സംവാദം:മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്ക് ഒട്ടും അറിയാത്ത കാര്യങ്ങളാണ് ഇത് എന്ന് ആമുഖമായിത്തന്നെ പറയട്ടെ. ഇത് കേരളത്തിൽ മാത്രമുള്ള സഭ എന്ന നിലക്ക് തലവനും, പ്രാദേശിക തലവനും തമ്മിലുള്ള വ്യത്യാസം എന്താണ്?--Vssun 06:25, 2 ജനുവരി 2007 (UTC)[മറുപടി]

ഇത് കേരളത്തിൽ മാത്രമുള്ള സഭയാല്ലിത്. മദ്ധ്യപൌരസ്ഥ്യദേശത്തും ഏറെ ആളുകളുള്ള ഒരു സഭയുടെ ഇന്ത്യയില്ലെ ഭാഗം ആണിത്. --ലിജു മൂലയിൽ 19:11, 2 ജനുവരി 2007 (UTC)[മറുപടി]

ആഗോള സുറിയാനി ഓർത്തഡോക്സ് സഭയല്ലേ ലോകം മുഴുവനും ഉള്ളത്. മലങ്കര സഭ കേരളത്തിൽ മാത്രമല്ലേ ഉള്ളൂ? സംശയമാണ്.--Vssun 19:54, 2 ജനുവരി 2007 (UTC)[മറുപടി]

മാല്യേങ്കര എന്ന സ്ഥലപ്പേരിൽ നിന്നാണ് മലങ്കരയുണ്ടായതെന്നും കേട്ടിട്ടുണ്ട്.. അതിനെക്കുറിച്ച് --Vssun 19:55, 2 ജനുവരി 2007 (UTC)[മറുപടി]

ആഗോള സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ. അല്ലാതെ മറ്റൊരു പ്രത്യേക സഭയല്ല. പിന്നെ മലങ്കര എങനെ ഉണ്ടായി എന്നതിനെക്കുറിച്ച് പല അഭിപ്രായങളുണ്ട്. അത് മാലിയേങ്കരയിൽ നിന്ന് ഉണ്ടായി എന്നും മലയും കരയും ചേർന്ന് ഉണ്ടായി എന്നും ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. ലിജു മൂലയിൽ 20:13, 2 ജനുവരി 2007 (UTC)[മറുപടി]

നന്ദി ലിജു..--Vssun 20:17, 2 ജനുവരി 2007 (UTC)[മറുപടി]


ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ[തിരുത്തുക]

കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാർത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയാണ് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ.

ഈ വാചകം വ്യക്തമല്ലല്ലോ് എന്താണ് ഇതു കൊണ്ട് ഉദ്ദ്ദേശിക്കുന്നത്. --Shiju Alex 05:46, 7 മാർച്ച് 2007 (UTC)[മറുപടി]

ആദ്യം പരിവർത്തനപ്പെട്ടവരുടെ പാരമ്പര്യത്തിൽ പെട്ട ഒരു സഭ എന്ന്. ലിജു മൂലയിൽ 16:41, 10 മാർച്ച് 2007 (UTC)[മറുപടി]

മാർത്തോമാ ക്രിസ്ത്യാനി എന്നു പറഞ്ഞാൽ തന്നെ അതു വ്യക്തമല്ലേ. ഇതിനെ കുറിച്ച് ഒരു സംവാദം തന്നെ ഇംഗ്ലീഷ് വിക്കിയിൽ നറന്നിട്ടുണ്ടെന്നു തോന്നുന്നു--Shiju Alex 16:51, 10 മാർച്ച് 2007 (UTC)[മറുപടി]

മാർത്തോമാ ക്രിസ്ത്യാനികൾ ആരെന്ന് അറിയാത്തവർ ഉണ്ടാകില്ലേ ഷിജു. അപ്പോൾ അവർക്ക് മനസ്സിലാവാനായിട്ട് കൊടുത്തു എന്നേ ഉള്ളൂ. ലിജു മൂലയിൽ 18:55, 10 മാർച്ച് 2007 (UTC)[മറുപടി]

ലോകത്തിലെ പുരാതന ക്രൈസ്തവ സമൂഹമായ കേരളത്തിലെ മാർത്തോമാ നസ്രാണി പാരമ്പര്യത്തിലുള്ള ഒരു സഭയാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നാക്കുകയല്ലേ നല്ലതു്.--എബി ജോൻ വൻനിലം 09:00, 24 മാർച്ച് 2007 (UTC)എബി ജോൻ വൻനിലം[മറുപടി]


അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പ്രാദേശിക ഘടകം[തിരുത്തുക]

മലങ്കര സുറിയാനി ഓർത്തഡോക്സ്‌ സഭ എന്ന പേരു് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ എന്ന ഇന്ത്യൻ ഓർത്തഡോക്സ്‌ സഭയുടെ പേരുകളിലൊന്നായി ഉപയോഗത്തിലുള്ളതാണു് .ഓറിയന്റൽ ഓർത്തഡോക്സ്‌ സഭയുടെ 1965-ലെ ആഡിസ് അബാബ സുന്നഹദോസു് രേഖകൾ അതിന്റെ ആധികാരികതയുറപ്പിയ്ക്കുന്നു.

1975 മുതൽ 1995-ലെ ഭാരത സുപ്രീംകോടതി വിധി പ്രാബല്യത്തിലാകുന്നതുവരെ മലങ്കര സുറിയാനി ഓർത്തഡോക്സ്‌ സഭ എന്ന പേരു് പാത്രിയർക്കീസ് കക്ഷി അവകാശപ്പെട്ടിരുന്നു. 1995-ലെ സുപ്രീം കോടതി വിധി പ്രാബല്യത്തിലായതോടെ നിയമപരമായി മലങ്കര സഭയിലെ രണ്ടുകക്ഷികളും ഒന്നായിത്തീര്ന്നു.അതിൽ താല്പര്യമില്ലാത്തവർ പുറത്തു് പോയി 2002 ജൂലൈയിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയ്ക്കു് സമാന്തരമായി അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കീഴിൽ ഒരു അതിരൂപതയായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ പുതിയ സഭയുണ്ടാക്കി. ഈ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ പാത്രിയർക്കീസ് നേരിട്ടു് ഭരിയ്കകുന്ന സിംഹാസനപ്പള്ളികളും പൌരസ്ത്യ സുവിശേഷ സമാജം,ക്നാനായ അതിരൂപത,വിശാല ഇന്ത്യൻ അതിരൂപത തുടങ്ങിയവയും ചേർന്നതാണു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പ്രാദേശിക ഘടകം.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന അതിരൂപത, അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ ഭാഗമാണെങ്കിലും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തെ അതു് മുഴുവനായി ഉൾക്കൊള്ളുന്നില്ല. ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്രം കാതോലിക്കയാണു്; അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള പ്രാദേശിക ഘടകത്തിന്റെ മേൽ അദ്ദേഹത്തിനു് പൊതുവായ അധികാരമില്ല.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചുകൊണ്ടുള്ള പാത്രിയർക്കീസിന്റെ കല്പനയും ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോനും ശ്രദ്ധിച്ചിരുന്നുവെങ്കിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ തെറ്റായി മലങ്കര സുറിയാനി ഓർത്തഡോക്സ്‌ സഭയെന്നു് ലിജു വിളിയ്ക്കുമായിരുന്നില്ല.--എബി ജോൻ വൻനിലം 09:00, 24 മാർച്ച് 2007 (UTC)[മറുപടി]

മറുപടി[തിരുത്തുക]

സുഹ്രുത്തേ, ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മറ്റൊരു പേര് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നാണ്, അല്ലാതെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്നല്ല. പിന്നെ ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കട്ടെ 2002ഇൽ പുതിയ സഭ ഉണ്ടാക്കിയില്ല. ആ തെറ്റിദ്ധാരണ(അതോ തെറ്റിച്ച് ധരിക്കുന്നതോ എന്തായാലും) മാറ്റുക. പുതിയ ഭരണഘടന ഉണ്ടാക്കുകയായിരുന്നു. പിന്നെ 1995-ഇലെ വിധിപ്രകാരം പറയാൻ ആണെങ്കിൽ ഇന്ത്യൻ ഓർത്തൊഡോക്സ് സഭ എന്നൊന്നില്ല കാരണം കേരളത്തിൽ പാത്രിയർക്കീസിനു കീഴിൽ ഉള്ള ഒരു സഭയെ ഉള്ളു. അത് പാത്രിയർക്കീസ് അംഗീകരിക്കുന്ന, അദ്ദേഹം തലവാനായിട്ടുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയാണ്. പിന്നെ പേർ ഔദ്യോഗികമായി അങ്ങനെ ആകാൻ കാരണം താങ്കൾ പറഞ്ഞത് തന്നെയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് ഇനി പള്ളീകൾ പണിതാലും അതെല്ലാം നിങ്ങളുടെതാണ് എന്ന് പറഞ്ഞ് മനോരമയുടെയും മൊത്തമൂറ്റിന്റെയും(മുത്തുറ്റ്) ഒക്കെ ബലത്തിൽ അത് നിങ്ങൾ കയ്യേറും.

