സംവാദം:മുസ്‌ലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതിനു പ്രത്യേക താൾ ആവശ്യമുണോ? മാപ്പിള എന്ന പേരിൽ ഒരു പ്രത്യേക താൾ തുടങ്ങാം. മുസ്ലിം എന്ന താൾ ഇസ്ലാം എന്നതിലേക്ക് തിരിച്ചു വിട്ടാൽ പോരേ?--Vssun 19:59, 3 മാർച്ച് 2007 (UTC)
മുസ്ലീം എന്നു തന്നെ കിടക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു--പ്രവീൺ:സംവാദം‍ 06:57, 4 മാർച്ച് 2007 (UTC)
മലബാറിലെ മുസ്ലിംങ്ങളെയും കോട്ടയത്തുള്ള കൃസ്ത്യാനികളെയും മാപ്പിള എന്നു വിളിക്കാറുണ്ട്‌. മഹാ-പിള്ള എന്നതു ലോപിച്ചാണ്‌ മാപ്പിള എന്നായതെന്ന് കേട്ടിട്ടുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 08:58, 4 മാർച്ച് 2007 (UTC)

രണ്ടു വരി ലേഖനക്കാരെ നിങ്ങൾക്കെന്റെ കൂപ്പുകൈ!!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  07:56, 11 ഏപ്രിൽ 2007 (UTC)

ജിഗേഷ്, ഈ പേജ് തുടങ്ങിയത് ഞാനാണെന്നാണ് ഓർമ്മ. ഏതോ പേജിൽ മുസ്ലിം എന്ന ലിങ്ക് ചുവന്ന നിറത്തിൽ കണ്ടപ്പോൾ ഉണ്ടാക്കിയതാണ്. നമുക്ക് വികസിപ്പിക്കാൻ നോക്കാം. സജിത്ത് വി കെ 09:13, 11 ഏപ്രിൽ 2007 (UTC)


മുസ്ലിം എന്നാം ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ആൾ എന്ന വിവക്ഷ തെറ്റാണു.. ഈ ഭൂമിയിൽ ജനിച്ചുവീണ ഏതൊരു മനുഷ്യനും എനിക്കും സർവ്വചരാചരങ്ങൾക്കും സർവ്വലോക പ്രപഞച്ങ്ങൾക്കും ഒരേ ഒരു സ്രഷ്ടാവ് മാത്രമെ ഉള്ളൂ എന്നും ആ സ്രഷ്ടാവിനെ മാത്രമെ ഞാൻ ആരാധിക്കുകയുള്ളു എന്നും ആരു വിശ്വസിക്കുന്നുവോ അവനെയാണു മുസ്ലിം എന്നു പറയുന്നത്. ഏകനായ സ്രഷ്ടാവിൽ വിശ്വസിക്കുകയും മുഹമ്മദ് (അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മേൽ സ്രഷ്ടാവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു)അവസാന പ്രവാചകനാണെന്നും വിശുദ്ധ ഖുറാൻ ദൈവിക ഗ്രന്ധമാണെന്നും വിശ്വസിക്കുകയും പ്രവചക ചര്യ ജീവിത ചര്യ ആയി സ്വീകരിചു ജീവിക്കുന്ന ആളുകളുടെ സമൂഹത്തെ ഇസ്ലാമിക സമൂഹമെന്നും വിവക്ഷിക്കാം. അല്ലാതെ ജന്മം കൊണ്ടോ പേരു കൊണ്ടോ ആരും മുസ്ലിം ആകുകയില്ല വിശ്വാസം കൊണ്ട് മാത്രമാണു ഒരാൾ മുസ്ലിമാകുന്നത്. ഒരു പ്രതേക പാർട്ടിയിലൊ കമ്യൂണിറ്റിയിലൊ പേരു ചേർത്തു അംഗത്വം എടുക്കുന്നപോലെ ഒരു സംവിധാനം ഇവിടെ ഇല്ല. വിശ്വാസമാണു അടിസ്ഥാനം വിശ്വാസം തെറ്റിയാൽ അയാൾ ഏതു പേരുകാരനായാലും ഏതു കുടുംബക്കാരനായാലും ഏതു പരമ്പരക്കരനായാലും മുസ്ലിം എന്ന ലേബലിൽ നീന്നു പുറത്താണു.

