സംവാദം:മലങ്കര മാർത്തോമാ സുറിയാനി സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മാർത്തോമ്മാ സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Kindly check this about the cooper plates given in 825. Tharisapalli platesUser:Irarum14:05, 17 ഒക്ടോബർ 2006 (UTC)[മറുപടി]

മലങ്കര[തിരുത്തുക]

എന്ന പേർ എങ്ങനെ വന്നു. മാല്യങ്കരയെന്ന സ്ഥലത്ത് ആദ്യത്തെ പള്ളി പണിയപ്പെട്ടതിനാലല്ലേ? --ചള്ളിയാൻ 02:16, 23 ഡിസംബർ 2006 (UTC)[മറുപടി]

ഞാൻ പഠിച്ചിട്ടുള്ളത് ഇവിടെ എഴുതാം[തിരുത്തുക]

മാർ സബർ ഈശോ] കുരക്കേണിക്കൊല്ലത്ത് തരിസാപ്പള്ളി സ്ഥാപിച്ചു. വേണാട്ടധിപനായിരുന്ന അയ്യനടികൾ തിരുവടികൾ( ചേര രാജാവായ സ്ഥാണു രവിവർമ്മൻറെ സാമന്തൻ) ഇതിനായി കുറേ ഭൂമിയും പിന്നെ ഈഴവർ, വണ്ണാന്മാർ ഈഴക്കയ്യർ എന്നിവരടങ്ങുന്ന കുടുന്മ്ബങ്ങളെയും ദാനമായി നൽകി.( ആദ്യത്തെ ശാസനം) കരങ്ങൾ ഒഴിവാക്കിക്കൊടുത്തു. ( മേനിപ്പൊന്ന്, ഇരവു ചോറ്, കുക്ട-നാഴി തുടങ്ങ്നിയവ) ജനനമ്മ് വിവാഹം മരണം കൃഷി എന്നിവയിൽ നിന്നുള്ള കരം പിരിക്കാനുള്ള അവകാശം പള്ളിക്കു നൽകി. പള്ളിയേയും അതിൻറെ സ്വത്തിനെയും സമ്രക്ഷിക്കാനുള്ള അവകാശം അരുനൂറ്റുവർ, അഞ്ചുവണ്ണം മണിഗ്രാമം എന്നി സംഘങ്ങളെ ഏല്പിച്ചൂ. രണ്ടാമത്തേ ശസനത്തിൽ കുറച്ചു കൂടി ഭൂമി, പ്രത്യ്യേക തിഴിൽ തെയ്തിരുന്ന കുടുംബങ്ങൾ ( ആശാരി, മേശൻ, വെള്ളാളർ) എന്നിവരെയും ദാനമായി നൽകി. അടിമകളിൽ നിന്ന് കരം പിരിക്കുന്നത് വിലക്കി, കയ്റ്റ് ഇറക്കു മതി കരം പിരിക്കാൻ പള്ളിക്കവകാശം ലഭിച്ചു. മംഗളാവസരങ്ങളിൽ പള്ളിയധികാരിക്ക് 72 മറ്റോ അവകാശങ്ങൾ അനുവദിച്ചു. --ചള്ളിയാൻ 02:59, 23 ഡിസംബർ 2006 (UTC)[മറുപടി]

ഇനി താഴേക്കാട്ടു ശാസനവും ജൂതശാസനവും ഉണ്ട്

മാലിയേങ്കര ആണ് മലങ്കര ആയത്. ഇപ്പോൾ കേരളത്തിലെ സുറിയാനി സഭകൾ എല്ലാം കേരളത്തെ മലങ്കര എന്ന് വിളിക്കുന്നു. സുറിയാനിക്കാർ പോലും അങനെയാണ് വിളിക്കുന്നത്. ലിജു മൂലയിൽ 03:19, 23 ഡിസംബർ 2006 (UTC)[മറുപടി]


Oriental Orthodox- reformed[തിരുത്തുക]

ഈ കേരളീയ ക്രിസ്തീയ സഭകളെ വർഗ്ഗീകരിക്കുന്നത് ഒരു പ്രശ്നമാണല്ലോ. മിക്കവാറും എണ്ണം 2000 വർഷത്തെ ചരിത്രം അവകാശപ്പെടുന്നുണ്ട്. മാത്രമല്ല 16 നൂറ്റാണ്ടിലെ അവിഭക്ത സഭയിൽ നിന്ന് വളരെയധികം DIVISIONS ഉണ്ടായിട്ടുണ്ട്. കേരളീയ ക്രിസ്തിയ സഭകളുടെ ചരിത്രവും, പുരാതനത്വവും, പാരമ്പര്യം ശരിക്കറിയാതെ ഇംഗ്ലീഷ് വിക്കിക്കാർ ഇരുട്ടിൽ തപ്പുകയാണ്. ഇപ്പോൾ ഉള്ള ഒരു പ്രധാന പ്രശ്നം തൊഴിയൂരെ സിറിയൻ ക്രൈസ്തവ സഭ, മാർത്തോമ്മാ സഭ, ഇതിനെയൊക്കെ ഏത് വിഭാഗത്തിൽ പെടുത്തുമെന്നാണ്. സഭാ ചരിത്രകാരന്മാർ മാർത്തോമ്മാ സഭയെ Oriental Orthodox- reformed എന്ന വിഭാഗത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. (പക്ഷെ റോമാ കത്തോലിക്ക സഭയിൽ ഉള്ളവർക്ക് അവരിൽ പെടാത്തവരൊക്കെ PROTESTANT ആണ്.) പക്ഷെ ഒരു പുരാതന ക്രൈസ്തവ പാരമ്പര്യവും, ആരാധാനകളിലും മറ്റും സിറിയൻ പാരമ്പര്യവും, ഓർത്തോഡോക്സ് സഭയിൽ നിന്ന് വിഘടിച്ചു പോയതുമായ ഒരു വിഭാഗത്തെ എങ്ങനെയാണ് PROTESTANT വിഭാഗത്തിൽ പെടുത്തുക. ഈ ടെമ്പ്ലെറ്റ് ഒന്നു പരിഷകരിച്ച് Oriental Orthodox- reformed എന്ന ഒരു വിഭാഗം കൂടി ചേർക്കണോ. ഏതെങ്കിലും സഭാ ചരിത്രകാരന്മാരെയോ മറ്റോ അറിയുമെങ്കിൽ ചോദിക്കാമായിരുന്നു. എല്ലാവരും എന്തു പറയുന്നു. --Shiju Alex 06:09, 23 ഡിസംബർ 2006 (UTC)[മറുപടി]

