സംവാദം:പൗലോസ് അപ്പസ്തോലൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശുദ്ധ പൗലോസ് എന്നതിനേക്കാൾ പൗലോസ് അപ്പോസ്തൊലൻ എന്ന പേരല്ലേ വിജ്ഞാനകോശത്തിനു അഭികാമ്യം. അല്ലെങ്കിൽ പൗലോസ് (അപ്പോസ്തൊലൻ) എന്നായാലും മതി. --Shiju Alex|ഷിജു അലക്സ് 16:55, 28 ജൂലൈ 2008 (UTC)[മറുപടി]


മാറ്റുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല . എന്നാൽ ഒരു പ്രശ്നമുണ്ട്. അപ്പോസ്തൊലൻ എന്നാണ് ഷിജു എഴുതിയിരിക്കുന്നത്. സത്യവേദപുസ്തകത്തിൽ അങ്ങനെയാണെന്നും ഞാൻ ഇപ്പോൾ കണ്ടു. പക്ഷേ ഞാൻ കേട്ടു ശീലിച്ചിരിക്കുന്നത് അപ്പസ്തോലൻ എന്നാണ്. മലയാളം വിക്കിയിൽ തന്നെ നടപടി പുസ്തകത്തെക്കുറിച്ച്, കത്തോലിക്കരുടെ പി.ഒ.സി. ബൈബിൾ പരിഭാഷ പിന്തുടർന്ന് എഴുതിയിരിക്കുന്ന ചെറിയ ലേഖനത്തിലും അപ്പസ്തോലൻ എന്നാണ്. ഞാൻ ലേഖനം തുടങ്ങിയപ്പോൾ പൗലോസ് അപ്പസ്തോലൻ എന്നതിന് re-direct കൊടുക്കുകയും ചെയ്തിരുന്നു. ഷിജു നിർദ്ദേശിച്ച് മാറ്റം വരുത്തണമെങ്കിൽ അപ്പോസ്തൊലനോ അപ്പസ്തോലനോ എന്ന് തീരുമാനിക്കേണ്ടി വരും. എനിക്ക് തോന്നുന്നത് ലേഖനത്തിന്റെ പേര് വിശുദ്ധ പൗലോസ് എന്ന് തന്നെ നിർത്തിയിട്ട്, പൗലോസ് അപ്പോസ്തൊലൻ എന്നതിന് കൂടി re-direct കൊടുത്താൽ മതിയെന്നാണ്. വിശുദ്ധ പൗലോസ് (Saint Paul) വിജ്ഞാനകോശത്തിന് ചേരാത്തതാണെന്നൊന്നും കരുതേണ്ട്. അതും പരക്കേ ഉപയോഗിച്ച് സ്വീകാര്യത കിട്ടിയ സംബോധന ആണ്. Saint Paul-ലെ Saint-ന് എന്നത് മഹാത്മഗാന്ധി എന്നതിലെ 'മഹാത്മ'-യുടെ അത്രയുമൊക്കെ വീര്യമേയുള്ളു.Georgekutty 20:58, 28 ജൂലൈ 2008 (UTC)[മറുപടി]


ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷയാണ്. അത് തുടങ്ങിയിട്ടേയുള്ളു. മൂലലേഖനം സാമാന്യം ദീർഘമാണ്. അതുകൊണ്ട് പരിഭാഷ കുറേ സമയം എടുക്കും. ഏതാണ്ട് ഇരുപതുദിവസമോ അതിൽ‍കൂടുതലോ എന്നാണ് എന്റെ കണക്ക്. വിക്കിവൽക്കരണവും, തെളിവുകൊടുക്കലും ഒക്കെ വേണമെന്നറിയാം. എല്ലാം സാവകാശം ചെയ്യാൻ ഉദ്ദേശിക്കുന്നുമുണ്ട്. അതുകൊണ്ട്, തിരക്കിട്ട് ഇതിനെ ഒരുദിവസം ഒന്നെന്ന കണക്കിൽ സങ്കല്പിച്ചെടുക്കാവുന്ന ഫലകങ്ങളൊക്കെ അണിയിക്കേണ്ട കാര്യമുണ്ടോ?Georgekutty 09:45, 30 ജൂലൈ 2008 (UTC)[മറുപടി]


