സംവാദം:മരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടിക്കാം എന്നത് തെറ്റാണ്പഠിക്കാം എന്നാണ് വേണ്ടത്. എന്തായാലും കോശ സ്വഭാവമില്ലാത്ത ഈ താൾ മായ്ക്കണ്ട. നന്നാക്കി എടുക്കാം --ചള്ളിയാൻ ♫ ♫ 11:40, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഈ ലേഖനം പ്രൊട്ടക്ട് ചെയ്തു ഉപയോക്താവിനെ തിരുത്തലുകൾ വരുന്നതിൽ നിന്നു തടയേണ്ടതാണ്. --Shiju Alex 12:51, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]


പിന്നെ ഹിന്ദു വിശ്വാസപ്രകാരം പുനർജ്ജന്മമില്ല? പുനർജ്ജന്മം ബുദ്ധമതക്കാരുടെ സംഭാവനയാണ്. അല്ലാത്ത പക്ഷം തെളിവ് തരാമോ? --ചള്ളിയാൻ ♫ ♫ 07:25, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]

മതങ്ങളുടെ ചട്ടക്കൂടിനു പുറത്ത് വന്ന് മരണത്തെ കാണണംArayilpdas 17:13, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഉപനിഷത്തുക്കളില് പുനര്ജന്മത്തെകുറിച്ച് പരാമര്ശിച്ചിട്ടുണ്ട്. മഹാഭാരതത്തില് അത്തരത്തില് ഒരു പിടി കഥകളുമുണ്ട്. ബുദ്ധമതത്തിന്റെ പുനര്ജന്മ കണ്സെപ്റ്റില് ബേസിക്കലി ചെറിയ വ്യത്യാസം ഉണ്ട്. --പ്രവീൺ:സംവാദം 03:15, 12 മാർച്ച് 2008 (UTC)[മറുപടി]

“ഉപനിഷത്തുക്കളില് പുനര്ജന്മത്തെകുറിച്ച് പരാമര്ശിച്ചിട്ടുണ്ട്“ ഏതുപനിഷദിലാണെന്ന് പറഞ്ഞ് തരാമോ? ഉപകാരമായിരിക്കും... . --ചള്ളിയാൻ ♫ ♫ 08:16, 12 മാർച്ച് 2008 (UTC)[മറുപടി]

"i.) The problem for Upanisadic men & women was SAMSARA which means rebirth & also suffering. Rebirth must go on until MOSKA (liberation) is reached and therefore rebirth is the chief source of suffering.

ii.)The concept of rebirth is not in the RG veda (it may have come from the Harappans of the Indus Valley civilisation) – but it appears in the Upanishads as a well-developed concept."

. പ്രവീൺ തന്ന രണ്ടാമട്ഠെ ലിങ്കിൽൻ നിന്നുള്ള പുനർ‌ജ്ജ്നമത്തെപ്പറ്റിയ വിവരം... ഇതിന്റെ അർത്ഥം എന്റെ അഭിപ്രായത്തിൽ പുനർജ്ജന്മം ദ്രവീഡിയൻ സിദ്ധാന്തം അല്ലെങ്കിൽ ബൗദ്ധരുടെ സിദ്ധാന്തമായിരുന്നു. ഹിന്ദുക്കൾ പ്രശ്നകാരിയായി അതിനെ സ്വാംശീകരിച്ചിരിക്കാം... --ചള്ളിയാൻ ♫ ♫ 16:27, 12 മാർച്ച് 2008 (UTC)[മറുപടി]

ഉപനിഷത്തുകള് ബി.സി. 500-ല് എങ്കിലും ഉണ്ടായിരുന്നു. അതു തന്നെ അതിനു മുമ്പൊരു 400 കൊല്ലത്തെയെങ്കിലും ഫലമാണു താനും ബുദ്ധമതം ആ സമയത്ത് ഉണ്ടാകുന്നതേയുണ്ടായിരുന്നുള്ളു എന്നോര്ക്കുക. ആദ്യത്തെ ഉദ്ധരണീയുടെ ഉദ്ദേശം മനസ്സിലായില്ല--പ്രവീൺ:സംവാദം 04:19, 14 മാർച്ച് 2008 (UTC)[മറുപടി]


കാടുകയറുന്ന മരണം[തിരുത്തുക]

ഈ ലേഖനത്തിന് ഒരു ഫോക്കസും ഇല്ലെന്നു തോന്നുന്നു. ഇങ്ങനെ കാടുകയറി ഇത് ഏത് രൂപത്തിലെത്തുമെന്നറിയില്ല. ഇതിൽ പെരുമാറുന്നവർ ഇംഗ്ലീഷ് വിക്കിയിൽ death എന്ന പേരിലുള്ള ലേഖനം ഒന്നു വായിച്ചു നോക്കിയിരുന്നെങ്കിൽ എന്തിനെക്കുറിച്ചാണ് എഴുതുന്നത് എന്ന് മനസ്സിലാക്കി എഴുതുമായിരുന്നു.Georgekutty 00:42, 25 ജനുവരി 2008 (UTC)[മറുപടി]