ഈ കത്തോലിക്ക, ഓറിയൻറൽ, പ്രൊട്ടസ്റ്റൻറ്റ്റ് വേർതിരിവുകൾ ആരാധന രീതീകള്ളിൽ മാഅത്രാം അല്ല. അത് വിശ്വാസവ്വുമ്മായാണ് കൂടുതൽ ബന്ധപെട്ടിരിക്കുന്നത്. അത്കൊണ്ട് ത്തന്നെ മാർത്തോമ സഭ രിഫോർമ്ഡ്ഡ് ഓറിയൻറൽ സഭ എന്ന്ന് അവകാശപ്പെട്ടാലൂം ആവരുടെ വിശ്വാസം പ്രൊട്ടസ്റ്റൻറ് തന്നെയാണ് അത്കൊണ്ട് തന്നെ ചരിത്രകാരന്ന്മാർ അവരെ പ്രോട്ടസ്റ്റൻറ് വിഭാഗത്തിൽ ആഅണ് കരുത്തുന്നത്. ലിജു മൂലയിൽ 16:44, 23 ഡിസംബർ 2006 (UTC)[മറുപടി]

http://en.wikipedia.org/wiki/Saint_Thomas_Christians#Contact_with_Western_Christianity

ഇംഗ്ലീഷ് വിക്കിയിലെ ഈ ലിങ്ക് കാണുക. അതിൽ കൊടുത്തിരിക്കുന്ന ടേബിളും നോക്കുക. എന്റെ ചോദ്യത്തിന്റെ ഉദ്ദേശം മാർത്തോമ്മാ സഭയെ പിടിച്ച് ഏതെങ്കികിലും ഓർത്തോഡോക്സ് സഭയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒന്ന് ആക്കുക എന്നുള്ളതല്ല മറിച്ച് സഭാചരിത്രകാരന്മാർ അതിനെ എങ്ങെനെ കാണുന്നു എന്നുള്ളതാണ്.--Shiju Alex 06:54, 30 ജനുവരി 2007 (UTC)[മറുപടി]

മാർത്തോമാ സഭയുടെ വിശ്വാസം 'പ്രോട്ടസ്റ്റന്റ്' അല്ല, എന്നാണ് പല വിക്കി ലേഖനങ്ങൾ പോലും സൂചിപ്പിക്കുന്നത്.--Abin jv (സംവാദം) 16:33, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഉദയമ്പേരൂം കൂനൻകുരിശും പോപ്പും[തിരുത്തുക]

ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചരിത്രവിവരണം ആവശ്യത്തിലേറെയാണ്. ഉദയമ്പേരൂർ സൂനഹദോസിനെക്കുറിച്ച് സാമാന്യം വലിയ ഒരു ലേഖനം വേറെ ഉണ്ട്. അത് cover ചെയ്യുന്ന ചരിത്രം വിശദമായി ആവർത്തിക്കേണ്ട് കാര്യമില്ല. പോരാത്തതിന്, പല പ്രസ്താവനകളും ചരിത്രമല്ല, മുൻ‌വിധിയാണ്. മനപൂർ‌വം ചെയ്തതാണെന്ന് പറയുകയല്ല. ഇത്തരം തെറ്റുകൾ ഞാനും കാട്ടിക്കുട്ടുന്നുണ്ടാകാം. ഈ ലേഖനത്തിൽ, എന്റെ ശ്രദ്ധയിൽ പെട്ട രണ്ട് വാചകങ്ങൾ താഴെകൊടുക്കുന്നു.
#അന്നത്തെ മലങ്കര സഭകളിൽ നിന്ന് സുനഹദോസിനു വന്ന പ്രധിനിധികളെ കൊണ്ട് ആർച്ച് ബിഷപ്പ് വായിച്ച പോപ്പിന്റെ കല്പന ബലമായി അംഗീകരിപ്പിച്ചു.
#അതിനുശേഷം അവിടെ അന്ന് വന്ന മലങ്കര ക്രിസ്ത്യാനികൾ എല്ലാം ഈ കയറിൽ പിടിച്ചു കൊണ്ട് റോമാ സഭയുമായോ പോപ്പുമായോ യാതൊരു വിധ സഖ്യത്തിനും ഇല്ല എന്ന് സത്യം ചെയ്ത് പ്രഖ്യാപിച്ചു കൊണ്ട് റോമാ സഭയുടെ ഭരണത്തിൻ കീഴിൽ നിന്നു പുറത്തു വന്നു.
ഈ രണ്ടു വാചങ്ങളിലും പോപ്പിനെ ഉൾ‍പ്പെടുത്തിയിരിക്കുന്നത് ചരിത്രത്തിന്റെ പിൻബലമില്ലാതെയാണ്. പോപ്പിന്റെ കല്പനയുമായൊന്നുമല്ല മനെസിസ് മെത്രാപ്പോലീത്താ മലങ്കരയിൽ സൂനഹദോസ് നടത്താൻ വന്നത്. ഉദയമ്പേരൂർ സൂനഹദോസ് ഒരു Portuguese initiative ആയിരുന്നു. അതിന്റെ പേരിൽ പിന്നീട് അവർ പാശ്ചാത്യ ക്രൈസ്തവ ലോകത്ത് വീമ്പ് പറഞ്ഞു നടക്കുക പോലും ചെയ്തിരുന്നു. ഒരു വലിയകുട്ടം "നെസ്തോറിയന്മാരെ" "സത്യവിശ്വാസത്തിലേക്കു" കൊണ്ടുവന്നതിന്റെ credit അവർ അതിന്റെ പേരിൽ വളരക്കാലം അവകാശപ്പെട്ടു നടന്നിരുന്നു.
അതുപോലെ, കൂനൻ കുരിശ് സത്യത്തിൽ പോപ്പിനെ പരാമർശിച്ചിരുന്നില്ല. "സന്തതി ഉള്ള കാലം, സാമ്പാളൂർ പാതിരിമാരുടെ((Jesuits) ചൊല്പ്പടിയിൽ കഴിയില്ല" എന്നോ മറ്റോ ആയിരുന്നു നസ്രാണികളുടെ പ്രതിജ്ഞ.
ഞാൻ പോപ്പിനെ bail out ചെയ്യാൻ ശ്രമിക്കുകയല്ല. പോപ്പിന് നേരിട്ടുബന്ധമില്ലാത്ത കര്യങ്ങളിൽ ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്ന തരത്തിൽ എഴുതുന്നത് തെറ്റായ ചരിത്രമാവും എന്നേ പറയുന്നുള്ളു. Georgekutty 10:46, 25 മാർച്ച് 2008 (UTC)[മറുപടി]

