സംവാദം:മാലാഖ

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  “ മാലാഖമാരെ കുറിച്ചുള്ള വിവരം മുസ്ലീങ്ങളുടെ പ്രവാചകനായ മുഹമ്മദിലൂടെ അദ്ദേഹത്തിന്റെ അനുചരന്മാരാണ് നമുക്ക് ലഭ്യമാക്കിയത് “ ഈ പ്രയോഗം ശരിയല്ല;പ്രവാചകൻ മുഹമ്മദ് നബി (സ)മുസ്ലിങ്ങളുടെ മാത്രം പ്രവാചകനല്ല, ലോകാവസാനം വരെയുള്ള മുഴുവൻ ജനങ്ങളുടെയും പ്രവാചകനാണ്...സാദിക് ഖാലിദേ.——Sidheeq 21:44, 24 ഒക്ടോബർ 2007 (UTC)

  വിശുദ്ധ ഖുർ ആൻ മുസ്ലിങ്ങളുടെ മാത്രം വേദ പുസ്തകമല്ല,ലോകവസാനം വരെയുള്ള മുഴുവൻ ജനങ്ങൾക്കും മാർഗ ദർശന ഗ്രന്ഥമാണത്.ഖുർ ആൻ അഭിസംഭോദന ചെയ്യുന്നത് മനുഷ്യരെയാണു,അല്ലാതെ ഏതങ്കിലും ഒരു മത വിഭാഗത്തെയല്ല,(يَا أَيُّهَا النَّاسُ )O mankind! ഇങ്ങനെയാണ് ഖുർ ആൻറെ ശൈലി, അതു കൊണ്ട് ആ പ്രയോഗം തിരുത്തുന്നതാവും കൂടുതൽ അനിയോജ്യം === Sidheeq 11:41, 25 ഒക്ടോബർ 2007 (UTC)


  അങ്ങനെ തന്നെയാണല്ലോ എല്ലാ മത വിഭാഗവും പറയുക. ബൈബിൾ ക്രിസ്ത്യാനികളുടെ മാത്രം ഗ്രന്ഥമാണെന്ന് അവർ പറയുന്നില്ല.

  പക്ഷെ ഇതു താങ്കൾ തന്നെ ഇടയ്ക്കിടയ്ക്ക് പരിഹസിച്ച് പറയുന്ന വിജ്ഞാനകോസ മാണ്‌. അതിനാൽ താങ്കലുടെ മുസ്ലീം കാഴ്ചപാടിൽ നിന്നുള്ള രീതിയിൽ ഇതിൽ ലേഖനം എഴുതാൻ പറ്റില്ല. കാരണം എല്ലാം നിiഷ്പക്ഷമായി എഴുതാൻ. ഒരു മതത്തിലും വിശ്വാസിക്കാത്ത എന്നെ സംബന്ധിച്ചിടത്ത്തോളം ഖുറാൻ മുസ്ലീങ്ങളുടേയും ബൈബിൾ ക്രിസ്ത്യാനികളുടേയും ആണ്. അങ്ങനെ അല്ല എന്ന് ആ വിഭാഗങ്ങളിൽ പെട്ടുന്നവർ പറ്റുന്നിടത്തൂക്കെ ആണയിട്ടുമെങ്കിലും. വിഞ്ജാനാകോസത്തിൽ ലേഖനമെഴുതാൻ വരൂന്ന സീദ്ധീഖ് ആദ്യം ചെയ്യെണ്ടത് നിങ്ങളൂട്ടെ മത ഭ്രാന്തിനെ ദൂരത്ത് പുറത്ത് കളഞ്ഞിട്ട് വരികയാണ്. ആദ്യം വിക്കി എന്ന വിജ്ഞാനകോസം എന്താണെന്നു മനസ്സിലാക്കൂ സിദ്ധീക്കേ. എന്നിട്ടി പോരേ ലേഖനം എഴുത്തും വിക്കിയിലെ ബ്യൂറോക്രാറ്റ് ആകാനുള്ള ശ്രമവും ഒക്കെ.


