സംവാദം:യഷ് ചോപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്[തിരുത്തുക]

യശ്, യഷ്, യാശ്, യാഷ്? ഹിന്ദിയിൽ यश എന്നാണെഴുതുന്നത്. അപ്പോൾ യശ് അല്ലേ ശരി? --Jairodz (സംവാദം) 14:08, 21 ഒക്ടോബർ 2012 (UTC)

യശ് എന്ന് മാറ്റിയിട്ടുണ്ട്. പേരിന്റെ അവസാനം ശ വരുമ്പോൾ ലേശമൊരു ഷ ചായ്വോടെയാണ് ഉച്ചാരണമുണ്ടാകാറുള്ളത്. ഏതായാലും ദീർഘമില്ല -- റസിമാൻ ടി വി 14:12, 21 ഒക്ടോബർ 2012 (UTC)

മലയാളത്തിൽ എഴുതുമ്പോൾ അപ്പോൾ യഷ് ആയിരിക്കാം ശരി. ഗണേശനെ ഗണേഷ് എന്നാക്കുന്നതുപോലെ. മറ്റൊരുദാഹരണം: എസ്.പി. വെങ്കിടേഷ് --Jairodz (സംവാദം) 14:33, 21 ഒക്ടോബർ 2012 (UTC)

ആദ്യം യശ് എന്ന് പറഞ്ഞ് ഇപ്പം താൾ മാറ്റിയപ്പം യഷ് എന്നാക്കുന്നോ :) ഇതുകൊണ്ടാണ് ആദ്യം ഞാൻ യാഷ് എന്നത് യഷ് ആക്കി യശ് ആക്കാതിരുന്നത്. എങ്കിലും ഉറപ്പില്ല, ഹിന്ദി പേര് അതുപോലെ മലയാളമാക്കിയാൽ യശ് ആവും ശരി. മറ്റ് ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു -- റസിമാൻ ടി വി 14:59, 21 ഒക്ടോബർ 2012 (UTC)

താങ്കൾ ഉച്ചാരണത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ഇക്കാര്യം ഓർത്തത്. :-) പക്ഷേ, മലയാളത്തിലെ മിക്ക വാർത്താമാധ്യമങ്ങളിലും യാഷ് ചോപ്ര എന്നാണ് കൊടുത്തിരിക്കുന്നത്. പക്ഷേ ഹിന്ദി വാർത്താമാധ്യമങ്ങളിൽ യഷ് എന്ന് തന്നെയാണ് ഉച്ചരിക്കുന്നത്. അതിനാൽ ദീർഘത്തിന്റ കാര്യത്തിൽ തർക്കമില്ലെന്ന് കരുതുന്നു. --Jairodz (സംവാദം) 16:18, 21 ഒക്ടോബർ 2012 (UTC)

എന്തായാലും യശ് ചോപ്രയല്ല. यश എന്നത് യഷ് എന്നോ യാഷ് എന്നാണ് ഹിന്ദിക്കാർ പൊതുവേ പറയുന്നത്.--സലീഷ് (സംവാദം) 16:27, 21 ഒക്ടോബർ 2012 (UTC)
ശരിയായ രൂപം യശ് എന്നാണെങ്കിലും ഉച്ചാരണത്തിൽ ഷ് കലരുന്നുണ്ട്. ഹിന്ദിയിലെ പുതുതലമുറ മിക്കവാറും ശ ഉപേക്ഷിച്ചുകഴിഞ്ഞു. :) --Vssun (സംവാദം) 17:13, 21 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:യഷ്_ചോപ്ര&oldid=2373641" എന്ന താളിൽനിന്ന് ശേഖരിച്ചത്