സംവാദം:മാപ്പിളമലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാപ്പിള മലയാളം എന്ന താൾ നേരത്തേ Delete ചെയ്തതാണോ? http://en.wikipedia.org/wiki/Mappila_Malayalam - നിന്നും ലിങ്ക് കാണാം --ഷാജി 18:18, 7 ജൂലൈ 2008 (UTC)

അതെ . ആദ്യം മാപ്പിള മലയാളം എന്ന പേരിൽ സിമി ഒരു ലേഖനം തുടങ്ങിയിരുന്നു. പിന്നീറ്റ് കുറെപ്പേർ അതിനെ റീയരക്ട് ചെയ്ത് ചെയ്ത് അറബി മലയാളം എന്നാക്കി. പിന്നീട് മാപ്പിള മലയാളത്തിൽ നിന്നും അറബി മലയാളത്തിലേക്കുള്ള റീഡയരക്‌ഷൻ സാദിഖ് തെറ്റായ തിരിച്ചു വിടൽ എന്ന് പറഞ്ഞ് 13:32, 21 നവംബർ 2007-ന് ഡിലീറ്റ് ചെയ്തു. അതിനിടയിലെപ്പോഴോ ആണ്‌ ഇംഗ്ലീഷ് വിക്കിയിൽ ഈ ഇന്റർവിക്കി വന്നത്. ഇന്റർവിക്കി കണ്ണികൾ sync ചെയ്യാൻ ഒരു ബോട്ട് വേണ്ടി വരും --അനൂപൻ 18:27, 7 ജൂലൈ 2008 (UTC)

തെളിവ് കൊടുത്താൽ സത്യമാവുമോ?[തിരുത്തുക]

വി., രാം കുമാർ. സമ്പൂർണ്ണ മലയാള വ്യാകരണം. സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം എന്ന പുസ്തകത്തിൽ നിന്നുള്ള ഈ ഭാഗം ശരിയല്ലല്ലോ. സംഭാഷണഭാഷയിൽ സാധാരണ കണപ്പെടുന്ന ചില പ്രത്യേകതകൾ മാപ്പിള മലയാളാത്തിനുണ്ട്. മിക്കവാറും ല്ല എന്ന അക്ഷരം ഉപയോഗിക്കുന്ന രീതി വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്‌. അല്ലാഹ് എന്ന പദത്തിലെ ല്ല മറ്റൊരു പദത്തിലും ഉച്ചരിക്കാൻ ഇടവരാത്ത സ്ഥാനഭേദത്തോടെയാണ്‌ മുസ്ലീങ്ങൾ ഉച്ചരിക്കുന്നത്. അല്ലാഹ് എന്ന പദത്തിലെ ല കാരം ദന്തത്തിനും മൂർദ്ധാവിനും മദ്ധ്യേയുള്ള ഒരു സ്ഥാനത്തുനുന്നും ഉദ്ഭവിക്കുന്നു.അതേ സമയം മറ്റ് പദങ്ങളിലെ ല്ല എന്ന അക്ഷരം ഉത്തര കേരളത്തിൽ ആൾക്കാർ പൊതുവേ മയപ്പെടുത്തി ദിത്വമില്ലാതെയും ഉച്ചരിക്കുന്നു


ഇങ്ങനെ എത്ര എത്ര അബദ്ധങ്ങളാണ്‌ വിക്കിയിൽ. മലപ്പുറത്ത് നിന്ന് ആരെങ്കിലും വന്ന് തിരുത്തിയാൽ പിന്നെ അവന്റെ പിന്നാലെ കൂടി അവനെ ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരും. ഇസ്ലാമിനെ കുറിച്ചോ മുസ്ലിങ്ങളെ കുറിച്ചോ അറിവില്ലാത്ത പാവങ്ങളെഴുതുന്ന പുസ്തങ്ങൾ — ഈ തിരുത്തൽ നടത്തിയത് 212.138.113.4 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:മാപ്പിളമലയാളം&oldid=676027" എന്ന താളിൽനിന്ന് ശേഖരിച്ചത്