോവയുടെസാക്ഷികളുടെ ഉപദേശത്തെക്കുറിച്ചുള്ള സംവാദംഎന്ന പേജിൽ നടക്കുന്ന വിശദമായ സംവാദത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്യപ്പെടുമെന്നതിനാൽ ഇനിയള്ള കാര്യങ്ങൾ അവിടെയാകാം... -- സിജോ വർഗ്ഗീസ്, മൈക്കാവ് 06:49, 20 ജനുവരി 2011 (UTC)[മറുപടി]

അംഗസംഖ്യ അവലംബം[തിരുത്തുക]

അംഗസംഖ്യക്ക് 'നിഷപക്ഷ അവലംബം അവശ്യമാണ്' എന്ന് user:vssun ചേർത്തതിനോട് എനിക്ക് യോജിപ്പില്ല. കാരണം,
1. ആഗോളമായി ചെറിയ മതവിഭാഗങ്ങൾക്ക് സ്വതന്ത്രകണകെടുപ്പുകൾ നടത്തപെടുന്നത് വളരെ വിരളമാണ്.
2. യഹോവയുടെ സാക്ഷികളുടെ കണകെടുപ്പുകൾ വളരെ കൃത്യതയുള്ളവയാണെന്ന് പല സ്വതന്ത്രപഠനങ്ങളും തെളിയിച്ചുട്ടുണ്ട്.
ഉദാഹരണത്തിന്, http://www.theocraticlibrary.com/downloads/Why_Jehovah%27s_Witnesses_Grow_So_Rapidly.pdf

3. English വിക്കിപിഡിയയിൽ ഈ ലേഖനം ഈ ഇടെ നിരവധി ചർച്ചകൾക്ക് ശേഷം GA status ആക്കി ഉയർത്തിയിട്ടുണ്ട്. അവിടെയും ഈ അംഗസംഖ്യയെകുറിച്ച് തർക്കങ്ങളൊന്നു. ഉണ്ടായിട്ടില്ല.
--സ്നേഹശലഭം:സം‌വാദം 19:43, 10 മാർച്ച് 2012 (UTC)[മറുപടി]