ഒരിക്കൽ കൂടി ഞാൻ പറയട്ടെ ഇങ്ങനെ ഒരു തർക്കത്തിലേക്ക് എന്നെ വലിച്ചിഴക്കരുത്. താല്പര്യം ഇല്ലാഞ്ഞിട്ടല്ല പക്ഷെ അത് വിക്കിയിൽ വേണ്ട എന്ന് കരുതി തന്നെയാണ്. അത് എനിക്കോ നിങ്ങൾക്കോ വേണ്ടി അല്ല. വിക്കിക്കു വേണ്ടി. ദയവായി. താങ്കൾ താങ്കളുടെ സഭയെപ്പറ്റിയും ലേഖനം തുടങ്ങുക. എല്ലാ സഹായവും ഞാൻ ചെയ്യാം. ഞാൻ അത് ചെയ്യാഞ്ഞത് ഞാൻ എഴുതിയാൽ അതിന് നിഷ്പക്ഷതയുടെ മുഖം‌മൂടി കാണില്ല എന്നതുകൊണ്ട് മാത്രമാണ്.

ഞാൻ പറഞ്ഞതിൽ എന്തിലെങ്കിലും വിഷമം ആയെങ്കിൽ ക്ഷമിക്കുക. ഈ വിഷയം വിക്കിയിൽ വരില്ല എന്ന് പ്രാർത്ഥിച്ചിരുന്നു. നടന്നില്ല.

ലിജു മൂലയിൽ 21:39, 24 മാർച്ച് 2007 (UTC)[മറുപടി]


ബാവാകക്ഷിയും മെത്രാൻ കക്ഷിയും തമ്മിലുള്ള തർക്കത്തിൽ മലയാളം വിക്കിക്കു താൽ‌പര്യം ഇല്ല. അതിനാൽ തൽക്കാലം ഇംഗ്ലീഷ് വിക്കിയിൽൽ പിൻ‌തുടരുന്ന രീതി തന്നെ ഇവിടേയും തുടർന്നാൽ മതി. യാക്കോബായ, ഓർത്തോഡോക്സ് എന്ന രണ്ടു വിഭാഗങ്ങൾ ഉണ്ടെന്നേ സാധാരണക്കാർക്ക് അറിയൂ. അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന തർക്കം ഇപ്പോഴൊന്നും അവസാനിക്കുവാനും പോകുന്നില്ല. അതിനാൽ തൽക്കാലം ഇംഗ്ലീഷ് വിക്കി പിൻ‌തുടരുക.--Shiju Alex 04:02, 26 മാർച്ച് 2007 (UTC)[മറുപടി]

മുൻപ് ഞാൻ വ്യക്തമാക്കിയപോലെ എനിക്കും ഒട്ടും ആഗ്രഹം ഇല്ലായിരുന്നു. ഇപ്പോഴും ഇല്ല.ഞാൻ ഈ വിഷയത്തിൽ ഈ രണ്ട് സഭകളും രണ്ട് വഴിക്കു പോകണം എന്ന് ആഗ്രഹം ഉള്ള ആളാണ്. ഞങ്ങളുടെ സമുദായത്തെ കാർന്ന് തിന്നുന്ന കാൻസർ ആണിത്. മുൻപ് എന്റെ ബ്ലോഗിൽ വ്യക്തമാക്കിയ പോലെ സുറിയാനി ക്രിസ്ത്യാനിയുടെ വില കളയുന്ന ഒന്ന്. പക്ഷെ എന്റെ സഭയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയാൽ എനിക്ക് കേട്ടിരിക്കാനാവില്ല. എന്റെ നയം ഞാൻ വ്യക്തമാക്കും അത്രമാത്രം. സസ്നേഹം ലിജു മൂലയിൽ 04:11, 26 മാർച്ച് 2007 (UTC)[മറുപടി]


