സംവാദം:മണ്ണേനമ്പിലേലയ്യാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്ലോഗ് അവലംബം[തിരുത്തുക]

ബ്ലോഗ് കണ്ണികൾ അവലംബമാക്കാമോ? --Manuspanicker (സംവാദം) 07:19, 27 മാർച്ച് 2013 (UTC)[മറുപടി]

യോഗ്യമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്ന ബ്ലോഗുകളെ അവലംബമാക്കാമെന്നാണ് നയം. എന്നാൽ ഇവിടെക്കൊടുത്തിരിക്കുന്നത്, അത്തരത്തിലുള്ളതല്ല. --Vssun (സംവാദം) 09:25, 28 മാർച്ച് 2013 (UTC)[മറുപടി]

ഇത്തരം നാടൻ കവിതകളും മറ്റും അപ്പാടെ ഒഴിവാക്കപ്പെടേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. ഇതിന്റെ അവലംബത്തിന്റെ ആധികാരികതയെക്കുറിചുള്ള സംശയത്തെക്കുറിച്ചും എനിക്കു മനസ്സിലായില്ല. വിക്കി നയങ്ങളിൽ ഞാനത്ര നിഷ്ണാതനല്ലാത്തതുകൊണ്ടാകാം. ഏതായാലും ഇത്തരം നാടൻപാട്ടുകളും മറ്റും വിക്കിയുടെ സഞ്ചയികയിൽ ഇല്ലാതെ പോകരുത്.Chandrapaadam (സംവാദം) 15:10, 28 മാർച്ച് 2013 (UTC)[മറുപടി]

ലേഖനത്തിന്റെ ഭാഗമായി നാടൻ പാട്ടുകൾ ഉൾപ്പെടുത്താവുന്നതാണ്. പാട്ടുകൾ വളരെ നീണ്ടതാണെങ്കിൽ ഉദാഹരിക്കാനായി ഒന്നുരണ്ടുഖണ്ഡിക ഇവിടെക്കൊടുക്കാം. നാടൻ പാട്ടുകൾക്ക് സ്വന്തമായ സ്ഥലം വിക്കി ചൊല്ലുകൾ ആണെന്ന് കരുതുന്നു. നേരത്തേ ഒരു ബ്ലോഗിലേക്ക് അവലംബം ഉണ്ടായിരുന്നു. പിന്നീട് അതൊഴിവാക്കിയതാണ്. --Vssun (സംവാദം) 01:00, 29 മാർച്ച് 2013 (UTC)[മറുപടി]