സംവാദം:മാർപ്പാപ്പ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രൈസ്തവ ലോകത്ത് പല മാർപാപ്പമാരുള്ളതുകൊണ്ടാണ് ഈ താൾ ഉണ്ടാകാനിടയാത്.

മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതുണ്ട്[തിരുത്തുക]

മാർപ്പാപ്പ എന്ന പദം മലയാളനിഘണ്ടുവിൽ റോമാ മെത്രാന് മാത്രമായി ഉപയോഗിക്കുന്നതാണ്. പാപ്പാ എന്നതും മാർപ്പാപ്പ എന്നതും വ്യത്യസ്തമാണ്. മാർപ്പാപ്പ എന്ന് റോമൻ പാപ്പയെമാത്രം അർത്ഥമാക്കുന്നു. അതിനാൽ മാർപ്പാപ്പ എന്നതിൽനിന്ന് പാപ്പ (വിവക്ഷകൾ) എന്നാക്കി മാറ്റണം. Br Ibrahim john (സംവാദം) 05:31, 19 മേയ് 2021 (UTC)[reply]

മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതില്ല[തിരുത്തുക]

മാർപ്പാപ്പ എന്ന പദം ക്രിസ്തീയസഭകളായ റോമൻ കത്തോലിക്കാ സഭയുടെയും കോപ്റ്റിക് അലക്സാന്ത്രിയൻ സഭയുടെയും ഗ്രീക്ക് അലക്സാന്ത്രിയൻ സഭയുടെയും പരമാചര്യൻമാരുടെ സ്ഥാനിക നാമമാണു്. പോപ്പ്, പാപ്പ എന്നീ പേരുകളുടെ സമാനപദമാണിത്.

അലക്സാന്ത്രിയൻ സഭയുടെ മേലദ്ധ്യക്ഷൻമാരാണ് ക്രൈസ്തവലോകത്ത് ആദ്യമായി ഈ സ്ഥാനികനാമം ഉപയോഗിച്ചുവന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലാണ് ഒരു റോമാസഭാദ്ധ്യക്ഷൻ ഈ സ്ഥാനികനാമം ഉപയോഗിയ്ക്കുന്നത്. മഹാനായ ലിയോ എന്നറിയപ്പെടുന്ന റോമാമാർപാപ്പയാണത്. ക്രൈസ്തവലോകത്ത് വേറെയും മാർപ്പാപ്പമാരുള്ളതുകൊണ്ട് റോമൻ മാർപാപ്പ എന്ന പ്രയോഗവും റോമാസഭയുടെ പ്രാമാണിക ഗ്രന്ഥങ്ങളിൽ കണ്ടിട്ടുണ്ട്.

മാർപ്പാപ്പ എന്ന പദം റോമാപേലദ്ധ്യക്ഷനു മാത്രമായി ഉപയോഗിക്കേണ്ടതാണെന്ന ധാരണ ഇബ്രാഹിമിന് എവിടെനിന്നുകിട്ടിയെന്നതാണദ്ഭുതം. എഴുത്തച്ഛൻ രാമായണമെഴുതാൻ കണ്ടെത്തിയ ലിപിയിലല്ലേ ക്രിസ്തീയ വേദപുസ്തകം മലയാളത്തിൽ എഴുതപ്പെട്ടത്!

ഇൻ്റർ വിക്കി ലിങ്ക് ശരിയാക്കിയിട്ടുണ്ടു്. സാധൂകരിയ്ക്കുന്ന ഉറവിടങ്ങൾ പിന്നീട് ഇവിടെ ഉദ്ധരിയ്ക്കുന്നതാണു്. -- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 18:19, 25 ഓഗസ്റ്റ് 2021 (UTC)[reply]