എതിരാളി സഭയുടെ പേരു[തിരുത്തുക]

ലിജുകുട്ടാ

നിങ്ങളുടെ എതിരാളി സഭയുടെ പേരു എന്താണ് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം. :)

ഓർത്തോഡോക്സ്, മലങ്കര, സുറിയാനി, യാക്കോബായാ തുടങ്ങി ഇതുമായി ബന്ധപ്പെട്ടു വരാവുന്ന എല്ലാ കോംബിനേഷനിലും ഇപ്പോൾ ലിജു പേജുകൾ ഉണ്ടാക്കി വിവിധ ലേഖനങ്ങളുമായി ആയി ബന്ധിപ്പിച്ചു കഴിഞ്ഞു. ഇനി മറ്റവർ വരുമ്പോൾ പേരിന്റെ കാര്യത്തിലും കൂടി അടിയാകും. യാക്കോബായ, ഓർത്തോഡോക്സ് എന്ന രണ്ട് സഭകൾ ഉണ്ടെന്ന് എനിക്ക് അറിയൂ. --Shiju Alex 03:28, 28 മാർച്ച് 2007 (UTC)[മറുപടി]


യേശു ജീവിച്ചിരുന്നെങ്കിൽ തന്റ്റെ പേരിൽ ഇത്രയും സഭകൾ കണ്ടാൽ അദ്ദേഹം കുഴഞ്ഞു പോയേനേ എന്നാണ് എനിക്ക് തോന്നുന്നത്. സഭകൾ ഉണ്ടാക്കുന്നതിലും തല്ലു കൂടുന്നതിലും പ്രത്യേകം ശ്രദ്ധ വയ്ക്കാൻ അദ്ദേഹം പറഞ്ഞിരുന്നോ ആവോ. എന്താണ് ഉദ്ദേശിച്ചത് അത് നടക്കാതെ പോകുന്നോ>? മേൽ പറഞ്ഞത് എന്റെ മനസ്സിൻറെ വിഷമം കൊണ്ട് പറഞ്ഞതാണ് ആരെയും വ്യക്തി പരമായ മുറിവേൽ‍പ്പിക്കാനല്ല.

പിന്നെ ലിജു. ഗ്രന്ഥങ്ങളുടെ പബ്ലീഷർ, വർഷം, സ്ഥലം പേജ് നമ്പർ എന്നിവ നൽകണം. എന്നാലേ റഫറൻസ് പൂർണ്ണമാവൂ. വെബ് സൈറ്റ് റഫറൻസ് കൊടുക്കുമ്പോൾ അത് ശേഖരിച്ച തിയ്യതിയും വയ്ക്കണം.--ചള്ളിയാൻ 03:38, 28 മാർച്ച് 2007 (UTC)[മറുപടി]

ഷിജുവേട്ടാ,

“എതിരാളി സഭ” ഹഹ കൊള്ളാം നല്ല പ്രയോഗം. എന്നാൽ ഷിജുവേട്ടൻ കരുതുന്ന പോലെയല്ല, എനിക്ക് രണ്ട് സഭകളിലും അടുത്ത ബന്ധുക്കളും സുഹ്രുത്തുക്കളും ഒക്കെ ഉണ്ട്. അതിലൊക്കെ ഉപരി ഈ പ്രശ്നങ്ങളാൽ വിഷമിക്കുന്നത് ക്രിസ്തുവാണ് എന്നും എനിക്ക് അറിയാം. അതിനാൽ എനിക്ക് അങ്ങനെ എതിരാളി ചിന്താഗതി ഇല്ല. പക്ഷെ വ്യക്തമാക്കേണ്ട് കാര്യങ്ങൾ ഞാൻ വ്യക്തമാക്കും അത്ര മാത്രം. അത് ഈ വിഷയത്തിൽ മാത്രമല്ല ഏത് വിഷയത്തിലും.

