സംവാദം:മധുരം നിന്റെ ജീവിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധുരം നിന്റെ ജീവിതം പ്രസിദ്ധീകരിച്ചത് 2006-ൽ ആണെന്നതിന് എന്തവലംബമാണു വേണ്ടത്? പുസ്തകം എന്റെ കയ്യിലുണ്ട്. First Published, August 2006 എന്ന് അതിൽ പറയുന്നുമുണ്ട്.ജോർജുകുട്ടി (സംവാദം) 13:41, 22 ജൂൺ 2013 (UTC)[മറുപടി]

മേരിവിജ്ഞാനീയം എന്ന ദൈവശാസ്ത്രശാഖയുടെ ഭാഗമായി മലയാളത്തിൽ പിറന്ന ആദ്യത്തെ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത് 2006-ൽ ആണ്-- എന്ന വാക്യത്തിൽ അവലബംവേണ്ടത് വർഷത്തിനു മാത്രമല്ലല്ലോ, മേരിവിജ്ഞാനീയം എന്ന ശാഖയിലെ ആദ്യത്തെകൃതി എന്നതിനും വേണ്ടേ?----ബിനു (സംവാദം) 13:49, 22 ജൂൺ 2013 (UTC)[മറുപടി]

ഈ വിശേഷണം ഞാൻ പലയിടത്തും വായിച്ചിട്ടുണ്ട്. കത്തോലിക്കാവാരികയായ സത്യദീപം പ്രസിദ്ധീകരിച്ച റെവ്യൂവിൽ ഇതു പറഞ്ഞിരുന്നതോർക്കുന്നു. ".......മേരിയോളജിയെ മലയാളത്തിനു പരിചയപ്പെടുത്തുക കൂടിയാണ്" ഈ കൃതിയിലൂടെ അപ്പൻ ചെയ്യുന്നതെന്ന് പുസ്തകത്തിന്റെ തന്നെ ആമുഖക്കുറിപ്പിലും പിൻകുറിപ്പിലും പറയുന്നുണ്ട്.ജോർജുകുട്ടി (സംവാദം) 14:17, 22 ജൂൺ 2013 (UTC)[മറുപടി]

ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ചാത്തന്നൂർ മോഹന്റെ ലേഖനത്തിന്റെ ലിങ്കു കിട്ടുന്നുണ്ട്. എന്നാൽ വാരാന്തപ്പതിപ്പിന്റെ തിയതിയെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടുന്നില്ല.ജോർജുകുട്ടി (സംവാദം) 10:37, 23 ജൂൺ 2013 (UTC)[മറുപടി]

1994-ൽ പ്രസിദ്ധീകരിച്ച ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന കൃതിയിൽ "ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക" എന്നും അതിനാൽ "മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു" എന്നും ഓർമ്മപ്പെടുത്തിയിരുന്ന അപ്പൻ തന്റെ ബൈബിൾ വായനയുടെ വെളിച്ചത്തിൽ വിശുദ്ധമറിയത്തെ കണ്ടെടുക്കാൻ ശ്രമിക്കുകയാണ് ഈ കൃതിയിൽ- ഓർമപ്പെടുത്തൽ ഇമ്പമുള്ളതുതന്നെ, പക്ഷേ ഇങ്ങനെയുള്ള പ്രയോഗങ്ങൾ വിജ്ഞാനകോശത്തിനുള്ളിൽ സ്വരചേർച്ചയില്ലാതെ പൊറുതിമുട്ടുന്നു, ഇതൊരു ഗ്രന്ഥാവലോകനമല്ലെന്ന് ഓർത്തില്ലേ?--61.3.130.183 16:30, 25 ജൂൺ 2013 (UTC)[മറുപടി]

ഇമ്പമുള്ളതെന്നും മറ്റും പ്രയോഗിച്ചിരിക്കുന്നത് ഗ്രന്ഥകർത്താവാണ്. പുസ്തകത്തിലെ വാക്യം ഉദ്ധരണിക്കുള്ളിൽ കൊടുക്കുകയാണു ഞാൻ ചെയ്തത്. 'കണ്ടെടുക്കൽ' എന്ന പ്രയോഗം പുസ്തകത്തിന്റെ തന്നെ പിൻകുറിപ്പിൽ നിന്നെടുത്തതായിരുന്നു. എങ്കിലും അതിൽ അനൗചിത്യം ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് മാറ്റി, 'പരിചയപ്പെടുത്തുകയാണ്' എന്നാക്കിയിട്ടുണ്ട്. ഓർമ്മപ്പെടുത്തലിനേയും പറഞ്ഞുവിട്ടു. വിജ്ഞാനകോശത്തിലായാലും, മേരിയെ അതിരില്ലാത്ത ആരാധനയോടെ നോക്കിക്കാണുന്ന ഒരു പുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തിൽ, ആ പുസ്തകത്തിലെ ഭാഷ പ്രതിഫലിക്കുന്നതു സ്വാഭാവികമല്ലേ?ജോർജുകുട്ടി (സംവാദം) 23:30, 25 ജൂൺ 2013 (UTC)[മറുപടി]

ഇനിയും പൂർത്തിയായിട്ടില്ലാത്ത ദൈവത്തിന്റെ രക്ഷാലക്ഷ്യത്തിന്റെ പ്രവർത്തനത്തിലാവാം മറിയത്തിന്റെ നാമം എന്നാശ്വസിക്കുന്നു.- അപ്പന്റെ ഈ വാക്യം ഒന്നു പരാവർത്തനം ചെയ്തുചേർക്കുന്നതാകും ഉചിതം--ബിനു (സംവാദം) 19:36, 27 ജൂൺ 2013 (UTC)[മറുപടി]

ക്രിസ്തുരഹസ്യത്തിന്റെ ഈശ്വരപ്രശ്നവുമായി ബന്ധപ്പെടുത്തുകയും -വീണ്ടും അപ്പന്റെ കാവ്യാത്മകശൈലിയുടെ ആക്രമണത്തിൽ വിജ്ഞാനകോശസ്വഭാവം ചോർന്നു പോകുന്നു.--ബിനു (സംവാദം) 19:36, 27 ജൂൺ 2013 (UTC)[മറുപടി]

ശ്രദ്ധയോടെയുള്ള വായനയ്ക്കു നന്ദി. ബിനു ചൂണ്ടിക്കാട്ടിയ ഭാഗങ്ങൾ രണ്ടും തിരുത്തി എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തോടും വിക്കിപ്പീഡിയയോടും ഒരുപോലെ വിശ്വസ്തത കാട്ടുകയെന്നത് കത്തിയുടെ മൂർച്ചയിലൂടെ നടക്കുന്നത്ര ബുദ്ധിമുട്ടായി തോന്നുന്നു.ജോർജുകുട്ടി (സംവാദം) 00:01, 28 ജൂൺ 2013 (UTC)[മറുപടി]

--Roshan (സംവാദം) 02:00, 28 ജൂൺ 2013 (UTC)[മറുപടി]