  പേരോ ഒപ്പോ വെക്കാത്ത അഭിപ്രായം,ഗുഡ് ആശയം, വല്ല ബ്യൂറൊക്രാറ്റോ സി സോപ്പോ ആണോ? മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ദൈവത്തെ നിഷേദിക്കാനും ആർക്കും സ്വാതന്ത്ര്യം ഉണ്ട്,(മത ഭ്രാന്തിനെ ദൂരത്തെറിയാനും )പക്ഷേ മരണത്തെ മുഖാമുഖം കാണുമ്പോൾ അന്ത്യകുദാശക്ക് വേണ്ടി അരമന കയറരുത് എന്ന് മാത്രം,കേരള ജനത ഇനി ഒരു വിവാദത്തിന് തയ്യാറാകുമോ എന്നറിയില്ല! ചരിത്രം സാക്ഷി ഇങ്ങനെ പല അന്ത്യകുദാശകൾക്കും പല പ്രമുഖരും തയ്യാറായിട്ടുണ്ട്,ഫറോവവെള്ളത്തിൽ മുങ്ങി ചാവുന്നേരം പറഞ്ഞതും മൂസ പ്രവാചകൻറേ ദൈവത്തിൽ ഞ്ഞാൻ വിശ്വസിച്ച് കൊള്ളാമെന്നാണ്.ആ സമയത്ത് ഏത് പുരോഗമന ക്കാരനും ദൈവമേ എന്നൊന്ന് വിളിച്ച് പോകും..ഫറോവയും അന്ത്യകുദാശയിലെ നായകനും മരണത്തെ പ്പോലും നിശേദിച്ച കെന്നഡി മാരും എല്ലാം അക്കാര്യത്തിൽ സമന്മാരായിരുന്നു.ചരിത്രം സാക്ഷി,ചിന്തിക്കുക,മതത്തിൽ വിശ്വസിക്കുന്നില്ല എന്നത് അഭിമാനമായി തോന്നുന്നില്ല!മതത്തിൽ വിശ്വസിക്കുന്നു എന്നത് മോശമായും,സ്നേഹത്തോടെ..പേരും ഒപ്പോടും കൂടി == Sidheeq 21:46, 25 ഒക്ടോബർ 2007 (UTC)


  ഇത്തരം സം‌വാദങ്ങൾ വിക്കിക്കു ചേർന്നതല്ല. ഇത് വിക്കിയിൽ ആവശ്യവുമില്ല. --ജ്യോതിസ് 11:54, 26 ഒക്ടോബർ 2007 (UTC)Reply[മറുപടി]


  പേരു വെക്കാതെ സംവദിച്ച ആളുടെ പേര് വെളിപ്പെടുത്തൂ,ജ്യോതിസ്,എന്താ അദ്ധേഹം സി സോപ്പായതു കൊണ്ടാണോ?വെളിപ്പെടുത്താതത്?ഭീരുവാകുക എന്നതും സി സോപ്പുകളുടെ യോഗ്യത യാണൊ? :) =====Sidheeq 12:34, 27 ഒക്ടോബർ 2007 (UTC)

  മാലാഖമാരെ കുറിച്ചുള്ള വിവരം[തിരുത്തുക]

  "ക്രിസ്തു, ഇസ്ലാം, ജൂത മത ഗ്രന്ഥങ്ങളിൽ ഇവയെ കുറിച്ച് പരാമർശിക്കുന്നുണ്ട്", "മാലാഖമാരെ കുറിച്ചുള്ള വിവരം അന്ത്യ പ്രവാചകനായ മുഹമ്മദിലൂടെ അദ്ദേഹത്തിന്റെ അനുചരന്മാരാണ് ലഭ്യമാക്കിയത് മുസ്ലീംങ്ങൾ വിശ്വസിക്കുന്നു". ഈ രണ്ടു വാചകങ്ങളും പരസ്പര വിരുദ്ധമല്ലേ ?

  മാലാഖമാരെ കുറിച്ച് മുഹമ്മദ് നബി(സ)യുടെ മുൻപേയുള്ള ജൂത ക്രൈസ്തവ മത ഗ്രന്ഥങ്ങളിൽ പറയുണ്ടല്ലോ. മുസ്‌ലിംകൾ മോശെ പ്രവാചകന്‌ (മൂസ നബി) അവതരിക്കപ്പെട്ട വേദത്തിലും (തോറ/തൗറാത്ത്) ദാവീദിന്‌ (ദാവൂദ് നബി) അവതരിക്കപ്പെട്ട വേദത്തിലും (സങ്കീർത്തന പുസ്തകം/സബൂർ) യേശുവിന്‌ (ഈസാ നബി) അവതരിക്കപ്പെട്ട വേദത്തിലും (ബൈബിൾ പുതിയ നിയമം/ഇൻജീൽ) വിശ്വസിക്കുന്നവരാണല്ലോ. അതുകൊണ്ട് മുസ്ലീംങ്ങളുടെ വിശ്വാസത്തെപ്പറ്റിയുള്ള ആ വാചകം ഒഴിവാക്കേണ്ടതാണ്‌.

