സംവാദം:മാംസഭുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് മാംസഭുക്കുകൾ" എന്ന് മാറ്റിക്കൂടേ? -- റസിമാൻ ടി വി 12:19, 5 ഡിസംബർ 2012 (UTC)

മാറ്റണം.--റോജി പാലാ (സംവാദം) 12:37, 5 ഡിസംബർ 2012 (UTC)

A carnivore (/[invalid input: 'icon']ˈkɑːrnɪvɔːr/) meaning 'meat eater' (Latin, carne meaning 'flesh' and vorare meaning 'to devour') is an organism that derives its energy and nutrient requirements from a diet consisting mainly or exclusively of animal tissue, whether through predation or scavenging. എന്നാണ് ഇംഗ്ലീഷ് വിക്കിയിലെ വാക്യം. ഇതനുസരിച്ച് മാംസാഹാരം മാത്രം എന്ന് തർജ്ജമ ചെയ്യുന്നത് ശരിയല്ല. അതല്ലെങ്കിൽ അവലംബത്തോടൊപ്പം മാറ്റം വരുത്തുന്നതാവും നല്ലത്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:35, 5 ഡിസംബർ 2012 (UTC)

അതെ.. ഗതി കേട്ടാൽ പുലി പുല്ലും തിന്നും എന്നാണല്ലോ.. അപ്പൊ മാംസാഹാരം മാത്രം എന്ന് പറഞ്ഞാൽ :D - Pranchiyettan (സംവാദം) 13:47, 5 ഡിസംബർ 2012 (UTC)
ശരിക്കും മാംസഭുക്കിന്റെ നിർവചനം എന്താണോ അതു നൽകുക. അല്ലെങ്കിൽ മിശ്രഭുക്കാകില്ലേ?--റോജി പാലാ (സംവാദം) 14:08, 5 ഡിസംബർ 2012 (UTC)

മിശ്രഭുക്കുകൾക്ക് മാംസാഹാരവും സസ്യാഹാരവും കഴിക്കാൻ സാധിക്കും. ഇതിലൊന്ന് മാത്രം കഴിച്ച് വളരെക്കാലം പ്രകൃതിയിൽ സ്വാഭാവികമായി ജീവിക്കാൻ ഇവയ്ക്ക് സാധിക്കും (നായയെ ചോറുകൊടുത്തു വളർത്തുന്നതുപോലെ അസ്വാഭാവികമായ രീതിയല്ല ഉദ്ദേശിച്ചത്). ശരീരത്തിൽ മാംസഭുക്കുകളിലും സസ്യഭുക്കുകളിലും കാണപ്പെടുന്ന സ്പെഷലൈസേഷനുകൾ ഇവയ്ക്ക് സാധാരണയായി എടുത്തുനിൽക്കുന്നവിധം കാണാറില്ല.

പ്രധാനമായി മാംസാഹാരം കഴിക്കുകയും അപൂർവ്വമായി സസ്യാഹാരം അൽപ്പസ്വൽപ്പം അകത്തുചെല്ലുകയും ചെയ്യുന്ന ജീവികളെയും (പലയിനം കരടികളെയും പോലെ) മാസഭുക്കുകളായാണ് കണക്കാക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് എന്റെയൊരു ധാരണ ഇത്രയുമാണ്.

പുല്ലുതിന്നുന്നതിനിടയിൽ പശു പുല്ലിലുണ്ടായിരുന്ന ഒരു പുൽച്ചാടിയെയും കൂടി അറിയാതെ അകത്താക്കി എന്നുവച്ച് പശു മിശ്രഭോജിയാവില്ലല്ലോ? :) പ്രധാനമായി ഭക്ഷണം ഏതുവിധമാണ് എന്നതാണ് വിഷയം എന്നാണ് ഈ വർഗ്ഗീകരണത്തിന്റെ ആധാരം എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:25, 5 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മാംസഭുക്ക്&oldid=1509459" എന്ന താളിൽനിന്ന് ശേഖരിച്ചത്