ഒരുകാര്യംകൂടി: പൗലോസിനെക്കുറിച്ചുള്ള ഏതുലേഖനത്തിനും പ്രധാന source ബൈബിളിലെ പുതിയനിയമമാണ്. അതിൽ നിന്നുള്ള കുറേ reference-കൾ(ഇരുപതിലേറെ) ലേഖനത്തിൽ ഇപ്പോൾ തന്നെ കൊടുത്തിട്ടുണ്ടെന്ന് ഒന്നു വായിച്ചുനോക്കിയാൽ കാണാം. അതുമതിയെന്നല്ല.Georgekutty 09:58, 30 ജൂലൈ 2008 (UTC)[മറുപടി]

പുനരുത്ഥാനം[തിരുത്തുക]

പുനരുത്ഥാനം എന്നല്ലേ? പുനരുദ്ധാനം അല്ലല്ലൊ. simy 15:49, 5 ഓഗസ്റ്റ്‌ 2008 (UTC)

പുനരുത്ഥാനം ആണ്‌ ശരി. മാറ്റിയിട്ടുണ്ട്. --ജേക്കബ് 17:40, 5 ഓഗസ്റ്റ്‌ 2008 (UTC)

വിശുദ്ധ/നീതിമാനായ[തിരുത്തുക]

"വിശുദ്ധ പത്രോസിനും നീതിമാനായ യാക്കോബിനും" യേശുവിന്റെ ശിഷ്യരായ പത്രോസിനും യാക്കോബിനും എന്നു മാറ്റുന്നതല്ലേ നല്ലത്? --Vssun 11:12, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

'വിശുദ്ധ' പത്രോസ് എന്നതിലെ 'വിശുദ്ധ' മാറ്റിയിട്ടുണ്ട്. നീതിമാനായ യാക്കോബിന്റെ (James the Just) കാര്യം വ്യത്യസ്ഥമാണ്. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത് യാക്കോബ് എന്ന പേരിൽ അറിയപ്പെടുന്ന മറ്റുള്ളവരുമായി കൂട്ടിക്കുഴക്കാതിരിക്കാനാണ്. യേശുവിന്റെ ശിഷ്യനായിരുന്ന സബദീപുത്രൻ‍ യാക്കോബായി പലപ്പോഴും ഇദ്ദേഹം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. "നീതിമാനായ യാക്കോബ് കുഴപ്പമില്ല" എന്നാണ് എന്റെ പക്ഷം. ഇംഗ്ലീഷ് വിക്കിയി "James the Just" എന്ന പേരിൽ ഒരു ലേഖനം തന്നെയുണ്ട്. http://en.wikipedia.org/wiki/James_the_Just Georgekutty 00:47, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിമർശനങ്ങൾക്ക് വസ്തുതകളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ?[തിരുത്തുക]

മഹാത്മാഗാന്ധിയുടെ ജീവിതവും ചരിത്രവും തന്റെ സ്വഭാവവിശേഷങ്ങളും വിക്കിയിൽ ലേഖനമാക്കുമ്പോൾ ആദ്യമായി അവലംബം ആക്കേണ്ടത് അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥങ്ങളോ സത്യസന്ധരെന്ന് സമൂഹം വിലമതിച്ചിട്ടുള്ളവരുടെ അഭിപ്രായങ്ങളും അവരുടെ എഴുത്തുകളിൽ നിന്നുള്ള തെളിവുകളോ ആയിരിക്കേണ്ടേ? അദ്ദേഹത്തെ വെടിവെച്ചു കൊന്നവന്റെ അഭിപ്രായങ്ങൾക്ക് (അതിനെ അനുകൂലിക്കുന്നവരും ഉണ്ടെന്നത് വിസ്മക്കുന്നില്ല) എന്റെ സത്യാന്വേഷണ പരീക്ഷണത്തെക്കാളും പ്രാധാന്യം നൽകിയാണ് മഹാത്മാഗാന്ധിയെ വിക്കിയിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിൽ മാതൃരാജ്യത്തോടും രാഷ്ട്രപിതാവിനോടും ആധരവും ബഹുമാനവും പുലർത്തുന്ന ഭൂരിപക്ഷ സമൂഹം വിക്കിപീഡിയയെ കൈയ്യൊഴിയും എന്നതിന് സംശയമില്ല. പൌലോസ് അപ്പോസ്തലൻ എന്ന ഈ ലേഖനം വായിക്കമ്പോഴും അങ്ങനെ തോന്നിപ്പോകുന്നു. വിമർശകരുടെ പടയോട്ടം പോലെ, വിമർശനങ്ങൾക്ക് വസ്തുതകളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 12:55, 10 ഡിസംബർ 2010 (UTC)[മറുപടി]

