സംവാദം:ബേക്കറി
Jump to navigation
Jump to search
ബെയ്ക്കറി --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:14, 20 ജനുവരി 2013 (UTC)
- both sound the same in malayalam --സാഹിർ 15:33, 20 ജനുവരി 2013 (UTC)
No it doesnt.. --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 16:59, 20 ജനുവരി 2013 (UTC)
താങ്കൾ ഇത്തരം വാക്കുകളിലും ശ്രദ്ധകാണിക്കുന്നതിൽ സന്തോഷമുണ്ട്. ഇതു സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെ നൽകിയിട്ടുണ്ട്. അല്പം കൂടി വിശദീകരിക്കാം:
- ഇംഗ്ലീഷിൽ സംഭവിച്ച സ്വരപരിണാമമാണ് അതിലെ പല സ്വരോച്ചാരണങ്ങളും മാറാൻ കാരണം. 'eɪ' (~എയ്) എന്ന ദ്വിസ്വരം 18-ആം നൂറ്റാണ്ടു വരെ 'ഏ' എന്നായിരുന്നു. നമ്മൾ അക്കാലത്തെ ഈ രൂപം സ്വീകരിച്ചു എന്നു പറയുന്നില്ല. ചിലപ്പോൾ എഴുത്തിൽനിന്ന് രൂപപ്പെട്ട ഒരു ധാരണയാകാം. ഇത്തരത്തിൽ ഓരോ ഭാഷയും അതിന്റെ ലിപിമാറ്റശൈലികൾ പിന്തുടരുന്നുണ്ട്. അത് ആ ഭാഷയുടെ സ്വഭാവവുമായി ബന്ധപ്പെട്ടു രൂപപ്പെടുന്നതുമാകാം. station നമ്മൾ സ്റ്റേഷൻ എന്ന് എഴുതുമ്പോൾ ഹിന്ദിയിൽ സ്ടൈശൻ എന്നാണ് എഴുതുന്നത്. 'table' ഉച്ചാരണത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന റ്റെയ്ബ്‌ൽ എന്നോ റ്റെയ്ബ്ൾ എന്നോ എഴുതിയാൽ നമുക്ക് സ്വരക്കേട് തോന്നില്ലേ?
- വെറും ലിപിമാറ്റം ചെയ്യുന്നതും ഭാഷയിലേക്ക് ഒരു വാക്ക് കടമെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. കടമെടുക്കുമ്പോൾ ആ ഭാഷയുടെ സ്വഭാവത്തിനനുസരിച്ച് വാക്കിനുള്ള മാറ്റം കൂടുതലായിരിക്കും. 'ബേക്കറി' എന്ന വാക്ക് മലയാളം കടമെടുത്തതാണ്. ബെയ്ക്കറി എന്നാണോ ബേക്കറി എന്നാണോ മലയാളി കൂടുതൽ ഉച്ചരിക്കുന്നത് എന്നെനിക്കറിയില്ല. ഇംഗ്ലീഷ് അറിയുന്നവരായാലും അല്ലാത്തവരായാലും രണ്ടും ധാരാളം ഉപയോഗിച്ചുകേട്ടിട്ടുണ്ട്. പക്ഷേ, നമ്മൾ 'ബേക്കറി' എന്നുതന്നെയാണ് എപ്പോഴും എഴുതുന്നത് (ഗൂഗ്ൾ : ബേക്കറി; അപവാദവും നോക്കുക.). അതിനാൽ അങ്ങനെത്തന്നെ ഇവിടേം ഉപയോഗിക്കുക എന്നാണ് എന്റെ പക്ഷം.--തച്ചന്റെ മകൻ (സംവാദം) 16:41, 21 ജനുവരി 2013 (UTC)