സംവാദം:പൽ‌ച്ചക്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല്ലുകൾ ഉള്ള ചക്രങ്ങളെ പൽചക്രങ്ങളെന്നല്ലേ പറയുക. തലക്കെട്ട് പൽചക്രങ്ങൾ എന്നാക്കുന്നതല്ലേ നല്ലത്. --ചള്ളിയാൻ ♫ ♫ 11:18, 12 ഒക്ടോബർ 2007 (UTC)[മറുപടി]

ഈ പൽചക്രമാണോ ഗിയർ? --ജേക്കബ് 11:23, 12 ഒക്ടോബർ 2007 (UTC)[മറുപടി]
യാന്ത്രികോർജ്ജത്തിന്റെ വിതരണതോത് കൂട്ടുകയും കുറക്കുകയും ചെയ്ത് ശക്തി നിയന്ത്രിക്കുന്ന പൽച്ചക്ര കൂട്ടത്തെയല്ലെ ഗിയർ എന്നു പറയുന്നത്--പ്രവീൺ:സംവാദം‍ 05:12, 13 ഒക്ടോബർ 2007 (UTC)[മറുപടി]

ആവശ്യാനുസരണം തിരിച്ചിലിന്റെ ഗതിയും നിയന്ത്രിക്കാം --Vssun 06:12, 13 ഒക്ടോബർ 2007 (UTC)[മറുപടി]

എന്റെ കാമറയുടെ ടെലിഫോട്ടോ ഗിയറ്ഡ് ആണ്‌ എന്നണ്‌ കമ്പനിക്കാർ പറയുന്നത്. അത് തിരിക്കുമ്പോൾ പൽച്ചക്രങ്ങളിലേത് പോലെ ഒരോ സ്റ്റെപ്പായിട്ട് തിരിയുന്നു. പക്ഷേ അതിന്‌ വേഗത നിയന്ത്രണത്തിന്‌ പ്രവീൺ പറഞ്ഞ സുനയുമായി ഒരു ബന്ധമില്ല. --ചള്ളിയാൻ ♫ ♫ 06:22, 13 ഒക്ടോബർ 2007 (UTC)[മറുപടി]

രണ്ടു പൽച്ചക്രങ്ങൾ ചേർത്താണ്‌ വേഗതയും ശക്തിയും നിയന്ത്രിക്കുന്നത്.. --Vssun 06:59, 13 ഒക്ടോബർ 2007 (UTC)[മറുപടി]

അതെ. അപ്പോൾ ഗിയർസ് എന്ന് പറയണം --ചള്ളിയാൻ ♫ ♫ 10:25, 13 ഒക്ടോബർ 2007 (UTC)[മറുപടി]

കാമറയുടെ വേഗത - ഷട്ടർസ്പീഡ് ആണുദ്ദേശിക്കുന്നതെങ്കിൽ - ഷട്ടർസ്പീഡ് അഡ്ജസ്റ്റ്മെന്റ് മെക്കാനിക്കൽ ആണെങ്കിൽ അതിലൊരു ഗിയർസിസ്റ്റം ഒളിച്ചിരിപ്പുണ്ട്. അതല്ല സൂമിങ്ങിൽ ലെൻസിന്റെ പൊസിഷനിങ് - അത് ഓട്ടോമാറ്റിക്കാണെങ്കിൽ "ഒരു വിപുല ഗിയർസിസ്റ്റം" ഉണ്ടാകാനിടയില്ല. ഒരു വൈദ്യുതമോട്ടോറിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള കറക്കമാണ്‌ അത് നിയന്ത്രിക്കുന്നതെന്നു തോന്നുന്നു. ഞാൻ കണ്ടുപിടുത്തങ്ങൾ നടത്താൻ ആളല്ല. ദയവായി ഏതെങ്കിലും പോളിക്കാരുടെ കൈയിലുള്ള മലയാളം ഗൈഡ് കാണുക.--പ്രവീൺ:സംവാദം‍ 05:27, 14 ഒക്ടോബർ 2007 (UTC)[മറുപടി]

