സംവാദം:മൈക്കൽ ജാക്സൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മൈക്ക്ൽ ജാക്സൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ട്[തിരുത്തുക]

മൈക്കേൽ ജാക്സൻ എന്നല്ലേ ശരി. മൈക്കിൾ എന്നത് നമ്മുടെ നാട്ടിലെ ചിലർ പറഞ്ഞ് വന്ന പരത്തിയ ഒരു പേരല്ലേ. --117.196.131.171 15:36, 21 ജൂൺ 2008 (UTC)[മറുപടി]

ചർച്ചയർഹിക്കുന്ന വിഷയമാണ്‌. ശരിയായ ഇംഗ്ലിഷ് ഉച്ചാരണം ഏകദേശം മൈക്ക്‌ൽ എന്നാണ് (മൈക്കേൽ എന്നല്ല)‌. ഇംഗ്ലിഷ് പദങ്ങൾ അതേ ഉച്ചാരണത്തിൽ മലയാളത്തിൽ എഴുതാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇവിടെ എന്തായാലും മൈക്കിൾ എന്നെഴുതിയത് കുറച്ച് കൂടുതൽ മലയാളീകരണമായിപ്പോയി (ഇംഗ്ലിഷ് ഉച്ചാരണം അനുസരിച്ച് നമ്മുടെ 'ൾ' എന്ന ശബ്ദം ഇല്ലെന്നാണ്‌ എന്റെ അറിവ്. അവരുടെ L-ന്‌ നമ്മുടെ 'ൽ' എന്ന ശബ്ദമാണ്‌ അടുത്തു നിൽക്കുന്നത്). കുറഞ്ഞപക്ഷം മൈക്കൽ എന്നെങ്കിലും ആക്കണം. പെരുവഴിക്കൊള്ളക്കാരൻ 19:57, 22 ജൂൺ 2008 (UTC)[മറുപടി]
Micheal എന്ന പേരുള്ള വ്യക്തികളെ കേരളത്തിൽ മൈക്കിൾ എന്നുതന്നെയാണ്‌ വിളിക്കാറ്. മദ്ധ്യതിരുവിതാംകൂറിൽ ഇതൊരു സാധാരണ പേരുമാണ്‌. ഇതിൽ കൃത്രിമത്വമൊന്നുമില്ല എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 20:00, 22 ജൂൺ 2008 (UTC)[മറുപടി]
ആദ്യമായി പ്രതികരണത്തിന്‌ നന്ദി. Michael എന്ന പേര് കേരളത്തിൽ വളരെ സുപരിചിതമാണ്‌. കേരളത്തിലെ ഭൂരിപക്ഷം Michael-മാരെയും മൈക്കിൾ എന്നാണോ മൈക്കൽ എന്നാണോ വിളിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് നല്ല നിശ്ചയമില്ല (ഞാൻ മൈക്കൽ എന്നാണു പറയുക, കൂടുതൽ കേട്ടിട്ടുള്ളതും). ശൈലീപുസ്തകത്തിൽ India-യുടെ എഴുത്തിനെപ്പറ്റിയുള്ള നയം ഓർക്കുന്നു - കൂടുതൽ അനുയോജ്യം ഇൻഡ്യ ആണെങ്കിലും സാർവത്രികമായുള്ള ഇന്ത്യ ഉപയോഗിക്കുന്നു എന്ന്. Michael-ന്റെ കാര്യത്തിൽ അത്ര സാർവത്രികമാണോ മൈക്കിൾ? പെരുവഴിക്കൊള്ളക്കാരൻ 05:33, 23 ജൂൺ 2008 (UTC)[മറുപടി]
ശരിയായ ആംഗലേയ ഉച്ചാരണം മൈക്ക്‌ൾ എന്നാണ്,‌ മൈക്കൽ എന്നല്ല. അമേരിക്കൻ ഇംഗ്ലീഷിലും ബ്രിട്ടീഷ് ഇംഗ്ലീഷിലും 'ള' ശബ്ദം ആണ്‌ മുന്നിട്ടുനിൽക്കുന്നത്. അതു മലയാളികൾ മൈക്കിൾ ആക്കി എന്നേയുള്ളൂ. ഈ ഉപയോഗം സാർവ്വത്രികമാണോ എന്നു ചോദിച്ചാൽ എന്റെ വീക്ഷണത്തിൽ വളരെ സാർവത്രികമാണ്‌ (നാട്ടിൽ നിലവിലുള്ള പ്രയോഗം വച്ച്). മൈക്കൽ എന്ന് കളിയാക്കി പോലും ആരെയും വിളിച്ചു കേട്ടിട്ടില്ല. ഇനി ഇതിന്റെ മൂലരൂപ ഉച്ചാരണമാണെങ്കിൽ മിഖായേൽ എന്നുമാണ്‌.
എന്തായാലും, സൂക്ഷ്മമായ റിവ്യൂവിന്‌ സുഹൃത്തിന്‌ വളരെ നന്ദി. പുതിയ ഉപയോക്താവെന്ന നിലയിൽ അഭിനന്ദനങ്ങളും! --ജേക്കബ് 11:01, 23 ജൂൺ 2008 (UTC)[മറുപടി]
ശരിയായ ആംഗലേയ ഉച്ചാരരണം മൈക്ക്‌ൽ (മൈക്കൽ എന്നല്ല) എന്നാണെന്നാണ് ഞാൻ പറഞ്ഞത് - അതിന്റെ പ്രായോഗിക രൂപമായി മൈക്കൽ ഉപയോഗിക്കാമെന്നും. പാശ്ചാത്യരുടെ ഉച്ചാരണനിയമങ്ങളിൽ 'ല' ശബ്ദമാണ് മുന്നിട്ടു നിൽക്കുന്നത് എന്നാണ് എന്റെ ധാരണ (ആദ്യത്തെ മറുപടിയിൽ പറഞ്ഞപോലെ). കീറിമുറിച്ചു പരിശോധിച്ചാൽ ചിലപ്പോൾ 'ല'യ്ക്കും 'ള'യ്ക്കും ഇടയിലുള്ള ഒരു സങ്കരശബ്ദമാണെന്നു ('ല'യോട് കൂടുതൽ ചായ്‌വുള്ള) പറയേണ്ടി വരും?
മൂലരൂപ ഉച്ചാരണം മിഖായേൽ ആണെന്ന് എനിക്കും അറിവുള്ളതാണ്. പിന്നെ നാടനുസരിച്ച് (തെക്ക് - വടക്ക് മുതലായ) മാറ്റങ്ങളുണ്ടവില്ലേ? മൈക്കിൾ എന്നത് ഞാനും ഏറെ കേട്ടിട്ടുണ്ട്. ഇവിടെ പ്രസക്തമല്ലെങ്കിൽക്കൂടി തമിഴ്‌നാട്ടുകാർ 117.196.131.171 പറഞ്ഞ മൈക്കേൽ എന്നാണ് പറയുക.
സജീവമായി സം‌വദിക്കുന്നതിന് വളരെ നന്ദിയുണ്ട്, പുതിയ ഉപയോക്താവെന്ന നിലയിൽ അഭിനന്ദിച്ചതിന് കൃതജ്ഞതയും :) പെരുവഴിക്കൊള്ളക്കാരൻ 14:04, 23 ജൂൺ 2008 (UTC)[മറുപടി]

