സംവാദം:മാധ്യമം ദിനപ്പത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിയെ സംബന്ധിച്ചിടത്തോളം മാധ്യമം എന്ന വാക്കു് മാധ്യമം ദിനപത്രത്തെ മാത്രം ഉദ്ദേശിക്കുന്നതല്ല. അതിനു് വളരെയധികം മാനങ്ങളുണ്ടു്. അതുകൊണ്ടു് ഈ താളിനു മാധ്യമം ദിനപത്രം എന്നു പേരു കൊടുക്കണം.

ഇസ്ലാമിക സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പത്രത്തെക്കുറിച്ചുള്ള ലേഖനത്തിൽ ആർ.എസ്.എസ്. മുഖപത്രമായ ഓർ‌ഗനൈസറിന്റെ ലേഖനം ആധാരമാക്കി വരികൾ ചേർക്കുന്നത് നിലവിലുള്ള സ്ഥിതിയിലെങ്കിലും ശരിയാകില്ല. തന്നെയുമല്ല ഓർഗനൈസറിന്റെ പ്രസ്താവനകൾ ഒട്ടു ശരിയുമാകണമെന്നില്ല. തെറ്റായ സന്ദേശം നൽകുന്ന ഇത്തരം എഡിറ്റുകൾ ഒഴിവാക്കുന്നതാൺ നല്ലത്. മാധ്യമം ദിനപത്രത്തിന്റെ പത്രപ്രവർത്തകരെല്ലാം ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തകരാണെന്ന പ്രസ്താവനയും ഒഴിവാക്കുന്നു. തെറ്റായ പ്രസ്താവനയാണിത്. മൻ‌ജിത് കൈനി 03:54, 2 ഏപ്രിൽ 2007 (UTC)[മറുപടി]

പി.കെ. ബാലകൃഷ്ണനായിരുന്നു ആദ്യ പത്രാധിപർ. പിന്നീട് സി. രാധാകൃഷ്ണനായിരുന്നു. അവരാരും ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തകരായിരുന്നില്ല.--Caduser2003 12:25, 28 ജനുവരി 2008 (UTC)[മറുപടി]

മാധ്യമമെന്ന മാപ്ല പത്രത്തില് സിനിമാ പരസ്യമില്ലെന്നതിന് ഫാക്റ്റ് ടേഗ് നലികുന്നത് എളുപ്പപ്പണിയാണ്. അനനുവദനീയമായ എളുപ്പപ്പണി. പത്രം എടുത്തു നോക്കിയാല് മതി. മലയാളത്തിലെ വിപ്ലവജിഹ്വയായി വിലസുന്ന ഈ പത്രം സ്ത്രീവിരുദ്ധമാണെന്നു പറയേണ്ടത് അനിവാര്യം. ഈ പത്രത്തില് ഒരു സ്തീയെപ്പോലും employee ആയി വെച്ചിട്ടില്ല. Calipso 13:21, 28 ജനുവരി 2008 (UTC)[മറുപടി]

വനിതകൾ ഉണ്ടൊ എന്ന് എനിക്കറിയില്ല..പക്ഷേ വളരെ അധികം ജോലിക്കാരും അമുസ്ലിംകളും ആർ.എസ്.എസ് കാരുമാണ്.അതുകൊണട് തന്നെ ഈ പത്രം ഒരു മതേതര നിലപാടുള്ള പത്രമാണ്....സ്ത്രീ വിരുദ്ധം എന്നതിനോട് യോജിക്കാൻ വയ്യ..കാരണം..അമേരിക്കയിൽ ഇന്നേ വരെ ഒരു വനിത പ്രസിഡൻറ് വന്നിട്ടില്ല എന്ന കാരണത്താൽ അമേരിക്ക സ്ത്രീ വിരുദ്ധമാണെന്ന് പറയാനൊക്കുമൊ?!!..ഏതെല്ലാം പത്രങ്ങളിൽ എത്രയൊക്കെ സ്ത്രീകൾ ഉണ്ടെന്നത് ഒരു സർവ്വേ നടക്കേൺടതുണ്ട്..Dumdum 13:40, 28 ജനുവരി 2008 (UTC)[മറുപടി]

ഹിന്റെ മോനേ, മാധ്യമം വെബ് സൈറ്റ് നോക്കി ഫോണ് നംബറെടുത്ത് ഒറ്റവിളി. പെണ്ണുങ്ങളെത്ര, ചോദിക്ക്, മതി. ഞാനവിടെ 250 ചൊട്ട വാങ്്ങാന് കുറെ പോയതാണിഷ്ടാ. Calipso 13:50, 28 ജനുവരി 2008 (UTC)[മറുപടി]