  'വിശുദ്ധ ഖുർആനിൽ പരാമർശിക്കപെട്ട പത്ത് മലക്കുകൾ' എന്ന പ്രയോഗത്തിന്‌ തെളിവ് ആവശ്യപ്പെടുന്നു. ഖുർആനിലും സ്വഹീഹായ (വിശ്വസനീയമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട) ഹദീസുകളിലുമായി ജിബ്‌രീൽ എന്ന ഒരു മലക്കിന്റെ പേര്‌ മാത്രമേ വന്നിട്ടുള്ളൂ എന്നും കേട്ടിട്ടുണ്ട്.--Asees 00:47, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  തെളിവ് നൽകാൻ ശ്രമിക്കാം. പക്ഷെ ജിബ്രീൽ മാത്രമേ ഉള്ളൂ എന്നത് തീർച്ചയായും തെറ്റാണ്. സൂറതു ബഖറയിലാണെന്ന് തോന്നുന്നു, ആരെങ്കിലും അല്ലാഹുവിന്റെയും മലക്കുകളുടെയും ജിബ്രീലിന്റെയും മീഖാഈലിന്റെയും ശത്രുവാണെങ്കിൽ അല്ലാഹു അവരുടെയും ശത്രുവാണ് എന്ന അർത്ഥമുള്ള ഒരു വചനമുണ്ട്. കൃത്യമായ ആയത്ത് കണ്ടെത്തി പറഞ്ഞുതരാം -- റസിമാൻ ടി വി 17:07, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]
  സൂറതു ബഖറ ആയത്ത് 98 (വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള പരിഭാഷ) : ആർക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതൻമാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. -- റസിമാൻ ടി വി 17:13, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ഈ വചനം വേണോ? ഇസ്‌ലാമികവീക്ഷണപ്രകാരം മലക്കുകൾക്ക് free will ഇല്ലല്ലോ -- റസിമാൻ ടി വി 17:19, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  5 മലക്കുകളുടെ പേരേ ഖുർആനിൽ ഉള്ളൂ എന്ന് ഇംഗ്ലീഷ് വിക്കിപീഡിയ : ജിബ്‌രീൽ, മീകാഈൽ, മാലിക്, ഹാറൂത്, മാറൂത്. മരണത്തിന്റെ മലക്കിന് ഇസ്രാഫീൽ എന്ന പേര് ഖുർആനിലോ സ്വഹീഹായ ഹദീസുകളിലോ നൽകിയിട്ടില്ല എന്നും കേട്ടിട്ടുണ്ട്. താൾ തിരുത്തണം -- റസിമാൻ ടി വി 17:26, 16 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

  ജിബ്‌രീൽ അല്ലാതെ മറ്റു പേരുകളും ഖുർആനിൽ ഉണ്ടല്ലേ. തെറ്റിപ്പോയതിൽ ഖേദിക്കുന്നു. ശരിയാണ്‌, മാലിനെപ്പറ്റിയും (സുഖ്റുഫ്:77), ഹാറൂത്, മാറൂത് (അൽ ബഖറ:102) എന്നിവരെപ്പറ്റിയും ഖുർആൻ പറയുന്നുണ്ട്. ഹാറൂത്, മാറൂത് എന്നിവരെക്കുറിച്ച് പറയുന്ന വചനത്തിലെ 'മലകൈനി' എന്ന പദത്തിന്‌ മലക്കുകൾ എന്നും മലക്കുകളെപ്പോലെ അമാനുഷികപദവി നൽകി ജനങ്ങളാൽ ആദരിക്കപ്പെട്ട രണ്ടു പേർ എന്നും ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ. മരണത്തിന്റെ മലക്കിന് അസ്‌റാഈൽ (ഇസ്രാഫീൽ അല്ല) എന്ന പേര് ഖുർആനിലോ സ്വഹീഹായ ഹദീസുകളിലോ നൽകിയിട്ടില്ല എന്ൻ ഞാനും കേട്ടിട്ടുണ്ട്. മരണത്തിന്റെ മലക്കിനെ പറ്റി ബഹുവചന രൂപം ഉപയോഗിക്കാമോ എന്നെനിക്കറിയില്ല, ഖുർആനിൽ അങ്ങനെയും കാണാൻ കഴിയുന്നുണ്ട്. അൻആം:93, നഹ്‌ൽ:28 ഇവ കാണുക.
  "എന്നാൽ പരലോകത്ത് സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരെ രക്ഷിക്കുവാൻ മലക്കുകൾക്ക് കഴിയില്ലെന്നും ഖുർആൻ പറയുന്നു" എന്ന് എഴുതാൻ കാരണം പ്രവാചകന്റെ കാലത്തെ ബഹുദൈവവിശ്വാസികൾ മലക്കുകളെയും മറ്റും ആരാധിക്കുമ്പോൾ പറഞ്ഞിരുന്ന ന്യായം, തങ്ങളെ അല്ലാഹുവിലേക്കടുപ്പിക്കുവാൻ വേണ്ടിയാണെന്നും (സുമർ:3) അവർ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുമെന്നും (യൂനുസ്:18) വിശ്വസിച്ചായിരുന്നു. ഈ ലേഖനത്തിൽ മറ്റു മതക്കാരുടെ വീക്ഷണങ്ങളും വരുന്നുണ്ടല്ലോ. മുസ്ലിംകൾക്കിടയി ഇന്നും ആ വിശ്വാസമുണ്ടോയെന്ന് സംശയിക്കുന്നു. ചിലർ ഇന്നും മലക്കുകളോടുള്ള പ്രാർത്ഥനകൾ എഴുതിവച്ചിട്ടുള്ള ഏലസ്സ്, ഐക്കല്ല് മുതലായവ കെട്ടിനടക്കാറുണ്ടെന്നറിയുന്നു. --അസീസ് 04:13, 17 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]
  "https://ml.wikipedia.org/w/index.php?title=സംവാദം:മാലാഖ&oldid=676088" എന്ന താളിൽനിന്ന് ശേഖരിച്ചത്