സംവാദം:മുസലപർവ്വം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യാസഭാരതത്തിലില്ലാത്ത ഇരുമ്പിൻ കഷ്ണം[തിരുത്തുക]

മഹാഭാരതത്തിന്റെ മിക്ക വിവർത്തനങ്ങളിലും മൗസലപർവ്വത്തിൽ കൃഷ്ണനെ എയ്യാനായി ജര എന്ന വേടൻ ഉപയോഗിച്ച ഒരു അമ്പിനെക്കുറിച്ചും അതിന്റെ ഉല്പത്തിയെക്കുറിച്ചും പറയുന്നുണ്ട് . ഞാൻ പുരാണ കുതുകികളുടെ അറിവിലേക്കായി ഒരു കാര്യം സൂചിപ്പിക്കട്ടെ . ഇത് വ്യാസഭാരതത്തിൽ ഉള്ള കഥയല്ല . സാംബൻ പ്രസവിച്ച ഇരുമ്പുലക്ക യാദവർ ഉഗ്രസേനന്റെ കല്പനയനുസരിച്ചു രാകി പൊടിയാക്കി സമുദ്രത്തിൽ കലക്കിയെന്നേ വ്യാസഭാരതത്തിൽ പറയുന്നുള്ളൂ . ബാക്കിയെല്ലാം വിഷ്ണുപുരാണത്തിലെ കഥയാണ് .

വിഷ്ണുപുരാണം അംശം 5 , അദ്ധ്യായം 37 ലായി കുറച്ചുകൂടി തുടർച്ച കാണുന്നു . പരാശരമുനിയുടെ ആഖ്യാനമാണത് . അത് ഇങ്ങനെയാണ് . അവസാനം ശേഷിച്ച ഒരു ഇരുമ്പു കഷണത്തെ അവർ അലക്ഷ്യമായി സമുദ്രത്തിൽ ഉപേക്ഷിച്ചു . ഈ ഇരുമ്പു കഷ്ണം ഒരു മത്സ്യം വിഴുങ്ങുകയുണ്ടായി . മത്സ്യം ഒരു മുക്കുവന്റെ വലയിൽ കുടുങ്ങി . മത്സ്യത്തെ മുക്കുവൻ കീറി നോക്കിയപ്പോൾ അതിൽ നിന്നും ആ ഇരുമ്പിന്റെ കഷ്ണം കിട്ടി . അവൻ അതെടുത്ത് ജര എന്ന വേടന് സമ്മാനമായി നൽകി . ജര ഈ കൂർത്ത ഇരുമ്പിന്റെ കഷ്ണം കൊണ്ടാണ് കൃഷ്ണനെ എയ്ത അമ്പിന്റെ മുനയുണ്ടാക്കിയത് . കൂടാതെ സമുദ്രത്തിൽ കലക്കിയ ഉലക്കയുടെ പൊടിയാണ് സമുദ്രതീരത്ത് അടിഞ്ഞു കൂടി എരകപ്പുല്ലുകളായി വളർന്നതെന്നും കാണുന്നു . ഈ എരകപ്പുല്ലു കൊണ്ടായിരുന്നല്ലോ യാദവകുലത്തിന്റെ അന്ത്യം ?.

വിഷ്ണുപുരാണത്തിലെ അഷ്ടാവക്രശാപം[തിരുത്തുക]

കൃഷ്ണന്റെ പതിനാറായിരം പത്നിമാരും ഇടയ്ക്കൊള്ളക്കാരാൽ അപഹൃതകളായെന്നും , അതിനു കാരണം അഷ്ടാവക്രമുനിയുടെ ശാപമാണെന്നും വിഷ്ണുപുരാണം അംശം 5 , അദ്ധ്യായം 38 - ലായി, വ്യാസന്റെ വാക്യങ്ങളായി പരാശരൻ പറയുന്നുണ്ട് .

എന്നാൽ ഇക്കാര്യം വ്യാസഭാരതത്തിലില്ല . വ്യാസഭാരതപ്രകാരം കൃഷ്ണന്റെ പതിനാറായിരം പത്നിമാരും സരസ്വതീ നദിയിൽ ചാടി കൃഷ്‌ണലോകം പ്രാപിച്ചതായാണ് പറയപ്പെടുന്നത് . [മഹാഭാരതം , സ്വർഗ്ഗാരോഹണ പർവ്വം , അദ്ധ്യായം 5 , സ്വർഗ്ഗഗതി വിവരണം] Sreejith.S.A 09:50, 13 ഫെബ്രുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മുസലപർവ്വം&oldid=3901092" എന്ന താളിൽനിന്ന് ശേഖരിച്ചത്