സംവാദം:മാധവ സദാശിവ ഗോൾവൽക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

We or Our Nationhood Defined എന്ന പുസ്തകം ശ്രീ ഗുരുജിയുടെ സ്വന്തം സൃഷ്ടിയല്ല. അത് യഥാർഥത്തിൽ ഗണേഷ് ദാമോദർ സാവർക്കറുടെ (G.D Savarkar) രാഷ്ട്ര മീമാംസ എന്ന മറാഠി സൃഷ്ടിയുടെ ഇംഗ്ലീഷ് സംഗ്രഹ തർജ്ജമയാണ്. We or Our Nationhood Defined എന്ന ഈ ഒരൊറ്റ പുസ്തകം വായിച്ച് ശ്രീ ഗുരുജിയെ വിമർശിക്കാൻ ശ്രമിക്കുന്നത് , കുരുടന്മാർ ആനയെ ഉദാഹരിക്കുന്നതിനു സമമാണ്.--Anoop menon 14:23, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും,ജ്ഞാനം കൊണ്ടു പ്രോജ്ജ്വലിതമായ മുഖവും നിമിഷാർദ്ധം കൊണ്ട്‌ ആരിലും ബഹുമാനമുൻണർത്താൻ പോന്നതായിരുന്നു." - ഇത് വസ്തുനിഷ്ഠമായ പരാമർശമാണോ? riyazahamed 03:08, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ദീക്ഷയും മുടിയുടെ കാര്യമൊക്കെ വ്യക്തിവിവരണത്തിലാവാം. മറ്റുള്ളവ ഒഴിവാക്കാവുന്നതാണ്‌. --Vssun 05:46, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിചാരധാര (Bunch Of Thoughts) ഗുരുജി എഴുതിയുണ്ടാക്കിയ ഒരു പുസ്തകമല്ല. അത് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് തയ്യാറാക്കിയതാണ്.--Anoop menon 14:04, 8 ഒക്ടോബർ 2009 (UTC)[മറുപടി]


അതുശരി, ഗോൾവൽക്കറുടെ പുസ്തകങ്ങളായി പറയപ്പെടുന്നവയിലൊന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ അല്ലെന്നാണോ? ഇവിടെ കുരുടന്റേയും ആനയുടേയും കഥയൊന്നും പറയേണ്ട കാര്യമില്ല. അന്ന് ഗോൾവൽക്കർ സ്വീകരിച്ച നിലപാടുകൾ, ഇന്ന് കടുത്ത ഹിന്ദുത്വവാദികൾക്കുപോലും ഞെട്ടലുണ്ടാക്കുന്നവയാണ് എന്നതാണ് സത്യം. അതുകൊണ്ട് ഒരു പുസ്തകം മറ്റാരുടേയോ രചനകളുടെ സംഗ്രഹ തർജ്ജമയും മറ്റൊന്ന് പ്രസംഗസമാഹാരവും ആയി. (പ്രസംഗത്തിൽ പറഞ്ഞതും സ്വന്തം ആശയങ്ങൾ അല്ലെന്നാണോ?) ഏതായാലും ഗോൾവൽക്കറുടെ പഴയനിലപാടുകൾ ചവറ്റുകൊട്ടയിലെറിയുകയല്ലാതെ ഹിന്ദുത്വവാദികൾക്കുപോലും വഴിയില്ലെന്നായത് ഭാരതീയരുടെ പൂർവികർ ചെയ്ത സുകൃതങ്ങളുടെ പുണ്യം കൊണ്ടാണെന്ന് വിചാരധാരയും ചിന്താമഞ്ജരിയും മറ്റും ഇന്ന് വായിച്ച് ഞെട്ടൽ മാറുമ്പോൾ ആരും സമ്മതിക്കുംGeorgekutty 15:44, 8 ഒക്ടോബർ 2009 (UTC)[മറുപടി]



ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല

ഇതിനു തെളിവ് നൽകിയിരിക്കുന്നത് മുന്നാം ഉറവിടത്തിൽ നിന്നാണോ എന്ന് സംശയമുണ്ട്. നരേന്ദ്ര സെഗാൾ എന്നയാളുടെ ഗ്രന്ഥം വല്ലാത്ത പരമതവിദ്വേഷം ചീറ്റുന്നതായിട്ടാണ്‌ മനസ്സിലാവുന്നത്.--വിചാരം 16:20, 8 ഒക്ടോബർ 2009 (UTC)[മറുപടി]