ചരിത്രം[തിരുത്തുക]

"ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാന്മാരിൽ ഒരാളായ വി. തോമസ് അപ്പോസ്തോലൻ AD 52 -ൽ അക്കാലത്തെ ഒരു പ്രമുഖ തുറമുഖമായ മുസിരിസ്സിൽ (ഇപ്പോഴത്തെ കൊടുങ്ങല്ലൂർ) വന്നിറങ്ങി എന്നു വിശ്വസിക്കുന്നു. അക്കാലത്തെ പ്രമുഖ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരിന് മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. ശലോമോൻ രാജാവിന്റെ കൊട്ടാരത്തിൽ സുഗന്ധദ്രവ്യങ്ങളും മറ്റ് ആഡംബര വസ്തുക്കളായ ആനക്കൊമ്പുകളും മറ്റും കൊണ്ട് വന്നു എന്ന് വിശുദ്ധ സത്യവേദപുസ്തകത്തിലെ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നുള്ള പരാമർശത്തിൽ നിന്നു ക്രിസ്തുവിന്റെ കാലഘട്ടത്തിനു വളരെ മുൻപു തന്നെ പലസ്തീനു മലബാർ തീരപ്രദേശവുമായി ബന്ധമുണ്ടായിരുന്നു എന്നു പല ചരിത്രകാരന്മാരും കരുതുന്നു. അതിനാൽ അക്കാലത്തെ ഒരു പ്രമുഖ സ്ഥലം ആയിരുന്ന ഈ പ്രദേശത്ത് എത്തിച്ചേരുക എന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. മാത്രമല്ല നെബുക്കദ്നേസർ രാജാവ് പട്ടണം പിടിച്ചെടുത്തത് മൂലം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ യഹൂദരുടെ ഒരു ചെറിയ സമൂഹം കൊച്ചിയിലും വന്നിട്ടുണ്ടായിരുന്നു. ഈ യഹൂദന്മാരാണ് തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് എന്നു കരുതുന്നു."

എന്റെ സംശയങ്ങൾ
1) മുസിരിസ് കൊടുങ്ങല്ലൂർ ആണെന്ന് ഉറപ്പിക്കാമോ?
കൊടുങ്ങല്ലൂർ ആണ് മുസിരിസ് എങ്കിൽ അതിപ്രാചീനമായൊരു പൗരാണിക സാംസ്കാരിക പൈതൃകം അവിടെ ഇന്നും നിലനിൽക്കേണ്ടതായിരുന്നു. ദക്ഷിണമലബാറിൽ കാണുന്ന സാംസ്കാരിക വൈവിധ്യം ഏതായാലും കൊടുങ്ങല്ലൂർ ഭാഗങ്ങളിലില്ല. മുസിരിസ് പൊന്നാനി, തിരൂർ, കടലുണ്ടി, കൊയിലാണ്ടി, മംഗലാപുരം എന്നീ സ്ഥലങ്ങളിലേതെങ്കിലും ആകാനുള്ള സാധ്യത തള്ളിക്കളയാമോ?

2) സിഇ 52 എന്ന കൃത്യം വർഷക്കണക്കിനുള്ള തെളിവ്
ഇന്ന് നിലവിലിരിക്കുന്ന പൊതുവർഷ കാലഗണന തന്നെ സിഇ 1500 കളുടെ അവസാന ദശാബ്ദങ്ങളിൽ പോപ്പ് ഗ്രിഗറി പതിമൂന്നാമന്റെ സൃഷ്ടിച്ചതാണ്. അതിനുമുമ്പ് ജൂലിയൻ കലണ്ടറായിരുന്നു റോമാ/ക്രൈസ്തവസാമ്രാജ്യത്തിലുണ്ടായിരുന്നത്.

4) സുഗന്ധദ്രവ്യങ്ങളും, ആനക്കൊമ്പുകളും മലബാറിൽനിന്ന് മാത്രം കിട്ടാവുന്ന വസ്തുക്കളാണോ?
കേരളത്തിൽ ഇന്ന് കൃഷിചെയ്തുവരുന്ന സുഗന്ധവർഗസസ്യങ്ങൾ പലതും (ഇഞ്ചി, ഏലം, ജാതി, കരയാമ്പൂ തുടങ്ങിയവ) ഹിമാലത്തിന്റെ തെക്കുവശത്തുള്ള കാടുകൾ, ദക്ഷിണപൂർവേഷ്യ (വിശിഷ്യാ ഇൻഡോനേഷ്യയിലെ മൊളക്കസ് ദ്വീപുകൾ) എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്നതാണ്. പൊതുവർഷം 50കളിൽ, ഒരു പക്ഷേ ഇറാനിൽ വരെ ഏഷ്യൻ ആനകൾ ഉണ്ടായിരുന്നിരിക്കാം. ഏതായാലും ചൈനയിൽ അക്കാലത്ത് ആനകൾ ഉണ്ടായിരുന്നു.

5) സത്യവേദപുസ്തകത്തെ ചരിത്രരേഖയായി ഉപയോഗിക്കാൻ കഴിയുമോ?
ഞാൻ ഒരു വിവാദം സൃഷ്ടിക്കാൻ ഒരുങ്ങുന്നില്ല.

6) മുസിരിസ്സിൽ എത്തിച്ചേരുകയെന്നത് പൊതുവർഷം 52-ൽ അത്രയൊക്കെ എളുപ്പമുള്ള ഒരു കാര്യമാണോ?
മലബാറിന്റേയും, അറബിക്കടലിന്റെയുമൊക്കെ മാപ്പ് അക്കാലത്ത് നാവികർക്ക് ലഭ്യമായിരുന്നിരിക്കാൻ സാധ്യത കുറവാണ്. പുരാതനറോമാക്കാരുടെ മാപ്പുകളിൽ ഭാരതത്തെപ്പറ്റിയുള്ള സൂചനകൾ കാണാമെങ്കിലും, അത് കരമാർഗമാണ്. മാത്രമല്ല അന്ന് അഫ്ഗാനിസ്ഥാൻ വരെ ഇൻഡ്യയിലായിരുന്നിരിക്കണം.

