സംവാദം:മേത്തൻ മണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേത്തൻ മണി എന്നാണോ മേത്തമണി എന്നാണോ കൂടുതൽ ശരി?--ഷിജു അലക്സ് (സംവാദം) 15:56, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മേത്തൻ മണി എന്നു തന്നെയാണ്. --സുഗീഷ് (സംവാദം) 15:58, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
മേത്തൻ മണി ശരി[1]--Fotokannan (സംവാദം) 16:00, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

യാത്രകൾ.കോം[തിരുത്തുക]

ഇതൊരു ബ്ലോഗ് പോർട്ടലാണ്. അവലംബമാക്കാൻ പറ്റില്ല.--പ്രിൻസ് മാത്യു Prince Mathew 04:46, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

ശരിയാണല്ലോ. അത് മാറ്റണം. ആ ഭാഗത് ഒക്കെ തെളിവ് ഫലകം ചേർക്കാം. --ഷിജു അലക്സ് (സംവാദം) 09:41, 6 ഫെബ്രുവരി 2013 (UTC)--ഷിജു അലക്സ് (സംവാദം) 09:41, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

മേത്തൻ = മ്ലേച്ഛൻ ?[തിരുത്തുക]

മ്ലേച്ഛൻ എന്ന വാക്കിൽ നിന്നാണ് മേത്തൻ എന്ന വാക്കുണ്ടായത് എന്നതിന് അവലംബം വല്ലതും ഉണ്ടോ? ഉത്തരേന്ത്യയിലെ മേൽജാതിക്കാർ ഉപയോഗിക്കുന്ന മേത്ത (Chief എന്നർത്ഥം) എന്ന surname-ന്റെ രൂപഭേദമായിക്കൂടേ അത് ? എന്റെ അറിവിൽ കേരളത്തിലെ മുസ്ലീങ്ങളിൽ ഒരു വിഭാഗത്തെ മാത്രമാണ് പരമ്പരാഗതമായി മേത്തന്മാർ എന്നുവിളിച്ചിരുന്നത്.--പ്രിൻസ് മാത്യു Prince Mathew 05:08, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

\\ഉത്തരേന്ത്യയിലെ മേൽജാതിക്കാർ ഉപയോഗിക്കുന്ന മേത്ത (Chief എന്നർത്ഥം) എന്ന surname-ന്റെ രൂപഭേദമായിക്കൂടേ അത് ? \\
ഒരു വാദത്തിനു വേണ്ടി അത് പറയാമെങ്കിലും, ഈ മണിക്ക് ഉത്തരേന്ത്യയിലെ മേൽജാതിക്കാരുടെ മേത്തനുമായി ബന്ധം ഉണ്ടാകാമെന്ന് പ്രിൻസ് കരുതുന്നുണ്ടോ? ഇപ്പോൾ ലേഖനത്തിൽ പറഞ്ഞ കാര്യത്തിനും അവലംബപ്രശ്നം ഉണ്ടെങ്കിലും പ്രിൻസ് സൂചിപ്പിച്ച ഉത്തരേന്ത്യൻ യുക്തിയേക്കാൾ ലേഖനത്തിലെ വിഷയത്തൊട് ചേർന്നു നിൽക്കുന്നത് ടിപ്പുവുമായി ബന്ധപ്പെട്ട മ്ലേച്ഛൻ യുക്തിയാണ്. പക്ഷെ ഇതിനൊക്കെ അവലംബം എങ്ങനെ കിട്ടും എന്നത് പ്രശ്നം തന്നെയാണ്. വല്ലാതെ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ആ ഭാഗം ലേഖനത്തിൽ നിന്നു നീക്കുന്നതാവും നല്ലത്--ഷിജു അലക്സ് (സംവാദം) 04:55, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
ഉത്തരേന്ത്യയിലെ മേത്ത എന്ന Surname-ൽ നിന്ന് നേരിട്ട് മണിക്കു പേരുവന്നു എന്നല്ല ഞാൻ ഉദ്ദേശിച്ചത്. കേരളത്തിലെ മുസ്ലീങ്ങളിൽ ഒരു വിഭാഗത്തിന് ആ പേരുവന്നത് മേത്ത എന്ന Surname-ൽ നിന്നായിക്കൂടേ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മേത്തൻ എന്നത് പിന്നീട് മുസ്ലീം എന്ന വാക്കിന്റെ പര്യായം പോലെയായി. മണിക്ക് പേരുവന്നത് അങ്ങനെയാവാം. "മേഷൻ" മണിയാണ് മേത്തൻ മണി ആയതെന്ന് വേറൊരിടത്തു കണ്ടു. (മേഷം = ആട്)പക്ഷേ അതിന് വിശ്വസനീയമായ അവലംബം ഒന്നും കണ്ടില്ല.--പ്രിൻസ് മാത്യു Prince Mathew 18:25, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

ക്രെഡിറ്റ് രാജാവിനോ സായിപ്പിനോ?[തിരുത്തുക]

ലേഖനത്തിൽ പറയുന്നു:

"1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാൾ മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ടിന്റെ സഹായത്തോടെ വാങ്ങിയതായി കൊട്ടാരം രേഖകളിൽ കാണുന്നുണ്ട്. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു."

