സംവാദം:മലയാളം ബ്രിട്ടാനിക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിലെ വലിയഭാഗവും പുസ്തകത്തിൽനിന്നുള്ള ഉദ്ധരണികളായിരിക്കും, മുഴുവൻ ഭാഷാവൈചിത്ര്യങ്ങളോടെയും. അതിനാൽ ഉദ്ധരണികളിലെ തെറ്റു തിരുത്താനും വിക്കിഫൈ ചെയ്യാനും തുനിയുന്നതിൽ അർത്ഥമില്ല. പേജ് സ്കേൻ ഫോട്ടോഗ്രേഫിക് ഇമേജ് എന്നിവ വൈകാതെ ചേർക്കാനുദ്ദേശിക്കുന്നു. Calicuter 16:20, 29 മേയ് 2007 (UTC)[മറുപടി]

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും..... തെറ്റുകൾ മാത്രമേയുള്ളോ. തെറ്റുകളിലും ശരി കണ്ടു പിടിക്കുന്ന മനുഷ്യന്റെ തലച്ചോര് നമുക്ക് നഷ്ടപ്പെട്ടുവോ. ഒരോരുത്തരുടെ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ. മറ്റുള്ളവർക്ക് വിധേഷം വരെ വരുത്തി വക്കാം അല്ലേ... --ചള്ളിയാൻ 02:31, 30 മേയ് 2007 (UTC)[മറുപടി]

1573 അത്ര വലിയ പ്രശ്നമല്ല കേട്ടോ. ഇംഗ്ലീഷ് ബ്രിട്ടാനിക്ക പറയുന്നത് “Dignified ceremonial dance in 3/4 time, frequently employing dotted rhythms, that often opened court balls in the 17th–19th century. It likely began as a warrior's triumphal dance and had been adopted by the Polish court as a formal march as early as 1573.“ എന്നാണ്. 1573-ൽ “മാർച്ച്” ആയി അംഗീകരിക്കപ്പെട്ടു, അടുത്ത നൂറ്റാണ്ടിൽ കൊട്ടാരം ഡാൻസുകളിൽ ഉപയോഗിച്ചു എന്നേയുള്ളൂ (“ഡോട്ടഡ് റിഥം പലവുരു ഉപയോഗിച്ച് 3/4 ആവർത്തിക്കുന്ന“ എന്നൊക്കെ പറഞ്ഞാൽ എന്താണാവോ). ഏതായാ‍ലും “court balls“ എന്നതിന്റെ തർജ്ജമ വേറെയെന്തെങ്കിലുമാവാത്തതു ഭാഗ്യമായി എന്നു തോന്നുന്നു. അപ്പി ഹിപ്പി (talk) 08:33, 6 ജൂൺ 2007 (UTC)[മറുപടി]

ഇതിൽ ഒന്നും പറയാതെ ചില ടേഗുകൾ ചേർത്ത് ഒരു ദേഹം പോയതായി കാണുന്നു. അതു റിവേർട് ചെയ്തിട്ടുണ്ട്. primary source ഉപയോഗിക്കാവുന്ന വിരളമായ സന്ദർഭത്തിനുദാഹരണമാണ് ഈ ലേഖനം. അതു വ്യക്തമായ പേജ് നമ്പറോടുകൂടി ഉണ്ട്. മറ്റു ചില നിസ്സാരമല്ലാത്ത പ്രശ്നങ്ങളുണ്ട്. അതിനു യോജിച്ച tag വരട്ടെ. Not4u 18:07, 11 ഏപ്രിൽ 2009 (UTC)[മറുപടി]


ലേഖനം വിമർശിക്കാൻ വേണ്ടിയുണ്ടാകിയതുപോലെയുണ്ട്. അതും നോട്ട് ഫോർ യൂ. --Chalski Talkies ♫♫ 05:26, 12 ഏപ്രിൽ 2009 (UTC)[മറുപടി]
ശരി, ഞാൻ ചോര കറന്നു ചേർത്തു, ചള്ളിയാൻ കുറച്ചു ക്ഷീരം കറന്നു ചേർക്കൂ. Not4u 05:35, 12 ഏപ്രിൽ 2009 (UTC)[മറുപടി]
  • ഈ ലേഖനം പൂർണ്ണമായും വിക്കിപീഡിയയുടെ നയങ്ങൾക്കു നിരക്കുന്നതാണെന്ന് എനിക്കഭിപ്രായമില്ല. മലയാളം പീഡിയ ഈ നയങ്ങളെക്കുറിച്ച് വിവരം നേടുമ്പോൾ ലേഖനം മാറും. third party reference സംബന്ധിച്ച ഒരു ടേഗ് ഇതിനു ചേരും. cleanup tag ചേരില്ല. unreferenced ഉം ചേരില്ല. ഞാനെഴുതിയതിലും വെടക്കായ അവസ്ഥയിലാണിത്. പുസ്തകത്തിൽനിന്നുള്ള ഉദ്ധരണികൾക്കുമേൽ വിമർശനം എന്ന തലക്കെട്ടു ചാർത്തിക്കൊടുത്തത് ഉദാഹരണം. Not4u 05:43, 12 ഏപ്രിൽ 2009 (UTC)[മറുപടി]
എന്തിന്‌ രക്തം ഛർദ്ദിക്കാനോ? മലയാളം ബ്രിട്ടാനിക്ക പോയിട്ട് ഒരു പീഡിയയും ഞാനിതുവരെ വായിച്ചിട്ടില്ല. വിമർശിക്കാൻ തക്ക വിവരവുമില്ല. സഹായിക്കണമെന്നുണ്ട്. --Chalski Talkies ♫♫ 06:10, 12 ഏപ്രിൽ 2009 (UTC)[മറുപടി]


ഇപ്പോൾ ഈ ഗ്രന്ഥത്തിൻറെ സ്ഥിതിയെന്ത്?[തിരുത്തുക]

ഈ പുസ്തകം കേസ് ആവുകയും പിൻവലിക്കാൻ ഉത്തരവാവുകയും പ്രസിദ്ധീകരണം മാർക്കറ്റിൽ നിന്നും പിൻവലിച്ചതായും ആണ് അറിവ്. അക്കാര്യം ലേഖനത്തിലില്ലല്ലോ?--സുഹൈറലി 06:27, 12 ഏപ്രിൽ 2013 (UTC)[മറുപടി]