7) എങ്ങനെയാണ് അല്ലെങ്കിൽ ഏതുവിധമാണ് യഹൂദന്മാർ തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് ? കൊച്ചിയിലെ യഹൂദരും, തോമാശ്ലീഹയുമായി അക്കാലത്ത് എഴുത്തുകുത്തുകൾ നടന്നിട്ടുണ്ടെന്ന് കരുതാൻ തോന്നുന്നില്ല. പിന്നെ പലരും പറഞ്ഞുകേട്ട അറിവായിരിക്കണം. ഇത്രവലിയ എന്തു കേൾവിയാണ് അക്കാലത്ത് കേരളത്തിന്? അതിൽ? നിന്നാണോ തോമാശ്ലീഹ കേരളത്തിലേക്ക് (അതും ദക്ഷിണകേരളം മാത്രം!) ആകർഷിക്കപ്പെട്ടത്?
Anoop Manakkalath (സംവാദം) 18:00, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]


1) മുസിരിസ് കൊടുങ്ങല്ലൂർ ആണെന്ന് ഉറപ്പിക്കാമോ?
മിക്ക ചരിത്രകാരന്മാരും ആ അഭിപ്രായക്കാരാണ്. എ. ശ്രീധരമേനോൻ രചിച്ച കേരളചരിത്രം എന്ന പുസ്തകത്തിലെ നാലാം അദ്ധ്യായത്തിൽ (page 70, 3rd DCB edition,June 2009) ഇപ്രകാരം പറയുന്നു:
"ക്രിസ്തുവർഷാരംഭശതകങ്ങളിൽ കേരളത്തിന് വിദേശങ്ങളുമായുണ്ടായിരുന്ന വാണിജ്യപരവും സാംസ്കാരികപരവുമായ ബന്ധങ്ങൾക്ക് അടിസ്ഥാനമായിരുന്ന തുറുമുഖങ്ങളെക്കുറിച്ച് പ്ലിനിയും പെരിപ്ലസ്സുകാരനും ടോളമിയും വിശദമായി വിവരിക്കുന്നുണ്ട്. മുസ്സിരിസ്, തിണ്ടിസ്, ബറക്കേ, നെൽക്കിണ്ട എന്നിവയാണ് പണ്ടത്തെ പ്രധാനപ്പെട്ട തുറുമുഖങ്ങൾ. മുസ്സിരിസ് ഇന്നത്തെ കൊടുങ്ങല്ലൂർ ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ മറ്റ് തുറുമുഖങ്ങൾ എവിടെയെല്ലാമായിരുന്നു എന്നതിനെപ്പറ്റി പണ്ഡിതന്മാരുടെ നിഗമനങ്ങൾ പലതാണ്."

2) സിഇ 52 എന്ന കൃത്യം വർഷക്കണക്കിനുള്ള തെളിവ് , ജൂലിയൻ-ഗ്രിഗോറിയൻ കലണ്ടറുകൾ
ഗ്രിഗോറിയൻ കലണ്ടർ എന്നത് ജൂലിയൻ കലണ്ടറിൽ ചില മാറ്റങ്ങൾ വരുത്തിയെടുത്തതാണ്. എന്നാൽ അവ തമ്മിലുള്ള തീയതികളിലെ വ്യത്യാസം13 ദിവസങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കുന്നു. പിന്നെ എന്തുകൊണ്ട് AD 52 (AD 53 അല്ലാത്തത്) എന്നത് വിശദമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. പക്ഷെ ചരിത്രം എന്ന രീതിയിലല്ല വിശ്വാസം എന്ന രീതിയിലാണെങ്കിൽ ആ ചർച്ചക്ക് എന്തുമാത്രം അടിയന്തരപ്രാധാന്യമുണ്ട് എന്നറിയില്ല.

4) സുഗന്ധദ്രവ്യങ്ങളും, ആനക്കൊമ്പുകളും മലബാറിൽനിന്ന് മാത്രം കിട്ടാവുന്ന വസ്തുക്കളാണോ?
ആ രീതിയിൽ തന്നെയാണ് എ.ശ്രീധരനോനും വേലായുധൻ പണിക്കശ്ശേരിയും വില്യം ലോഗനും(മലബാർ മാനുവൽ) അഭിപ്രായപ്പെടുന്നത്. ഇവയെപ്പറ്റിയുള്ള ദീർഘവിവരണങ്ങൾ തന്നെ ഇവരുടെ പുസ്തകങ്ങളിലുണ്ട്. "കേരളത്തിൽ ഇന്ന് കൃഷിചെയ്തുവരുന്ന സുഗന്ധവർഗസസ്യങ്ങൾ പലതും (ഇഞ്ചി, ഏലം, ജാതി, കരയാമ്പൂ തുടങ്ങിയവ) ഹിമാലത്തിന്റെ തെക്കുവശത്തുള്ള കാടുകൾ, ദക്ഷിണപൂർവേഷ്യ (വിശിഷ്യാ ഇൻഡോനേഷ്യയിലെ മൊളക്കസ് ദ്വീപുകൾ) എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്നതാണ്." -എന്ന് താങ്കൾ മുകളിൽ ചേർത്തിരിക്കുന്നത് ഏതു സ്രോതസ്സിൽ നിന്നുള്ളതാണ്? ഈ സുഗന്ധവർഗസസ്യങ്ങൾ എന്ന് കേരളത്തിലെത്തി? ആരു കേരളത്തിൽ അവ എത്തിച്ചു ? തുടങ്ങിയ വിവരങ്ങൾ കൂടി ചേർക്കുമോ? അതുപോലെ "ഏതായാലും ചൈനയിൽ അക്കാലത്ത് ആനകൾ ഉണ്ടായിരുന്നു" - എന്നത് ഏതു സ്രോതസ്സിൽ നിന്നുള്ളതാണ്? "പൊതുവർഷം 50കളിൽ, ഒരു പക്ഷേ ഇറാനിൽ വരെ ഏഷ്യൻ ആനകൾ ഉണ്ടായിരുന്നിരിക്കാം"- ഈ "ഒരു പക്ഷേ"ക്ക് എന്താണ് നിദാനം??