നിഷ്പക്ഷത[തിരുത്തുക]

ഈ ലേഖനം ആകെ കുളമാണു്. ഇവിടെ ശ്രീ ഗോൾവൽക്കരുടെ ആശയങ്ങളെ "അക്രമാസക്തം" എന്നും അദ്ദേഹത്തെ "ഫാഷിസ്റ്റ്"എന്നും വിശേഷിപ്പിക്കുന്നു. "അക്രമാസക്തം" എന്നത് അഭിപ്രായമാണു്. ഗോൾവൽക്കർജി "ഫാഷിസ്റ്റ്" ആണെന്നതു് വളരെ ഗുരുതരമായ രീതിയിലുള്ള വക്തവ്യവും. ആദ്യത്തെയിനം വാക്യങ്ങൾക്ക് വിക്കിപ്പീഡിയ ലേഖനങ്ങളിൽ ഇടമില്ല. രണ്ടാമത്തെ വാക്യത്തിനു തെളിവും കൊടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം മൃഷാർത്ഥകങ്ങൾ മാറ്റണമെന്ന് സൂചിപ്പിക്കുവാനായി നിഷ്പക്ഷതാ ഫലകം ചേർക്കുന്നു. --കൃഷ്ണമൂർത്തി 06:04, 24 ജൂൺ 2010 (UTC)[മറുപടി]

പറഞ്ഞ രണ്ടു കാര്യങ്ങളും കാണാത്തത് കാരണം നിഷ്പക്ഷതാ ഫലകം നീക്കുന്നു --renrev (സംവാദം) 08:46, 19 ജൂൺ 2012 (UTC)[മറുപടി]

മനപ്പൂർവം ചമക്കുന്ന ആരോപണങ്ങൾ[തിരുത്തുക]

മനപ്പൂർവം ചമക്കുന്ന ആരോപണങ്ങൾ, കൃത്യമല്ലാത്ത അവലംബം ഇല്ലാത്തവ, വളച്ചൊടിച്ച തർജിമകൾ, വ്യാഖ്യാനങ്ങൾ തിരുകിയ ക്വോട്ടുകൾ നീക്കം ചെയ്യുന്നു. Satha 18:16, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

rojypala ,

ഞാൻ നീക്കം ചെയ്ത ഭാഗങ്ങളുടെ അവലംബം തികച്ചും തെറ്റാണ്.. ചില ആരോപണങ്ങൾ ഭാവന മാത്രമാണ്.. ദയവായി സംവാദം നടത്താൻ തയ്യാറാകൂ.— ഈ തിരുത്തൽ നടത്തിയത് Satha (സംവാദംസംഭാവനകൾ) .


താഴെ പറയുന്നവയൊന്നും ഗോൾവാൾക്കർ പറഞ്ഞിട്ടില്ല(എഴുതിയിട്ടില്ല) എന്നാണോ സത എന്ന ഉപയോക്താവ് ഉദ്ദേശിക്കുന്നത്:
കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കുകയും ആരാധിക്കുകയും വേണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഈ നാടിനോടും ഇതിന്റെ വർഷങ്ങളോളം പഴക്കമുള്ള പാരമ്പര്യങ്ങളോടും അസഹിഷ്ണുതയും നന്ദികേടും ഉപേക്ഷിക്കണം. അതിനു പകരം അയാൾക്ക് പ്രേമത്തിന്റെയും ഭക്തിയുടെയും നിലപാടാണുണ്ടാവേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ അവർ വിദേശികളല്ലാതാവണം. ഹിന്ദുരാഷ്ട്രത്തിന് പൂർണ്ണമായി കീഴ്പ്പെട്ട്, ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ, പൗരാവകാശം പോലുമില്ലാതെ അവർക്കിവിടെ ജീവിക്കാം.- We: our Nationhood Defined (Page 52 )-
ഗോൾവാൾക്കറിന്റെ അക്രമാസക്തമായ ഹിന്ദുരാഷ്ട്രവാദത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു ഉദ്ധരണി താഴെ കൊടുക്കുന്നു: - :"മുസ്ലിംകൾ ഇത്തരത്തിൽ പോലും ജീവിക്കാനർഹർ ആണോ? അവർ ഈ നാടിന്റെ ശത്രുക്കളുമായി താദാത്മ്യത്തിന്റെ വികാരം വളർത്തിയിരിക്കുന്നു. അവർ ചില വിദേശ നാടുകളെയാണ് അവരുടെ വിശുദ്ധഭൂമികളായി കാണുന്നത്. അവർ സ്വയം ഷെയ്ജുമാർ എന്നും സയ്യദുമാർ എന്നും വിളിക്കുന്നു. അവർ ഇവിടെ വന്നത് കീഴടക്കാനും അവരുടെ രാജ്യങ്ങൾ സ്ഥാപിക്കാനുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇത് വെറും മതം മാറ്റത്തിന്റെ മാത്രം കാര്യമല്ല. ദേശീയ വ്യക്തിത്വത്തിൽ പോലും വന്ന മാറ്റമാണ്. സ്വന്തം മാതൃരാജ്യത്തെ അപകട ഘട്ടങ്ങളിൽ കൈവിട്ട് ശത്രുപക്ഷത്ത് ചേരുന്നത് രാജ്യദ്രോഹമല്ലെങ്കിൽ പിന്നെ എന്താണ്? --വിചാരം 19:01, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]


