സംവാദം:മുഹ്‌യദ്ദീൻ മാല
വിക്കിഗ്രന്ഥശാലയിൽ വന്ന സംവാദം
[തിരുത്തുക]ഇവിടെ നല്ല ഒരു ഉദ്യമത്തിനു നന്ദി പറയുന്നു.
പക്ഷെ ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നതിനു മുന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട ആധികാരിക പണ്ഡിതന്മാരെയോ , മുഹ്‌യദ്ദീൻ മാലയെയും ചരിത്രത്തെയും അറിവുള്ളവരെയോ ലേഖകൻ കാണിച്ചിട്ടില്ല. എന്നതിനു തെളിവാണു. മുനാജാത് എന്ന അവസാന ഭാഗം ആദ്യം കൊടുത്തിരിക്കുന്നതും , വരികളിലൊക്കെയും കാണുന്ന ധാരാളം തെറ്റുകളും
കൂടാതെ ഈ മാല ചൊല്ലൽ അനിസ്ലാമികമാണെന്നും ലേഖകൻ പറയുന്നു. അതും വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നോർക്കുക.
കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നി മുസ്ലിംങ്ങളെ അവിശ്വാസികളും ബഹുദൈവാരാധകരും ആയി ചിത്രീകരിക്കാൻ ചില തൽപര കക്ഷികൾ മാലയെ ദുർവ്യാഖ്യാനം ചെയ്തിട്ടുണ്ട് അത് അടിസ്ഥാനമാക്കി ഒരു ജനതയെ അടച്ചാക്ഷേപിക്കുന്നതിലൂടെ ബഹുമാന്യ ലേഖകൻ വലിയ തെറ്റാണു ചെയ്ത്രിക്കുന്നത്. അതോടെ ഇതിന്റെ ഉദ്ധേശ്യശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് ലേഖകൻ എത്തിക്കുകയാണെന്നോർക്കുക.
ഈ കാര്യങ്ങൾ മനസ്സിലാക്കി വേണ്ടത്ര തിരുത്തലുകൾ നൽകി, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.
മുസ്തഫ ഫൈസിയുടെ മുഹ്‌യദ്ധിൻ മാലവ്യാഖ്യാനം ഈ വിഷയത്തിൽ എല്ലാ സംശായങ്ങൾക്കും മറുപടി നൽകുന്നു. അത് വായിക്കാനെങ്കിലും ലേഖകൻ തയ്യാറാവേണ്ടതുണ്ട്
ആശംസകളോടെ ബഷീർ വെള്ളറക്കാട് അബുദാബി
- മുകളിലെ സംവാദം ഈ ലേഖനത്തെക്കുറിച്ചായതിനാൽ ഇവിടെ പേസ്റ്റുന്നു. --Shiju Alex|ഷിജു അലക്സ് 01:52, 17 ഓഗസ്റ്റ് 2008 (UTC)
“ | കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാണ്മാന് ഞാന് നിങ്ങളെ ഖലബകം എന്നോവര് |
” |
എന്ന് പറഞ്ഞത് വ്യക്തമായും ദൈവത്തിൽ പങ്ക് ചേർക്കലുള്ള (ശിർക്ക്) വരികളാണല്ലോ. അതിനാലായിരിക്കണം മുഹ്‌യിദ്ദീൻ മാലയെ പലരും ഇസ്ലാമികമായി തെറ്റാണെന്ന് പറയുന്നത്--വിചാരം 19:32, 7 ജനുവരി 2010 (UTC)
മുസ്തഫൽ ഫൈസി പറയുന്നത് മുഹ്‌യുദ്ധീൻ മാലയിൽ തെറ്റുണ്ടെങ്കിക് ഖുർആനിലും തെറ്റുണ്ട് എന്നാണ്. പലിശ ഹലാലാണെന്ന് പണ്ട് പുസ്തകം ഇറക്കിയ വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകാര്യമോ? മുഹ്‌യുദ്ധീൻ മാലയിലെ കഥാപാത്രവും യദാർത്ഥ മുഹ്‌യുദ്ധീൻ ശൈഖും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. സൂഫിസം തലക്ക് പിടിച്ച ഒരാൾ മറ്റേതോ അറബി വാറോലയിൽ നിന്ന് ആശയം ഉൾകൊണ്ട് എഴുതിയതാണ് ഈ ഇസ്ലാമിക ആദർശം ഉടക്കുന്ന ദുഷ്‌കൃതി. കൂടുതൽ അറിയാൻ http://www.youtube.com/watch?feature=player_embedded&v=CR_D2r5pbdk --212.26.82.13 08:22, 20 മേയ് 2012 (UTC)