സംവാദം:മുറം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുറം : കേരളീയർ അവരുടെ അടുക്കളയിൽ മുൻ കാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വസ്തു. നെല്ല് ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ വൃത്തിയാക്കാൻ മുറം ഉപയോഗിച്ചു പോന്നു. ഏതാണ്ട് ത്രികോണ ആകൃതിയിൽ ശരാശരി ഒന്നര അടിയോളം നീളവും ഒരറ്റം കൂർത്തതും മറ്റേ അറ്റം പരന്നതുമായ രൂപം. കൂർത്ത അറ്റം പാളത്തൊപ്പിയുടെ ആകൃതിയിൽ ഏതാണ്ട് അര അടിയോളം ഉയർന്നിരിക്കും. എന്നാൽ സമ ചതുര ആകൃതിയിലും മുറം ഉണ്ടാക്കാറുണ്ട്.മുളയുടെ പുറം പാളി ഉപയോഗിച്ചാണ് സാധാരണയായി മുറം നിർമ്മിക്കുന്നത്. ഇതിന്റെ ഉറപ്പിനു വേണ്ടിയും വിടവുകൾ ഇല്ലാതിരിക്കാനും കാട്ടുവള്ളികൾ കൊണ്ട് മേടയുകയോ ചാണകം തേച്ചു പിടിപ്പിക്കുകയോ ചെയ്യാറുണ്ട്.— ഈ തിരുത്തൽ നടത്തിയത് ‎101.220.35.167 (സംവാദംസംഭാവനകൾ)

മുറങ്ങൾക്ക് കേരളത്തിൽ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ട്. ലേഖനം ഒന്നുകൂടി നന്നാക്കണം. ചിത്രത്തിൽ കൊടുത്തിരിക്കുന്നത് തിരുവിതാകൂറിലുള്ള മുറമാണ്. ഞങ്ങളുടെ നാട്ടിൽ ഇത്തരം മുറമില്ല. ചട്ടിമുറം, കൊമ്പുമുറം, വട്ടിമുറം തുടങ്ങിയവയാണ് എന്റെ ഗ്രാമത്തിലുള്ളത്.--Anoop Manakkalath (സംവാദം) 04:51, 26 ഒക്ടോബർ 2012 (UTC)[മറുപടി]

ഓടകൊണ്ടല്ല, മുളകൊണ്ടാണ് സാധാരണയായി മുറം ഉണ്ടാക്കുന്നത്. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൻപുറത്ത് ധാരാളം പേർ മുറം നിർമിക്കുന്നവരായി ഉണ്ടായിരുന്നു. വീട്ടിലെ മുളകൊണ്ട് ഞങ്ങൾക്കുവേണ്ടി മുറമുണ്ടാക്കിക്കാറുണ്ടായിരുന്നു.--Anoop Manakkalath (സംവാദം) 04:59, 26 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മുറം&oldid=1459797" എന്ന താളിൽനിന്ന് ശേഖരിച്ചത്