സംവാദം:മാർപ്പാപ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർ എന്നാൽ?[തിരുത്തുക]

മാർപ്പാപ്പയിലെ 'മാർ' എന്നതിന്റെ അർഥം ബഹുമാനപ്പെട്ട എന്നാണോ, 'പരിശുദ്ധ' എന്നാണോ? ഞാൻ മനസ്സിലാക്കിയിട്ടുള്ള അർഥം 'പരിശുദ്ധ' എന്നാണ്. അപ്പോൾ, മാർപ്പാപ്പ എന്നാൽ പരിശുദ്ധ പിതാവ്(Holy Father). കേരളത്തിലെ കത്തോലിക്കർ മാർപ്പാപ്പയെ പരിശുദ്ധ പിതാവ് എന്നും വിളിക്കും എന്നോർക്കുക. മാർതോമ്മാ എന്നു പറഞ്ഞാൽ ബഹുമാനപ്പെട്ട തോമ്മാ എന്നല്ലല്ലോ; വിശുദ്ധ/പരിശുദ്ധ തോമ്മാ എന്നല്ലേ? 'മാർ' എന്നത് സുറിയാനി വാക്കാണെന്നും അതിന്റെ സ്ത്രീലിംഗം മർത്താ എന്നാണെന്നും ആണ് എന്റെ അറിവ്. യേശുവിന്റെ അമ്മയെ മർത്താമറിയം എന്നു മലയാളത്തിൽ പണ്ടു വിളിച്ചിരുന്നു. പഴയ മലയാളത്തിൽ ത്രിസന്ധ്യാജപം തുടങ്ങിയിരുന്നത് "കർത്താവിന്റെ മാലാഖ മർത്താ മറിയത്തുമ്മായോടു വചനിച്ചു" എന്നായിരുന്നു. ഇപ്പോഴത്തെ തുടക്കം "കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു" എന്നും.Georgekutty 15:42, 7 ഏപ്രിൽ 2008 (UTC)[മറുപടി]

'മാർ' എന്നതിന്റെ അർത്ഥം എന്റെ ഓർമ്മയിൽനിന്നെഴുതിയതാണ്‌. ആധികാരികമായ നിർ‌വചനം എവിടെനിന്ന് ലഭിക്കാം? --ജേക്കബ് 17:54, 7 ഏപ്രിൽ 2008 (UTC)[മറുപടി]

ഈ ലിങ്കിൽ (http://nasrani.net/2007/11/10/save-syriac/) Syriac Influence in Malayalam എന്ന തലക്കെട്ടിൽ ഇങ്ങനെ കൊടുത്തിട്ടുണ്ട്:- Numerous Syriac words are in use even today in Kerala, e.g., Misiha (Christ), Easo (Jesus), Sleeha (Apostle), mar (holy), Sleeba (cross), Qurbana (sacrifice), Qudasa (sacrament), Skasa (chalice), Mad’baha (sanctuary), Asan (teacher), became current from very ancient times. ഇവിടെ മാർ എന്നതിന്റെ അർഥം കൊടുത്തിരിക്കുന്നത് Holy എന്നാണല്ലോ? അത് ആധികാരികം ആണെന്നു പറയുകയല്ല. പക്ഷേ എനിക്കു തോന്നുന്നത് ഇതും, ഞാൻ മുകളിൽ എഴുതിയതും ഒക്കെ കണക്കിലെടുക്കുമ്പോൾ, Holy, പരിശുദ്ധ, എന്ന അർഥം തന്നെ എടുക്കാമെന്നാണ്.Georgekutty 19:58, 7 ഏപ്രിൽ 2008 (UTC)[മറുപടി]

മാർ അല്ലെങ്കിൽ മോർ എന്ന വാക്കിന്റെ അർത്ഥം വിശുദ്ധ എന്നു തന്നെയാണ്. മാർ എന്നതിന്റെ സ്ത്രീ ലിംഗം ആണ് മർത്ത. --ലിജു മൂലയിൽ 13:21, 8 ഏപ്രിൽ 2008 (UTC)[മറുപടി]