ഓർത്തഡോക്സ് എന്ന കേരളത്തിൽ ഉപയോഗിക്കുന്ന പ്രയോഗം അല്ല സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്നത്.(അതിന് നമുക്ക് ഒരു നാനർത്ഥം താൾ തുടങ്ങാവുന്നതാണ്) ഓർത്തഡോക്സ് എന്നാൽ സുറിയാനി ഓർത്തഡോക്സ് സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും ഒക്കെ അടങ്ങുന്ന ഒരു വലിയ സഭാ വിഭാഗത്തിന്റെ പേർ ആണ്. അത് ഞാൻ ഓർത്തഡോക്സ് സഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇംഗ്ലിഷ് വിക്കി കാണുക. (ഈ ലിസ്റ്റിൽ ഉള്ള സഭകൾ എല്ലാം ഓർത്തഡോക്സ് ആണ്, അല്ലാതെ ഓർത്തഡോക്സ് സിറിയൻ സഭയ്ക്കുറിച്ചല്ല. അല്ലാതെ ഞാൻ എന്റെ സഭക്ക് പബ്ലിസിറ്റി കൂട്ടാൻ ഇറങ്ങിയതല്ല.)

ഞാൻ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ലേഖനങ്ങൾ എഴുതാഞ്ഞത് വിരോധമോ ഒന്നും കൊണ്ടല്ല. ഞാൻ എഴുതിയാൽ അത് നിഷ്പക്ഷമായി തോന്നില്ല എന്നതു കൊണ്ടും അത് ഞാൻ എഴുതുന്നത് ശരിയല്ല എന്നതു കൊണ്ടും അതിനാൽ ഒരു പ്രശ്നം വിക്കിയിൽ വേണ്ട എന്നത് കൊണ്ടും ആണ്.

പിന്നെ ഞാൻ നിഷ്പക്ഷത പാലിക്കുവാൻ കഴിവത് ശ്രമിക്കുന്നുണ്ട്.(ഇല്ല എന്ന് തോന്നുന്നെങ്കിൽ ക്ഷമിക്കാതെ ഒന്ന് ശാസിക്കുക) ഞാൻ യാക്കോബായ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ എന്നീ പേരുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ്. ഇംഗ്ലിഷ് വിക്കി പരിശോധീക്കുക.

http://en.wikipedia.org/wiki/Syriac_Orthodox_Church http://en.wikipedia.org/wiki/Malankara_Syriac_Orthodox_Church http://en.wikipedia.org/wiki/Oriental_Orthodox_Church

പിന്നെ സഭയുടെ പേരിൽ ഒരു തർക്കം ഇവിടെ ഉണ്ടായല്ലോ, ഈ ഗൂഗിൾ സെർച്ച് ഒന്ന് പരിശോധിക്കു. http://www.google.com/search?q=Malankara+Syriac+Orthodox+Church ഇതിൽ വരുന്ന കൂടുതലും യാക്കോബായ സഭയുടേതാണ്, മറിച്ച് വരുന്നതാകട്ടെ ഓർത്തഡോക്സ് സിറിയൻ എന്ന് തിരിച്ചാണ് വന്നിരിക്കുന്നതും. ലിജു മൂലയിൽ 08:52, 28 മാർച്ച് 2007 (UTC)[മറുപടി]

ചള്ളിയാനേ താങ്കൾ പറഞ്ഞത് ശരിയാണ്. പുറത്ത് നിന്ന് ഒരാൾ നോക്കുമ്പോൾ ഇത് വളരെ നീചമാണ് എന്ന് തോന്നുമായിരിക്കും, അത് ഒരു പരിധി വരെ ശരിയും ആയിരിക്കും, പക്ഷെ ഞങ്ങൾ സഭാംഗങ്ങൾക്ക് ഇത് നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവ്വ പിതാക്കൾ പകർന്ന് തന്നവയാണ് ഈ പാരമ്പര്യങ്ങൾ, പോർത്തുഗീസുകാരന്റെ പിഢയും കല്ലിൽ കെട്ടി കടലിൽ താഴ്ക്കലും സഹിച്ചതാണവർ. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ നിന്നവരെ ഏതാനും വർഷങ്ങൾ കൊണ്ട് പുത്തൻ കൂറുകാർ ആക്കിയതും ക്ഷമിച്ചവരാണവർ. അതൊക്കെ അവർ ക്ഷമിച്ചത് നല്ലൊരു നാളേക്ക് വേണ്ടിയാണ്, ഞാനും ആ നല്ല നാളേക്ക് വേണ്ടി നോക്കിപ്പാർത്തിരിക്കുന്നു.

