സംവാദം:ബ്ലാത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ബ്ലാത്തൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലരക്ഷിക്കൽ[തിരുത്തുക]

ശ്രദ്ധേയത[തിരുത്തുക]

ജീവിച്ചിരിക്കുന്ന പ്രധാന വ്യക്തികൾ എന്ന വിഭാഗത്തിൽ സംസ്ഥാനവ്യാപകമായെങ്കിലും ശ്രദ്ധേയതയുള്ളവരെ മാത്രം ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. പ്രത്യേകിച്ച് ഒരു ഉപയോക്താവ് സ്വന്തം പേർ അതിൽ എഴുതിച്ചേർക്കുന്നതു് വിക്കിപീഡിയ നയങ്ങൾക്കു് അനുസൃതമല്ലെന്നു് അറിയിക്കട്ടെ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:10, 18 മേയ് 2012 (UTC)

ഈ ലേഖനത്തിലെ ജീവിച്ചിരിക്കുന്ന പ്രധാന വ്യക്തികൾ, മറ്റു പ്രത്യേകതകൾ എന്ന തലക്കെട്ടിനു അടിയിൽ വ്യവസായരംഗം, കലാ സാഹിത്യ രംഗം എന്നീ ഭാഗങ്ങൾ (രമേശൻ ബ്ലാത്തൂർ ഒഴിച്ച്) എന്നിവ നീക്കം ചെയ്യാം എന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 17:36, 26 ഒക്ടോബർ 2012 (UTC)

പ്രധാന തെയ്യങ്ങൾ[തിരുത്തുക]

ഈ തലക്കെട്ടിലുള്ള തെയ്യങ്ങൾ ബ്ലാത്തൂരിൽ കെട്ടിയാടുന്നുണ്ടാവാമെങ്കിലും മറ്റിടങ്ങളിലും നടത്തപ്പെടുന്നില്ലേ? ഈ തലക്കെട്ടിലുള്ള വിഭാഗത്തിന് ഈ ലേഖനത്തിൽ പ്രസക്തിയുണ്ടോ? ബ്ലാത്തൂരിൽ മാത്രമായി കെട്ടിയാടപ്പെടുന്നതോ, ബ്ലാത്തൂരിൽ അതിപ്രശസ്തമായതോ ആയതുമാത്രം വിവരണരൂപത്തിൽ ലേഖനത്തിൽ ഉൾപ്പെടുത്തുന്നതല്ലേ നല്ലത്? --Vssun (സംവാദം) 07:15, 27 ഓഗസ്റ്റ് 2012 (UTC)

ഈ തെയ്യങ്ങളൊക്കെ മറ്റു ഭാഗങ്ങളിലും കെട്ടിയാടാറുണ്ട്. അവ ഒഴിവാക്കാം എന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 17:37, 26 ഒക്ടോബർ 2012 (UTC)

ഉടച്ചുവാർക്കൽ[തിരുത്തുക]

ഈ ലേഖനം അവലംബമില്ലാതെ സ്വന്തം വിശ്വാസപ്രകാരം കുറേക്കാര്യം എഴുതിയതുപോലെ തോന്നുന്നു. ചരിത്രം, പ്രധാന സംഭവങ്ങൾ, ബ്ലാത്തൂരിൽ ആദ്യം, പ്രധാന വ്യക്തികൾ, ബ്ലാത്തൂരിന്റെ ഭാഗമായി വികസിക്കുന്ന ഗ്രാമങ്ങൾ എന്നിവയെല്ലാം കാര്യമാത്രപ്രസക്തമായി ചുരുക്കണം.--സിദ്ധാർത്ഥൻ (സംവാദം) 02:25, 4 മേയ് 2013 (UTC)

വ്യക്തികളുടെ വിവരണം ആവശ്യമില്ല. ഒഴിവാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:59, 4 മേയ് 2013 (UTC)
ബ്ലാത്തൂരിൽ ആദ്യം എന്ന തലക്കെട്ടിൽ വന്ന ഒരു കാര്യത്തിനും അവലംബമില്ലാത്തതിനാൽ പ്രസക്തിയുമില്ല.--സിദ്ധാർത്ഥൻ (സംവാദം) 18:28, 4 മേയ് 2013 (UTC)

ഏഡിറ്റിങ് പ്രശ്നം[തിരുത്തുക]

ആമുഖം എഡിറ്റ് ചെയ്യാൻ നോക്കിയെങ്കിലും ഇൻഫോ ബോക്സ് ആണ് ലോഡ് ആവണത്. --Challiovsky Talkies ♫♫ 17:52, 7 ഫെബ്രുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്ലാത്തൂർ&oldid=2482414" എന്ന താളിൽനിന്ന് ശേഖരിച്ചത്