സംവാദം:ഫൂൾസ്ക്യാപ് പേപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫുൾസ്കാപ്പ് പേപ്പർ എന്നല്ലേ ?--Fotokannan (സംവാദം) 04:49, 28 ഏപ്രിൽ 2013 (UTC)

ഇവിടെയടക്കം ഒന്നുരണ്ടിടത്ത് ഫുൾസ്കാപ് എന്നാണ് കേൾക്കുന്നത്. തലക്കെട്ട് മാറ്റി. --Vssun (സംവാദം) 09:15, 28 ഏപ്രിൽ 2013 (UTC)

ഫൂൾസ്ക്യാപ് (ഫൂൾ'സ് ക്യാപ്) എന്നാണു ശരി/ മൂലം എന്നാണു് എന്റെ അറിവു്. കുട്ടികൾക്കു് ഒരു ശിക്ഷയായി കടലാസുകൊണ്ടുണ്ടാക്കി തലയിൽ വെച്ചുകൊടുത്തിരുന്ന തൊപ്പിയുടെ അളവായിരുന്നു ഇതു് എന്നൊരു കഥ. ഫ്രഞ്ച് രാജകൊട്ടാരത്തിലോ മറ്റോ വിഡ്ഡിത്തരം പറയുന്ന/കാണിക്കുന്ന സദസ്യർക്കു് സഭ കഴിയുന്നതുവരെ വെച്ചു കൊടുത്തിരുന്ന തൊപ്പിയായിരുന്നു എന്നൊരു കഥയും കേട്ടിട്ടുണ്ടു്. മെറിയം വെബ്സ്റ്റർ, ഓക്സ്ഫോർഡ് നിഘണ്ടുക്കളും കാണുക. വിശ്വപ്രഭViswaPrabhaസംവാദം 12:06, 28 ഏപ്രിൽ 2013 (UTC)

ഫൂൾസ് ആണു ശരി.ജോർജുകുട്ടി (സംവാദം) 13:28, 28 ഏപ്രിൽ 2013 (UTC)

ഹൗറ്റുസേയിലും ഫോർവോയിലും ഉച്ചാരണം കേൾക്കുമ്പോൾ ദീർഘം തോന്നുന്നില്ല. --Vssun (സംവാദം) 14:15, 28 ഏപ്രിൽ 2013 (UTC)


സുനിൽ കൊടുത്തിരിക്കുന്നതിൽ രണ്ടാമത്തെ ലിങ്കിലെങ്കിലും ഫൂൾസ് എന്നാണ്. ഫൂൾസ്ക്യാപ് ദാ ഇവിടെയും. ഫൂൾസ് മലയാളിക്ക് ഫുൾ ആയ വഴി മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഫൂൾസ് തന്നെയേ ആകൂ. ജോർജുകുട്ടി (സംവാദം) 22:47, 29 ഏപ്രിൽ 2013 (UTC)

തലക്കെട്ട് മാറ്റി. --Vssun (സംവാദം) 02:38, 30 ഏപ്രിൽ 2013 (UTC)