സംവാദം:മാർഗ്ഗം കൂടൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"മാർ തോമയുടെ അനുയായികളെ ഒഴിച്ച് മറ്റ് മതത്തിലേക്ക് മതപരിവർത്തനം ചെയ്തിരുന്നവരെ പണ്ട് മാർഗ്ഗം കൂടിയവർ എന്ന് പരിഹാസാരുപേണ വിളിച്ചിരുന്നു" എന്നു പറയുന്നതിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. സുറിയാനിക്രിസ്ത്യാനികൾ മാർത്തോമ്മയുടെ അനുയായികളാണെന്ന് അവകാശപ്പെട്ടിട്ടില്ല. മാർത്തോമ്മയിൽ നിന്ന് കിട്ടിയെന്ന് അവർ കരുതിയ പാരമ്പര്യം അനുസരിച്ച് ക്രിസ്തുവിന്റെ മാർഗ്ഗം പിന്തുടർന്നിരുന്ന ക്രിസ്ത്വനുയായികളായിരുന്നു അവർ. പിന്നെ, "മറ്റുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നവരെ" എന്നതിലെ "മറ്റുമതം" ഏതാണ്? ക്രിസ്തുമതം അല്ലാത്ത മതങ്ങൾ എന്നാണോ? ക്രിസ്തുമതത്തിലേക്ക് പുതുതായി പരിവർത്തനം ചെയ്തുവരുന്നവരെയാണ് മാർഗ്ഗം കൂടിയവർ എന്ന് പറഞ്ഞു ഞാൻ കേട്ടിരിക്കുന്നത്.Georgekutty 09:36, 31 ഒക്ടോബർ 2008 (UTC)[മറുപടി]

വ്യക്തമായ അവലംബങ്ങളില്ലാതെ, അഥവാ, അവലംബങ്ങളിലെ പരാമർശം എവിടെയാണെന്നും എങ്ങനെയാണെന്നും കൃത്യമായി സൂചിപ്പിക്കാതെ ‘ചെറി പിക്കിങ്ങ്’ നടത്തി സ്വന്തം ഉപജ്ഞാനങ്ങൾ അടിച്ചേൽ‌പ്പിച്ച് മലയാളം വിക്കിപീഡിയയിൽ കടന്നുകൂടിയ ലേഖനങ്ങളിൽ ഒന്നായി ഈ ലേഖനത്തെ ഈ ഉപയോക്താവ് വിലയിരുത്തുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:20, 22 ഒക്ടോബർ 2013 (UTC)[മറുപടി]

ചെറുതായി മാറ്റിയെഴിതിയിട്ടുണ്ട്. ഒന്ന് റിവ്യൂ ചെയ്തോളൂ.--ഷിജു അലക്സ് (സംവാദം) 02:22, 23 ഒക്ടോബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാർഗ്ഗം_കൂടൽ&oldid=4024898" എന്ന താളിൽനിന്ന് ശേഖരിച്ചത്