ലേഖനത്തിൻ ഫോക്കസില്ലാഞിട്ടല്ല മറിച്ച് ലേഖനത്തിലേ മറ്റു കണ്ടന്റുകൾ കുറവായിട്ട് തോനുന്നതാൺ. ഇഗ്ലീഷ് വിക്കിയുള്ളത് പോലെ ഒരോ സബ് റ്റൈറ്റിൽസും അതിന്റെ രീതിയിൽ എഴുതുകയോ അലെങ്കിൽ വിവർത്തനം ചെയ്യുകയോ ചെയ്താൽ ശെരിയാക്കാവുന്നതേയുള്ളൂ. പിന്നെ മത പരം എന്ന ഒരു സബ് റ്റൈറ്റിൽസിനടിയാലാൺ ഞാനിതെഴുതിയിരിക്കുന്നത് ഇത് പോലെ എല്ലാ മതത്തിലും മരണത്തിന്റെ സ്ഥാനം ആ രംഗത്ത് അറിവുള്ളവർ എഴുതണം എന്നാൺ എന്റെ അഭിപ്രായം എന്നാൽ വളരെ നല്ല ഒരു ലേഖനമാക്കിയെടുക്കാൻ കഴിയും. വളരെ നിഷ്പക്ഷമായിട്ടാൺ ഞാനിതെഴുതിയിരിക്കുന്നത് എന്നാൺ എന്റെ വിശ്വാസം കുറവുകൾ ചൂണ്ടികാണിച്ചാൽ തിരുത്താവുന്നതേയുള്ളൂ. Backer 01:03, 25 ജനുവരി 2008 (UTC)[മറുപടി]

ഈ ലേഖനത്തിലെ ഇസ്ലാമിൽ എന്ന തലക്കെട്ടിനു താഴെ ചേർത്ത ഖുറാൻ ഉദ്ധാരണികൾ നീക്കം ചെയ്യണമെന്നാണ്‌ എന്റെ അഭിപ്രായം.ഇങ്ങനെ എല്ലാ ലേഖനങ്ങളെയും മതത്തിന്റെ കാഴ്ചപ്പാടിൽ വിശദീകരിക്കുകയും അതിൽ വലിയൊരു ഭാഗം മതഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്യുന്ന പ്രവണത മലയാളം വിക്കിപീഡിയയിൽ കൂടി വരുന്നു. സമീപഭാവിയിൽ തന്നെ റെഫറൻസ് ആയും മതഗ്രന്ഥങ്ങൾ ഉപയോഗിച്ചേക്കാം. ലേഖനത്തിന്റെ വൈജ്ഞാനിക സ്വഭാവം തന്നെ നശിപ്പിക്കുന്ന ഇത്തരം ഭാഗങ്ങളും ഉദ്ധരണികളും നീക്കം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ നോസ്ട്രദാമസിന്റെ പ്രവചനങ്ങൾ പോലെ ഒരു പ്രവാചക പുസ്തകം ആയി വിക്കിപീഡിയ ഉപയോഗിക്കേണ്ടി വരും--അനൂപൻ 18:56, 11 മാർച്ച് 2008 (UTC)[മറുപടി]

മതപരമായ ഉദ്ധരണി കൊടുക്കാനോ മതത്തിന്റെ കാഴ്ചപ്പാടിൽ വിശദീകരിക്കാനോ പാടില്ല എന്നൊരു നയമുണ്ടെങ്കിൽ കാണിച്ചു തരൂ. ഉദ്ധരണികൾ ലേഖനത്തിന്റെ വൈജ്ഞാനിക സ്വഭാവം ഏതുരൂപത്തിലാണ് നശിപ്പിക്കുന്നത് എന്ന് അനൂപൻ വിശദീകരിക്കണം. കാടുകയറുന്നു എന്ന പ്രയോഗവും എങ്ങനെ എന്ന് മനസ്സിലാവുന്നില്ല-- നീലമാങ്ങ ♥♥✉  19:20, 11 മാർച്ച് 2008 (UTC)[മറുപടി]

മരണം ഗംഭീരം[തിരുത്തുക]

എന്തായാലും ഇത് വളരെ രസകരം തന്നെ ഈ ലേഖനം. സംസ്കാരിക മരണം മാത്രമുള്ള ഈ ലേഖനം വായിക്കുന്ന വ്യക്തിയുടെ കാര്യം...?? ഇതിനകത്ത് ഒരു പാട് വിട്ടുകിടക്കുന്നുണ്ടല്ലൊ. മരണം എല്ലാ ജീവജാലങ്ങളിലും ഇല്ലെ? ജീവികളുടെ മരണത്തിനെ കുറിച്ച് മതങ്ങളിൽ പറയുന്ന കാര്യങ്ങൾ എന്തായാലും വിട്ട് പോയിട്ടുണ്ട് എന്നു തോന്നുന്നു.:) -- ജിഗേഷ് സന്ദേശങ്ങൾ  08:19, 14 നവംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മരണം&oldid=4026168" എന്ന താളിൽനിന്ന് ശേഖരിച്ചത്