സംവാദം:മുലപ്പാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടു നിർദ്ദേശങ്ങൾ: (ക)തലക്കെട്ട് മുലപ്പാൽ എന്നോ മുലയൂട്ടൽ എന്നോ ആക്കണം. അമ്മിഞ്ഞപ്പാൽ എന്ന് കവിതയിലും കുട്ടികളോടുസംസാരിക്കുമ്പോഴും പൈങ്കിളി ജേർണ്ണലിസത്തിലും മാത്രമേ നടപ്പുള്ളു. വേണമെങ്കിൽ അതിലേക്ക് redirection ആകാം.(ഖ)ഉള്ളടക്കത്തിന് പ്രഭാഷണത്തിന്റേയൊ, ലഘുലേഖയുടേയോ മട്ടാണ്. അതിനെ വിജ്ഞാന‌കോശലേഖനം പോലെ ആക്കണം.Georgekutty 10:19, 19 ഒക്ടോബർ 2008 (UTC)[മറുപടി]

ഇതിലെ ഉള്ളത് ചില നിർദ്ദേശങ്ങളും പിന്നെ അമ്മിഞ്ഞപ്പാലിന്റെ മഹത്വം വർണിക്കുന്ന ചില വരികളുമാണ്. വിജ്ഞാനപ്രദമാകാം. എന്നാൽ വിക്കിക്ക് ഒട്ടും ചേർന്നതല്ല. ഇതിനെ വൃത്തിയാക്കിയെടുക്കാൻ സാധിക്കുമോ?--അഭി 11:23, 19 ഒക്ടോബർ 2008 (UTC)[മറുപടി]

മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേർ. മുലപ്പാൽ കുഞ്ഞിനു വേമുലപ്പാലിനു ണ്ടി മാത്രം ദൈവം തരുന്നു. അമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടൽ. ആദ്യത്തെ നാലഞ്ചു മാസക്കാലം മുലപ്പാൽ കൊടുക്കുക, മുലപ്പാൽ മാത്രം കൊടുക്കുക, മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക. തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിൻ തുള്ളികളും കൊടുക്കേണ്ട. ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം. ആദ്യം സ്രവിക്കുന്ന കന്നിപ്പാൽ(മഞ്ഞ്പ്പാൽ അഥവാ കൊളോസ്ട്രം) തീർച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവൻ അതു വഴി കുഞ്ഞിനു കിട്ടും. പ്രസവം കഴിഞ്ഞാലുടനെ ഗർഭപാത്രം ചുരുങ്ങാൻ മുലയൂട്ടൽ സാഹായിക്കും.

പാലൂറി വരാൻ മൂന്നോ നാലോ ദിവസം ഏടുക്കും.ഗർ‌ഭം ധരിച്ചു പ്രസവിവച്ച ഏതൊരു സ്ത്രീയ്ക്കും ആവശ്യത്തിനു മുലപ്പാൽ കാണും. ധൃതി പിടിച്ചു മറ്റുള്ള പാനീയങ്ങൾ കൊടുത്തു തുടങ്ങരുത്‌. മുലയൂട്ടുന്നതിനു മുൻപ്‌ ഒന്നും കൊടുക്കരുത്‌.നാട്ടുനടപ്പായ പൊന്നും തേനും പോലും മുലയൂട്ടിയതിനു ശേഷമേ കൊടുക്കാവു.അല്ലാത്തപക്ഷം കുഞ്ഞിന്‌ അലെർജി വരും. വയറ്റിളക്കം,കുറുങ്ങൽ ,വലിവ്‌ എന്നിവ അങ്ങിനെയ്യാണുണ്ടാവുക. പാലുണ്ടാകൻ തമസ്സിക്കുന്നു എന്നു കരുതി പാൽപ്പൊടി കലക്കി കുപ്പിയിൽ നൽകരുത്‌. പാലൂറണമെങ്കിൽ കുഞ്ഞിനു വിശക്കണം,ദാഹിക്കണം.വിശക്കയും ദാഹിക്കയും ചെയ്യണമെങ്കിൽ മറ്റൊന്നും കൊടുക്കരുത്‌.

മുലയൂട്ടാനുള്ള മടി, മുലയൂട്ടിയൽ സൗന്ദര്യം ഉടയും എന്ന തെറ്റുധാരണ,അപരിഷ്കൃതം എന്ന തോന്നൽ മുലയൂട്ടാൻ ശരിയായ പരിശീലനം കിട്ടാതെ പോകൽ, മുലയുണ്ണാൻ കുഞ്ഞിനെ ശരിയായി പരിശീലിപ്പിക്കാതിരിക്കുക,ആദ്യം തന്നെ കുഞ്ഞിനു അന്യവസ്തുക്കൾ നൽകുക എന്നിവയാൽ പാലുൽപാദനം കുറഞ്ഞു പോകാം.