5) സത്യവേദപുസ്തകത്തെ ചരിത്രരേഖയായി ഉപയോഗിക്കാൻ കഴിയുമോ?
ഒരു മതഗ്രന്ഥവും സമ്പൂർണ്ണ ചരിത്രരേഖയായി ഉപയോഗിക്കുവാൻ സാധിക്കുകയില്ല (മാത്രമല്ല,ബൈബിളിന്റെ കാര്യത്തിൽ അവയിലെ പുസ്തകങ്ങൾ തന്നെ വിവിധ സാഹിത്യ വിഭാഗങ്ങളിലുള്ളവയാണ്. അതായത് 'രാജാക്കന്മാരുടെ പുസ്തകവും' ഇയ്യോബിന്റെ പുസ്തകവും' വ്യത്യസ്തവിഭാഗത്തിൽ പെടുന്നവയാണ്). എന്നാൽ അവയിലെ ചില പരാമർശങ്ങൾ സെക്യുലർ ചരിത്രകാരന്മാർ സ്വീകരിക്കുമ്പോൾ അവയ്ക്ക് അല്പം ക്രെഡിബിലിറ്റി കിട്ടാറുണ്ട്. മുകളിൽ ചേർത്തിരിക്കുന്ന ശലോമോന്റെ(സോളമന്റെ)കാര്യം ഇതിനൊരുദാഹരണം തന്നെയാണ്.

6) മുസിരിസ്സിൽ എത്തിച്ചേരുകയെന്നത് പൊതുവർഷം 52-ൽ അത്രയൊക്കെ എളുപ്പമുള്ള ഒരു കാര്യമാണോ?
ഇക്കാര്യങ്ങൾ മിക്ക കേരളചരിത്ര ഗ്രന്ഥങ്ങളിലും വിശദീകരിക്കുന്നുണ്ട് -- എന്നാണ് കേരളവും വിദേശരാജ്യങ്ങളുമായുള്ള വാണിജ്യം തുടങ്ങിയിരിക്കുവാൻ സാധ്യത? എന്നു മുതലെന്നാണ് കൃത്യം തെളിവുകൾ ലഭിക്കുന്നത്? ഏതൊക്കെ രാജ്യക്കാരാണ് ഇക്കൂട്ടർ? തുടങ്ങിയവയെല്ലാം. കേരള ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് എന്ന ഗ്രന്ഥത്തിൽ (പേജ് 45, ഒന്നാം പതിപ്പ്, ഫെബ്രുവരി 2012) വേലായുധൻ പണിക്കശ്ശേരി ഇപ്രകാരം പറയുന്നു. "ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കേരളവുമായി ഏറ്റവും അധികം വ്യാപാരം നടത്തിയത് ഗ്രീക്കുകാരാണ്.....റോമക്കാർ ഈജിപ്ത് കീഴടക്കിയതോടെ കാര്യങ്ങൾ ആകെ മാറി. ഇടത്തരക്കാരുടെ സഹായം കൂടാതെ അവർ നേരിട്ട് കേരളീയ തുറുമുഖങ്ങളിലേക്ക് വരാൻ തുടങ്ങി. ഇതിനകം (എ.ഡി. 45-ൽ) ഹിപ്പാലസ് എന്ന നാവികൻ കാലവർഷക്കാറ്റിന്റെ സഹായത്തോടെ 40 ദിവസങ്ങൾ കൊണ്ട് കേരളത്തിലെത്താമെന്ന് കണ്ടുപിടിച്ചിരുന്നു." മേനോനും ഹിപ്പാലസിന്റെ എളുപ്പമാർഗ്ഗത്തെപ്പറ്റി ( കേരളചരിത്രം, പേജ് 70) പരാമർശിക്കുന്നുണ്ട്.

7)എങ്ങനെയാണ് അല്ലെങ്കിൽ ഏതുവിധമാണ് യഹൂദന്മാർ തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് ?
തോമാശ്ലീഹ ഇന്ത്യ തെരഞ്ഞെടുക്കുവാൻ ഒരു ഘടകമായി ചിലർ മുന്നോട്ട് വെയ്ക്കുന്ന ഒരു നിഗമനം മാത്രമാകാം അത്.

ഇത്രയും വിശദമായി എഴുതിയത് തോമാശ്ലീഹ കേരളത്തിലെത്തിയെന്ന് സ്ഥാപിക്കാനല്ല. മറിച്ച് കേരളത്തിന്റെ ദീർഘകാല വിദേശവ്യാപരബന്ധങ്ങളെ പലയിടത്തുമായി താങ്കൾ തള്ളിപ്പറയുകയോ സംശയിക്കുകയോ ചെയ്യുന്നതു കൊണ്ടാണ്. വിശദീകരണങ്ങളിൽ ഒരു ചരിത്രകാരനെ മാത്രം അവലംബമാക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട് ---Johnchacks (സംവാദം) 04:23, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നവീകരണമോ ശുചീകരണമോ?[തിരുത്തുക]

ഒരു സുഹൃത്ത് നടത്തിയ തിരുത്തലുകൾക്ക് വിശദീകരണമായി ഇപ്രകാരം ചേർത്തിരിക്കുന്നു :
" എബ്രഹാം മല്പാൻ മലങ്കര സഭയിൽ തുടങ്ങിയതു നവീകരണം ആണോ ശുചീകരണം അല്ലെ. കാലം ചെയ്ത ജോസഫ് മാർത്തോമാ തിരുമേനിയുടെ അവസാന പ്രസംഗത്തിൽ അദ്ദേഹം അത് പറഞ്ഞിരുന്നു. നവീകരണം അല്ല ശുചീകരണം ആണെന്ന് "
ഇതിന് മറുപടി ഇതാണ്: ഏതെങ്കിലും സഭയുടെയോ സഭാതലവന്റെയോ അഭിപ്രായം മാത്രമെടുത്ത് വിക്കി ലേഖനം എഡിറ്റ് ചെയ്യാനാവില്ല. വസ്തുതാപരവും പക്ഷം പിടിക്കാത്തതും ആയിരിക്കണം തിരുത്തലുകൾ. പിളർന്ന് മാറിയ ഒരു വിഭാഗം "ശുചീകരണം" നടത്തിയതാണെന്ന് വിശേഷിപ്പിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? മറുവിഭാഗം മലിനമാണെന്നാണോ? സത്യത്തിൽ ഈ "നവീകരണം" എന്ന വിശേഷണം തന്നെ ചോദ്യം ചെയ്യപ്പെടാം. അവിഭക്ത മലങ്കര സഭയിലെ സിംഹഭൂരിപക്ഷമുണ്ടായിരുന്ന മറുവിഭാഗത്തിന്റെ വീക്ഷണ കോണിലൂടെ നോക്കിയാൽ അത് "വിശ്വാസവ്യതിചലനം" എന്നു വിശേഷിപ്പിക്കാവുന്നതാണ്. അതിനാൽ ശുചീകരണം എന്ന വിശേഷണം ഒട്ടും ഉചിതമല്ല. അപ്രകാരമുള്ള തിരുത്തലുകൾ റിവേർട്ട് ചെയ്യുന്നു. എതിരഭിപ്രായമുണ്ടെങ്കിൽ ഇവിടെ ചർച്ച ചെയ്യാവുന്നതാണ്. ---2401:4900:2351:67C0:C5:655E:DC6C:9661 15:43, 5 നവംബർ 2020 (UTC)[മറുപടി]