മികായേൽ എന്ന ഹീബ്രു വാകിൽ നിന്നോ, മൈക്യൾ എന്ന സുറിയാനിയിലോ മറ്റോ ആണ്‌ മൈക്കിൾ ആയിത്തീർന്നത് എന്നു തോന്നന്നു. എന്നാൽ വിക്കിയിൽ മറിയം വെബ്സ്റ്റേര്സ് പോലുള്ള ടോക്കിങ്ങ് ഡിക്ഷണറി പറയുന്നതു പോലെയാണ്‌ കാര്യങ്ങൾ സ്വീകരിക്കുന്നത്. മഡോണ എന്ന താളിലെ സം‌വാദം ശ്രദ്ധീക്കുമല്ലോ. മൈക്കിൾ എന്ന് പഴയ തലമുറക്കാർ പറയുമെങ്കിലും ഞാനുൾപ്പെടുന്ന പുതിയ തലമുറക്കാർ ആ ഉച്ചാരണം തമാശയായാണ്‌ കാണുക. ചിലയിടങ്ങളി മിഖായേൽ മിക്കയേൽ എന്നും ഇതിനുച്ചാരണം കാണുന്നുണ്ട്. --FirozVellachalil 16:08, 23 ജൂൺ 2008 (UTC)[മറുപടി]