പിന്നെ റഫറൻസ് ശരിയാക്കാം എന്ന് വിശ്വസിക്കുന്നു, ഇനിയുള്ളതും ശ്രദ്ധിക്കാം. ചിലത് എന്റെ കൈവശം ഇല്ലാത്ത ഗ്രന്ഥങ്ങളുടെ റെഫറെൻസുകളുണ്ട്, അവ ശരിയാക്കി എടുക്കാൻ അല്പം താമസിക്കും. ക്ഷമിക്കണം.

ലിജു മൂലയിൽ 08:52, 28 മാർച്ച് 2007 (UTC)[മറുപടി]

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ[തിരുത്തുക]

ലിജൂ,

നിർഭാഗ്യകരമെന്നു് പറയട്ടെ, താങ്കൾ കരുതിയതു് പോലെയല്ല ഞാൻ ചിന്തിച്ചതു്. ഞാനെഴുതിയതു് വൈകാരികമായി കാണേണ്ട.വിവാദത്തിനോ തർക്കത്തിനോ ഞാനില്ല; ഇവിടെയുമില്ല, സ്വകാര്യവേദിയിലുമില്ല.

പൊതുസമൂഹത്തിനു് പഠനാവശ്യത്തിലേയ്ക്കു് വസ്തുതകളാണാവശ്യം. വിജ്ഞാനകോശം ആധികാരിക വിവരങ്ങളുടെ സമാഹാരമായിരിയ്ക്കണം.സന്തുലിതവും നിസംഗവുമായ വിവരണം ലേഖനത്തിനു് വിശ്വസനീയത നല്കും.അവിടെ അവകാശവാദങ്ങൾക്കു് പ്രസക്തിയില്ല.

ഇനി ഞാൻ ആധാരമാക്കിയരേഖകളുടെ പ്രസക്തഭാഗം ചുവടെ ഉദ്ധരിക്കാം :- E 149/02നമ്പരായി July 5, 2002നു് SYRIAN ORTHODOX PATRIARCHATE OF ANTIOCH & ALL THE EASTഎന്നുള്ള ലെറ്റർ ഹെഡ്ഡിൽ മാർ ഇഗ്നാത്തിയോസ് സേവേറിയോസ് സാക്കാ പ്രഥമൻ പാത്രിയർക്കീസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ രൂപവല്ക്കരണം അംഗീകരിച്ചുകൊണ്ടു് പുറപ്പെടുവിച്ച കല്പനയുടെ ഉള്ളടക്കം:- Apostolic Benediction to our beloved Metropolitans Their Graces Mor Dionosius Thomas the Catholicose Designate, Mor Philaxinose Yuhanon, Mor Themotheos Thomas, Mor Gregorios Joseph, Mor Ivanios Mathews and Mor Koorilose Markose, Kerala, India. According to your request, we hereby accept and appoint you all to the Jacobite Syrian Christian Church, which is established under us. We hope that you all will work hard with our faithful there to upkeep the ancient faith and traditions of our Holy Apostolic Church. We extend our Apostolic Blessings to you all. May the grace of God be with you.

(2)ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയായി നിയമിച്ചുകൊണ്ടുള്ള സ്താത്തിക്കോന്റെ(നിയമനപത്രം) ഒന്നാം താളിന്റെ ഉള്ളടക്കം:-No.E l60/02

Apostolic Benediction to our beloved Metropolitans, Venerable Corepiscopos, Esteemed Priests, Reverend Deacons and Respected Faithful of our Jacobite Syrian Christian Church, India. With immense pleasure we inform you the following: Our Jacobite Syrian Christian Association in India at it's General Meeting held on July 6, 2002 unanimously resolved to request us to consecrate and appoint our beloved Metropolitan His Eminence Bar Regesh Mor Dionysius Thomas as Catholicose for the churches which are members of this Association. The Regional Synod of our Jacobite Syrian Christian Church there also endorsed this resolution of the Association and requested us that the wish of our people in India may please be granted. We considered the matter prayerfully and informed all our beloved Metropolitans who are members of our Holy Universal Synod. Majority of Metropolitans gave us their opinion agreeing to the consecration of His Eminence Mor Dionysius Thomas as Catholicose. On July 26, 2002 during the Holy Qurbana celebrated by us at our St. Peter's and St. Paul's Patriarchal Cathedral at the St. Aphrem Monastery, Marrat Seydnaya, Damascus, Syria, we consecrated His Eminence Mor Dionysios Thomas as the Catholicose of our Jacobite Syrian Christian Church in India. By our mediation, the Holy Spirit called him "Baslios", Many Metropolitans, Priests, Monks, Deacons and the faithful from several places around the world attended this consecration ceremony. Their Eminences the Metropolitans who shared with us in this consecration have put their names and signatures below. Our self, other Fathers and all other Clergy and people with one accord proclaimed aloud "OXIOS" for Mor Baselios Thomas I to be the Catholicose of our Jacobite Syrian Christian Church in India.

