സംവാദം:ബെന്നി പുന്നത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപ്പീഡിയയിൽ ലേഖനം ഉണ്ടാക്കത്തക്ക ശ്രദ്ധേയതയുണ്ടോ ഇദ്ദേഹത്തിന്? --അനൂപ് മനക്കലാത്ത് (സംവാദം) 02:06, 1 മാർച്ച് 2013 (UTC)

ഷെവലിയർ അല്ലേ. --സിദ്ധാർത്ഥൻ (സംവാദം) 03:12, 1 മാർച്ച് 2013 (UTC)

അതുകൊണ്ട്?--അനൂപ് മനക്കലാത്ത് (സംവാദം) 03:37, 1 മാർച്ച് 2013 (UTC)

ശ്രദ്ധേയത ഉണ്ടെന്നു സമ്മതിക്കാം. പക്ഷേ "കേരള കത്തോലിക്കാ നവോത്ഥാന നേതാവ്" എന്ന എടുത്താൽ പൊങ്ങാത്ത അവകാശവാദവും മറ്റും നീക്കേണ്ടതാണ്. "കേരള കത്തോലിക്കാ നവോത്ഥാനം" എന്നൊരു സംഗതി എന്നു നടന്നു? കേരളത്തിലെ കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം എന്നു നേരേ ചൊവ്വേ പറയണം. അതിനുപകരം 'നവോത്ഥാനനായകൻ' എന്നൊന്നും പറയരുത്. ഷെവലിയർ എന്നത് യൂറോപ്യൻ മദ്ധ്യയുഗത്തിന്റെ ഒരവശിഷ്ടമാണ്. അതിനു ചേരുന്ന മലയാളം 'മാടമ്പി' എന്നോ മറ്റോ വരും. മാടമ്പിമാർ നവോത്ഥായികളാകുമോ?ജോർജുകുട്ടി (സംവാദം) 04:45, 1 മാർച്ച് 2013 (UTC)

കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിൻറെ നേതാവ് എന്നു തിരുത്തൽ വേണമെങ്കിൽ അതാകാമല്ലോ. ഷെവലിയർ എന്ന വാക്കിന് 'മാടമ്പി' എന്നു അർത്ഥം കൊടുക്കുന്നതു അല്പം കടന്ന കൈയ്യാണ്. സഭയുമായി ബന്ധപ്പെട്ട് മികച്ച സംഭാവനകൾ നൽകുന്നവർക്ക് ക്രിസ്തീയ സഭകൾ (കത്തോലിക്കരും ഓർത്തോഡക്സ് വിഭാഗങ്ങളും) നൽകുന്ന ബഹുമതിയാണ് ഷെവലിയർ. ഫ്രഞ്ച് ഗവൺമെൻറ് നൽകുന്ന ഷെവലിയർ പദവിയുമായി അതിനും ബന്ധമില്ല. ആറുകാട്ടി 06:41, 1 മാർച്ച് 2013 (UTC)Jose Arukatty (സംവാദം) 06:44, 1 മാർച്ച് 2013 (UTC)

ക്രിസ്തീയ മാടമ്പിത്തത്തിന്റെ ധാർമ്മികരണശൂരത യൂറോപ്പിൽ പ്രചരിപ്പിച്ചത് കുരിശുയുദ്ധങ്ങളാണെന്ന്, കുരിശുയുദ്ധങ്ങളുടെ കാലത്തെ Templar Knight-മാരെയും മറ്റും പുരാമർശിച്ച്, കേരളത്തിലെ കത്തോലിക്കാ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി പാലാ രൂപതയുടെ പാഠപുസ്തകസമതി 1966-ൽ പ്രസിദ്ധീകരിച്ച "തിരുസഭാചരിത്രസംഗ്രഹം" പറയുന്നു (തിരുസഭാചരിത്രസംഗ്രഹം, കുരിശുയുദ്ധങ്ങളുടെ പരിണതഫലങ്ങൾ - പുറം 41). ടെംപ്ലാർ മാടമ്പികൾ, ട്യൂട്ടോണിക് മാടമ്പികൾ, ഹോസ്പിറ്റലേഴ്സ് മാടമ്പികൾ തുടങ്ങിയവരേയും അതേ സന്ദർഭത്തിൽ ഇപ്പറഞ്ഞ പുസ്തകം പുകഴ്ത്തുന്നുണ്ട്. ഇംഗ്ലീഷിലെ Knight-ന്റെ ഫ്രെഞ്ച് ആണ് ഷെവലിയർ. ഷെവലിയറിന്റെ പിന്നിൽ നിൽക്കുന്നത് 'മാടമ്പി' തന്നെ.ജോർജുകുട്ടി (സംവാദം) 11:46, 1 മാർച്ച് 2013 (UTC)

താങ്കൾ എഴുതിയ ലേഖനങ്ങൾ വായിച്ചു കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ. താങ്കൾക്കുള്ളത്ര ആഴത്തിലുള്ള അറിവ് ഈ വിഷയത്തിൽ എനിക്കില്ല. ഈ ലേഖനത്തിൽ പരാമർശിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും തരത്തിലുള്ള മാടമ്പി പ്രവർത്തനം നടത്തിയതിന്റെ പേരിൽ ആണ് ഷെവലിയർ ബഹുമതി ലഭിച്ചതെന്ന് ഞാൻ കരുതുന്നില്ല. ലേഖനത്തിൽ ഒഴിവാക്കപ്പെടേണ്ട പരാമർശങ്ങൾ ഉണ്ടെങ്കിൽ താങ്കളെ പോലെ ഒരാൾക്ക് അത് നീക്കം ചെയ്യുന്നതിൽ അമാന്തിക്കേണ്ടതില്ല. എന്തായാലും ഇത്തരം ചർച്ചകളും പങ്ക് വയ്ക്കലുകളും നല്ലത് തന്നെ. Jose Arukatty (സംവാദം) 12:13, 1 മാർച്ച് 2013 (UTC)