ഫിറോസ് ചൂണ്ടിക്കാണിച്ച മറിയം വെബ്സ്റ്റേഴ്സ് ഉച്ചാരണത്തിൽ മൈക്ക്‌ൾ എന്ന് തന്നെയാണല്ലോ ഉച്ചാരണം.. --ജേക്കബ് 16:46, 23 ജൂൺ 2008 (UTC)[മറുപടി]
ഇനി മൈക്ക്‌ൾ എന്നാണ്‌ ഉച്ചാരണമെങ്കിൽ തലക്കെട്ടിൽ മൈക്കൾ എന്നാക്കുന്നതല്ലേ നല്ലത്? വള്ളിയോടൊരു വിരോധം. :)
മൈക്കിൾ എന്ന ഉച്ചാരണം പഴമക്കാരുടേതാണെന്ന പരാമർശം പ്രസക്തമാണ്‌. മിഖായേൽ, മിക്കയേൽ, മൈക്കേൽ തുടങ്ങിയ വ്യതിയാനങ്ങൾ Michael Jackson-ന്റെ ഉച്ചാരണത്തിൽ വരുന്നില്ല. ഞാൻ തപ്പിയപ്പോൾ കിട്ടിയ വേറൊരു ഉച്ചാരണ സഹായി. Michael-ലെ 'l' ശബ്ദം കൃത്യമായി 'ൾ', 'ൽ' എന്നിവയിലൊന്നല്ല. കൂടുതൽ ചായ്‌വ് ഏതിനോടാണെന്ന് നോക്കണം. അപ്പോൾ മൈക്ക്‌ൽ അല്ലെങ്കിൽ മൈക്ക്‌ൾ എന്നു വരും ഏകദേശരൂപം. പ്രായോഗികമായി താളിന്റെ പേരിൽ മൈക്കൽ എന്നോ മൈക്കൾ എന്നോ ഉപയോഗിക്കാം. ഈ മലയാളീകരിച്ച മൈക്കിൾ ഉപേക്ഷിക്കുന്നതല്ലേ നല്ലത്? --പെരുവഴിക്കൊള്ളക്കാരൻ 17:15, 23 ജൂൺ 2008 (UTC)[മറുപടി]

സൈക്ക്ൾ എന്നതും ഇക്കൂട്ടർ സൈക്കിൾ എന്നാ പറയുന്നത്. തെറ്റ് ആവർത്തിച്ച് ആവർത്തിച്ച് ശരിയാവുന്നതാണ്‌. വിക്തോർ യൂഗോ എന്നത് വിക്റ്റർ ഹ്യൂഗോ എന്ന് ഇരുത്തി പഠിപ്പിച്ച് ശരിയാക്കിയെടുത്ത പോലെ. എന്നെങ്കിലും ആ തെറ്റു മലയാളികൾ തിരുത്തുമോ? --117.196.145.177 17:27, 23 ജൂൺ 2008 (UTC)[മറുപടി]