മാർത്തോമ്മാ സഭ ഓറിയന്റൽ ഓർത്തഡോക്സ് സഭയോ?[തിരുത്തുക]

മുകളിൽ പരാമർശിച്ചിരിക്കുന്ന സുഹൃത്ത് നടത്തിയ മറ്റൊരു തിരുത്തിന്റെ സംഗ്രഹം ഇങ്ങനെയാണ്:
" മലങ്കര മാർത്തോമാ സുറിയാനി സഭ ആഗോള ഓറിയന്റൽ ഓർത്തഡോസ് ഫാമിലിയിൽ ഉൾപ്പെടുന്ന സഭയാണ്. അല്ലാതെ പ്രൊട്ടസ്റ്റന്റ് സഭ അല്ല. മാർത്തോമാ സുറിയാനി സഭയുടെ പൈതൃകം പാരമ്പര്യം അറിയാതെ വെറുതെ വിക്കിപീഡിയയിൽ സഭയെ കുറിച്ച് എഴുതി ഇടരുത് "
ഇതിന് മറുപടി ഇതാണ്: മാർത്തോമ്മാ സഭ ഔദ്യോഗികമായോ അല്ലാതെയോ ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ അംഗമല്ല. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എല്ലാം ഓറിയന്റൽ അഥവാ പൗരസ്ത്യ ക്രൈസ്തവികതയുടെ ഭാഗമാണ് (കേരളം ഭാരതത്തിന്റെ ഭാഗമായിരിക്കുന്നത് പോലെ) എന്നാൽ തിരിച്ച് എല്ലാ ഓറിയന്റൽ സഭകളും ഓറിയന്റൽ ഓർത്തഡോക്സ് സഭയല്ല. ഈ വിഷയത്തിൽ specific ആയി പറഞ്ഞാൽ മാർത്തോമ്മാ സഭ Oriental Reformed സഭയാണ്. അല്ലാതെ Oriental Orthodox സഭ അല്ല. എതിരഭിപ്രായമുണ്ടെങ്കിൽ "പൈതൃകവും പാരമ്പര്യവും" അറിയാവുന്ന താങ്കൾ ആവശ്യമായ അവലംബങ്ങളും കൂടി ചേർത്തു വേണം അടുത്ത പ്രാവശ്യം ലേഖനം തിരുത്തേണ്ടത്. --2401:4900:2351:67C0:C5:655E:DC6C:9661 16:19, 5 നവംബർ 2020 (UTC)[മറുപടി]

മാർത്തോമാ സഭ ഓറിയൻറൽ ഓർത്തഡോക്സ് സഭകളുടെ ഭാഗമല്ല.വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൽ മാർത്തോമ സഭ 2008 മുതൽ സ്വാതന്ത്ര ഓർത്തഡോക്സ് സഭ എന്ന് രീതിയിൽ അറിയപ്പെടുന്നു. മാർത്തോമ സഭയുടെ അതുല്യത പ്രമാണിച്ചു കൊണ്ട് അഖില ലോക സഭാ കൗൺസിൽ മാർത്തോമാ സഭയെ ഒരു സ്വാതന്ത്ര കുടുംബമായി പ്രഖ്യാപിച്ചു. Randomscholar1996 (സംവാദം) 17:16, 30 മാർച്ച് 2021 (UTC)[മറുപടി]

Randomscholar1996, ഽ ......മാർത്തോമ സഭ 2008 മുതൽ സ്വാതന്ത്ര ഓർത്തഡോക്സ് സഭ എന്ന് രീതിയിൽ അറിയപ്പെടുന്നു.ഽ താങ്കൾ നൽകിയിരിക്കുന്ന ഈ പ്രസ്താവനക്ക് അടിസ്ഥാനമായ റഫറൻസുകൾ ഇവിടെ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ മാത്രമേ അതിനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. ---ജോൺ സി. (സംവാദം) 16:16, 12 ഏപ്രിൽ 2021 (UTC)[മറുപടി]

ഓറിയൻറൽ പ്രൊട്ടസ്റ്റൻറ് എന്ന ഒരു വിഭാഗം ഇല്ല[തിരുത്തുക]

മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ ഓറിയൻറൽ പ്രൊട്ടസ്റ്റൻറ് എന്ന രീതിയിൽ കാണുന്നത് തികച്ചും ഒരു തെറ്റായ കാര്യമാണ്

1) ഓറിയൻറൽ പ്രൊട്ടസ്റ്റൻറ് എന്ന് വിഭാഗത്തെ പറ്റി ക്രൈസ്തവ സഭകളെ കുറിച്ച് പാണ്ഡിത്യമുള്ളവരൊ, എക്യുമിനിക്കൽ രംഗത്തുള്ള നേതാക്കളോ പരാമർശിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് മാർത്തോമാ സഭയെ ഇതിൻറെ ഭാഗമാക്കുന്നത്.

2) മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ അഖില ലോക സഭാ കൗൺസിൽ , സ്വാതന്ത്ര പൗരസ്ത്യ സഭ അല്ലെങ്കിൽ കുടുംബം എന്ന നിലയിൽ ആണ് കാണുന്നത്. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് സഭകളെ പറ്റിയുള്ള പുസ്തകത്തിൽ ഇത് വ്യക്തമാണ്.