ഹോ...ഫത്ര ഫ്രവർത്തകൻ ആണല്ലേ? ഹ ഹ ഹ Dumdum

പെണ്ണുങ്ങൾ പണിയെടുക്കുന്ന അവരുടെ മറ്റൊരു പ്രസിദ്ധീകരണം - ആരാമം വനിതാ മാസിക. എഡിറ്ററും വനിതയാണ്‌. --Caduser2003 06:12, 29 ജനുവരി 2008 (UTC)[മറുപടി]

മാധ്യമത്തിന്റെ നമ്പറിലോട്ട് ഒന്ന് വിളിച്ച് നോക്കി ചോദിക്കാൻ കാലിപ്സോ പറയുന്നുണ്ടല്ലോ. ഇത് കുറച്ച് മുമ്പ് നടന്ന സംവാദമാണ്. ഏതായാലും നിലവിലുള്ള അവസ്ഥ പറയാം. പ്രസ്തുത നമ്പറിലേക്ക് വിളിച്ചന്വേഷിക്കണ്ട. വിളിക്കുമ്പോൾ തന്നെ സ്ത്രീ ശ്ബ്ദം കേൾക്കാം. അഥവാ കോഴിക്കോട് ഹെഡ് ഓഫീസിൽ തന്നെ റിസപ്ഷനൻ മുതൽ ഡെസ്കിലും ഓൺലൈനിലും അക്കൗണ്ടിലും തുടങ്ങി പ്രൊഡക്ഷൻ- എച്ച്.ആർ ഹെഡുകൾ വരെ പെണ്ണുങ്ങളുണ്ട്.---സുഹൈറലി 05:57, 9 ജൂലൈ 2011 (UTC)[മറുപടി]

അമുസ്ലീംങ്ങളും ആർ എസ് എസുകാരും പണിയെടുത്താൽ മതെതരമാവുമോ. --ഷിജു അലക്സ് 06:20, 29 ജനുവരി 2008 (UTC)[മറുപടി]

ആറെസ്സെസ്സുകാരെ പണിക്കുവെയ്ക്കുന്നെന്ന് പുതിയ അറിവാണ്. മാധ്യമം മലയാള പത്രപ്രവര്ത്തന രംഗത്ത് മാറ്റങ്ങള് വരുത്തിയ പത്രമാണ്. മനുഷ്യാവകാശ പ്രശ്നങ്ങള് വിഷയമായി എടുക്കാന് മറ്റു പത്രങ്ങളെ നിര്ബ്ബന്ധിതരാക്കിയതില് മാധ്യമത്തിനു വലിയ പങ്കുണ്ട്. ഇതിനു തെളിവ് അന്വേഷിക്കുക പക്ഷേ എളുപ്പമായിരിക്കില്ല. അതേസമയം മതേതര വീക്ഷണമുള്ള ആളെ സംബന്ധിച്ചിടത്തോളം ഈ പത്രത്തിനു സ്ത്രീവിരുദ്ധ സ്വഭാവമുണ്ട്. പര്ദ്ധ പ്രചരിപ്പിക്കുന്നതില് ഏറ്റവും വലിയ റോള് വഹിച്ച പ്രസിദ്ധീകരണം ഇപ്പറഞ്ഞ ആരാമമാണെന്ന് ഒരു പഠനറിപോര്ട് വന്നതിനെപ്പറ്റിയുള്ള വാര്ത്ത Online ആയി കാണാം. ആരാമത്തിന്റെ ആപ്പീസ് എവിടെയാണ്? മാധ്യമം പ്രവര്ത്തിക്കുന്ന കെട്ടിടത്തിലാവാന് ഇടയില്ല. എന് ഡി എഫ് പ്രസിദ്ധീകരണമായി അറിയപ്പെട്ട തേജസ്സില് പോലും (പത്രം തുടങ്ങുന്നതിനു മുമ്പ്) സ്ത്രീകള് ജോലിചെയ്തിരുന്നു. മാധ്യമമാവട്ടെ വാരികയില് ഒരു പുരുഷനെ സ്ത്രീയായി അവതരിപ്പിച്ച് ആളുകളുടെ curiosity വളര്ത്തി. Calipso 15:56, 30 ജനുവരി 2008 (UTC)[മറുപടി]

അസന്തുലിതം[തിരുത്തുക]