ആ വള്ളിവിരോധം ഒരു നല്ല പോയിന്റാണ്‌.. :) മൈക്ക്‌ൾ ജാക്സൺ എന്നാക്കുന്നതിൽ വിരോധമില്ല.. ലകാരത്തോടാണ്‌ എനിക്കെതിർപ്പ്.. --ജേക്കബ് 17:54, 23 ജൂൺ 2008 (UTC)[മറുപടി]
മൈക്ക്ൾ (കൂടുതൽ ശരി) എന്നോ മൈക്കൾ (കൂടുതൽ user-friendly) എന്നോ ആക്കാവുന്നതാണ്. 'ളകാര'ത്തെ പൂർണ്ണമായും അംഗീകരിക്കുന്നില്ലെങ്കിലും കിറുകൃത്യമായ പുതിയൊരു ശബ്ദം മലയാളഭാഷയിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതു കൊണ്ട് എനിക്ക് വിരോധമില്ല. 'ലകാര'ത്തിനു പിന്തുണയുമായി ഏതെങ്കിലും 'മൈക്ക്‌ൽ' എത്തുമോ എന്തോ... :) തമ്മിൽ ഭേദം തൊമ്മൻ മൈക്ക്‌ൾ! :)) --പെരുവഴിക്കൊള്ളക്കാരൻ 20:27, 23 ജൂൺ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് ഉച്ചാരണം മലയാളത്തിലെഴുതാൻ ശ്രമിക്കുന്നതിലും നല്ലത് മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന രീതി കൈക്കൊള്ളുന്നതാവും. ചില്ലക്ഷരങ്ങൾ പാതി ഉച്ചാരണത്തിനൊപ്പം കൂട്ടി ഉച്ചരിക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയവുമുണ്ട്--പ്രവീൺ:സംവാദം 12:38, 30 ജൂൺ 2009 (UTC)[മറുപടി]

Michael എന്ന പദത്തിന്റെ ഉച്ചാരണം മൈക്കേൽ എന്നാണ് . ഇതിനായി യൂടൂബിൽ ജാക്സൺ സ്വയം പറയുന്നതും മറ്റു കുടുംബാംഗങ്ങൾ പറയുന്നതുമായ ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ് അതല്ലെങ്കിൽൽ ഗൂഗിളിന്റെ സഹായം തേടാവുന്നതാണ്. ഇംഗ്ലീഷിൽ 'ൾ' എന്നു പൊതുവെ ഉപയോഗിക്കാറില്ല. അവരുടെ L നു നമ്മുടെ ' ൽ ' ആണുചിതവും സംസാരിക്കുമ്പോൾ സാമ്യവും. മൈക്കൽ ജോർഡൻ എന്ന പേരിൽ Jordan എന്ന പദത്തിൽ ജോർദാൻ എന്ന് മലയാളീകരിക്കാതെ അവർ പറയുന്ന പോലെ ജോർഡൻ എന്നാണുപയോഗിച്ചിട്ടുള്ളത്. ഇതു പോലെ തന്നെ മൈക്കൽ ഫെൽപ്സ് ,മൈക്കൽ ഹസി., മൈക്കൽ ക്ലർക്ക് എന്നിവരുടെ പേരിനും നമ്മൾ മൈക്കിൾ എന്നതിനു പകരം മൈക്കൽ എന്നാണു പറയുന്നത്.ഇതിൽ നിന്നു തന്നെ നാം Michael എന്നതിനെ സാർവത്രികമായി മൈക്കിൾ എന്നു വിളിക്കാറിലെന്നു മനസ്സിലാക്കാവുന്നതാണ്.ഇവിടെ Michael എന്നതിനു മൈക്കൽഎന്ന് ചേർക്കുകയായിരുക്കും ഉചിതം എന്നാണ് എന്റെ പക്ഷം.Akhiljaxxn

Michael എന്നതിനു മൈക്കൽഎന്ന് ചേർക്കുന്നതായിരിയ്ക്കും യോജ്യം. മൈക്ക്ൽ എന്നെഴുതിക്കാണാറില്ല. മലയാള ഉച്ചാരണം ചേർക്കാൻ മലയാളം വിക്കിപീഡിയക്കാർക്ക് മടിയെന്തിനു??--Mpmanoj (സംവാദം) 12:02, 13 ഒക്ടോബർ 2016 (UTC)[മറുപടി]

മൈക്കൽ ജാക്സൺ എന്നതിലേയ്ക്കുള്ള തലക്കെട്ട് മാറ്റം[തിരുത്തുക]

float ചെയ്തു --രൺജിത്ത് സിജി {Ranjithsiji} 16:33, 21 നവംബർ 2016 (UTC)[മറുപടി]

