സംവാദം:മലർക്കായ് മരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖത്തിന്റെ തലക്കെട്ടു മാറ്റിയിട്ടുണ്ട്. ഈ താൾ വികസിപ്പിക്കാൻ സഹായം ആവശ്യമാണ്.--മനോജ്‌ .കെ 04:05, 7 മാർച്ച് 2012 (UTC)[മറുപടി]

രണ്ടു പടങ്ങളിൽ ഒന്നു മാത്രമല്ലേ ലേഖനത്തിൽ പറയുന്ന മലർക്കായ്മരം അല്ലെങ്കിൽ പൂച്ചപ്പഴം ഉണ്ടാകുന്ന ആകുന്നുള്ളു? ആദ്യത്തെ പടം മറ്റെന്തോ ചെടിയല്ലേ. വർഗ്ഗബന്ധമുള്ളതാകാം. അതു പോലെ, മാതൃഭൂമി കാർഷികത്തിലെ ഉള്ളടക്കം അതേപടി പകർത്തുന്നത് പ്രശ്നമാകില്ലേ?Georgekutty (സംവാദം) 15:15, 7 മാർച്ച് 2012 (UTC)[മറുപടി]

തീർച്ചയായും പ്രശ്നമാണ്. മാറ്റിയെഴുതിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 15:34, 7 മാർച്ച് 2012 (UTC)[മറുപടി]
താളിൽ വിവരങ്ങള്ളൊന്നും കിട്ടാത്തത് കൊണ്ട് മാതൃഭൂമി ലേഖനം ചെറിയ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചതാണ്. സാദൃശ്യം കൂടിപ്പോകുമെന്ന് ചേർത്തപ്പോഴേ തോന്നി. പടം ഏതാണെന്ന് തിരുമാനിക്കേണ്ടിയിരിക്കുന്നു. ഞാനിതുവരെ കാണാത്ത പഴമാണ്. എവിടെയെങ്കിലും വിവരങ്ങളൂണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.--മനോജ്‌ .കെ 15:51, 7 മാർച്ച് 2012 (UTC)[മറുപടി]
മാതൃഭൂമി ലിങ്ക് പ്രകാരം വെള്ള നിറത്തിലുള്ള കായ ആണ് മലർക്കായ് മരം. പുതുക്കിയിട്ടുണ്ട്.--മനോജ്‌ .കെ 16:04, 7 മാർച്ച് 2012 (UTC)[മറുപടി]

അസാമാന്യസൗന്ദര്യമുള്ള പടം!! ഞാൻ ഈ ചെടി അവസാനം കണ്ടിട്ട് 35 കൊല്ലമെങ്കിലും ആയിക്കാണും. എങ്കിലും പഴക്കുലകളുടെ ഭംഗിയും പഴങ്ങളുടെ മണവും പോലും മനസ്സിലുണ്ട്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി അടുത്തുള്ള എന്റെ അമ്മ വീട്ടിൽ ചെലവഴിച്ച അവധിക്കാലങ്ങളിലെ ഓർമ്മയാണ്.Georgekutty (സംവാദം) 23:09, 7 മാർച്ച് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മലർക്കായ്_മരം&oldid=1199789" എന്ന താളിൽനിന്ന് ശേഖരിച്ചത്