സംവാദം:മണലിപ്പുഴ (പ്രദേശം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ കരുവന്നൂർപ്പുഴയുടെ കൈവഴികളായിട്ടാണ് മണലിപ്പുഴയേയും കുറുമാലിപ്പുഴയേയും ഞാനറിയുക. ഈ പേര് തെറ്റുദ്ധാരണയുണ്ടാക്കുമെന്ന് തോന്നുന്നു. ആരെങ്കിലും പരിശോധിക്കാമോ. ഒരു പ്രദേശത്തിന്റെ പേരാണെന്നാണ് ലേഖനത്തിൽ നിന്ന് മനസ്സിലാകുന്നത് ?--മനോജ്‌ .കെ (സംവാദം) 06:08, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഇവിടെ മണലിപ്പുഴ, നിരപ്പിൻമുകൾ കുന്ന്, അയ്യായക്കുന്ന്, ചുരങ്ങരക്കുന്ന്, പറപ്പാറപ്പുറം, കുന്നക്കാട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കുന്നുകൾ എന്നു പറയുന്നുണ്ട്. എന്നാൽ ലേഖനം മേൽപറഞ്ഞ ലിങ്കിന്റെ പകർപ്പാണ്. സർക്കാർ വെബ്സൈറ്റിലെ ഒഴൂർ എന്ന പേരിനെ ഈ ലേഖനത്തിൽ മണലിപ്പുഴ എന്നാക്കി മാറ്റി ഒരോ വരിയിലും വിവരിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം കരിപ്പൂർ വിമാനത്താവളമാണ്. എന്ന സർക്കാർ സൈറ്റിലെ വിവരത്തെ ഈ ലേഖനത്തിൽ ഗ്രാമത്തിൻറെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം കരിപ്പൂർ വിമാനത്താവളമാണ്. എന്നാക്കി മാറ്റിയിരിക്കുന്നു. പകർപ്പുകൾ നീക്കം ചെയ്യണം.--റോജി പാലാ (സംവാദം) 06:54, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]
ലിങ്കിൽ നിന്നും പകർത്തിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 06:59, 24 സെപ്റ്റംബർ 2013 (UTC)[മറുപടി]
ഒഴിവാക്കി--റോജി പാലാ (സംവാദം) 05:46, 25 സെപ്റ്റംബർ 2013 (UTC)[മറുപടി]
ലേഖനം മണലിപ്പുഴ (പ്രദേശം) എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. പുഴയുടെ വിശാദംശയങ്ങൾ ചേർത്തുകൊണ്ട് മണലിപ്പുഴ താൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.--മനോജ്‌ .കെ (സംവാദം) 07:22, 25 സെപ്റ്റംബർ 2013 (UTC)[മറുപടി]

മണലിപ്പുഴ..(താനൂർ,മലപ്പുറം ജില്ല)[തിരുത്തുക]

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ താനൂർ നിയോജകമണ്ഡലത്തിലെ ഒഴുർ പഞ്ചായത്തിലാണ് മണലിപ്പുഴ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. Jshowjabi (സംവാദം) 10:13, 18 ഓഗസ്റ്റ് 2016 (UTC)[മറുപടി]