കാമറയുടെ സൂം ലെൻസ് കൈ കൊണ്ട് തിർച്ച് അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഒരോ സ്റ്റെപ് സ്റ്റെപ്പായി നീങ്ങുന്നതിനെയാണ് അങ്ങനെ ഉദ്ദേശിച്ചിരിക്കുന്നത്. ഷട്ടറിൻറേതല്ല. പിന്നെ മിക്ക എസ്.എൽ.ആർ. കാമറകളുടേയും മോഡ് സെലക്ഷൻ ബട്ടനിലും ഗിയർ സിസ്റ്റം ആണ് എന്നാണ് പറയുന്നത്. അവിടെ വേഗതയൊന്നും നിയന്ത്രിക്കുന്നില്ല. വെറുതെ പല പൊസിഷനുകൾ തിരഞ്ഞെടുക്കുന്നു എന്ന് മാത്രം. പോളിക്കാരോട് ചോദിക്കാം. അടുത്തൊരു ഐ.ടി.ഐ. ഉണ്ട്. നോക്കട്ടേ. --ചള്ളിയാൻ ♫ ♫ 17:04, 14 ഒക്ടോബർ 2007 (UTC)[മറുപടി]

ഗിയർസ് മറുപടി->രണ്ടു പൽചക്രങ്ങളില്ലാതെ ഒറ്റ പൽചക്രം വച്ച് ഒരു പണിയും നടക്കില്ല.. പൽചക്രം ഉപയോഗിക്കുന്നതു തന്നെ വേഗത, ശക്തി, കറക്കത്തിന്റെ ദിശ എന്നിവയിൽ ഏറതെങ്കിലുമൊന്നോ എല്ലാമോ.. മാറ്റം വരുത്താനാണ്‌.. --Vssun 17:18, 14 ഒക്ടോബർ 2007 (UTC)[മറുപടി]

കാമറയിലുള്ളത് റാക്ക് ആന്റ് പിനിയൻ ടൈപ്പോ വേം അന്റ് വേം വീൽ ടൈപ്പോ പൽചക്രമായിരിക്കും.. --Vssun 17:21, 14 ഒക്ടോബർ 2007 (UTC)[മറുപടി]

സുനിൽ തമാശ പറയുകയാണെന്നാണ് കരുതിയത്. ഒരു പൽ ചക്രം മാത്രമുള്ള നിരവധി ഉപകരണങ്ങൾ ഉണ്ട്. പണ്ടത്തെ കാലത്ത് വെള്ളം പാടത്ത് നിന്ന് കളയാൻ ഉപയോഗിച്ചിരുന്ന സാധനം (പേർ മറന്നു) ഇതിനൊരു ഉദാഹരണം. കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഒന്ന് ഊരി നോക്കിയാൽ മ്മറ്റൊരു ടൈപ്പ് കാണാം. റാക്ക് ആൻഡ് പിനിയനിൽ എത്ര ചക്രമുണ്ട്. അത് ചക്രം തന്നെയാണോ അതോ കോലാണ്? ഇവിടെ പ്രസക്തമായത് അതല്ല. പൽചക്രങ്ങൾ എന്ന് ശീർഷകം വേണ്ടേ എന്നാണെൻറെ ചോദ്യം. --ചള്ളിയാൻ ♫ ♫ 17:42, 14 ഒക്ടോബർ 2007 (UTC)[മറുപടി]

നമ്മൾ മലയാളത്തിൽ ഒരു പൽച്ചക്രത്തിനെ ഗിയർ എന്ന് പറയാറില്ല എന്നു തോന്നുന്നു. റ്റ്രാൻസ്മിഷൻ ഗിയറുകളെ മാത്രമേ ഗിയർ എന്നു പറയാറുള്ളു. അതുകൊണ്ട് ഗിയറിനെ പൽച്ചക്രം എന്ന് എഴുതുന്നത് അന്വേഷിച്ചെത്തുന്നവർക്ക് ശരിയായ രീതിയിൽ വിവരം നൽകില്ലന്നു തോന്നുന്നു. കാമറയിൽ ചള്ളിയൻ പറഞ്ഞത് റ്റ്രാൻസ്മിഷൻ ഗിയർ പോലെ ഘട്ടം ഘട്ടമായി വീഴുന്നതിനാലായിരിക്കാം ഗിയേർഡ് എന്നെഴുതിയിരിക്കുന്നത്.--പ്രവീൺ:സംവാദം‍ 04:08, 15 ഒക്ടോബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൽ‌ച്ചക്രം&oldid=4025920" എന്ന താളിൽനിന്ന് ശേഖരിച്ചത്