  • എതിർക്കുന്നു മൈക്ക്‌ൾ എന്നാണ് ശരിയായ ഉച്ചാരണം. മെക്കൽ എന്നതിനു യൂട്യൂബ് നോക്കിക്കോ എന്നല്ലാതെ മറ്റ് അവലംബങ്ങൾ ഒന്നും മേൽ സുചിപ്പിച്ചിട്ടുമില്ല. മറിച്ചുള്ള വാദത്തിനു ഒരു അവലംബം ഇവിടെ — https://www.youtube.com/watch?v=xlWPO0UjHi4. മാത്രവുമല്ല മേൽ വന്ന രണ്ടു വാദങ്ങൾക്കു മുമ്പ് മൈക്ക്‌ൾ എന്നു മാറ്റുന്നതിനു വിശദമായ വാദങ്ങൾ മേൽ വിവരിച്ചിട്ടുണ്ടെന്നിരിക്കെ പ്രസ്തുത വാദങ്ങൾ ഉന്നയിച്ചവരെ അറിയിക്കാതെയോ മൂന്നു വോട്ടിനു തലക്കെട്ടു മാറ്റിയത് തീർത്തും ശരിയായുമില്ല എന്നാണെന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 04:41, 16 മാർച്ച് 2017 (UTC)[മറുപടി]

മൈക്കേൽ എന്നാണ് ശരിയായ ഉച്ചാരണം.ൾ എന്ന് ഇംഗ്ലീഷിൽ പ്രയോഗിക്കാറില്ല. യൂട്യൂബിൽ നോക്കിക്കൊ എന്നു പറഞ്ഞത് അത് വളരെ എളുപ്പത്തിൽ ലഭിക്കും എന്നതുകൊണ്ടാണ്. ഉച്ചാരണം ശരിയായ രീതിയിൽ കേൾക്കുന്നില്ലെങ്കിൽ എം.ജെയുടെ ലൈവ് ഷോകൾ കാണുക അതിൽ ആളുകൾ മൈക്കേൽ എന്നു ചാന്റ് ചെയ്യുന്നത് കേൾക്കാം. മലയാളം വിക്കിപീഡിയയുടെ ഉദ്ദേശ്യം മലയാളീകരണം അല്ലെങ്കിലും മൈക്കേൽ എന്നതിനു സാർവത്രികമായി മലായാളത്തിൽ മൈക്കൽ എന്നാണു ഉപയോഗിക്കാറ്. മലയാളം മാധ്യമങ്ങളിലും അങ്ങനെ തന്നെയാണ്. Akhiljaxxn (സംവാദം) 02:52, 17 മാർച്ച് 2017 (UTC)[മറുപടി]

മൈക്കിൾ (Michael) കേരളത്തിൽ സാധാരണയായി ഉപയോഗത്തിലുള്ള ഒരു ക്രിസ്ത്യൻ പേരാണ്. ക്രിസ്റ്റീയ വിശ്വാസമനുസരിച്ച് മിഖായേൽ മാലാഖയുടെ പേരിൽനിന്ന് ഉദ്ഭവം. സെന്റ് മൈക്കിൾസ് ചർച്ച് ഇടവകയുമായും എനിക്ക് വ്യക്തിപരമായി ബന്ധമുണ്ട്. അതുകൂടാതെ നാട്ടിലെ മൈക്കിളുചേട്ടനെ മൈക്കേൽ എന്നു വിളിച്ചാൽ ഉള്ള പുകിലു വേറെ. ഇതെവിടുന്നാണ് മെക്കേൽ സാർവത്രികമായി ഉപയോഗിക്കുന്നതാണെന്ന് താങ്കൾക്ക് കിട്ടിയതെന്ന് അറിഞ്ഞാൽ കൊള്ളാം. --ജേക്കബ് (സംവാദം) 03:18, 18 മാർച്ച് 2017 (UTC)[മറുപടി]