എന്നാൽ തന്നിരിക്കുന്ന അവലംബത്തിൽ പറയുന്നത്:

"സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിനു മുകളിലായി സ്ഥാപിച്ച നാഴികമണിയാണ് മേത്തൻമണി. ആലപ്പുഴയിലെ കാലഡികോട്ട് എന്ന സായിപ്പ് മദിരാശിയിലെ ചിന്നപട്ടണത്തിൽ നിന്ന് രണ്ട് നാഴികമണികൾ വാങ്ങുകയും ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് പത്മനാഭപുരത്തും സ്ഥാപിക്കുകയും ചെയ്തു."

അതായത് അവലംബപ്രകാരം മണികൾ വാങ്ങിയതും സ്ഥാപിച്ചതും സായിപ്പാണ്. സ്വാതിയുടെ ഭരണകാലത്താണെന്നുമാത്രം. പക്ഷേ ലേഖനത്തിൽ പറയുന്നത് സായിപ്പിന്റെ സഹായത്തോടെ രാജാവ് മണിവാങ്ങി സ്ഥാപിച്ചു എന്നാണ്. രണ്ടും രണ്ടാണ്. മാത്രമല്ല, "കൊട്ടാരം രേഖകളിൽ കാണുന്നുണ്ട്" എന്ന കാര്യം അവലംബത്തിൽ പറയുന്നില്ലതാനും. തിരുത്തിയെഴുതണം.--പ്രിൻസ് മാത്യു Prince Mathew 05:16, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

തിരുത്തിയീട്ടുണ്ട്. ഇതൊക്കെ ധൈര്യമായി തിരുത്തിക്കോളൂ. --ഷിജു അലക്സ് (സംവാദം) 09:47, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

ആഞ്ഞിടിക്കുന്ന മുട്ടനാട്[തിരുത്തുക]

താടിക്കാരന്റെ ഇരുവശത്തുമായി മുട്ടനാടുകൾ നിൽക്കുന്നു എന്നെഴുതിയാൽ പോരേ? --Vssun (സംവാദം) 13:43, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

മണിയടിക്കുമ്പോൾ മുട്ടനാടുകൾ താടിക്കാരനെ ആഞ്ഞിടിക്കുന്നപോലെയാണല്ലോ തോന്നുക -- റസിമാൻ ടി വി 16:32, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം നോക്കിയിട്ട് ആടിന് അനക്കമുണ്ടാകുന്നില്ലെന്ന് തോന്നുന്നു. --Vssun (സംവാദം) 06:06, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

അല്ല ഇടിക്കുന്നൂണ്ട്. നീക്കം ചെയ്ത അവലംബത്തിൽ ഇത് വിശദമാക്കാനായി സിഡിറ്റ് തയ്യാറാക്കിയ ഒരു ജിഫ് ഫയൽ കൊടുത്തിട്ടുണ്ട്. അത് നോക്കൂ. ഇടിക്കുക അല്ല. പക്ഷെ ഇടിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള നീക്കം മുട്ടനാടുകൾക്ക് ഉണ്ട്--ഷിജു അലക്സ് (സംവാദം) 06:13, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

നന്ദി ഷിജു. --Vssun (സംവാദം) 08:41, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

മേത്തൻ വായ തുറക്കുകയും ആടുകൾ ഇരു വശത്തു നിന്നും മേത്തൻറെ മുഖത്തു ഇടിക്കുകയും ആണ് ചെയ്തിരുന്നത് ( കുട്ടിക്കാലത്തു ഞാനതു കണ്ടിട്ടുണ്ട്) ഇപ്പോൾ മേത്തൻ ചിരിക്കുകയും ആ സമയത്തു ആടുകൾ ഇരു വശത്തും മുട്ടുകയും ആണ് ചെയ്യുന്നത്, അതിന്റെ ശരിയായ വിധത്തിൽ ഉള്ള സൂത്രപ്പണി അറിയുന്ന ആൾ ഇല്ലാത്തതാണ് കാരണം Smitha vs— ഈ തിരുത്തൽ നടത്തിയത് 123.238.232.175 (സംവാദംസംഭാവനകൾ) 17:27, ജൂലൈ 20, 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മേത്തൻ_മണി&oldid=4025644" എന്ന താളിൽനിന്ന് ശേഖരിച്ചത്