സംവാദം:മുല്ലപ്പെരിയാർ അണക്കെട്ട്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

നിർമ്മാണം[തിരുത്തുക]

1895 ഒക്ടോബറിൽ ഇട്ടിരിക്കുന്ന ഒരു തറക്കല്ലിന്റെ പടം നെറ്റിൽ കണ്ടു. നിർമ്മാണത്തിയതികൾക്ക് അതുമായി ബന്ധം കാണാനില്ല. ലേഖനത്തിലെ വർഷങ്ങളിലും പൊരുത്തക്കേടുകൾ കാണുന്നു. 1896-ൽ പണി പൂർത്തിയായെന്നു കാണുന്നു. പക്ഷേ വിവരപ്പെട്ടിയിൽ തുറന്നുകൊടുത്തത് 1895 ആണ്. --Vssun (സുനിൽ) 00:18, 26 ജനുവരി 2011 (UTC)[മറുപടി]

ലേഖനം കാടുകയറുന്നുവോ?[തിരുത്തുക]

ഭ്രംശരേഖയെക്കുറിച്ചുള്ള വിശദീകരണം പ്രത്യേകം ലേഖനമുണ്ടാക്കി അതിൽ നൽകുന്നതാണ് നല്ലത്. ഇവിടെ അതിലേക്കുള്ള ലിങ്ക് മാത്രമായി ഒതുക്കണം. ഭൂകമ്പഭീഷണിയെക്കുറിച്ചുള്ള ഭാഗത്തെ പല കാര്യങ്ങളും ഇത്തരത്തിൽ ഒതുക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 17:23, 29 നവംബർ 2011 (UTC)[മറുപടി]

+1 സുനിൽ --അനൂപ് | Anoop (സംവാദം) 09:18, 30 നവംബർ 2011 (UTC)[മറുപടി]
ലേഖനം സമദൂരം പാലിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. --Lakshmanan (സംവാദം) 11:57, 5 ഡിസംബർ 2011 (UTC)[മറുപടി]

സംവാദതാളിൽ കിടക്കുന്ന ഇംഗ്ലീഷ് ഭാഗം[തിരുത്തുക]

ഇതിന്റെ ഉദ്ദേശം എന്താണെന്നറിയില്ല. നീക്കെ ചെയ്യാമോ ? ബിപിൻ (സംവാദം) 04:54, 8 ഏപ്രിൽ 2013 (UTC)[മറുപടി]

സംവാദതാളിലെ ഇംഗ്ലീഷ് ഭാഗം നീക്കം ചെയ്യേണ്ടതാണ്. Malikaveedu (സംവാദം) 07:23, 11 ഡിസംബർ 2018 (UTC)[മറുപടി]

 നീക്കം ചെയ്തു -- റസിമാൻ ടി വി 07:52, 11 ഡിസംബർ 2018 (UTC)[മറുപടി]

1885 & ഒപ്പ്[തിരുത്തുക]

ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

  • 1885- ആഗസ്ത് മാസം 4-ആം തീയതി നാടുനീങ്ങിയ വിശാഖം തിരുനാൾ എങ്ങനെ 1886-ലെ ഉടമ്പടിയിൽ ഒപ്പുവെച്ചതിനെക്കുറിച്ച് എങ്ങനെ പറയും? അദ്ദേഹം ഒപ്പുവെക്കുന്നതിനും മുൻപാവും ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിനുശേഷം വന്ന മൂലം തിരുനാളിന്റെ കാലത്താണ് ഈ ഉടമ്പടി ഒപ്പിട്ടത്. ഈ വരികൾ തിരുത്തിയെഴുതണം.
  • മാർത്താണ്ഡവർമ്മയല്ല, രാമവർമ്മയാണ്. നാൾവഴി നോക്കുമ്പോൾ മുൻപ് രാമവർമ്മയെന്നാണ് എഴുതിയിരിക്കുന്നത് എന്നുകാണാം