മുലയാണ്‌ കുഞ്ഞു കുടിക്കേണ്ടത്‌.മുലഞെട്ടല്ല. മുലഞെട്ടിൽ വിള്ളൽ ഉണ്ടാകാൻ കാരണം കുഞ്ഞ്‌ മുൽഞെട്ടു കുടിക്കുന്നതാണ്‌ തള്ളവിരൽ കുടിപ്പിക്കും പോലെ കുഞ്ഞിനെ മുലഞെട്ടു കുടിപ്പിക്കരുത്‌.വായ് മുഴുവനായി പൊളിച്ച്‌ കൈത്തണ്ട കുടിക്കും പോലെ മുലഞേട്ടിനു ചുറ്റുമുള്ള സ്തനപരിവേശം(ഏറിഓളാ) വേണം കുഞ്ഞിനു നൽകാൻ.

കുഞ്ഞിന്റെ വളർച്ചയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും മുലപ്പാലിലുണ്ട്‌.ബുദ്ധിശക്തി കിട്ടാനും കായികശക്തി(ശേമുഷി) കിട്ടാനും രോഗപ്രതിരോധശക്തി കിട്ടാനും മുലപ്പാൽ വേണം. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളുടെ മോണ തള്ളി വരില്ല.പിൽക്കാലത്തു ദറ്റ്നസൗന്ദര്യത്തിനായി കമ്പി കെട്ടേണ്ടി വരില്ല. മൃഗങ്ങളുടെ പാൽ മനുഷ്യ കുഞ്ഞുങ്ങൾക്കു കൊടുക്കരുത്‌.ബുദ്ധി വളർച്ചയ്ക്കു വേണ്ട ഘടകങ്ങൾ അവയിൽ ഇല്ല. ബുദ്ധിസാമർത്യത്തിനാവശ്യമായ സിസ്റ്റീൻ,ടോറീൻ, ലൈനോലയിക് ആസിഡ് എന്നിവ മുലപ്പാലിൽ മാത്രം കാണപ്പെടുന്നു

ഇതത്രയും താളിൽ കിടന്നത്--പ്രവീൺ:സംവാദം 07:10, 20 ഒക്ടോബർ 2008 (UTC)[മറുപടി]

ഇപ്പോൾ ലേഖനത്തിൽ കിടക്കുന്ന രണ്ടു വാക്യങ്ങളും "സാഹിത്യ പോഷിണി നവംബർ 2003 പേജ് 45-48 ഡോ.കാനംശങ്കരപ്പിള്ള" തുടങ്ങിയ reference-കളെ അവലംബമാക്കിയവയാണോ? ചുക്കില്ലാതെ എന്തു കഷായം അല്ലേ?Georgekutty 09:58, 20 ഒക്ടോബർ 2008 (UTC)[മറുപടി]

അല്ലാ, മുലപ്പാൽ എന്നാൽ മനുഷ്യന്റെ പാൽ അല്ലേ?--അഭി 10:14, 20 ഒക്ടോബർ 2008 (UTC)[മറുപടി]
മനുഷ്യ സ്ത്രീ മുലപ്പാൽ എന്നാക്കണം തലക്കെട്ട്. പിന്നെ മരങ്ങളിൽ റബറിൽ നിന്ന് പാല് വരുന്നുണ്ട്.--Abdullah.k.a 11:39, 20 ഒക്ടോബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ താളിനെ ആസ്പദമാക്കി ഈ താൾ പരിഷ്കരിച്ചിട്ടുണ്ട്. വിക്കിപ്പീഡിയയുടെ രീതിയനുസരിച്ചല്ലാതെ കൊടുത്തിരുന്ന അവലംബവും മാറ്റി. വിക്കിപ്പീഡിയയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും ഇപ്പോൾ ഈ ലേഘനം എത്തിച്ചേർന്നിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. {{വൃത്തിയാക്കേണ്ടവ}} എന്ന ടാഗ് മാറ്റാവുന്നതല്ലേ? അജയ് ബാലചന്ദ്രൻ 07:30, 2 ജൂൺ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മുലപ്പാൽ&oldid=4026105" എന്ന താളിൽനിന്ന് ശേഖരിച്ചത്