3) മാർത്തോമാ സഭ ഒരു ഓർത്തഡോക്സ് സഭ ആണോ എന്ന ചോദ്യത്തിന് അഖിലേന്ത്യ സഭാ കൗൺസിലിൻറെ വെബ്സൈറ്റിൽ ഇപ്രകാരം കൊടുത്തിരിക്കുന്നു "The Mar Thoma Church is Eastern in worship, Episcopal in tradition, Orthodox in doctrine, democratic in administration, oriental in worship practices and ecumenical in vision. Some of its salient features are strong Biblical emphasis, evangelical outlook, missionary zeal, theological concerns and social commitments. Being an indigenous National Church, it is autonomous, self-supporting and self-propagating." :-https://ncci1914.com/member-churches/#toggle-id-20

4) ഓർത്തഡോക്സ്സി എന്നതിൻറെ അർഥം സത്യവിശ്വാസം എന്നാണെങ്കിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒരു ഓർത്തഡോക്സ് സഭയാണ്. മലങ്കര സഭാ ചരിത്രത്തെപ്പറ്റിയും സുറിയാനി ഭാഷ വേദശാസ്ത്രം എന്നതിനെപ്പറ്റിയും വളരെ ദീർഘമായി പഠിച്ച ബിഷപ്പ് ഡോക്ടർ ജോൺ ഫെൻവിക്ക് അദ്ദേഹത്തിൻറെ " high priest of our Lord jesus christ" എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു " Abraham Malpan and the reformers envisioned the Church to be more Orthodox than the Orthodox, by eliminating impurities that had become a part of the Church during that time".

5) മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് സി എസ് ഐ, സി എൻ ഐ ,ആംഗ്ലിക്കൻ സഭകളുമായി ബന്ധമുള്ളതുകൊണ്ട് മാത്രം മാർത്തോമാ സഭയെ പ്രൊട്ടസ്റ്റൻറ് എന്ന് വിളിക്കുന്നത് തികച്ചും തെറ്റായ കാര്യമാണ്. Randomscholar1996 (സംവാദം) 17:32, 12 ഏപ്രിൽ 2021 (UTC)[മറുപടി]

മറുപടികൾ:
1) "ഓറിയൻറൽ പ്രൊട്ടസ്റ്റൻറ് എന്നല്ല "ഓറിയൻറൽ റിഫോർമ്ഡ്" (പൗരസ്ത്യ നവീകരണ സഭ) എന്നല്ലേ ലേഖനത്തിലുള്ളത്?
2) "സ്വതന്ത്ര പൗരസ്ത്യ സഭ" അല്ലെന്നാരും പറഞ്ഞില്ലല്ലോ. "സ്വതന്ത്ര പൗരസ്ത്യ നവീകരണ സഭ" എന്നതാണ് കൂടുതൽ ശരി എന്നു മാത്രം. മാർത്തോമാ സഭയുടെ ആദ്യനാമം എന്തായിരുന്നു? "നവീകരണ" എന്നൊരു പദം അവിടെ ഇല്ലായിരുന്നോ?
3) "Orthodox in doctrine" എന്നു പറഞ്ഞാൽ "ഓർത്തഡോക്സ് സഭ" എന്നാണ് മനസ്സിലാക്കുന്നത് എങ്കിൽ അത് തെറ്റാണ്.
4) അതു അദ്ദേഹത്തിന്റെ envision മാത്രമായിരുന്നു. മാത്രമല്ല എല്ലാ സഭകളും "കാതോലിക"വും ശ്ലൈഹികവും ആയ സഭയാണെന്ന വിശ്വാസപ്രമാണം ചൊല്ലുന്നു എന്ന് കരുതി "കത്തോലിക്കാ സഭ" എന്ന ഗണത്തിൽ പെടാറില്ല. അതുപോലെ എവിടെയെങ്കിലും ഓർത്തഡോക്സ് എന്നു പരാമർശിച്ചാൽ അത് ഓർത്തഡോക്സ് സഭകളുടെ ഗണത്തിൽ വരില്ല.
5) അതു കൊണ്ട് മാത്രമല്ല പ്രൊട്ടസ്റ്റൻറ് എന്ന് വിളിക്കുന്നത്. പക്ഷേ മലയാളം വിക്കിയിൽ ഇതു വരെ മാർത്തോമ്മാ സഭയെ പ്രൊട്ടസ്റ്റൻറ് എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. അവലംബങ്ങളും അവിടെ ചേർത്തിട്ടുണ്ട്. ----ജോൺ സി. (സംവാദം) 18:45, 12 ഏപ്രിൽ 2021 (UTC)[മറുപടി]

എൻറെ ചോദ്യം ഇതാണ്, പൗരസ്ത്യ നവീകരണ സഭ എന്ന ഒരു വിഭാഗം നിലവിൽ ലോകത്ത് ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഞാൻ എൻറെ വാദം പിൻവലിക്കാം. അങ്ങനെ ഒന്നില്ലെങ്കിൽ അഖില ലോക സഭാ കൗൺസിൽ പ്രഖ്യാപിക്കുന്ന പോലെ മാർത്തോമാ സഭ ഒരു സ്വാതന്ത്ര പൗരസ്ത്യസഭ എന്ന നിലയിലും ,സഭ ഉൾപ്പെട്ടിരിക്കുന്ന കുടുംബം "Marthoma family" എന്ന് ആക്കണം.

വിക്കിപീഡിയയുടെ നോട്ടബിലിറ്റി മാനദണ്ഡം അനുസരിച്ച് ഈ ലേഖനം തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. Randomscholar1996 (സംവാദം) 05:49, 13 ഏപ്രിൽ 2021 (UTC)[മറുപടി]