"മുസ്ലിംകൾ ഇത്തരത്തിൽ പോലും ജീവിക്കാനർഹർ ആണോ? അവർ ഈ നാടിന്റെ ശത്രുക്കളുമായി താദാത്മ്യത്തിന്റെ വികാരം വളർത്തിയിരിക്കുന്നു. അവർ ചില വിദേശ നാടുകളെയാണ് അവരുടെ വിശുദ്ധഭൂമികളായി കാണുന്നത്. അവർ സ്വയം ഷെയ്ജുമാർ എന്നും സയ്യദുമാർ എന്നും വിളിക്കുന്നു. അവർ ഇവിടെ വന്നത് കീഴടക്കാനും അവരുടെ രാജ്യങ്ങൾ സ്ഥാപിക്കാനുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇത് വെറും മതം മാറ്റത്തിന്റെ മാത്രം കാര്യമല്ല. ദേശീയ വ്യക്തിത്വത്തിൽ പോലും വന്ന മാറ്റമാണ്. സ്വന്തം മാതൃരാജ്യത്തെ അപകട ഘട്ടങ്ങളിൽ കൈവിട്ട് ശത്രുപക്ഷത്ത് ചേരുന്നത് രാജ്യദ്രോഹമല്ലെങ്കിൽ പിന്നെ എന്താണ്? "

ഇതെവിടെ പറഞ്ഞിരിക്കുന്നു? ഇത്തരം ഒരാരോപണം ഒന്ന് കാട്ടാമോ? Satha 19:16, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കുകയും ആരാധിക്കുകയും വേണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഈ നാടിനോടും ഇതിന്റെ വർഷങ്ങളോളം പഴക്കമുള്ള പാരമ്പര്യങ്ങളോടും അസഹിഷ്ണുതയും നന്ദികേടും ഉപേക്ഷിക്കണം. അതിനു പകരം അയാൾക്ക് പ്രേമത്തിന്റെയും ഭക്തിയുടെയും നിലപാടാണുണ്ടാവേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ അവർ വിദേശികളല്ലാതാവണം. ഹിന്ദുരാഷ്ട്രത്തിന് പൂർണ്ണമായി കീഴ്പ്പെട്ട്, ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ, പൗരാവകാശം പോലുമില്ലാതെ അവർക്കിവിടെ ജീവിക്കാം.-

ഈ തർജിമ തികച്ചും തെറ്റാണ്.. അതിന്റെ അവലംബവും തെറ്റെന്നു കരുതുന്നു Satha 19:18, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

നിലപാടുകളെ വിമർശനങ്ങലാക്കി മാറ്റിയിരിക്കുകയായിരുന്നു. അത് മറ്റൊരു തലക്കെട്ടിൽ ആക്കി.Satha 19:20, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

""കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനിൽപ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം - ഒരു പൌരന്റെ അവകാശം പോലും ലഭിക്കാതെ."" - We: our Nationhood Defined (Page 52 )

തർജിമ ഇങ്ങനെയാണ്.. അതിനെയാണ് അഹിന്ദുക്കൾ എന്നോക്കെയാക്കിയത്.. Satha 20:15, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]