സംവാദം:ബെംഗളൂരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

“ഗണികാരയന്ത്രത്തിനു വേണ്ട നിർദ്ദേശസഞ്ചികകളുടെ 35 ശതമാനവും ഇവിടെയാണുണ്ടാക്കപ്പെടുന്നതു ” ഇത് മനസ്സിലാവുന്നില്ല ദയവായി ആരെങ്കിലും ഒന്ന് പരിശോധിക്കുമോ

ദീപു [Deepu] 14:00, 12 ഒക്ടോബർ 2006 (UTC)

ഗണികാരയന്ത്രം = കമ്പ്യൂട്ടർ

നിർദ്ദേശസഞ്ചിക= സോഫ്റ്റ്‌വെയർ ആണോ?

ആണെങ്കിൽ നന്നായിരിക്കുന്നു. ആദ്യമായിട്ട് കേൾക്കുകയാ ഈ രണ്ട് വാക്കുകളും. എങ്കിൽ നമ്മൾക്ക് വിക്കി മൊത്തം ഇത് തന്നെയങ്ങ് ഉപയോഗിച്ചാൽ പോരേ--Shiju Alex 08:15, 19 ജനുവരി 2007 (UTC)

ബെംഗളരു (ഇങ്ങനെ തന്നെ ആണോ എന്ന് നോക്കണം) എന്ന പുതിയ പേരിലേക്ക് ഈ ലേഖനം മാറ്റേണ്ടതല്ലേ? എന്നിട്ട് ഈ പേജിൽ നിന്നും അങ്ങോട്ട് ലിങ്ക് കൊടുക്കാം. സജിത്ത് വി കെ 08:59, 23 ഫെബ്രുവരി 2007 (UTC)

ഇന്ത്യയുടെ ഫാഷൻ തലസ്ഥാനം എന്നു വിളിക്കുന്നതിലും തെറ്റില്ല. അത്രയ്ക്കുണ്ട്‌ കൗമാരക്കരുടെ വസ്ത്രഭ്രമം ബോൾഡ് ചെയ്തിരിക്കുന്ന വാചകം ആവശ്യമുണ്ടോ? അനൂപൻ 19:29, 9 സെപ്റ്റംബർ 2007 (UTC)

Yes check.svg നീക്കിയിട്ടുണ്ട് --Vssun 12:19, 10 സെപ്റ്റംബർ 2007 (UTC)
1024 നു മുന്ന് ചരിത്രം ഇല്ലേ ബംഗലൂരിനു? --ചള്ളിയാൻ ♫ ♫ 15:00, 5 ഏപ്രിൽ 2008 (UTC)

ബെംഗളൂരു എന്നാണല്ലോ കന്നഡയിൽ. എന്തിനാണു ബെംഗലൂരു എന്നു പേരു മാറ്റിയിരിക്കുന്നത്. ഇംഗ്ലീഷിൽ നിന്നു പരിഭാഷ ചെയ്തതു കൊണ്ടാണോ?--ഷിജു അലക്സ് 05:56, 5 മേയ് 2008 (UTC)

ബെംഗളൂറു എന്നാണ് ഇതിലെ ഉച്ചാരണ ഫയൽ കേട്ടിട്ട് തോന്നുന്നത്.--അഭി 09:53, 5 മേയ് 2008 (UTC)

റഫറൻസുകൾ മുഴുവനും ഇംഗ്ലീഷിലാണ്. മലയാളത്തിലാക്കിയാൽ നന്നായിരിക്കും എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. --202.83.54.74 05:30, 3 ജൂൺ 2008 (UTC)

ദേവനഹള്ളി വിമാനത്താവളം[തിരുത്തുക]

ദേവനഹള്ളി വിമാനത്താവളം ഉദ്‌ഘാടനം കഴിഞ്ഞില്ലേ? --ഷാജി 18:57, 3 ജൂൺ 2008 (UTC)

കഴിഞ്ഞു. ഇക്കഴിഞ്ഞ മേയ് 23-ന് അർദ്ധരാത്രി കഴിഞ്ഞ് ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ആയിരുന്നു ഉദ്ഘാടനം. ബെംഗലൂരു ഇന്റർനാഷണൽ എയർപോർട്ട്(BIAL) എന്നാണ് മുഴുവൻ പേർ

--അനൂപൻ 05:38, 4 ജൂൺ 2008 (UTC)

ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. എങ്കിലും പ്രവർത്തനങ്ങൾ തുടങ്ങി. ഔദോഗിക ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് പത്രത്തിൽ ഇന്ന് കണ്ടു--അനൂപൻ 18:20, 5 ജൂൺ 2008 (UTC)

ഏതെങ്കിലും ഒന്നു പോരേ[തിരുത്തുക]

"ഇന്ത്യയിലെ ആകെ മൊത്തം കയറ്റിയയക്കപ്പെടുന്ന ഗണികാരയന്ത്രത്തിനു വേണ്ട... " ആകെ മൊത്തം വേണോ? ഏതെങ്കിലും ഒന്നു പോരേ?

അതുപോലെ, ബാംഗ്ലൂരിനു ആയിരത്തിലധികം പഴക്കമുണ്ട് എന്നത്, ബാംഗ്ലൂരിനു ആയിരത്തിലധികം വർഷങ്ങൾ‌ പഴക്കമുണ്ട് എന്നാക്കിയാൽ ഭം‌ഗിയല്പം കൂടില്ലേ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

Yes check.svg - മാറ്റിയെഴുതിയിട്ടുണ്ട് --Anoopan| അനൂപൻ 09:52, 19 ജനുവരി 2010 (UTC)

നഗര ഭരണസംവിധാനത്തിൽ തിരഞ്ഞെടുപ്പ് എന്ന് കാണൂന്നു. തെരഞ്ഞെടുപ്പ് എന്ന് ഉപയോഗിക്കുന്നതല്ലെ ശരി?--Apnarahman (സംവാദം) 14:54, 5 നവംബർ 2013 (UTC)

നഗരങ്ങൾ വിക്കിപദ്ധതി
Acropolis from south-west.jpg ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:ബെംഗളൂരു&oldid=2386069" എന്ന താളിൽനിന്ന് ശേഖരിച്ചത്