ഇതിൽ നിന്നു വിജ്ഞാനകോശത്തിനു ചേരുന്ന വാചകങ്ങൾ ആരെങ്കിലും ലേഖനത്തിൽ ചേർത്താൽ നന്നയിരുന്നു. --Shiju Alex|ഷിജു അലക്സ് 12:00, 10 സെപ്റ്റംബർ 2008 (UTC)

ഈ വാചകം എങ്ങനെ വിക്കി വൽകരിക്കാം എന്നാ ഞ്ഞാൻ നോക്കുന്നത്.ആ പറഞ്ഞത് ഒരു നഗ്നസത്യമാ..പക്ഷേ എല്ലാ നഗ്നസത്യവും വിക്കിയിൽ വരേണ്ടതില്ലല്ലോ,ഇതിലെ ആശയം ചോരാതെ ഷിജു തന്നെ ആ പണിയെങ്ങ് നിർവഹിക്കണമെന്നപേക്ഷികുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:26, 10 സെപ്റ്റംബർ 2008 (UTC)

ഇതു ഞാൻ എഴുതിയതൊന്നും അല്ല സിദ്ദീക്കേ. ലേഖനത്തിന്റെ നാൾ വഴി നോക്കിയാൽ സംഗതി പിടികിട്ടും. --Shiju Alex|ഷിജു അലക്സ് 16:26, 10 സെപ്റ്റംബർ 2008 (UTC)


അവസാന പ്രവാചകനു മുൻപും മുസ്ലിങ്ങൾ ഉണ്ടായിരിന്നു. അതും പരാമർശിക്കണം -- നീലമാങ്ങ ♥♥✉  19:45, 10 സെപ്റ്റംബർ 2008 (UTC)

ജനസംഖ്യ[തിരുത്തുക]

ലോകത്ത് 19.2 ശതമാനമാണ് മുസ്ലിം ജനസംഖ്യ. ഇത് കാതലിക് ക്രിസ്ത്യൻ ജനസംഖ്യയേക്കാൾ 1.8 ശതമാനം അധികമാണ്.

ഈ താരതമ്യം ശരിയാണോ? ക്രൈസ്തവരിലെ ഒരു വിഭാഗവുമായി മാത്രം താരതമ്യപ്പെടുത്താതെ, ആകെ ക്രൈസ്തവരുമായല്ലേ താരതമ്യപ്പെടുത്തേണ്ടത്? അല്ലാത്തപക്ഷം ഈ താരതമ്യം ഒഴിവാക്കുന്നതല്ലേ നല്ലത്? --Vssun 05:11, 6 സെപ്റ്റംബർ 2009 (UTC)

ശരിയോ എന്നറിയില്ല. ഇംഗ്ലീഷ് വിക്കിയിലുള്ളത് മൊത്തം സിഐഎയുടെ കണക്കുകളാ. കുറേ പൊട്ടത്തെറ്റാണ് - വായിക്കാൻ നല്ല രസം. This article's factual accuracy is disputed എന്നൊരു ഫലകവും. ആദ്യത്തെ വാചകത്തിന് അവലംബം ചോദിക്കുകയും രണ്ടാമത്തേത് നീക്കുകയുമാവും നല്ലത്. ലോകജനസംഖ്യയുടെ ആറിലൊന്നോളം മുസ്ലിംകളാണെന്നാണ് പറഞ്ഞുകേൾക്കാറുള്ളത് -- റസിമാൻ ടി വി 05:44, 6 സെപ്റ്റംബർ 2009 (UTC)
അങ്ങനെ ചെയ്യുന്നു. --Vssun 05:54, 6 സെപ്റ്റംബർ 2009 (UTC)

ഈ കാലഘട്ടത്തിൽ[തിരുത്തുക]

ലേഖനത്തിന്റെ ആരംഭത്തിൽ ഈ കാലഘട്ടത്തിൽ എന്ന വാചകം ആവശ്യമുണ്ടോ? --Vssun 15:15, 30 മാർച്ച് 2010 (UTC)

നീക്കിയിട്ടുണ്ട്. മുസ്‌ലിം എന്ന വാക്കിന്‌ വേറെ വിവക്ഷകളുണ്ടെങ്കിൽ അത് ഇവിടെയല്ല വേണ്ടതെന്ന് കരുതുന്നു -- റസിമാൻ ടി വി 15:26, 30 മാർച്ച് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മുസ്‌ലിം&oldid=676423" എന്ന താളിൽനിന്നു ശേഖരിച്ചത്