സംവാദം:ഫോർട്രാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

FREQUENCY നിർദ്ദേശത്തെക്കുറിച്ച് വിശദീകരിക്കുന്ന en:Fortran#FORTRAN എന്ന വിഭാഗത്തിലെ അവസാനത്തെ ഖണ്ഡികകൾ ഇവിടെ (ഫോർട്രാൻ ആദ്യപതിപ്പ് എന്ന വിഭാഗത്തിലെ അവസാനഖണ്ഡിക) ചുരുക്കിയാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ഉദ്ദേശിച്ചിരിക്കുന്ന അതേ അർത്ഥം തന്നെയല്ലേ ഇവിടെയും കിട്ടുന്നത് എന്ന് പരിശോധിക്കുക. --Vssun (സംവാദം) 03:17, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഫോർട്രാൻ II പ്രോഗ്രാം[തിരുത്തുക]

STOP 1 എന്നതിലെ എറർ സന്ദേശം (എറർ കോഡ്) 1 ആണെന്നുകരുതുന്നു. STOP എന്നത് നിർദ്ദേശവും. --Vssun (സംവാദം) 03:19, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

പലതരം കമ്പ്യൂട്ടർ രൂപകൽപ്പനകളിലെ വ്യാപകമായ ഉപയോഗം[തിരുത്തുക]

ഈ തിരുത്ത് കാണുക.

ഇംഗ്ലീഷ് വിക്കിയിൽ ചരിത്രം എന്ന ഭാഗത്ത് ഉപയോഗിക്കപ്പെട്ടിരുന്ന വാചകമാണത്. മലയാളംവിക്കിയിൽ കൊണ്ടുവന്നപ്പോൾ ആമുഖത്തിൽ വരേണ്ട വാചകമാണെന്നു തോന്നിയതുകൊണ്ടാണ് മുകളിൽത്തന്നെ ഉൾപ്പെടുത്തിയത്. വിശദീകരണം ചരിത്രം എന്ന ഭാഗത്തുതന്നെയുണ്ട്.

  • 1956-ൽ വികസിപ്പിക്കപ്പെട്ട ഫോർട്രാൻഭാഷക്കുള്ള ഐ.ബി.എമ്മിന്റെ തന്നെ വിവിധ കമ്പ്യൂട്ടറുകൾക്കുള്ള കമ്പൈലറുകൾ 1960-ൽത്തന്നെ രംഗത്തുണ്ടായിരുന്നു എന്നും 63-ഓടെ എതിരാളികളുടേതടക്കം നാൽപ്പതോളം കമ്പൈലറുകൾ ലഭ്യമായിരുന്നു എന്നും ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ പറയുന്നു.
  • കൊബോളിന്റെ കാര്യത്തിൽ 1960-ൽ വികസിപ്പിക്കപ്പെട്ട ഭാഷയിലെഴുതിയ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ അക്കൊല്ലംതന്നെ രണ്ടു വ്യത്യസ്ത കമ്പ്യൂട്ടറുകളിൽ ഓടിച്ചിരുന്നു എന്നുമുണ്ട്. പക്ഷേ ഇതിന്റെ കമ്പൈലറുകൾ എന്നുമുതൽ വ്യാപകമായി എന്ന വിവരം കിട്ടിയില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമാണെങ്കിൽ ചേർക്കുക. --Vssun (സംവാദം) 03:02, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

COBOL has been since the early 1960s probably the most widely used language in commercial applications. എന്ന് ഇവിടെയുണ്ട് --Vssun (സംവാദം) 03:08, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇപ്പോഴും നേരിട്ട് ഒരു അവലംബം ചേർക്കാത്തിടത്തോളം നേരിയ original research മണക്കുന്നു. കോബോൾ അല്ല എന്ന് മനസ്സിലായി, എങ്കിലും അസംബ്ലി ലാംഗ്വേജുകൾ വല്ലതും ആവാമല്ലോ (അല്ലെങ്കിൽ ഹൈ ലെവൽ ഭാഷ എന്ന് തിരുത്തണം). പ്രോഗ്രാമിംഗ് ഭാഷകളെ താരതമ്യം ചെയ്യുന്ന ഏതെങ്കിലും സ്രോതസ്സിൽ ഈ വാചകത്തിന് അവലംബമുണ്ടെങ്കിൽ അതനുസരിച്ച് നേരിട്ട് ചേർക്കുന്നതാകും ഏറ്റവും നല്ലത്. ഇത് എന്റെ ഒരു idiosyncrasy ആയി തോന്നുന്നുണ്ടെങ്കിൽ ഫലകം നീക്കിയാലും വിരോധമില്ല :) -- റസിമാൻ ടി വി 06:44, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഭാഷ എന്നെഴുതിയെങ്കിലും ഹൈലെവൽ ലാംഗ്വേജ് എന്നാണ് ഉദ്ദേശിച്ചത്. (ലേഖനത്തിൽ അങ്ങനെയാക്കുന്നു). ഫലകം കിടക്കട്ടെ. --Vssun (സംവാദം) 10:41, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

പോർട്ടബിലിറ്റി[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വ്യക്തമായി മനസിലായില്ല. താഴെക്കാണുന്ന ഭാഗം, മനസ്സിലായപോലെ പരിഭാഷപ്പെടുത്തിയതാണ്. ദയവായി ആരെങ്കിലും പരിശോധിക്കുക.

--Vssun (സംവാദം) 06:43, 19 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഫോർട്രാൻ&oldid=4025182" എന്ന താളിൽനിന്ന് ശേഖരിച്ചത്