Michael എന്നത് മിഖായേൽ എന്നതിൽ നിന്നു വന്നതാണ് എന്നാൽ അത് കേരളത്തിൽ ഉപയോഗിക്കുന്ന തരം ക്രിസ്ത്യൻ നാമം അല്ല.എം.ജെയുടെ മാതാവ് ഒരു കടുത്ത യഹോവയുടെ സാക്ഷികളിൽ വിശ്വാസിയാണ്. മൈക്കൽ എന്നാണ് മലയാളത്തിലെ മിക്കവാറും മാധ്യമങ്ങൾ ഉപയോഗിക്കാറ്. ഒരാൾക്ക് ഒരു പേരു നൽകുമ്പോൾ ആ രാജ്യത്ത് അവർ ഉച്ചരിക്കു രീതിയിലാണ് ചെയ്യാറ്.സുഭാസ് ചന്ദ്ര ബോസ്,ഊഗോ ചാവെസ് എന്നീ താളുകളും അവയുടെ സംവാദംങ്ങളും ശ്രദ്ധിക്കുക. മലയാളം വിക്കീപീഡിയയുടെ ഉദ്ദേശം മലയാളീകരണമല്ല. Akhiljaxxn (സംവാദം) 04:06, 18 മാർച്ച് 2017 (UTC)[മറുപടി]

അപ്പോൾ താങ്കൾ ഈ വാദം (Michael എന്നതിനു സാർവത്രികമായി മലായാളത്തിൽ മൈക്കൽ എന്നാണു ഉപയോഗിക്കാറ്) പിൻവലിക്കുന്നു, അല്ലേ. പിന്നെ Michael എന്ന പദത്തിന് അമേരിക്കയിൽ താമസിക്കുന്ന ഞാൻ ല കാരം ചേർത്ത് ഉച്ചരിച്ചു കേട്ടിട്ടില്ല. ള കാരമാണ് സദാ കേൾക്കുന്നതും. പിന്നെ ഞാൻ മേൽ ചേർത്ത അവലംബവും. മറു അഭിപ്രായത്തിനാകട്ടെ reliable ആയ അവലംബങ്ങൾ ഒന്നും താങ്കൾ കാണിച്ചിട്ടുമില്ല (യൂട്യൂബിൽ തപ്പിയാൽ കാണും എന്നല്ലാതെ). അപ്പോൾ എതിർപ്പില്ലെങ്കിൽ മൈക്ക്‌ൾ അല്ലെങ്കിൽ മൈക്കിൾ എന്ന് തലക്കെട്ട് മാറ്റാം എന്നു താത്പര്യപ്പെടുന്നു. (By the way, an interpretation of a concert chant should not be considered a reliable refereance for pronunciation). --ജേക്കബ് (സംവാദം) 04:27, 18 മാർച്ച് 2017 (UTC)[മറുപടി]

ഈ വീഡിയോ കണ്ടു നോക്കു [[1]] അമേരിക്കയിൽ താമസിക്കുന്ന താങ്കൾ ല കാരത്തിനു പകരം ള കാരമാണ് ഉച്ചരിച്ചു കേൾക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നുകിൽ ഇപ്പോഴുള്ള നിലയിൽ മൈക്കൽ അല്ലെങ്കിൽ മൈക്കേൽ എന്നു മാറ്റാവുന്നതാണ്. മൈക്കിൾ, എന്നൊ മൈക്ക്ൾ എന്നൊ മാറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. Akhiljaxxn (സംവാദം) 04:32, 18 മാർച്ച് 2017 (UTC)[മറുപടി]

ക്ലിക്ക് ചെയ്യുമ്പോൾ നേരെ youtube.com ലേയ്കാണ് പോകുന്നത്. --ജേക്കബ് (സംവാദം) 04:33, 18 മാർച്ച് 2017 (UTC)[മറുപടി]

Twitter email എന്നിവയിലേതെങ്കിലും ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരാം Akhiljaxxn (സംവാദം) 04:39, 18 മാർച്ച് 2017 (UTC)[മറുപടി]

നന്ദി. ഇ-മെയിൽ അയച്ചിട്ടുണ്ട്. --ജേക്കബ് (സംവാദം) 04:42, 18 മാർച്ച് 2017 (UTC)[മറുപടി]
താങ്കൾ തന്ന ലിങ്ക് ഇതാണ് - https://www.youtube.com/watch?v=n_-86kw6DBM. ഇതിൽ മൈക്ക്‌ൾ എന്നല്ലേ ഉച്ചരിച്ചിരിക്കുന്നത്? അതോ ഇനി എന്റെ ചെവിയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? :) --ജേക്കബ് (സംവാദം) 04:47, 18 മാർച്ച് 2017 (UTC)[മറുപടി]