--രാജേഷ് ഉണുപ്പള്ളി Talk‍ 15:02, 18 ഒക്ടോബർ 2013 (UTC)[മറുപടി]

1886-ൽ ഒപ്പുവെക്കപ്പെട്ട ഉടമ്പടി അണക്കെട്ടിന്റേതു തന്നെയാണോ എന്നു പരിശോധിക്കണം. T.F. Bourdillon 1892 "Report on the forests of Travancore" (ഖണ്ഡിക 560 പേജ് 75-77) അനുസരിച്ച് 1886-ൽ മുല്ലപ്പെരിയാർ സംബന്ധിച്ച് ഒരു കരാർ ഒപ്പിട്ടിരിക്കുന്നതു് ആ അണക്കെട്ടുമൂലം മുങ്ങിപ്പോകുന്ന 8000 ഏക്കർ ഭൂമിയുടെ പാട്ടമായി പ്രതിവർഷം 40000 രൂപ ഈടാക്കുന്നതിനെക്കുറിച്ചാണു്. ഒരുപക്ഷേ, അണക്കെട്ടിനെക്കുറിച്ചുള്ള മറ്റൊരു ഉടമ്പടി ഏതാനും വർഷം മുൻപേ ഒപ്പിട്ടിരിക്കാം. രേഖകൾ പരതിനോക്കേണ്ടി വരും. വിശ്വപ്രഭViswaPrabhaസംവാദം 16:26, 18 ഒക്ടോബർ 2013 (UTC)[മറുപടി]
ഞാൻ 18-10-13 ൽ എഴുതിയ കമന്റ് കണ്ടോ? ഇന്നലെ റേഡിയോവിലും, ടിവിയിലും, പ്രധാന പത്രങ്ങളിലും പിന്നെ ഫേസ്ബുക്കിലും നമ്മുടെ വിക്കിയിൽ നിന്നും അതെപടി കോപ്പി അടിച്ച് പബ്ലിഷ് ചെയ്തു. ഇത് കണ്ടപ്പോൾ/കേട്ടപ്പോൾ ഓർത്തു എവിടുന്നു കിട്ടി ഈ തെറ്റായ വിവരം എന്ന്. വിക്കി നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. ഇത് പെട്ടന്ന് തിരുത്തണം.

1) വിശാഖം തിരുനാൾ മാർത്താണ്ഡവർമ്മ എന്ന ഒരു രാജാവ് തിരുവിതാംകൂറിൽ ഇല്ലായിരുന്നു. 2) 1886-ൽ വിശാഖം തിരുനാൾ നാടുനീങ്ങി മൂലം തിരുനാൾ ഭരണം ഏറ്റെടുത്തു കഴിഞ്ഞ്ഞിരുന്നു 3) വിശാഖ്ം തിരുനാൾ രാമവർമ്മ എന്നാണ് അദ്ദേഹത്തിന്റെ ശരിക്കുള്ള പേർ --രാജേഷ് ഉണുപ്പള്ളി Talk‍ 04:07, 9 മേയ് 2014 (UTC)[മറുപടി]

- 1886 ലെ മുല്ലപ്പെരിയാർ കരാറിലെ വ്യവസ്ഥകളെല്ലാം നിലനിറുത്തിയ കൂടെ 999 വർഷങ്ങൾ എന്നതു കൂടി നിലനിറുത്തിയതാണ് കഷ്ടം. അപ്പോൾ ആരും ഇത് ശ്രദ്ധിച്ചില്ലേ? അതോ കണ്ടില്ലെന്ന് നടിച്ചതോ? രണ്ടാമതു കിട്ടിയ അവസരവും കളഞ്ഞുകുളിച്ചു എന്നാണ് മനസിലാകുന്നത്. Malikaveedu (സംവാദം) 17:35, 20 ഒക്ടോബർ 2023 (UTC)[മറുപടി]