വളരെ നന്ദി. ആധാരം ചേർത്ത് മാറ്റിയിട്ടുണ്ട്. --ജേക്കബ് 16:09, 8 ഏപ്രിൽ 2008 (UTC)[മറുപടി]

ലിജു മൂലയിൽ, Georgekutty, ജേക്കബ് തെറ്റാണ്. മാർ എന്നതിന്റെ അർത്ഥം നാഥൻ, കർത്താവ്, തമ്പുരാൻ, തിരുമേനി എന്നെല്ലാമാണ്. പരിശുദ്ധ എന്നതിന്റെ തർജ്ജമ കന്ദീശാ എന്നാണ്. Br Ibrahim john (സംവാദം) 18:15, 12 ഏപ്രിൽ 2021 (UTC)[മറുപടി]

Br Ibrahim john, മാർ അല്ലെങ്കിൽ മോർ എന്ന വാക്കിന്റെ അർത്ഥം "വിശുദ്ധ" എന്ന് ഒരു ഉപയോക്താവ് മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. മാർ എന്ന പൗരസ്ത്യ സുറിയാനി പദത്തിന്റെ (അതുപോലെ മോർ എന്ന പാശ്ചാത്യ സുറിയാനി പദത്തിന്റെയും) മൂലാർത്ഥം നാഥൻ, കർത്താവ്, തമ്പുരാൻ എന്നൊക്കെയാണെങ്കിലും കാലഘട്ടങ്ങളിലൂടെയുള്ള ഉപയോഗം മൂലം "വിശുദ്ധ" , "വന്ദ്യ" തുടങ്ങിയ അർത്ഥങ്ങൾ കൂടി ആ പദത്തിന് സിദ്ധിച്ചിരിക്കുന്നു. അല്പം അധികപ്പറ്റ് വിവരങ്ങൾ കൂടി : യേശുവിനെ വിശേഷിപ്പിക്കാനായിരുന്നു സുറിയാനി സഭകൾ ആദ്യം ഈ പദം ഉപയോഗിച്ചിരുന്നത്. അതു കൊണ്ടാണ് യേശുവിന്റെ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളെ അനുസ്മരിക്കുന്ന ദിവസങ്ങളെ മാറാനായ പെരുന്നാളുകൾ എന്ന് വിളിക്കുന്നത്. എന്നാൽ പിന്നീട് വിശുദ്ധരുടെയും മെത്രാന്മാരെ പോലെയുള്ള സഭാസ്ഥാനികളുടെയും പേരുകൾക്കൊപ്പവും സഭകൾ ബഹുമാനസൂചകമായി മാർ/മോർ എന്ന് ഉപയോഗിച്ചു തുടങ്ങി. കൂടുതൽ ബഹുമാന സൂചകമായി പരമോന്നത സ്ഥാനത്തുള്ള മെത്രാനെ "മാറാൻ മാർ" (പൗരസ്ത്യ സുറിയാനി) അല്ലെങ്കിൽ "മോറാൻ മോർ" (പാശ്ചാത്യ സുറിയാനി) എന്നും ഉപയോഗിക്കുന്നു. "മാറാൻ മാർ" എന്ന പദം ഇംഗ്ലീഷിൽ "ഹിസ് ഹോളിനെസ്സ്" എന്നും മലയാളത്തിൽ "പരിശുദ്ധ" എന്നും തർജ്ജമ ചെയ്യപ്പെട്ടു കാണാറുമുണ്ട്. മാർ / മോർ എന്നതിന്റെ സ്ത്രീ ലിംഗ പദങ്ങൾ ആണ് "മർത്ത്" അഥവാ "മർത്ത" (പൗരസ്ത്യ സുറിയാനി), മൊർത്ത (പാശ്ചാത്യ സുറിയാനി). ഉദാഹരണങ്ങൾ: മർത്ത മറിയം, മർത്ത ശ്മൂനി, മർത്ത യൂലിത്തി തുടങ്ങിയവ. "കന്ദീശാ" എന്ന പദത്തിന്റെ മൂലാർത്ഥം തന്നെ ശുദ്ധമുള്ള/പരിശുദ്ധ (Holy) എന്നാണ്. സഭയുടെ ആദ്യകാലങ്ങളിൽ ദൈവത്തെ വിശേഷിപ്പിക്കുന്നതിനു മാത്രമാണ് ഈ പദം ഉപയോഗിച്ചിരുന്നത്. എന്നാൽ സംബോധന (salutation) അല്ലാതെ "വിശുദ്ധൻ" (saint) എന്നതിനും "കന്ദീശാ" (പൗരസ്ത്യ സുറിയാനി) അല്ലെങ്കിൽ കാദീശോ (പാശ്ചാത്യ സുറിയാനി) എന്ന് ഉപയോഗിച്ചു തുടങ്ങി. ഉദാഹരണങ്ങൾ: "കോതനല്ലൂരിലെ കന്തീശങ്ങളുടെ പള്ളിയും" "കായംകുളത്തെ കാദീശാ പള്ളിയും". ---ജോൺ സി. (സംവാദം) 04:23, 13 ഏപ്രിൽ 2021 (UTC)[മറുപടി]

