സംവാദം:മക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ[തിരുത്തുക]

ഈ ലേഖനം തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിലേക്ക് അവതരിപ്പിച്ചു കൂടെ?--ysf 10:39, 28 ഫെബ്രുവരി 2012 (UTC)

ലേഖനത്തിന്റെ തുടക്കത്തിലെ വളരെ ചെറിയൊരു ഭാഗം വായിച്ചപ്പോൾ എനിക്കു തോന്നിയത്, ഇതിനെ തെരഞ്ഞെടുത്ത ലേഖനമാക്കാൻ സമഗ്രമായ തിരുത്തിയെഴുത്ത് വേണ്ടി വരും എന്നാണ്. ഉദാഹരണത്തിന്, ബി.സി. നാലായിരമാണ്ടിൽ (അതായത് ആറായിരം വർഷം മുൻപ്) ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീർന്ന സ്ഥലമാണെന്നു പറയുന്നതിനു തൊട്ടു താഴെ, രണ്ടായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങുന്നതാണ് മക്കയുടെ ചരിത്രം എന്നെഴുതിയിരിക്കുന്നു. "അറേബ്യയിലെ ബാബിലോണിൽ" ആയിരുന്നു ഇബ്രാഹിം നബിയുടെ ജനനം എന്നെഴുതിയിട്ട്, "ഇന്നത് ഇറാഖിലാണ്" എന്നു കൂട്ടിച്ചേർത്തിരിക്കുന്നു. ഇതിനൊക്കെ വിശദീകരണങ്ങൾ ഉണ്ടാകാം. എന്നാൽ സാധാരണ വായനക്കാർക്ക് ഇതൊക്കെ അബദ്ധമായേ തോന്നൂ. ഇത്തരം ഭാഗങ്ങളൊക്കെ അതാതിന്റെ context-ൽ വിശദീകരിക്കുകയോ തെറ്റാണെങ്കിൽ തിരുത്തുകയോ ചെയ്യേണ്ടി വരും എന്നാണ് എനിക്കു തോന്നുന്നത്.ജോർജുകുട്ടി (സംവാദം) 13:13, 11 മാർച്ച് 2012 (UTC)[മറുപടി]

ഭൂമിയുടെ മധ്യഭാഗത്താണ് മക്ക നില കൊള്ളുന്നത്‌.[തിരുത്തുക]

ഭൂമിശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗത്താണ് മക്ക നില കൊള്ളുന്നത്‌. അത് കൊണ്ട് തന്നെ ഭൂലോകത്തിന്റെ കേന്ദ്ര ബിന്ദുവാണ് മക്ക[7] . എന്നു പറയുന്നത് ഏത് അളവ് ആധാരമാക്കിയാണ് ? ഗോളാകൃതിയിൽ ഉള്ള ഭൂമിയുടെ കേന്ദ്രബിദു അതിന്റെ കേന്ദ്രത്തിലല്ലേ ? ഉപരിതലത്തിൽ ആണോ ? അരുൺ

ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും ദക്ഷിണധ്രുവത്തിൽ നിന്നും അദൃശ്യമായ കാന്തികബല രേഖകൾ പ്രവഹിക്കുന്നുണ്ട്. കാന്തവസ്തുക്കൾ ഭൂമിക്കു മുകളിൽ സ്വതന്ത്രമായി തൂക്കിയിട്ടാൽ, ഭൂമിയുടെ നോർത്ത് പോളിലേക്ക് ദിശ തിരിഞ്ഞുനിൽക്കുന്നത് ഈ ഭൗമകാന്തികമണ്ഡലത്തിന്റെ സ്വാധീനംകൊണ്ടാണ്. ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്ക് നീങ്ങുമ്പോൾ മധ്യഭാഗത്തായി, രണ്ടു ധ്രുവങ്ങളുടെയും വിരുദ്ധ ദിശയിലേക്കുള്ള ആകർഷണബലങ്ങൾ പൂജ്യത്തിൽ നിൽക്കുന്ന മേഖല കാണുമല്ലൊ. മാഗ്‌നറ്റിക് ഇക്വിലിബ്രിയം സോൺ എന്നു വിളിക്കുന്ന ഈ മേഖല മക്കയിലാണെന്ന് പാശ്ചാത്യ ഗവേഷകരടക്കമുള്ളവർ ഇന്നു കണ്ടെത്തുന്നു. മക്കയിൽ വടക്കുനോക്കിയന്ത്രത്തിന്റെ സൂചി പ്രതികരിക്കാതിരിക്കുന്നതും അതുകൊണ്ടാണ്. ഇത്രയും വസ്തുതകൾ വെച്ച് നോക്കുമ്പോൾ ഭൂമിയുടെ മധ്യഭാഗത്താണ് മക്ക നില കൊള്ളുന്നത്‌ എന്ന് തന്നെ പറയാം.--യൂസുഫ് മതാരി 08:05, 28 നവംബർ 2012 (UTC)[മറുപടി]
ഈ പറഞ്ഞതൊക്കെയും തെറ്റാണ്. കാന്തിക ബലരേഖകൾ ഒരു ധ്രുവത്തിൽ നിന്ന് മറ്റേ ധ്രുവത്തിലേക്കാണല്ലോ. അതിനാൽ ഇടയിൽ എവിടെയും കാന്തികക്ഷേത്രം പൂജ്യമാവുന്നില്ല. ഒരു കാന്തിക ദ്വിധ്രുവത്തിന് കാന്തികക്ഷേത്രം ശൂന്യമാവുന്ന മേഖലകളില്ല. രണ്ട് കാന്തികധ്രുവങ്ങളിലും ഓരോ കാന്തിക ഏകധ്രുവം വച്ചിരുന്നാൽ ഈ പറഞ്ഞത് ശരിയാവുമായിരുന്നു - എന്നാൽ കാന്തിക ഏകധ്രുവങ്ങൾ ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുപോലുമില്ല. ഭൂമിയിടെ കാന്തികക്ഷേത്രം ദ്വിധ്രുവസ്വഭാവമുള്ളതാണ്. മുകളിൽ പറഞ്ഞത് ശരിയായിരുന്നെങ്കിൽ ദക്ഷിണാർദ്ധഗോളത്തിൽ കോമ്പസ് തെക്കോട്ടായിരുന്നു തിരിഞ്ഞിരിക്കുക. മക്കയിൽ വടക്കുനോക്കിയന്ത്രത്തിന്റെ സൂചി പ്രതികരിക്കുന്നില്ല എന്ന് പറയുന്നത് എന്തു കണ്ടിട്ടാണെന്ന് മനസ്സിലാകുന്നില്ല. ഈ പറഞ്ഞതിനൊക്കെയും വിശ്വസിനീയമായ ശാസ്ത്രീയസ്രോതസ്സുകളിൽ നിന്ന് അവലംബം ചേർക്കുന്നതുവരെ ലേഖനത്തിലെ വാചകം നീക്കുന്നു. (Peer-reviewed ജർണലുകളിൽ പ്രസിദ്ധീകരിക്കുന്ന കാര്യമേ ശാസ്ത്രീയമായി അംഗീകരിക്കപ്പെടുകയുള്ളൂ. അതുവരെ "ചിലർ വിശ്വസിക്കുന്നു" എന്ന് മാത്രമേ കൂടിയപക്ഷം കൊടുക്കാൻ പറ്റുകയുള്ളൂ) -- റസിമാൻ ടി വി 08:27, 28 നവംബർ 2012 (UTC)[മറുപടി]

/ /ഈ ഭൗമകാന്തികമണ്ഡലത്തിന്റെ സ്വാധീനംകൊണ്ടാണ്. ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്ക് നീങ്ങുമ്പോൾ മധ്യഭാഗത്തായി, രണ്ടു ധ്രുവങ്ങളുടെയും വിരുദ്ധ ദിശയിലേക്കുള്ള ആകർഷണബലങ്ങൾ പൂജ്യത്തിൽ നിൽക്കുന്ന മേഖല കാണുമല്ലൊ. / /

ഇതൊക്കെ തെറ്റാണല്ലോ യൂസഫേ. ഇങ്ങനുള്ള വാദങ്ങൾ എവിടുന്നു കിട്ടി?