പൌലോസ് അപ്പോസ്തലൻ ഒരു വിമർശന പഠനം എന്ന് പേരിടുന്നതായിരിക്കും കൂടുതൽ നല്ലത്[തിരുത്തുക]

ഇംഗ്ളിഷ് ഭാഷ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ലേഖനത്തിന് പൌലോസ് അപ്പോസ്തലൻ ഒരു വിമർശന പഠനം എന്ന് പേരിടുന്നതായിരിക്കും കൂടുതൽ നല്ലത് എന്ന് തോന്നുന്നു. പൌലോസ് അപ്പോസ്തലനെ കരിവാരിത്തേച്ച് വികൃതമായാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നത് വസ്തുനിഷ്ഠമായി ഈ ലേഖനം വായിക്കുന്നവരും പൌലോസ് അപ്പോസ്തലന്റെ യഥാർത്ഥ ജീവചരിത്രം അല്പമെങ്കിലും അറിയുന്നവരും സമ്മതിക്കും. ക്രിസ്ത്യാനികളുടെ വിശ്വാസ പ്രമാണമായ പുതിയനിയമത്തിലെ ഭൂരിഭാഗം ലേഖനങ്ങളുടെയും കർത്താവാണ് പൌലോസ് അപ്പോസ്തലൻ എന്നതിനാൽ പൌലോസിനെ വ്യക്തിഹത്യ നടത്തുമ്പോൾ ബൈബിൾ ആണ് ആക്രമിക്കപ്പെടുന്നത് എന്നത് ഒരു സ്വാഭാവികമായ സത്യമാണ്. മാത്രമല്ല, ദൈവശാസ്ത്രജ്ഞൻമാർ ലിബറൽ തിയോളജിയൻമാർ എന്ന് വിളിച്ച് അവഗണിക്കുന്നവരുടെ എഴുത്തുകൾ മാത്രമാണ് ഇതിൽ അവലംബമായി കൂടുതലും സ്വികരിച്ചിരിക്കുന്നത് എന്നതും, സാധാരണയായി ഇസ്ളാം സംവാദകർ ബൈബിളിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അതിപ്രസരണമാണ് ഇതിൽ കാണുന്നത് എന്നതിനാലും ഈ ലേഖനനം ശരിയായ തിരുത്തൽ പ്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:09, 10 ഡിസംബർ 2010 (UTC)[മറുപടി]

ദമാസ്കസ് വഴിയിൽ[തിരുത്തുക]