ഇത്തിരി പിശക് എന്നു തോന്നുന്നു[തിരുത്തുക]

നിഖ്യ സൂനഹദോസ് മുതൽ വലിയ ഭിന്നിപ്പ് വരെ എന്നതിന് താഴെ ഇങ്ങനെ കാണുന്നത് ഒന്നു കൂടി നോക്കണം:-
"പിന്നീട് ക്രി.വ. 440-ൽ മാത്രമാണ്‌ ശ്രേഷ്ഠനായ ഗ്രിഗറി സുവ്യക്തമായി പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ക്രിസ്തുവിൽനിന്നു ലഭിച്ച തന്റെ പേപ്പൽ പരമാധികാരം ഒരു അനുശാസനമെന്നവണ്ണം പാലിക്കാൻ വിളംബരം ചെയ്യുകയും കൗൺസിലുകളിൽ ആവശ്യപ്പെടുകയും ചെയ്തത്. അതിനുശേഷം ക്രി.വ. 451-ലെ കൽക്കിദോൻ സൂനഹദോസിൽ ലിയോ ഒന്നാമൻ താൻ പത്രോസിന്റെ ശബ്ദത്താലാണ്‌ സംസാരിക്കുന്നതെന്ന് പ്രഖ്യാപിക്കുകയുണ്ടായി".
ഇവിടെ chronology ഇത്തിരി കുഴഞ്ഞു മറിഞ്ഞു പോയില്ലേ? Gregory the Great ആറാം നൂറ്റാണ്ടിനൊടുവിൽ (590-ൽ) ആണ് മാർപ്പാപ്പ ആയത്. അദ്ദേഹം Council of Calcedon-ണിന് മുൻപല്ല. ആ കൗൺസിലുമായി ബന്ധപ്പെട്ടത് ലിയോ ഒന്നാമനാണ്.Georgekutty 19:48, 17 ഏപ്രിൽ 2008 (UTC)[മറുപടി]

ആ ഭാഗം നേരിട്ട് ഇംഗ്ലീഷ് വിക്കിയിൽനിന്ന് വിവർത്തനം ചെയ്തതിനാൽ കൂടുതൽ ശ്രദ്ധിച്ചിരുന്നില്ല. ഒന്നു നോക്കട്ടെ... --ജേക്കബ് 21:57, 17 ഏപ്രിൽ 2008 (UTC)[മറുപടി]

