സംവാദം:ബോധി ധർമ്മൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വാക്കുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? പ്രത്യേകിച്ചും കോഴിക്കോട് ചൈനീസ് കൂലി ആണ് എന്നതുകൊണ്ട്? --അനൂപ് | Anoop (സംവാദം) 08:55, 2 ഡിസംബർ 2011 (UTC)[മറുപടി]

വ്യക്തതയില്ലെങ്കിൽ ഇത്തരം വരികൾ ഒഴിവാക്കേണ്ടതുണ്ട്. ഇതോടൊപ്പം ചേർക്കപ്പെട്ട ചില വരികൾ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ---Johnchacks (സംവാദം) 03:38, 8 ഡിസംബർ 2011 (UTC)[മറുപടി]

അവലംബങ്ങൾ ലഭ്യമായ രീതിയിൽ മാറ്റിയെഴുതി ---Johnchacks (സംവാദം) 18:01, 9 ഡിസംബർ 2011 (UTC)[മറുപടി]

ഈ ലേഖനത്തിലെ അലംബങ്ങൾ കൊണ്ട് എന്താണുദ്ദേശിക്കുന്നത്..? "Broughton 1999:2 ""Dumoulin 2005:90 " എന്നൊക്കെ എഴുതിയാൽ ആർക്ക് എന്ത് മനസ്സിലാകാനാണ്...? എല്ലാ വായനക്കാരും തിരുത്തൽ താളിൽ പോയി റഫറൻസിന്റെ വിശദവിവരം അറിയണമെന്നാണോ...? കൂടാതെ റഫറൻസുകൾക്ക് മലയാളം "title" നൽകുന്നതല്ലേ അഭികാമ്യം.. മലയാളം വിക്കിപേജിൽ നിറയെ ഇംഗ്ലീഷ് വാക്കുകൾ നിരത്തിവെയ്ക്കുന്ന ശീലം ഉപേക്ഷിക്കേണ്ടേ...? --Adv.tksujith (സംവാദം) 03:30, 10 ഡിസംബർ 2011 (UTC)[മറുപടി]

"Broughton 1999:2 ""Dumoulin 2005:90 " തുടങ്ങിയ അവലംബങ്ങൾ ചേർത്തവർ ഇംഗ്ലീഷ് വിക്കിയിലെ രീതി പിന്തുടർന്നതാവാം. പക്ഷേ അവിടെ Reference സെക്ഷനു പുറമേ Source എന്നൊരു സെക്ഷൻ കൂടി ഉണ്ട്. അവിടെ അവലംബങ്ങളുടെ പൂർണ്ണ വിവരം നൽകിയിട്ടുണ്ട്. ഉദാഹരണം Broughton, Jeffrey L. (1999), The Bodhidharma Anthology: The Earliest Records of Zen, Berkeley: University of California Press, ISBN 0-520-21972-4. മലയാളം വിക്കിയിലും ഇതേ പോലെ പൂർണ്ണത വരുത്തേണ്ടിയിരിക്കുന്നു.
ഇനി അവലംബങ്ങൾ മലയാളത്തിലാക്കുന്നത്. ഇംഗ്ലീഷ് യു.ആർ.എൽ/പുസ്തകങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ കൊടുക്കുന്നതിൽ തെറ്റു കാണുന്നില്ല. മലയാള ഗ്രന്ഥങ്ങളിൽ തന്നെ ബിബ്ലിയോഗ്രാഫി വിഭാഗത്തിൽ ഇംഗ്ഗീഷ് റഫറൻസ് പുസ്തകങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ തന്നെ നൽകുന്ന രീതിയുണ്ട്. ഇതിനു പുറമേ മറ്റ് ചില ഗുണങ്ങൾ കാണാം. ഗൂഗിൾ ബുക്സിലേക്കുള്ള ലിങ്കുകളെല്ലാം എല്ലാ കാലത്തും നിലവിലുണ്ടാകണമെന്നില്ല. അങ്ങനെയാകുമ്പോൾ East Asian literatures: Japanese,Chinese and Korean : an interface with India പോലെയുള്ള തലക്കെട്ടുകൾ മലയാളീകരിക്കുന്നതിലും മംഗ്ലീഷിലെഴുതുന്നതിലും നല്ലത് അതേപടി നൽകുന്നതല്ലേ? സേർച്ച് ചെയ്ത് പുതിയ ലിങ്കോ മറ്റു വിവരങ്ങളോ കണ്ടുപിടിക്കാമെല്ലോ? അതുപോലെ തന്നെ ഇംഗ്ലീഷ് വിക്കിയിൽ സജീവരായ മലയാളികൾക്ക് ബോധി ധർമ്മന്റെ കേരളാബന്ധം ഇവിടെ ചേർക്കണമെങ്കിൽ ഇംഗ്ലീഷിൽ തന്നെയുള്ള റഫറൻസുകൾ കൂടുതൽ സൗകര്യവുമാവും --ജോൺ.സി(Johnchacks (സംവാദം) 02:22, 11 ഡിസംബർ 2011 (UTC))[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബോധി_ധർമ്മൻ&oldid=1129428" എന്ന താളിൽനിന്ന് ശേഖരിച്ചത്