നിഗൂഢലക്ഷ്യങ്ങളും ദുരുദ്ദേശവും അരോപിച്ചായിരുനു സിജോയുടെ ആക്രമണം ആദ്യം. ലേഖനം ഏറിയ കൂറും എഴുതിയ എന്റെ യഥാർത്ഥ നിറം 'പച്ച'-യാണെന്നും ഒരിടത്ത് സിജോ കണ്ടെത്തിയിരുന്നു. ആ വഴിക്കുള്ള ആക്രമണത്തിന് മറുപടി പറയാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാൻ ഈ കുറിപ്പെഴുതാൻ കീബോർഡിൽ തൊടുന്നത് വളരെ മടിച്ചാണ്. "ഇംഗ്ലീഷ് ഭാഷ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ" എന്നു പറഞ്ഞാണ് സിജോ ഒരു കുറിപ്പു തുടങ്ങുന്നത്. ഈ ലേഖനത്തിന്റെ വലിയൊരു ഭാഗം ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷയാണ്. പൗലോസിന്റെ ലേഖനങ്ങളുടെ കർതൃത്ത്വപ്പറ്റിയുള്ള സിജോയെ ഏറെ സങ്കടപ്പെടുത്തിയ ഭാഗമൊക്കെ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് അതേപടി എടുത്തതാണ്. ഈ ലേഖനം പൗലോസിനെ വ്യക്തിഹത്യ നടത്തുന്നതും അദ്ദേഹത്തെ കരിവാരി തേക്കുന്നതും ബൈബിളിനെ ആക്രമിക്കുന്നതും ആണെന്ന സിജോയുടെ തോന്നൽ സ്ഥാനം തെറ്റിയ ആവേശമാണ്. ആ ആവേശത്തിന്റെ കുതിരപ്പുറത്തു കയറി സിജോ, മാനസാന്തരത്തിനു മുൻപ് പൗലൊസ് പോയതു പോലെ അസഹിഷ്ണുതയുടെ ദമാസ്കസിലേക്കു പോകുന്നു. സാവൂളായിരുന്ന പൗലോസിനോടു ചോദിച്ചതു പോലെ, കർത്താവ് അദ്ദേഹത്തോട് "സിജോ, സിജോ, എന്തിനു നീ എന്നെ പീഡിപ്പിക്കുന്നു?" എന്നു ചോദിക്കുന്നത് എനിക്കു കേൾക്കാം.Georgekutty 14:41, 10 ഡിസംബർ 2010 (UTC)[മറുപടി]

മാറ്റങ്ങൾ തിരസ്കരിക്കപ്പെടുന്നതായി കാണുന്നു.[തിരുത്തുക]

പൌലോസിനെ പറ്റി എഴുതുമ്പോൾ അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പഴക്കം, ആശയങ്ങൾ എന്നിവ കൊടുക്കേണ്ടതുണ്ട്. കൂടാതെ ചില പോയിന്റുകൾ തെറ്റായതും ഞാൻ മാറ്റിയിരുന്നു. ഉദാഹരണം പൌലോസ് സ്വന്തം കൈപടയിൽ എഴുതിയത് എന്നതിന് റെഫറൻസ് ഉള്ളതു മറിച്ചാണ് കൊടുത്തിരുന്നത്. കൂടാതെ ഞാൻ വരുത്തിയ പല മാറ്റങ്ങളും തിരസ്കരിച്ചതായി കാണുന്നു. ഞാൻ വിക്കിയിൽ പുതിയതാണ്. ഈ പേജിൽ മാറ്റം വരുത്തുവാൻ പാടില്ല എന്നുണ്ടോ? ഞാൻ വരുത്തിയ മാറ്റത്തിൽ തെറ്റായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയാൻ താത്പര്യപ്പെടുന്നു. https://en.wikipedia.org/wiki/Paul_the_Apostle ഈ ഇംഗ്ലീഷ് പേജിൽ ഉള്ള തുടക്കം പോലും മലയാള വിക്കിയിൽ ഇല്ല. ഒരു വ്യക്തിയെ പറ്റി എഴുതുമ്പോൾ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന രീതിയാണ് അവലംബിക്കേണ്ടത് എന്നാണു എന്റെ അഭിപ്രായം. Sajanjcb (സംവാദം) 04:30, 12 ഫെബ്രുവരി 2016 (UTC)[മറുപടി]


നേരിട്ട് എഴുതിയതിന്റെ റെഫറൻസ്


"പൗലോസ് ഏറെയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തതെന്നും, നേരിട്ടെഴുതുക പതിവില്ലായിരുന്നു എന്നും കരുതപ്പെടുന്നു.[5] പറഞ്ഞുകൊടുത്തെഴുതിച്ച ലേഖനങ്ങളുടെ കർത്താവ് പൗലോസുതന്നെയാണെന്നതിന് തെളിവായി ചിലപ്പോഴൊക്കെ കേട്ടെഴുത്തുകാർ അവയിൽ, [6] പൗലോസിന്റെ തന്നെ കൈപ്പടയിൽ എന്ന് പ്രത്യേകം സൂചിപ്പിച്ച് ഒരു ഭാഗം ചേർക്കുക പതിവായിരുന്നു."