ഞാൻ ഇംഗ്ലീഷ് വിക്കി നോക്കി. രണ്ടിടത്തും വേണ്ടത് ലിയോ ആണ്. ഒരിടത്ത് ലിയോക്ക് പകരം ഗ്രിഗറി ആയതാണ് കുഴപ്പം ഉണ്ടാക്കിയത്. Leo the Great, ലിയോ ഒന്നാമൻ, രണ്ടും ഒരാളാണ്. ചെറിയ obvious തിരുത്തൽ ആയത് കൊണ്ട് ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ, ലിയോയേക്കാൾ papacy-യുടെ വളർച്ചയെ സഹായിച്ച ആളാണ് Gregory the Great. അദ്ദേഹത്തെക്കുറിച്ചും ചേർക്കണം.Georgekutty 23:42, 17 ഏപ്രിൽ 2008 (UTC)[മറുപടി]

മാറ്റിയതിനു നന്ദി! ഇംഗ്ലീഷ് വിക്കിയിൽ ഈ ലേഖനം തിരഞ്ഞെടുത്ത ലേഖനമാവാൻ നാമനിർദേശം നൽകപ്പെട്ടതും നിരാകരിക്കപ്പെട്ടതുമായിരുന്നു. പക്ഷേ അത് ലേഖനത്തിലെ ചിട്ടയില്ലാത്ത അവതരണം മൂലമായിരുന്നു. വസ്തുതാപരമായ തെറ്റുകളും കണ്ടെത്തിയ സ്ഥിതിക്ക് വിവർത്തനം ചെയ്ത ആ വിഭാഗം പരിശോധിക്കാം. --ജേക്കബ് 20:13, 18 ഏപ്രിൽ 2008 (UTC)[മറുപടി]


ഈ വാചകം പരിശോധിക്കുമോ? --ചള്ളിയാൻ ♫ ♫ 07:59, 5 ജൂലൈ 2008 (UTC)[മറുപടി]


'തെരഞ്ഞെടുക്കപ്പെട്ട' ഈ ലേഖനത്തിലെ മെലുദ്ധരിച്ച വാക്യശകലത്തിന് പിന്നിൽ, ഇംഗ്ലീഷ് വിക്കിയിലെ ഈ വാക്യമായിരിക്കണം: "
The Cardinal Prefect of the Congregation for the Evangelization of Peoples (formerly the Sacred Congregation for the Propagation of the Faith) is known as the "Red Pope": "red", because he is a cardinal; "Pope", because he has almost absolute power over mission territories for Catholicism, essentially the Churches of Africa and Asia"
ഈ പരിഭാഷ ശരിയല്ല. ഇവിടെ പറഞ്ഞിരിക്കുന്ന കാർഡിനൽ പ്രീഫെക്ട്, വേദപ്രചാരസംഘത്തിന്റെ തലവനായ കർദ്ദിനാൾ മാത്രമാണ്. അദ്ദേഹം പാത്രിയർക്കീസ് (Patriarch) ഒന്നുമല്ല.Georgekutty 10:25, 5 ജൂലൈ 2008 (UTC)[മറുപടി]

കൈയബദ്ധമായിരുന്നു, തിരുത്തിയിട്ടുണ്ട്. ഒന്നു നോക്കണേ.. --ജേക്കബ് 14:13, 5 ജൂലൈ 2008 (UTC)[മറുപടി]

മാർപ്പാപ്പ വൈദികനയിരിക്കണമെന്ന് നിയമാമുണ്ടോ ?[തിരുത്തുക]

"റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ‍ മെത്രാനുമായ കത്തോലിക്കാ വൈദികനാണ്‌ മാർപ്പാപ്പ" - ഈ പ്രസ്താവന ശരിയാണോ ? പരിശോധിക്കുക. കത്തോലിക്കാ സഭയുടെ തലവൻ (മാർപ്പാപ്പ) വൈദികനയിരിക്കണമെന്ന് നിയമാമുണ്ടോ ? ```` ( ആരോൺജോസ്1)