അല്ല എൽ ആണ് അത് അതിനു സ്ട്രസ് കുറവായതിനാലാവാം താങ്കൾക്ക് ൾ എന്നു തോന്നുന്നത് Akhiljaxxn (സംവാദം) 04:50, 18 മാർച്ച് 2017 (UTC)[മറുപടി]

പ്രസ്തുത വീഡിയോയിലുള്ള ഉച്ചാരണത്തിൽ 'ള'കാരമല്ല 'ല'കാരമാണ് മുന്നിട്ടു നിൽക്കുന്നതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. മറ്റുള്ളവരുടെയും അഭിപ്രായം അറിയാൻ താത്പര്യമുണ്ട്. --ജേക്കബ് (സംവാദം) 05:02, 18 മാർച്ച് 2017 (UTC)[മറുപടി]

ആവശ്യമെങ്കിൽ മറ്റുള്ളവരോടും ചോദിക്കാവുന്നതാണ്. എനിക്ക് ല കരമായിട്ടാണ് തോന്നുത്. കാരണം എൽ നു സ്ട്രസ് കുറവാണ് കൂടാതെ തൊട്ടു മുന്നിലുള്ള ക്ക ക്കു സ്ട്രസ് കൂടുതൽ വരുന്നതിനാൽ ല എന്നത് സൈലന്റാവുന്നത് പോലെയാവുന്നു.കൂടാതെ എം.ജെ ഡെയുടെ മിഡിൽ നെയിം ജോസഫ് എന്നാണെന്നും ജോ ആണെന്നും തർക്കം ഉണ്ട്. ആയതിനാൽ ജാക്സൺ കുടുംബാംഗങ്ങളും എം.ജെ സ്വയവും പറയുന്നത് യൂടൂബിൽ ലഭ്യമാണ്. ഞാൻ അവ ഇവിടെ ചേർക്കാത് യൂ ട്യൂബ് ആപ്പിൽ നിന്നും ലിങ്ക് ഇവിടെ ചേർത്തിട്ട് ഇവിടെ ലഭ്യമാവാത്തതിലാണ്. Akhiljaxxn (സംവാദം) 05:23, 18 മാർച്ച് 2017 (UTC)[മറുപടി]

മതംമാറ്റം[തിരുത്തുക]

മതം മാറിയെന്ന കാര്യം ഔദ്യോഗികമായിട്ടില്ല. സൺ എന്ന ടാബ്ലോയ്ഡാണ് ഈ വാർത്ത പുറത്തുവിട്ടത്. ഔദ്യോഗികമായശേഷം വിക്കിയിലിട്ടാൽ പോരേ? ഇംഗ്ലീഷ് വിക്കിയിലെ ഈ സംവാദവും കാണുക.--അഭി 04:59, 24 നവംബർ 2008 (UTC)[മറുപടി]

നേഷൻ ഓഫ് ഇസ്ലാമുമായി ജാക്സൺ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നതിന് അവലംബമായി കൊടുത്തിരിക്കുന്നത് തേജസ്. അതിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്നറിയാൻ ഒരു വഴിയുമില്ല.

തേജസിനു ചിലപ്പോൾ ഹോളിവുഡിലും നേരിട്ടു റിപ്പോർട്ടർ കാണുമല്ലേ?മൻ‌ജിത് കൈനി 05:17, 1 ജൂലൈ 2009 (UTC)[മറുപടി]

Recentdeath മാറ്റാനായോ? ദുരൂഹത നീങ്ങിയിട്ടില്ലല്ലോ? -- റസിമാൻ ടി വി 08:03, 19 ജൂലൈ 2009 (UTC)[മറുപടി]

മരിച്ചിട്ട് കുറച്ചു സമയം കഴിഞ്ഞല്ലോ. അന്വേഷണം നടക്കുന്ന കാലം വരെ അടുത്തയിടെ മരിച്ച എന്നത് നിലനിർത്തേണ്ട കാര്യമില്ലല്ലോ.--Rameshng:::Buzz me :) 10:25, 20 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മൈക്കൽ_ജാക്സൺ&oldid=4026016" എന്ന താളിൽനിന്ന് ശേഖരിച്ചത്