സംവാദം:മുത്തച്ഛൻ വിരോധാഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിരോധാഭാസം എന്നതിനേക്കാൾ പ്രഹേളിക എന്ന വാക്കാണ് ചേരുക എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 02:10, 3 ജനുവരി 2013 (UTC)

പ്രഹേളിക എന്നാൽ കടങ്കഥയല്ലേ ഷിജൂ? Paradox എന്നതിന്റെ സാങ്കേതിക തർജ്ജമ വിരോധാഭാസം എന്നാണ് ഉപയോഗിച്ചുകണ്ടിരിക്കുന്നത് -- റസിമാൻ ടി വി 02:58, 3 ജനുവരി 2013 (UTC)
പ്രഹേളിക എന്നാൽ കടങ്കഥ ആണോ? സംശയം ഉണ്ട്. കടങ്കഥ Riddle അല്ലേ? Paradox-ന്റെ മലയാളമായി പലയിടത്തും ഉപയോഗിച്ച് കണ്ടിരിക്കുന്നത് പ്രഹേളിക ആണ്. കുറച്ച് Paradox-കളെ കുറിച്ച് മലയാളം വിക്കിയിൽ ലേഖനവും ഉണ്ട്. ഒരെണ്ണം ഇതാ ഓൾബേഴ്സിന്റെ പ്രഹേളിക. എന്തായാലും ഇക്കാര്യത്തിൽ ഒരു സമവായം ഉണ്ടാകുന്നത് നന്നായിരിക്കും. ഇതിന്റെ ഒപ്പം Puzzle എന്നതിന്റെ മലയാളം വാക്കിന്റെ കാര്യത്തിലും സമവായം ഉണ്ടാക്കുന്നത് നന്നായിരിക്കും. --ഷിജു അലക്സ് (സംവാദം) 04:29, 3 ജനുവരി 2013 (UTC)

ശാസ്ത്രപരമായ കാര്യങ്ങളിൽ Paradox-ന്റെ മലയാളമായി പലയിടത്തും വിരോധാഭാസം എന്നാണ് ഉപയോഗിച്ചുകണ്ടിരിക്കുന്നത് --♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സം‌വാദം 05:14, 3 ജനുവരി 2013 (UTC)