സ്നേഹപൂർവം,--എബി ജോൻ വൻനിലം 11:20, 28 മാർച്ച് 2007 (UTC)[മറുപടി]

താങ്കൾ പറഞ്ഞതാണ് ശരി. ഞാൻ തലക്കെട്ട് മാറ്റുന്നു. പക്ഷെ ഈ പേര് റീഡയറക്ട് കിടക്കട്ടെ. ലിജു മൂലയിൽ 15:22, 28 മാർച്ച് 2007 (UTC)[മറുപടി]

രണ്ടു തലക്കെട്ടുകൾ ഒഴിവാക്കി[തിരുത്തുക]

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന ലേഖനത്തിൽ റോമൻ കത്തോലിക്കാ വിശ്വാസം കേരളത്തിൽ പ്രൊട്ടസ്റ്റന്റ് വിശ്വാസം കേരളത്തിൽ എന്നീ തലക്കെട്ടുകൾ അനാവശ്യമാണ്. ലേഖനം കാടും കൊടുംകാടും കയറരുതല്ലോ. അവ ഒഴിവാക്കുന്നു.മൻ‌ജിത് കൈനി 14:16, 28 മാർച്ച് 2007 (UTC)[മറുപടി]


തലക്കെട്ട് മാറ്റം[തിരുത്തുക]

ഇപ്പോൾ ഈ താളിൽ നടന്നിരിക്കുന്ന തലക്കെട്ട് മാറ്റം വാൻ‌ഡലിസം ആണെന്നു തോന്നുന്നു. അറിവുള്ളവർ ഒന്നു പരിശോധിക്കുക.--Shiju Alex 10:08, 21 ജൂലൈ 2007 (UTC)[മറുപടി]

പ്രിൻസ് - ദയവുചെയ്ത് ചർച്ച ചെയ്തിട്ട് തലക്കെട്ട് മാറ്റുക. Simynazareth 11:34, 21 ജൂലൈ 2007 (UTC)[മറുപടി]


ഈ ലേഖനത്തിന്റെ താളും സമ്വാദം താളും റീസ്റ്റോർ ചെയ്തിട്ടു ലേഖനം തുടങ്ങിയ യൂസറുടെ വിവരങ്ങൾ ഒക്കെ ഹിസ്റ്ററിയിൽ വരുന്ന വിധത്തിൽ ആക്കിയിട്ടു. ഈ താൾ ഡിലീറ്റ് ചെയ്യേണ്ടതാണ്‌. ഏതാണ്ട് 58 എഡിറ്റുകളുടെ വിവരം ആണ് ഇപ്പോൾ ഇല്ലാതെയായിരിക്കുന്നതു. --Shiju Alex 12:26, 8 ഒക്ടോബർ 2007 (UTC)[മറുപടി]

ഈ ലേഖനം ഇപ്പോൾ എവിടേക്കാണ്‌ പോയതെന്നു പറയാമോ?--Vssun 17:59, 8 ഒക്ടോബർ 2007 (UTC)[മറുപടി]

പന്തേനിയസ് സന്ദർശിച്ചത് ഇന്ത്യയല്ല ആറബിനാടുകളാണെന്ന് കേസറിയായിലെ യൂസീബിയസ് പറഞ്ഞിരിക്കുന്നതെവിടെയാണ്? Ecclesiastical History ഒന്ന് ഓടിച്ചുനോക്കിയിട്ട് അങ്ങനെ ഒരു പരാമർശം കാണാൻ കഴിഞ്ഞില്ല. http://www.equipgodspeople.com/ecclesiastical-history-05.php. ഈ ലിങ്കിലെ അദ്ധ്യായം 10 പ്രസക്ക്തമാണ്.Georgekutty 21:53, 10 ഏപ്രിൽ 2008 (UTC)[മറുപടി]