ഈ വാചകങ്ങൾ മിക്കതും ലേഖനത്തിൽ നിന്നു ഒഴിവാക്കേണ്ടതാണ്‌. ഇതൊക്കെ പല പത്രങ്ങളും ചെയ്യുന്നതാണ്‌. ഉദാ: പ്ലാച്ചിമടയിലെ സമരത്തെ മാതൃഭൂമിയും പൊക്കി പിടിക്കുന്നുണ്ട്. അതിനാൽ ഇതൊന്നും മാധ്യമത്തിന്റെ മാത്രം പ്രത്യേകത അല്ല. --ഷിജു അലക്സ് 06:26, 29 ജനുവരി 2008 (UTC)[മറുപടി]


പത്ര പ്രവറ്ത്തനം ഭീകരത സൃഷ്ടിക്കാനോ[തിരുത്തുക]

ലൊഗൊhttp://www.madhyamamonline.com/images/logo.jpg
പത്രപ്രവർത്തനം നിഷ്പക്ഷമായിരിക്കുന്നതൊറ്റടൊപ്പം നീതിയുടെ പക്ഷത്തായിരിക്കുകയും വെണം.ഇപ്രകാരം രാഷട്രീയ പക്ഷപാതിത്ത് മില്ലാതെ പുറത്തു വരുന്ന പത്രം കൂടിയാണു മാധ്യമം. മാധ്യമത്തെകുറിച്ച് കമൽറാം സജീവ്
[http://www.prabodhanam.net/html/issues/Pra_23.2.2008/kamalram.pdf ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും

മാതൃഭൂമിയുടെ പത്രപ്രവറ് ത്തനത്തിന്റെ തനിനിറം അറിയാൻ ദയവായി ഈ ലിങ്ക് തുറക്കുക[http://www.prabodhanam.net/html/issues/Pra_23.2.2008/jaleel.pdf ഹുബ്ലി ഭീകരത

പരസ്യം[തിരുത്തുക]


ചലച്ചിത്ര പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറില്ലെങ്കിലും
മദ്യത്തിന്റെയും ബ്ലേഡ് കമ്പനികളുടെയും(പലിശ സ്ഥാപങ്ങളുടെയും)പരസ്യവും നൽകാറില്ല എന്നും കേട്ടിട്ടുണ്ട്.--വിചാരം 19:23, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആധികാരികത[തിരുത്തുക]

ആധികാരികത ഫലകം നീക്കം ചെയ്യുന്നതായിരിക്കും നല്ലത്. ഏതെങ്കിലുമൊരു പത്രത്തെ കുറിച്ച് മറ്റു പത്രങ്ങളോ പ്രസിദ്ധീകരണങ്ങളോ വല്ല നല്ല കാര്യവും പറയുമെന്നത് അസംഭവ്യമാണ്‌ !. പത്രങ്ങളുടെ ഈഗോ ആയിരിക്കാം അതിനു കാരണം. ഇപ്പോൾ മലയാളം വിക്കിയിലെ പത്രങ്ങളുടെ കൂട്ടത്തിൽ ‌മനോരമക്കും മാധ്യമത്തിനും മാത്രമേയുള്ളൂ ഈ ആധികാരികത ഫലകം (ഈ ലേഖനത്തിൽ യോഗീന്ദർ സിക്കന്ദിന്റെ റെഡീഫിലെ ലേഖനമെങ്കിലും അധികവായനക്കുണ്ട് താനും). തെളിവ് വേണമെന്ന് തോന്നുന്നിടത്ത് തെളിവ് ഫലകം ചേർ‍ക്കാവുന്നതല്ലേയുള്ളൂ.--വിചാരം 14:42, 31 ഡിസംബർ 2009 (UTC)[മറുപടി]

മൗമൂദിസ്റ്റ്[തിരുത്തുക]

മൗദൂദിസ്റ്റല്ലേ?--Vssun 01:33, 4 ജൂൺ 2010 (UTC)[മറുപടി]

ശരിക്കു പറഞ്ഞാൽ മൗദൂദിസ്റ്റ് എന്ന് കടുത്ത ജമാഅത്തെ ഇസ്ലാമിയുടെ വിരോധം മാത്രം എഴുതാറുള്ള ഹമീദ് ചേന്ദമംഗലൂരിനെ പോലുള്ള ചിലർ മാത്രമാണ്‌ എഴുതാറുള്ളത്. പൊതു സമൂഹത്തിൽ അയാൾ മാത്രമാണ്‌ അങ്ങനെ തരംതാഴ്ന്ന വിമർശനം നടത്താറുള്ളൂ. ജോർജുകുട്ടി ഇതൊന്നും നോക്കാതെ അങ്ങ് എഴുതി എന്നു മാത്രം.— ഈ തിരുത്തൽ നടത്തിയത് 117.204.81.145 (സംവാദംസംഭാവനകൾ)

