സംവാദം:മേഴത്തോൾ അഗ്നിഹോത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഗ്നിഹോത്രിയും പാതിവ്രത്യവും[തിരുത്തുക]

അഗ്നിഹോത്രിയും പാതിവ്രത്യവും പോലുള്ള വീവരങ്ങൾ‍ വിക്കിയിൽ ചേർക്കാമോ?അതോ വിക്കി ബുക്ക്സിലേക്ക് മാറ്റണോ? ആരെങ്കിലും ഒന്ന് പറഞ്ഞ് തരണേ? --Shiju Alex 09:50, 8 ഡിസംബർ 2006 (UTC)

വിക്കിബുക്സിലനുയോജ്യമോ എന്നറിയില്ല. പക്ഷെ വിക്കിപീഡിയക്ക് അനുയോജ്യമല്ലെന്നു തോന്നുന്നു--പ്രവീൺ:സംവാദം‍ 15:28, 8 ഡിസംബർ 2006 (UTC)

കഥകൾ അപ്പാടെ വിവരിക്കുക വിക്കിപീഡിയയുടെ ശൈലിയല്ലല്ലോ. പന്തിരുകുലത്തിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് ഓരോ നാട്ടിലും ഇതുപോലെ ഒട്ടേറെ കഥകളുണ്ട്. അവയെല്ലാം ഇങ്ങനെ വിവരിച്ചാൽ എന്താകും സ്ഥിതി. കാര്യമാത്രപ്രസക്തമായ സംഗ്രഹം (അതും അത്യാവശ്യമെങ്കിൽ മാത്രം) മതിയാകും.--മൻ‌ജിത് കൈനി 16:00, 8 ഡിസംബർ 2006 (UTC)

ലേഖനത്തിൽ നിന്നു “അഗ്നിഹോത്രിയും പാതിവ്രത്യവും“ ഒഴിവാക്കിയിട്ടുണ്ട്. ഐതിഹ്യമാണെങ്കിലും ഇത്തരം കഥകൾ നഷ്ടപ്പെട്ട് പോകാതെ ശേഖരിക്കാൻ എന്താണ് മാർഗ്ഗം. പ്രത്യേകിച്ച് ഇത്തരം ഐതിഹ്യകഥകൾ ഇപ്പോൾ ബ്ലോഗുകളിൽ ധാരാളമായി വരുന്നുണ്ട്. അതിൽ നല്ലതെന്നു തോന്നുന്നത് Archieve ചെയ്യേണ്ടതല്ലേ?--Shiju Alex 09:31, 9 ഡിസംബർ 2006 (UTC)
തലക്കെട്ട് മേഴയാണോ മേഷയാണോ ? --സുഗീഷ് 18:40, 13 ജൂലൈ 2008 (UTC)