സംവാദം:മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പുരസ്കാരത്തിനു ഇപ്പോൾ ഭരത് അവാർഡ് എന്ന് പറയാറുണ്ടോ? ഇപ്പോൾ മികച്ച നടനുള്ള ദേശീയ പുരസ്കാരം എന്നല്ലേ പറയാറുള്ളൂ. അതു പോലെ മികച്ച നടിമാർക്ക് നൽകി വരാറുള്ള ഉർവ്വശി പുരസ്കാരം ഇപ്പോൾ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം എന്നല്ലേ അറിയപ്പെടുന്നത്?--അനൂപൻ 13:03, 6 ജൂലൈ 2008 (UTC)

ശരിയാണ്‌ ഭരത് അവാർഡ് എന്ന് പരാമർശിക്കാറില്ല. രജതപത്മം എന്ന് വിളിക്കുന്നുണ്ടെന്ന് ഇംഗ്ലീഷ് വിക്കി--Vssun 16:52, 6 ജൂലൈ 2008 (UTC)
ഈ താളിന്റെയും, ഇതിന്റെയും ഇന്റെർ വിക്കി പരിശോധിക്കണേ--സാദിക്ക്‌ ഖാലിദ്‌ 17:26, 6 ജൂലൈ 2008 (UTC)
നേരത്തെ ഉണ്ടായിരുന്ന മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കൾ താളിലെ table, sortable ആക്കിയിട്ടുണ്ട് - മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം എന്ന താളിൽനിന്നും മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കൾ എന്ന താളിലേക്ക് ഒരു Redirect പോരേ? --ഷാജി 20:00, 6 ജൂലൈ 2008 (UTC)

മികച്ച നടനുള്ള പുരസ്ക്കാരം എന്നു തന്നെ പോരേ? അഭിനേതാവ് എന്നു പറഞ്ഞാൽ അതിൽ പെൺ-ആൺ വ്യത്യാസമില്ല. നടിമാർക്കുള്ള ദേശീയ പുരസ്ക്കാരം കൂടി ഉൾപ്പെ‌ടുത്തേണ്ടിവരും. --Edukeralam|ടോട്ടോചാൻ (സംവാദം) 05:21, 2 ഫെബ്രുവരി 2013 (UTC)

അഭിനേതാവിന്റെ സ്ത്രീലിംഗപദമായി അഭിനേത്രി ഉണ്ടല്ലോ -- റസിമാൻ ടി വി 07:29, 2 ഫെബ്രുവരി 2013 (UTC)
മികച്ച നടനുള്ള ദേശീയ പുരസ്കാരം എന്നുതന്നെയാണ് ഉപയോഗിക്കേണ്ടത്. അഭിനേതാവിന് അഭിനേത്രി ഉണ്ടെന്നത് ശരിതന്നെയെങ്കിലും മലയാളിത്തം നടൻ, നടി എന്ന വാക്കുകൾക്കാണ്. --സിദ്ധാർത്ഥൻ (സംവാദം) 07:55, 2 ഫെബ്രുവരി 2013 (UTC)

അഭിനേതാവ് എന്നത് ഒരു പൊതുവാക്കാക്കാവുന്നതാണ്. അത് പുലിംഗമോ സ്ത്രീലിംഗമോ അല്ലാതെ കാണാം. അഭിനേത്രി എന്നത് സ്ത്രീലിംഗം തന്നെ.--Edukeralam|ടോട്ടോചാൻ (സംവാദം) 08:17, 2 ഫെബ്രുവരി 2013 (UTC)

Yes check.svg തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 11:21, 2 ഫെബ്രുവരി 2013 (UTC)

'മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം' എന്ന തലക്കെട്ടിൽ നിന്നും നടനുള്ള പുരസ്കാരം എന്ന തലക്കെട്ടിലേക്കല്ല പോകേണ്ടത്. നടിമാർക്കുള്ള പുരസ്കാരത്തിലേക്കും നടന്മാർക്കുള്ള പുരസ്കാരത്തിലേക്കും പോകാൻ പറ്റിയ താളിലേക്കു പോകുന്നതാണ് ഉചിതം. അവിടെ നിന്നും ഇഷ്ടമുള്ളിടത്തേക്ക് തിരഞ്ഞെടുക്കട്ടെ. --Edukeralam|ടോട്ടോചാൻ (സംവാദം) 06:09, 4 ഫെബ്രുവരി 2013 (UTC)

ഇംഗ്ലീഷ് വിക്കിയിലെയും മലയളം വിക്കിയിലെയും വർഷങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നല്ലൊ? --കാർത്തുമ്പി (സംവാദം) 04:03, 5 മാർച്ച് 2013 (UTC)

Please update this page... 2012,13,14,15 അവാർഡുകൾ ചേർക്കൂ... 27.107.227.239 14:33, 30 മാർച്ച് 2015 (UTC)

2015 വരെ ഞാൻ ചേർത്തിട്ടുണ്ട്.ചിത്രങ്ങൾ ആർക്കെങ്കിലും ചേർക്കാമോ? Arunsunilkollam (സംവാദം) 13:14, 31 മാർച്ച് 2015 (UTC)