മൗദൂദിസ്റ്റ് ആക്കി. --Vssun 02:40, 4 ജൂൺ 2010 (UTC)[മറുപടി]

പുരസ്കാരങ്ങൾ[തിരുത്തുക]

ഈ ലേഖനത്തിൽ ചേർത്തിട്ടുള്ള പുരസ്കാരങ്ങൾ പലതും വ്യക്തികൾക്കായുള്ളതല്ലേ? പത്രപ്രവർത്തകർക്കു ലഭിക്കുന്ന പുരസ്കാരങ്ങളെല്ലാം പത്രത്തിന്റെ ലേഖനത്തിൽ ഉൾക്കൊള്ളിക്കണമെന്ന് തോന്നുന്നില്ല. --അനൂപ് | Anoop 10:39, 8 ജൂലൈ 2011 (UTC)[മറുപടി]

ഏത് പത്രത്തിന്റെ പുരസ്കാരത്തിനും എൻട്രി ക്ഷണിക്കുന്നതും എൻട്രി നൽകുന്നതും അതിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളെ വെച്ച് മാത്രമാണ്. ഒരു പത്രത്തിന്റെ ലേ ഔട്ട് മികച്ച ലേ ഔട്ടായി തെരഞ്ഞെടുത്താൽ അത് ആ പത്രത്തിനുള്ള അംഗീകാരമാണ്. പക്ഷെ എൻട്രി അപേക്ഷിക്കുക അത് ഡിസൈൻ ചെയ്ത വ്യക്തിയുടെ പേരിലായിരിക്കും. മാധ്യമത്തിന്റെ ധീരമായ ഇടപെടലിലൂടെയായിരുന്നു ആട്, തേക്ക്, മാഞ്ചിയം മുതൽ മുസ്ലി പവർ എക്സ്ട്ര വരെയുള്ള തട്ടിപ്പുകൾ ഇല്ലാതായത്. ഇതിന്റെ ക്രെഡിറ്റ് പത്രത്തിന് തന്നെയായിരിക്കും. പക്ഷെ അവാർഡ് നൽകുക ലേഖകന്റെ പേരിലായിരിക്കുകയും ചെയ്യും. പ്രസ്തുത ലേഖകന് തന്നെ മറ്റൊരു പത്രത്തിൽ നിന്ന് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനായിക്കൊള്ളണമെന്നില്ല. അതിൽ മാനേജ്മെന്റിന്റെ നയം പോലിരിക്കും. അതു കൊണ്ട് പത്രപ്രവർത്തകർക്കുള്ള അംഗീകാരം അതാതു പത്രത്തിനുള്ള അംഗീകാരം തന്നെയായിരിക്കാനെ തരമുള്ളൂ. അവാർഡ് കിട്ടുന്നത് സലീംകുമാറിനും സലീം അഹ്മദിനുമൊക്കെയാണെങ്കിലും അംഗീകാരം ആദാമിന്റെ മകൻ അബുവിന് തന്നെ --സുഹൈറലി 17:18, 8 ജൂലൈ 2011 (UTC)
എല്ലാ അവാർഡുകളും പട്ടികയായി പ്രസിദ്ധീകരിക്കേണ്ടതുണ്ടോ. മൊത്തം എത്ര അവാർഡുകൾ കിട്ടിയെന്നും, അവയിൽ സുപ്രധാനമായവ മാത്രം പരാമശിക്കുകയും ചെയ്താൽ പോരേ. മിക്കവാറും പ്രധാന പത്രങ്ങൾക്ക് ഒരുപാട് പുരസ്ക്കാരങ്ങൾ കിട്ടിയിട്ടുണ്ടാകും, അവയെല്ലാം ഒരു വിജ്ഞാനകോശത്തിൽ വരേണ്ടതുണ്ടോ?--ഇർഷാദ്|irshad (സംവാദം) 04:45, 25 മേയ് 2013 (UTC)[മറുപടി]
അവാർഡുകളുടെ പട്ടിക മൊത്തം ലേഖനത്തിന് ഭംഗി കുറക്കുന്നുണ്ട്. നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നു.--ഇർഷാദ്|irshad (സംവാദം) 08:17, 20 ജൂൺ 2013 (UTC)[മറുപടി]

എഡിഷനുകൾ[തിരുത്തുക]

ഏറ്റവും അധികം എഡിഷനുകൾ ഉള്ളതെന്ന് പറയുന്നതിനു ഒരു മൂന്നാം പാർടി അവലംബമല്ലേ വേണ്ടത്. മാധ്യമത്തെക്കുറിച്ച് പറയുമ്പോൾ maadhyam.com അവലംബമായി നൽകാമോ?--RameshngTalk to me 10:47, 8 ജൂലൈ 2011 (UTC)[മറുപടി]

