സംവാദം:മക്രോണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മക്രോണി മരച്ചീനിയിൽ നിന്നുണ്ടാക്കുന്നതാണെന്നോ? ഇറ്റലിയാണ് സാധനത്തിന്റെ സ്വദേശം എന്നാണു കേട്ടിരിക്കുന്നത്. ഗോതമ്പിൽ നിന്നാണ് ഉണ്ടാക്കുന്നതെന്നാണ് അറിവ്. എൻ.എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിൽ മക്രോണിയെക്കുറിച്ച് കുറേ വായിക്കാം. 1950-കളുടെ അവസാനത്തിൽ കേരളത്തിൽ മക്രോണി വലിയ ഒരു പൊളിറ്റിക്കൽ ഇഷ്യൂ തന്നെ ആയിരുന്നു. അക്കാലത്തുണ്ടായ അരിക്ഷാമം പരിഹരിക്കാൻ ഈയെമ്മെസ്സിന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇറ്റലിയിൽ നിന്ന് മക്രോണി ഇവിടെ ഇറക്കുമതി ചെയ്ത് പ്രചരിപ്പിക്കാൻ ശ്രമിച്ചതിനെതിരെ വലിയ വിമർശനം ഉണ്ടായിരുന്നു. ആ സർക്കാരിനെതിരായുള്ള വിമോചന സമരവുമായി ബന്ധപ്പെട്ട പ്രചാരണത്തിലും മക്രോണി കടന്നുവന്നിരുന്നു. "ഭഗവാൻ മക്രോണി" എന്നൊരു നാടകം തന്നെ അരങ്ങു തകർത്തു എന്നും കേട്ടിട്ടുണ്ട്. ലേഖനത്തിന്റെ അവലംബം ദേശാഭിമാനിയാണ്. ദേശാഭിമാനിക്കാർ പറയുന്ന മക്രോണി മറ്റെന്തെങ്കിലുമാണോ? ഇംഗ്ലീഷ് വിക്കിയിൽ "മാക്കറോണി" ഇവിടെ വായിക്കാം. Georgekutty 15:06, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]


ലേഖനത്തിന്റെ അവലംബം മലപ്പട്ടം പ്രഭാകരൻ എന്നയാളുടെ ദേശാഭിമാനിയിലെ ലേഖനമാണു്. അതു് അവലംബത്തിൽ തന്നെ പറഞ്ഞിട്ടുണ്ടു്. ശ്രീ.മലപ്പട്ടം പ്രഭാകരൻ എവിടെയൊക്കെയെഴുതുന്നയാണെന്നറിയില്ല. Georgekutty ഉദ്ദേശിക്കുന്ന 'ദേശാഭിമാനിക്കാർ' എന്താണെന്നു് മനസ്സിലായില്ല. 'മക്രോണി' എന്ന പേരിൽ പലതരം ഭക്ഷണമുണ്ടെന്നാണു് തോന്നുന്നതു്. തൂത്തുക്കുടി കടയിൽ നിന്നും മക്രോണി എന്ന പേരിൽ കോണാകൃതിയിലുള്ള ഒരു മധുരപലഹാരം ലഭ്യമാണു്. അതു് കശുവണ്ടികൊണ്ടാണുണ്ടാക്കുന്നതെന്നാണു് അവരു് പറയുന്നതു്. തീർച്ചയായും കൂടുതൽ അവലംബങ്ങൾ തേടുന്നതു് നല്ലതായിരിക്കും. --Anilankv 15:57, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കേരളത്തിൽ അരനൂറ്റാണ്ടു മുൻപ് പൊടിപൊടിച്ച ഒരു വിവാദത്തിന്റെ വിഷയമായിരുന്നു മക്രോണി. അത് ഗോതമ്പു കൊണ്ടുണ്ടാക്കിയതായിരുന്നു എന്നാണ് ഞാൻ എഴുതിയത്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പുല്പന്നമായ മക്രോണിയുടെ ജനസമ്മതി വർദ്ധിപ്പിക്കാൻ അന്നത്തെ സർക്കാർ പെട്ട പാടിന്റെ കാര്യവും, മക്രോണിയെ സർക്കാരിനെതിരെ ഉപയോഗിക്കാൻ വിമോചനസമരക്കാരും കത്തോലിക്കാസഭയും മറ്റും ശ്രമിച്ചതിന്റെ വിവരണവും ഒക്കെ ഞാൻ മുകളിൽ സൂചിപ്പിച്ച എൻ.എസ്. മാധവന്റെ നോവലിലുണ്ട്. പള്ളിയിലെ വേദപാഠാദ്ധ്യാപകൻ നടത്തിയ മക്രോണിവിരുദ്ധപ്രചരണത്തോടു പ്രതികരിച്ച് നിർദ്ദോഷമായ ഒരു സംശയം ഉന്നയിച്ചതിന് നോവലിലെ നായിക ശിക്ഷിക്കപ്പെടുന്നതും അതിലുണ്ട്. ഇതൊന്നുമില്ലെങ്കിലും, ഇറ്റാലിയൻ മക്രോണിയുടെ കേരളരാഷ്ട്രീയത്തിലെ അസംബന്ധമെന്നു തോന്നാവുന്ന പ്രസക്തി, പഴയ തലമുറക്കാർക്കൊക്കെ ഓർമ്മയുള്ളതാണ്. ദേശാഭിമാനിക്കാർ' എന്നെഴുതിയതിൽ ദു:സൂചനയൊന്നും ഞാൻ കരുതിയില്ല. അനിലന് അങ്ങനെ തോന്നിയെങ്കിൽ സങ്കടമുണ്ട്.Georgekutty 16:38, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അവലംബം ലഭിക്കുന്ന മുറക്കു് മക്രോണി (വിവക്ഷകൾ) ചേർത്തു് വ്യത്യസ്തകാര്യങ്ങൾ ഉൾക്കൊള്ളിക്കാം --Anilankv 16:54, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ലേഖനത്തിൽ ഇപ്പോൾ ആകെയുള്ള ഒറ്റ വരിയിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ രണ്ടും തെറ്റാണെന്നു കരുതണം. മക്രോണി രണ്ടാം ലോകമഹായുദ്ധകാലത്ത് മലബാറിലെ പ്രധാന ആഹാരമായിരുന്നെന്നോ അത് മരച്ചീനിയിൽ നിന്ന് ഉണ്ടാക്കുന്നതാണെന്നോ കരുതാൻ ഒരു കാര്യവും കാണുന്നില്ല. മലയാളത്തിൽ മക്രോണി എന്നെഴുതി ഒരു ഗൂഗിൽ സെർച്ച് നടത്തിയാൽ കുറെ താളുകൾ കിട്ടുന്നുണ്ട്. അതൊന്നും മരച്ചീനി കൊണ്ടുണ്ടാക്കുന്ന ഒരു സാധനത്തിന്റ് കാര്യമല്ല പറയുന്നത്. അവലംബമായി കൊടുത്തിരിക്കുന്ന ലേഖനത്തിൽ മക്രോണിയെക്കുറിച്ച് ആകെയുള്ള രണ്ടു വാക്യങ്ങൾ അതേപടി പകർത്തി വച്ചിരിക്കുകയാണ് ഈ ലേഖനത്തിൽ. അവലംബ-ലേഖനത്തിലെ ആ ഇത്തിരി വിവരം അബദ്ധമാണെന്നാണ് എന്റെ തോന്നൽ. ലേഖനം മാറ്റിയെഴുതുക തന്നെ വേണം.Georgekutty 06:23, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Georgekutty പറയുന്ന കാര്യങ്ങൾ ശരിയാകാം. ലേഖനത്തിൽ എഴുതിയതു് ശരിവെക്കുന്ന വേറെ അവലംബം കിട്ടിയില്ല. അതിനാൽ ലേഖനം മാറ്റിയെഴുതണം. അതേ സമയം മക്രോണി വ്യത്യസ്ത കാര്യങ്ങളെ സൂചിപ്പിക്കുന്നുണ്ടു്. അതിനു് അവലംബം ലഭിക്കുന്ന മുറക്കു് മക്രോണി (വിവക്ഷകൾ) ചേർത്തു് അവകൂടി ഉൾക്കൊള്ളിക്കാവുന്നതാണു്. --Anilankv 06:55, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]

