സംവാദം:മറവങ്കോട് യക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത്തരം കെട്ട് കഥകളൊക്കെ വിക്കിയിലിടണ്ട ആവശ്യമുണ്ടോ?—ഈ തിരുത്തൽ നടത്തിയത് 115.111.16.10 (സം‌വാദംസംഭാവനകൾ) 16:26, 11 ജനുവരി 2013‎

ഉണ്ട്. ഐഹിത്യങ്ങൾ ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് Sahir 11:12, 11 ജനുവരി 2013 (UTC)

തീർച്ചയായും ഉണ്ട്. ഇതുപോലെ ധാരാളം കെട്ടുകഥകൾ (ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിലേത്) ഇംഗ്ലിഷ് വിക്കിപ്പീഡിയയിലുണ്ടല്ലോ. http://en.wikipedia.org/wiki/List_of_fairy_tales --ശ്യാം കുമാര്‍ (സംവാദം) 11:28, 11 ജനുവരി 2013 (UTC)

റിവർട്ട്[തിരുത്തുക]

രോഷന്റെ റിവർട്ട് ഞാൻ പുനസ്ഥാപിച്ചിട്ടുണ്ട്. പൂർവ്വകഥ സത്യമല്ലെന്നുകരുതാൻ എന്തെങ്കിലും കാരണം? -- റസിമാൻ ടി വി 08:02, 15 ജനുവരി 2013 (UTC)

മറ്റൊരു ലേഖനത്തിൽ ഇതു പോലെ തന്നെ ഡെവിൾ കഥ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റ് വിശ്വാസ യോഗ്യമല്ല. ദയവായി അതു നീക്കം ചെയ്യണം.--Roshan (സംവാദം) 08:04, 15 ജനുവരി 2013 (UTC)

ഒരു ഉപയോക്താവ് എഴുതി എന്ന കാരണത്താൽ മാത്രം ആ എഡിറ്റ് റിവർട്ട് ചെയ്യാൻ സാധ്യമല്ല, പ്രത്യേകിച്ച് ഡെയർഡെവിൾ ഇക്കാരണത്താൽ തടയപ്പെട്ടിട്ടുള്ള ഒരു ഉപയോക്താവല്ലാത്തപ്പോൾ. രോഷന്റെ തിരുത്തുകളെല്ലാം രോഷൻ എഴുതി എന്ന കാരണം കൊണ്ടു മാത്രം ആരെങ്കിലും റിവർട്ട് ചെയ്യാൻ തുടങ്ങിയാൽ എങ്ങനെയിരിക്കും? ഈ ഒരു തിരുത്ത് തെറ്റെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ നീക്കിക്കൊള്ളുക. എന്നാൽ ഉപയോക്താവിനെ വിശ്വാസമില്ല എന്ന് കാരണം കൊടുക്കുന്നത് അനുയോജ്യമല്ല. ഡെയർഡെവിളിന്റെ തിരുത്തുകളെല്ലാം ലേഖനങ്ങളിൽ കരുതിക്കൂട്ടി തെറ്റായ വിവരങ്ങൾ ചേർക്കുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ അക്കാര്യത്തിൽ ചർച്ച നടത്തി ഒരു തീരുമാനമാക്കുകയാണ് അദ്ദേഹത്തിന്റെ തിരുത്തുകളെല്ലാം മറ്റ് കാരണമില്ലാതെ സ്വയം റിവർട്ട് ചെയ്യുന്നതിനു മുമ്പ് ചെയ്യേണ്ടത് -- റസിമാൻ ടി വി 08:15, 15 ജനുവരി 2013 (UTC)

അദ്ദേഹത്തിന്റെ എഡിറ്റും ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തെളിവുകളും യഥാർഥ അവസ്ഥയും ശ്രദ്ധിക്കുക. അപ്പോൾ അദ്ദേഹത്തിന്റെ എഡിറ്റിനെ എങ്ങനെ വിശ്വസിക്കും ഇതു അയാൾ സ്വയം ഉണ്ടാക്കിയതല്ലെന്ന് എങ്ങനെ കരുതും.--Roshan (സംവാദം) 08:19, 15 ജനുവരി 2013 (UTC)

ആ എഡിറ്റുകൾ തന്നെ അദ്ദേഹം അറിഞ്ഞിട്ടുള്ള ഐതിഹ്യം എന്ന നിലയിലാണ് എഴുതിയിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. അത് ദുരുദ്ദേശ്യത്തോടെ ചെയ്തതാണെന്ന് താങ്കൾ കരുതുന്നുവെങ്കിൽ ദയവായി അദ്ദേഹത്തിന്റെ തിരുത്തുകൾ റിവ്യൂ ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിൽ ഒരു ചർച്ചയാരംഭിക്കുക. അത് ചെയ്യാതെ മുൻവിധിയോടെ ഉപയോക്താവിന്റെ തിരുത്തലുകളെല്ലാം ദയവായി റിവർട്ട് ചെയ്യാതിരിക്കുക -- റസിമാൻ ടി വി 08:37, 15 ജനുവരി 2013 (UTC)
ഞാൻ ഇവിടെ ഒരു ചർച്ചയാരംഭിച്ചിട്ടുണ്ട്, അഭിപ്രായം അവിടെ അറിയിക്കുക -- റസിമാൻ ടി വി 08:57, 15 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മറവങ്കോട്_യക്ഷി&oldid=1607131" എന്ന താളിൽനിന്ന് ശേഖരിച്ചത്