അല്ല. സർക്കാർ ഒരു ഔദ്വേഗിക വിവരം പുറത്തു വിട്ടാൽ അതിൽ ഒന്നാം അവലംബം സർക്കാർ സൈറ്റ് തന്നെയാണ്. അല്ലാതെ മനോരമയോ മാതൃഭൂമിയോ ഒന്നുമാവില്ല. അതു പോലെ തന്നെ ഒരു അവകാശവാദം ഉണ്ടെങ്കിൽ മൂന്നാം പാർട്ടിയല്ല അവലംബമാക്കേണ്ടത്. രണ്ടാം പാർട്ടിതന്നെയാണ്. ഇതൊരു ബാലപാഠമാണെന്നാണ് ഞാൻ കരുതുന്നത്--സുഹൈറലി 05:43, 9 ജൂലൈ 2011 (UTC)[മറുപടി]

ദിനപത്രം എന്നല്ലേ നല്ലൂ[തിരുത്തുക]

മാനകഭാഷയിൽ പൊതുവെ നന്നെന്നു കണക്കാക്കുന്നത് ദിനപത്രമാണ്,അതല്ലേ നല്ലത് ബിനു (സംവാദം) 06:45, 31 ഡിസംബർ 2012 (UTC)[മറുപടി]

എന്താണ് മാനകഭാഷ?--ജേക്കബ് (സംവാദം) 07:16, 31 ഡിസംബർ 2012 (UTC)[മറുപടി]

പ്രത്യേകതകൾ[തിരുത്തുക]

ഈ ശീർഷകം Pov ആണ്. കീഴെകൊടുത്തിരിക്കുന്ന വിവരങ്ങൾ ശുദ്ധിചെയ്ത് ചേർക്കുകയാവാം ,പക്ഷേ ശീർഷകം വേണോ?ബിനു (സംവാദം) 12:13, 18 ഫെബ്രുവരി 2013 (UTC)[മറുപടി]

മറുപടി[തിരുത്തുക]

ഈ ഉദ്ധരണികൽ നീക്കി അവയുടെ സംഗ്രഹം മാത്രം ചേർത്താൽ പോരേ? "കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളിൽ ഒരാളാണ് പി.കെ. ബാലകൃഷ്ണൻ എന്നത് സർവാംഗീകൃതസത്യം. 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉൾപ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണൻ ആരെങ്കിലും വിരിച്ചവലയിൽ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാൻ അസാമാന്യ വിവരക്കേടു തന്നെ വേണം"[43] ”

കീഴേ കൊടുത്തിരിക്കുന്നത് ഹമീദിനുള്ള മറുപടിയല്ല. മാദ്ധ്യമത്തിന്റെ സാംഗത്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങളാണ്. അത് ചേർക്കേണ്ടത് ഇവിടയല്ലല്ലോ? “ 'മാധ്യമം' പോലൊരു പത്രം കേരളത്തിൽ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തിൽ തന്നെ ചർച്ചയുടെ മർമസ്ഥാനത്തേക്ക് കയറാൻ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചർച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല. വർഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയിൽ ഇടതുപക്ഷം അവഗണിച്ച പ്രാന്തവൽകൃതരുടെയും ദുർബലവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയിൽ സൃഷ്ടിച്ചത്. തീവ്രമായ സബാൾട്ടൺ യുക്തിക്ക് കേരളത്തിലെ മീഡിയയിൽ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂർത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാൽ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാർത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാർത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മർദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു [44] --ബിനു (സംവാദം) 12:23, 18 ഫെബ്രുവരി 2013 (UTC)[മറുപടി]

ദിനപത്രം ശരി[തിരുത്തുക]

മലയാള ഭാഷയിൽ ദിനപത്രം ശരി. ദിനപ്പത്രം തെറ്റ് (അവലംബം: തെറ്റില്ലാത്ത മലയാളം. പന്മന രാമചന്ദ്രൻ നായർ) മാധ്യമം ഉൾപ്പെടെ എല്ലാ ദിനപത്രങ്ങളുടെയും വിക്കിപ്പിഡിയ താളുകൾ തിരുത്തേണ്ടതുണ്ട്. --Manoje.john (സംവാദം) 05:21, 25 നവംബർ 2018 (UTC)[മറുപടി]

ലയന നിർദ്ദേശം[തിരുത്തുക]

മാധ്യമം.കോം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിരുന്നു.