സംവാദം:ഭൂപ്രദേശസൂചകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indication എന്നാൽ സൂചനയല്ലേ? സൂചിക എന്നത് index-ഉം. ഈ തലക്കെട്ട് കാണുമ്പോൾ ഭൂപ്രദേശങ്ങളുടെ ഒരു ഇൻഡെക്സ് ആണെന്ന് തോന്നും. സൂചന എന്നോ സൂചകം എന്നോ മാറ്റിയാൽ എങ്ങനെയിരിക്കും? --Vssun (സംവാദം) 17:07, 28 ജൂലൈ 2013 (UTC)[മറുപടി]

ലേഖനത്തിലെ ഒരു അവലംബത്തിന്റെ (മാതൃഭൂമി, ലിങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തലക്കെട്ടായും സൂചകം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. --Vssun (സംവാദം) 17:10, 28 ജൂലൈ 2013 (UTC)[മറുപടി]
അങ്ങനെ മാറ്റാമെന്ന് തോന്നുന്നു. http://archive.is/JSIQ --മനോജ്‌ .കെ (സംവാദം) 17:32, 28 ജൂലൈ 2013 (UTC)[മറുപടി]
ഈ തലക്കെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഭൂമിശാസ്ത്രപരമായ സ്ഥലസൂചകം എന്നേ ഈ തലക്കെട്ടുകൊണ്ട് മനസ്സിലാവൂ. എന്നാൽ ഉള്ളടക്കമാവട്ടെ പദാർഥങ്ങളുമാണ്. ഇംഗ്ലീഷിൽ തന്നെ (Geographical Indications of Goods) എന്ന് ആണ് ആശയപ്രകാശനത്തിന് ഉപയോഗിക്കുന്നതെന്ന് ലേഖനത്തിൽ കാണാം. ഇനി ഇംഗ്ലീഷിൽ Geographical Indications എന്ന് മാത്രമാണ് ഉപയോഗമെങ്കിലും മലയാളത്തിൽ യഥാർഥ ആശയം ലഭിക്കണമെങ്കിൽ സ്ഥലസൂചകോൽപ്പന്നങ്ങൾ, ഭൂമിശാസ്ത്ര സൂചകോൽപന്നങ്ങൾ എന്ന രീതിയിൽ ഉപയോഗിക്കണം. തലക്കെട്ടും ആ രീതിയിലേക്ക് മാറ്റണം--സുഹൈറലി 06:50, 23 ജനുവരി 2016 (UTC)[മറുപടി]
സുഹൈർ പറയുന്ന വാക്കുകൾ ആരും തന്നെ ഉപയോഗിച്ചതായി കാണുന്നില്ല. ഭൂപ്രദേശ സൂചകം എന്ന പദം ചിലർ ഉപയോഗിച്ചതായി കാണുന്നുണ്ട്. അത്തരം ഒരു വാക്ക് സൃഷ്ടിക്കാനുള്ള അധികാരം നമുക്കില്ലല്ലോ. --Adv.tksujith (സംവാദം) 07:13, 23 ജനുവരി 2016 (UTC)[മറുപടി]

ഉൽഭവസൂചകം / പ്രഭവസൂചകം / ഉൽപ്പന്നദേശസൂചകം (ഉദാഹരണത്തിന്: ഉൽഭവസ്ഥാനം, പ്രഭവസ്ഥാനം) --89.211.233.251 06:54, 25 ജനുവരി 2016 (UTC)[മറുപടി]

ഭൗമസൂചികാ ഉത്പന്നങ്ങൾ എന്നാണ് ഇപ്പോൾ മാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത്, ആ പേരില് ഒരു തലക്കെട്ടുണ്ടാക്കി ഇതിലേയ്ക്ക് തിരിച്ചു വിട്ടുകൂടെ?Ranjith-chemmad (സംവാദം)
"https://ml.wikipedia.org/w/index.php?title=സംവാദം:ഭൂപ്രദേശസൂചകം&oldid=2335225" എന്ന താളിൽനിന്ന് ശേഖരിച്ചത്