മാഗ്‌നറ്റിക് ഇക്വിലിബ്രിയം സോൺ എന്നതൊക്കെ ആദ്യമായിട്ട് കെൾക്കുകയാണ്. --ഷിജു അലക്സ് (സംവാദം) 08:32, 28 നവംബർ 2012 (UTC)[മറുപടി]

ഭൂമിയിൽ നിന്ന് 100 കി.മീ. അകലെ വെച്ചെടുത്ത ഉപഗ്രഹചിത്രങ്ങൾ നിരീക്ഷിച്ചു പഠിച്ചാൽ, ഉത്തരധ്രുവത്തിലേക്കും ദക്ഷിണ ധ്രുവത്തിലേക്കും വിന്യസിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളുടെ (വ്യത്യസ്ത കരകളുടെ) നടുഭാഗത്തായാണ് അറേബ്യൻ പ്ലേറ്റ് നിലകൊള്ളുന്നതെന്ന് വ്യക്തമാകും. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഏതു ബിന്ദുവും ഉപരിതലകേന്ദ്രമാവില്ലേ എന്നു ഭൗതികശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ റസിമാന് സംശയം തോന്നാം. ഇത്തരം നിരീക്ഷണങ്ങളിൽ ഭൗമ ശാസ്ത്ര നിരീക്ഷകർക്കിടയിലും വ്യതസ്ഥാഭിപ്രായങ്ങൾ ഉണ്ട്. പിന്നെ സാധാരണക്കാരായ നമുക്കിടയിലും ഉണ്ടാകാം.അഭിപ്രായം ഇരുമ്പുലക്ക അല്ലല്ലോ--യൂസുഫ് മതാരി 09:44, 28 നവംബർ 2012 (UTC).[മറുപടി]

യൂസുഫ് തരുന്ന ലിങ്കുകളൊക്കെ "മതശാസ്ത്രജ്ഞരുടെ" (ഖദറാവി ഒരു ശാസ്ത്രജ്ഞനല്ല) അഭിപ്രായങ്ങളാണ്. ഇതൊരു ശാസ്ത്രസത്യം പോലെ ലേഖനത്തിലെഴുതണമെങ്കിൽ ഒരു പിയർ റിവ്യൂഡ് ജേണലിലെങ്കിലും വന്നിരിക്കണം. അതിനാൽ ഇങ്ങനെ ഒരു അഭിപ്രായമുണ്ടെങ്കിൽ അഭിപ്രായം മാത്രമായി ലേഖനത്തിൽ ചേർക്കാം, പക്ഷെ അതിനെ ഭൂരിപക്ഷം ശാസ്ത്രജ്ഞർ ഖണ്ഡിച്ചിട്ടുണ്ടെന്ന കാര്യവും ചേർക്കേണ്ടിവരും. വടക്കുനോക്കിയന്ത്രം മക്കയിൽ പ്രവർത്തിക്കില്ല എന്നതുപോലത്തെ അവകാശവാദങ്ങൾ ഏത് ജേണലിലാണ് പബ്ലിഷ് ചെയ്യപ്പെട്ടിരിക്കുന്നത്? മക്കയിൽ വടക്കുനോക്കിയന്ത്രം ജ്യോഗ്രഫിക് ആയ വടക്കിൽ നിന്ന് മൂന്ന് ഡിഗ്രി ചെരിഞ്ഞാണ് നിലകൊള്ളൂന്നതെന്ന് ഇവിടെ നോക്കിയിട്ട് കാണുന്നു. ജ്യോഗ്രഫിക് വടക്കും കാന്തിക വടക്കും കടന്നുപോകുന്ന great circle ൽ സ്ഥിതിചെയ്യുന്ന ഏത് ബിന്ദുവിൽ നിന്ന് നോക്കിയാലും വടക്കുനോക്കിയന്ത്രം യഥാർത്ഥ വടക്കിലേക്ക് തന്നെ പോയിന്റ് ചെയ്തിരിക്കും, മക്ക ഇത്തരമൊരു ബിന്ദു പോലുമല്ല. -- റസിമാൻ ടി വി 10:41, 28 നവംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മക്ക&oldid=4025518" എന്ന താളിൽനിന്ന് ശേഖരിച്ചത്