സംവാദം:ഫിന്നെഗൻസ് വേക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേക്ക് എന്നത് അക്ഷരത്തെറ്റല്ലേ. ഇങ്ങനെയൊരു തിരിച്ചുവിടൽ താൾ വേണോ? --ജേക്കബ് (സംവാദം) 08:08, 18 നവംബർ 2012 (UTC)[മറുപടി]

ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലാക്കുന്നതിനെ അക്ഷരത്തെറ്റ് എന്ന് വിളിക്കാമോ ജേക്കബ്? ഉച്ചാരണവ്യത്യാസം എന്നേ പറയാവൂ എന്നാണ് എന്റെ പക്ഷം. wake എന്ന വാക്ക് വെയ്ക് എന്നും വേക്ക് എന്നും ഉച്ചരിക്കാറുണ്ട് - പ്രത്യേകിച്ച് മലയാളികൾ. കൂടുതൽ ശരിയായ ഉച്ചാരണം ലേഖനത്തിന് തലക്കെട്ടാക്കി വച്ച് സാധ്യമായ ഉച്ചാരണവ്യത്യാസങ്ങൾ തിരിച്ചുവിടലുകളാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് എന്റെ അഭിപ്രായം. ഇനി വേക്ക് എന്നതിനെക്കാൾ വേക് എന്നതാണ് ശരി എന്നാണോ ഉദ്ദേശിച്ചത്? -- റസിമാൻ ടി വി 08:17, 18 നവംബർ 2012 (UTC)[മറുപടി]
കുറച്ചുകൂടി വ്യക്തമായി മറ്റൊരു ഉദാഹരണത്തിനു ഡാളസ് എന്നതിനു ഡള്ളാസ് എന്ന് ഉച്ചരിക്കുന്നത് തെറ്റാണ്, മുൻപൊക്കെ പലപ്പോഴും ശരിയായ ഉച്ചാരണം അറിയാത്തതുകൊണ്ട് അത്തരം പദങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ടുതാനും. ഇവയെയൊക്കെ ഉച്ചാരണവ്യത്യാസമായി കണക്കാനാവില്ല. അതേ പോലെ യ കാരം ഒഴിവാക്കി wake എന്ന് ഉച്ചരിക്കുന്നതും തെറ്റാണെന്നാണ് ഉദ്ദേശിച്ചത്. --ജേക്കബ് (സംവാദം) 08:23, 18 നവംബർ 2012 (UTC)[മറുപടി]
"ക" യ്ക്കു മുമ്പ് "യ" വരുന്ന വാക്കുകളുടെ കാര്യത്തിൽ മലയാളത്തിൽ തന്നെ കൺഫ്യൂഷനുണ്ടാകുന്നതല്ലേ? വക്കുക/വയ്ക്കുക ഇങ്ങനെ. ഇത്തരം മലയാളപദങ്ങളിൽ എകാരത്തിനും ഇകാരത്തിനും ശേഷം ക്ക വരുമ്പോൾ അതിനു മുമ്പ് യ പ്രത്യേകം വയ്ക്കേണ്ട ആവശ്യമില്ല എന്ന് ആരോ പറഞ്ഞതായി ഓർമ്മയുണ്ട്. -- റസിമാൻ ടി വി 09:06, 18 നവംബർ 2012 (UTC)[മറുപടി]

പരക്കെ ഉപയോഗിക്കപ്പെടുന്ന ഉച്ചാരണം; എഴുത്തിലും ഉപയോഗിക്കപ്പെടുന്നത്. 'തിരിച്ചുവിടൽ ഉചിതമായി.

പിന്നെ, അക്ഷരത്തെറ്റ്:

ശരിയായ ഒരു ഉച്ചാരണം എന്ന് പറയുന്നത് തന്നെ അയുക്തികമായ പ്രയോഗമാണ്. സ്വീകൃതോച്ചാരണം--RP--എന്ന് വിളിക്കുന്ന ഒന്ന് കരുതപ്പെട്ടിട്ടുണ്ട് (ഇംഗ്ലണ്ടിൽത്തന്നെ 5% താഴെയാണ് RPക്കാർ!) eɪ എന്ന് RPയിൽ ഉള്ള ദ്വിസ്വരം ഏ എന്നാണ് നമ്മൾ എഴുതാറും പലപ്പോഴും ഉച്ചരിക്കാറും (ശരിക്കും പറഞ്ഞാൽ സ്വരമാറ്റത്തിനുമുമ്പ്--vowel shift--ബ്രിട്ടീഷ് ഇംഗ്ലീഷിലും അങ്ങനെയായിരുന്നു- 18-ആം നൂറ്റാണ്ടുവരെ). ഫേസ്ബുക്ക്, കേക്ക്, ഗേറ്റ്, സ്ലേറ്റ്, റിബേറ്റ്, റേറ്റ്, ക്ലാസ്മേറ്റ്, ഡേറ്റ് തുടങ്ങി എത്ര വേണമെങ്കിലും ഉദാഹരിക്കാം. ഇതൊക്കെ 'ശരിയായ ഉച്ചാരണം അറിയാത്തതുകൊ'ണ്ടല്ല; ഇവയിൽ ഒരു പാറ്റേൺ കണ്ടെത്താം. (സ്പെല്ലിങ്ങും തീർച്ചയായും കാരണമാണ്. സ്പെല്ലിങ് എന്ന മിസ്റ്റേക്കിന് മുഖ്യകാരണം സ്വരമാറ്റമാണ്.) അത് നമ്മുടെ ഭാഷണത്തിന്റെ സ്വാഭാവികതയിലേക്കാണ് ചൂണ്ടുന്നത്. മാനകീകരണം ഈ സ്വാഭാവികതയെ തകർക്കുകയാണ്. അനുകരണഭ്രമമാണ് നാം ഒഴിവാക്കേണ്ടത്. അതാണ് തെറ്റുകളിലെത്തിക്കുന്നത്. നമുക്ക് നമ്മുടെ ഇങ്ഗ്ലീഷുണ്ട്. ഏകീകരണം വേണെങ്കിൽ RP തന്നെയാകട്ടെ (എങ്കിൽ പല ലിപ്യന്തരണവും നമുക്ക് വിചിത്രമായി വരും). പക്ഷേ അക്ഷരത്തെറ്റെന്ന് പറയുന്നത് തെറ്റുതന്നെയാണ്.--തച്ചന്റെ മകൻ (സംവാദം) 17:32, 19 നവംബർ 2012 (UTC)[മറുപടി]