സംവാദം:ഭൂമിവാതുക്കൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഭൂമിവാതുക്കൽ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഐതിഹ്യം ഒട്ടും വിശ്വസനീയമല്ല. ഡോ.മഹേഷ് മംഗലാട്ട് 10:31, 4 മേയ് 2007 (UTC)[മറുപടി]

ഏത് ഐതിഹ്യമാണ്‌ വിശ്വസനീയമായിട്ടുള്ളത്? ഇത് കാടന്മാരുടെ ഐതിഹ്യമാണെന്നാണ്‌ തോന്നുന്നത്. എഴുതിയ ആളിനോട് ചോദിക്കുന്നതാൺ! ബുദ്ധി. --ചള്ളിയാൻ 10:47, 4 മേയ് 2007 (UTC)[മറുപടി]

കാടന്മാരുടെ ഐതിഹ്യമായിരിക്കുമെന്നു പറഞ്ഞാൽ നല്ലതോ കാടത്തമോ? എന്തായാലും ആദിവാസികൾ കൂവിവിളിച്ചതു കാരണം നാട്ടിനൊരു പേരുണ്ടായി. അല്ലെങ്കിൽ പേരില്ലാ നാട് എന്നോ മറ്റോ വിളിക്കേണ്ടി വരുമായിരുന്നില്ലേ? ഡോ.മഹേഷ് മംഗലാട്ട് 23:22, 14 മേയ് 2007 (UTC)[മറുപടി]

ഡോ. മഹേഷ്, ഒരു മാതിരി എല്ലാ ഐതിഹ്യങ്ങളും നമ്പൂതിരി മാർ എന്ന പദവി കിട്ടിയ ബ്രാഹ്മണരുടെ വകയാണ്‌. സംഘകാല കൃതികളിൽ വരെ തിരുകി കയറ്റിയില്ലേ. പേരിനു പിന്നിൽ ഐതിഹ്യം സൃഷ്ടിക്കനും അത് പുരാണങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവർ കാട്ടിക്കൂട്ടിയ സർക്കസുകൾ എല്ലാവർക്കും അറിയാമല്ലോ. പക്ഷേ ഇത് അങ്ങനെ ആയിരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. അതിനാല് മറ്റ് തെളിവുകൾ തപ്പണം. കോവിലകം വാതുക്കൽ എന്നാണ്‌ പഴ്യ കാലത്ത് താലൂക്ക് ഹെഡ് ക്വാർട്ടേർസിനെ വിളിച്ചിരുന്നത്. അത്തരത്തിൽ വല്ല ബന്ധവും ആണോ? --ചള്ളിയാൻ 01:47, 15 മേയ് 2007 (UTC)[മറുപടി]

ഒരു മാതിരി എല്ലാ ഐതിഹ്യങ്ങളും നമ്പൂതിരി മാർ എന്ന പദവി കിട്ടിയ ബ്രാഹ്മണരുടെ വകയാണ്‌എന്ന സാമാന്യവത്കരണത്തോട് യോജിക്കാൻ വയ്യ.

പേരിന്റെ നിരുക്തമെന്തായാലും യുക്തിസഹമായിരിക്കണം. വിക്കിയിലെഴുതുമ്പോൾ എന്തായാലും വിജ്ഞാനകോശലേഖനത്തിന്റെ നിലവാരം പാലിക്കണം. ഏറ്റവും ചുരുങ്ങിയത് അതിനുള്ള ശ്രമമെങ്കിലും വേണം. ഡോ.മഹേഷ് മംഗലാട്ട് 17:51, 15 മേയ് 2007 (UTC)[മറുപടി]

പുരാണവുമായി ബന്ധമുള്ള ഐതിഹ്യങ്ങൾ എല്ലാം അങ്ങനെയല്ലേ? മറിച്ചൊരു തെളിവ് നൽകാനുണ്ടോ? --ചള്ളിയാൻ 02:27, 16 മേയ് 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഭൂമിവാതുക്കൽ&oldid=727633" എന്ന താളിൽനിന്ന് ശേഖരിച്ചത്