ഽ".....മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഒരു ഓർത്തഡോക്സ് സഭയാണ്"ഽ - എന്ന താങ്കളുടെ വാദം ഒഴിവാക്കിയതിൽ സന്തോഷിക്കുന്നു. രണ്ട് കാരണങ്ങൾ ഉണ്ട്. മാർത്തോമ്മാ സഭ ഓറിയന്റൽ ഓർത്തഡോക്സോ ഈസ്റ്റേൺ ഓർത്തഡോക്സോ വിശ്വാസത്തിൽ പെടുന്ന സഭയല്ല. സ്വതന്ത്ര ഓർത്തഡോക്സ് സഭകളായി നിലനിൽക്കുന്ന സഭകൾ പോലും വിശ്വാസപരമായി ഈ രണ്ട് കൂട്ടത്തിൽ ഒന്നിൽ പെടും. രണ്ടാമത്തെ കാരണം "ഓർത്തഡോക്സ്" എന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ശ്രേഷ്ഠതയും ഇല്ല. ആഗോള സഭാചരിത്രം വായിക്കുമ്പോൾ മനസ്സിലാക്കാവുന്നതാണ് ആദ്യകാലത്ത് സഭകളെ അവയുടെ സ്ഥലങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. യെരുശലേമിലെ സഭ, റോമിലെ സഭ, അന്ത്യോഖ്യയിലെ സഭ, അലക്സാന്ത്യയിലെ സഭ ,യവനായിലെ സഭ എന്നൊക്കെ...പിൽക്കാലത്ത് സഭയെ/സഭകളെ പൊതുവിൽ വിശേഷിപ്പിച്ചിരുന്ന കാതോലികം (Catholic), അപ്പോസ്തോലികം (Apostolic) , സത്യവിശ്വാസം (Ortho-dox) തുടങ്ങിയ പദങ്ങളെ ചില സഭകൾ അവരുടെ സ്വന്തമാക്കിയെടുക്കുന്നതിൽ വിജയിച്ചു എന്നു മാത്രം. ഇനി താങ്കളുടെ ഇപ്പോഴത്തെ ചോദ്യത്തിലേക്ക് വരാം. ഽ"....പൗരസ്ത്യ നവീകരണ സഭ എന്ന ഒരു വിഭാഗം നിലവിൽ ലോകത്ത് ഉണ്ടോ?"ഽ - മാർത്തോമ്മാ സഭയെ വിശേഷിപ്പിക്കാൻ/ഉൾപ്പെടുത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ Classification ആണ് "പൗരസ്ത്യ നവീകരണ സഭ" - ഇതു പൗരസ്ത്യ സഭയുമാണ് അതോടൊപ്പം നവീകരണ സഭയുമാണ്. സഭയുടെ സ്വഭാവത്തെയും മറ്റ് പൗരസ്ത്യ സഭകളിൽ നിന്നുള്ള വ്യത്യാസത്തെയും മനസ്സിലാക്കാൻ ഇതിലും മെച്ചപ്പെട്ട പദമേതാണ്? "നവീകരണം" (Reformed) എന്ന ആർജ്ജവമുള്ള പദത്തോട് ചിലർ അലർജി പുലർത്തി അത് ഒഴിവാക്കുകയും "ശുചീകരണം" (Purification) എന്ന പുതിയ പദം ഒക്കെ പ്രതിഷ്ഠിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല! പിന്നെ സ്വതന്ത്ര സഭയാണ് എന്നത് വ്യക്തമാകുന്നില്ല എന്നുണ്ട് എങ്കിൽ ലേഖനത്തിന്റെ ആദ്യവരിയിൽ അത് ചേർത്താൽ പോരേ? ---ജോൺ സി. (സംവാദം) 08:27, 13 ഏപ്രിൽ 2021 (UTC)[മറുപടി]

പൗരസ്ത്യ നവീകരണ സഭ അല്ലെങ്കിൽ പൗരസ്ത്യ ശുചീകരണ സഭ എന്നത് ചേർക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം.എന്നാൽ വിക്കിപീഡിയയുടെ നോട്ടബിലിറ്റി മാനദണ്ഡം അനുസരിച്ച്, നമുക്ക് ലോക ക്രൈസ്തവസഭകളുടെ ഇടയിൽ അല്ലെങ്കിൽ അഖില ലോക സഭാ കൗൺസിലിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ക്ലാസിഫിക്കേഷൻ അല്ലേ നല്ലത്??
ഞാൻ പൊതുവേ മാർത്തോമാ സഭയെ ശുചീകരണ സഭ എന്ന രീതിയിലാണ് കണക്കാക്കുന്നത്. കാരണം അതൊരു പുതിയ പദപ്രയോഗമല്ല. മാർത്തോമ സഭയെ ആദ്യം മുതലേ തന്നെ ശുചീകരണക്കാർ അല്ലെങ്കിൽ ശുചീകരണ യാക്കോബായക്കാർ എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്.ഏകദേശം 1930 വരെ ഉപയോഗിച്ചിരുന്നെങ്കിലും , ഇവാഞ്ചലിക്കൽ സഭയുടെ സ്ഥാപകനായിരുന്നു കെ എൻ ഡാനിയേൽ സാർ മാർത്തോമാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര സഭാ താരകയിലൂടെ ആണ് നവീകരണം എന്ന വാക്ക് പ്രചരിപ്പിച്ചത്. 1950ഇൽ ഇറങ്ങിയ സിനഡ് തക്സായിലും അഭിവന്ദ്യ യൂഹാനോൻ മാർ തോമാ തിരുമേനി ശുചീകരണം, ശുചീകരണ സഭ എന്ന വാക്ക് വീണ്ടും പ്രയോഗിച്ചതായി കാണാം.
എൻറെ കാഴ്ചപ്പാടിൽ നവീകരണം എന്നത് ഒരു അംബ്രല്ല പദം ആണ്. അഭിവന്ദ്യ പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മലങ്കര ഓർത്തഡോക്സ് സഭയിലെ നവീകരണം എന്ന ലേഖനത്തിൽ നമുക്ക് ഇത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.അതിനോടൊപ്പം തന്നെ കൗണ്ടർ റീഫോർമേഷൻ എന്നറിയപ്പെടുന്ന 1600 കളിലെ കാത്തലിക് റീഫോർമേഷൻ, രണ്ടാം വത്തിക്കാൻ കൗൺസിൽ, അർമീനിയൻ സഭയിലെ നവീകരണം എന്ന് ചില ചരിത്രപരമായ സംഭവങ്ങൾ കൂട്ടിവായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.
ഇംഗ്ലീഷ് വിക്കിപീഡിയയിൽ എഴുതിയിരിക്കുന്ന പോലെ മാർത്തോമാ സഭയെ പ്രൊട്ടസ്റ്റൻറ് സഭകളുമായി താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റാണ്. എന്നാൽ അവിടെ മാറ്റാൻ ശ്രമിച്ചപ്പോഴും കൂട്ടമായ് എതിർപ്പുകൾ കാരണം തൽക്കാലത്തേക്ക് ഞാൻ പിന്മാറി. Randomscholar1996 (സംവാദം) 11:46, 13 ഏപ്രിൽ 2021 (UTC)[മറുപടി]

മാർത്തോമ്മാ സഭയുടെ ശ്ളൈഹിക വാഴ്വ് എവിടെ നിന്ന്?[തിരുത്തുക]

മാർത്തോമ്മാ സഭ പട്ടത്വം കിട്ടിയ അന്ത്യോഖ്യാ പിൻതുടർച്ചയിലോ? 71.179.206.43 00:41, 5 നവംബർ 2021 (UTC)[മറുപടി]