തെറ്റിദ്ധാരണയുണ്ടാക്കുന്ന ലേഖനം തന്നെയാണ്. മുഴുവനായി മാറ്റിയെഴുതുകയോ നീക്കം ചെയ്യുകയോ വേണം. --Vssun (സുനിൽ) 06:40, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇന്റർ വിക്കി[തിരുത്തുക]

ഇതാണോ മക്രോണി ?? -- Raghith 06:07, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

സാധാരണ മക്രോണി എന്നറിയപ്പെടുന്ന സാധനം ഇതുതന്നെയാണ്. ഇത് മരച്ചീനികൊണ്ടുണ്ടാക്കുന്നതാണെന്ന് കരുതുന്നില്ല. (മരച്ചീനികൊണ്ടുണ്ടാക്കുന്ന വകഭേദം വേറെയുണ്ടാകാം). ജോർജ്ജുകുട്ടി പറഞ്ഞ പോലെ ഗോതമ്പ് (മൈദ) കൊണ്ടുണ്ടാക്കുന്നതാണെന്നാണ് വിചാരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ഇക്കാര്യം പറയുന്നുമില്ല. :-( --Vssun (സുനിൽ) 06:35, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലെ ആദ്യ വാചകം "Macaroni is a variety of moderately extended, machine-made, dry pasta made with durum wheat." -- Raghith 08:43, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

ലേഖനം തിരുത്തുകതന്നെ വേണം. യഥാർത്ഥ മക്രോണിയുമായി ഇതിനു ബന്ധമില്ലെന്നുതന്നെ ഞാൻ കരുതുന്നു. --വൈശാഖ്‌ കല്ലൂർ 09:40, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

ലേഖനം അതിന്റെ അടിസ്ഥാന വിവരങ്ങൾ പറയുനില്ല മാറ്റി എഴുതാം ....Irvin Calicut.......ഇർവിനോട് പറയു... 11:19, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതായിരിക്കും മരച്ചീനികൊണ്ടുണ്ടാക്കുന്ന വകഭേദം tapioca-macaroni 'A mixture of either 80-90 parts tapioca flour', with 10-20 parts of peanut flour; or tapioca, peanut, and semolina, in proportion 60 : 15 : 25; it is baked into shapes resembling rice grains or macaroni; developed in India. Also referred to as synthetic rice. ....Irvin Calicut.......ഇർവിനോട് പറയു... 11:30, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

പുറം കണ്ണി[തിരുത്തുക]

മക്രോണിയെക്കുറിച്ചുള്ള നിയമസഭയുടെ 1957ലെ സംവാദം/ചോദ്യോത്തരം നിയമസഭയിലെ മക്രോണി [1]. Very interesting. — ഈ തിരുത്തൽ നടത്തിയത് 117.240.190.3 (സംവാദംസംഭാവനകൾ) 16:56, ജനുവരി 8, 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മക്രോണി&oldid=4026589" എന്ന താളിൽനിന്ന് ശേഖരിച്ചത്