മാർപ്പാപ്പ വൈദികൻ മാത്രമല്ല, കർദ്ദിനാളുമായിരിക്കണം. വൈദികനല്ലാത്ത വ്യക്തിയെ മാർപ്പാപ്പയായി തിരഞ്ഞെടുക്കാം. പക്ഷേ കർദ്ദിനാളായി വാഴിച്ച ശേഷമേ അദ്ദേഹത്തിന്‌ മാർപ്പാപ്പയായി ചുമതലയേൽക്കാനാവൂ. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ എന്ന ലേഖനം വായിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും. --ജേക്കബ് 16:53, 15 ജൂലൈ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി ലേഖനങ്ങളിലേക്ക് ലിങ്കുകൾ ചേർക്കുന്നത്[തിരുത്തുക]

Br Ibrahim john, ഈ ലേഖനത്തിൽ താങ്കൾ ഇംഗ്ലീഷ് വിക്കി ലേഖനങ്ങളിലേക്ക് നിരവധിയായ ലിങ്കുകൾ ചേർത്തിരിക്കുന്നു. ഒരു ഭാഷാവിക്കിയിൽ നിന്നും മറ്റൊരു ഭാഷാ വിക്കിയിലേക്ക് ഇങ്ങനെ ലിങ്കുകൾ ചേർക്കുന്നത് അനുവദനീയമാണോ? അറിയില്ല എന്നാണ് ഉത്തരമെങ്കിൽ അഡ്മിന്മാരോട് ചോദിക്കേണ്ടിയിരിക്കുന്നു. അപ്പോസ്തലിക പിന്തുടർച്ച പോലെ മലയാളം വിക്കിയിൽ നിലവിലിരിക്കുന്ന ലേഖനങ്ങൾക്ക് പകരമായി താങ്കൾ ഇംഗ്ലീഷ് വിക്കിയിലെ en:Apostolic succession താളിലേക്ക് ലിങ്ക് നൽകിയിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. - --ജോൺ സി. (സംവാദം) 17:49, 12 ഏപ്രിൽ 2021 (UTC)[മറുപടി]

Br Ibrahim john, നിലവിൽ മലയാളം വിക്കിയിൽ ലേഖനങ്ങൾ ഇല്ലെങ്കിൽ ചുവന്നകണ്ണികളാക്കിയിടുകയോ അല്ലെങ്കിൽ കണ്ണികൾ നൽകാതിരിക്കുകയോ ചെയ്യുന്ന രീതിയാണിതുവരെ കണ്ടിട്ടുള്ളത്. അല്ലാതെ ഇംഗ്ലീഷ് വിക്കിയിലേക്ക് കണ്ണികൾ നൽകാറില്ല. കാരണം അത് മറ്റൊരു ഭാഷാ വിക്കിയാണ്. മാത്രമല്ല അത് അനുവദനീയം ആണെന്നും തോന്നുന്നില്ല. ---ജോൺ സി. (സംവാദം) 04:51, 13 ഏപ്രിൽ 2021 (UTC)[മറുപടി]

ദയവായി ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള കണ്ണികൾ നൽകാതെയിരിക്കുക. മലയാളത്തിൽ ലേഖനങ്ങളില്ലാത്തവ ചുവന്ന കണ്ണികളായിത്തന്നെ കിടക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. --ജേക്കബ് (സംവാദം) 07:16, 13 ഏപ്രിൽ 2021 (UTC)[മറുപടി]

Jacob.jose, Interlanguage links പ്രകാരമാണ് അഹത്തള്ള,സൂനഹദോസുകൾ, മാർപ്പാപ്പ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് കണ്ണികൾ നൽകിയിരിക്കുന്നത്. — ഈ തിരുത്തൽ നടത്തിയത് Br Ibrahim john (സംവാദംസംഭാവനകൾ)
"https://ml.wikipedia.org/w/index.php?title=സംവാദം:മാർപ്പാപ്പ&oldid=3550173" എന്ന താളിൽനിന്ന് ശേഖരിച്ചത്