ഇതിൽ കൊടുത്തിരിക്കുന്ന റെഫറൻസുകൾ പരിശോധിച്ചാൽ ഒരെണ്ണം ഒഴിച്ച് മറ്റുള്ളവ പൌലോസു നേരിട്ട് എഴുതി എന്നതിന്റെ തെളിവാണ്. ഇതിൽ ഞാൻ വരുത്തിയിരുന്ന തിരുത്ത്‌ തിരസ്കരിച്ചതായി കാണുന്നു. Sajanjcb (സംവാദം) 04:57, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

പൌലോസിനെ പറ്റിയാണോ നടപടി പുസ്തകത്തെ പറ്റിയാണോ ഈ പേജു?


"നടപടിപ്പുസ്തകത്തിന്റെ വിശ്വസനീയതയെക്കുറിച്ച് പലവിധം അഭിപ്രായങ്ങളുണ്ട്. ഹാൻസ് കോൻസെൽമാൻ, ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ജോൺ നോക്സ് എന്നിവർ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്." നടപടി പുസ്തകം തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കുക എന്നതല്ല ഈ പേജിന്റെ ലക്‌ഷ്യം. ഇത് ഞാൻ എടുത്തു കളഞ്ഞിരുന്നു. പശുവിനെ കുറിച്ച് എഴുതുമ്പോൾ അതിനെ കെട്ടിയ തെങ്ങിന് മണ്ടരി ഉണ്ടോ എന്ന് നോക്കേണ്ട കാര്യം ഇല്ല. Sajanjcb (സംവാദം) 05:00, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

@Sajanjcb, താങ്കൾ താളിൽ നിന്നും നിരവധി ഉള്ളടക്കങ്ങളും അവലംബങ്ങളും നീക്കം ചെയ്തിരിക്കുന്നതായി കാണുന്നു. //ഉദാഹരണം പൌലോസ് സ്വന്തം കൈപടയിൽ എഴുതിയത് എന്നതിന് റെഫറൻസ് ഉള്ളതു മറിച്ചാണ് കൊടുത്തിരുന്നത്. // അങ്ങനെയെങ്കിൽ വിവരം നീക്കാതെ തെളിവ് ആവശ്യപ്പെടുകയായിരുന്നു വേണ്ടത്. ദയവായി താളിലെ വിവരങ്ങൾ മായ്ക്കാതെ സംശയങ്ങൾ സംവാദതാളിൽ കുറിക്കുക.--റോജി പാലാ (സംവാദം) 05:01, 12 ഫെബ്രുവരി 2016 (UTC)[മറുപടി]
@റോജി പാലാഈ വിക്കിയിൽ ഞാൻ പുതിയതായത്‌ കൊണ്ട് കീഴ്വഴക്കങ്ങൾ അറിയില്ലായിരുന്നു. റെഫറൻസുകൾ എടുത്തുകളയുകയല്ല ചെയ്തതതു ഇതിൽ ഉണ്ടായിരുന്ന റെഫറൻസുകൾ തന്നെ ഞാൻ തരം തിരിച്ചു കൊടുത്തിരുന്നു. താങ്കൾ ശ്രദ്ധിച്ചോ എന്നറിയില്ല

ഇങ്ങനെ രണ്ടു കാര്യങ്ങൾ കൂട്ടി ചേർക്കുന്നു. ആക്ഷേപം ഉണ്ടെങ്കിൽ അത് അറിയിക്കുക


"ഏകദേശം CE35നും CE 55 നും ഇടയിലായി അദ്ദേഹം നിരവധി സഭകൾ ഏഷ്യ മൈനരിലും യൂറോപ്പിലുമായി സ്ഥാപിച്ചു. റോമൻ പൌരൻ എന്ന നിലയിൽ യഹൂദരുടെ ഇടയിലും റോമാക്കാരുടെ ഇടയിലും ഒരുപോലെ സുവിശേഷം പ്രസംഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു."

യേശുവിന്റെ പ്രഥമ ശിഷ്യനായ പത്രോസ് തന്റെ ലേഖനത്തിൽ പൌലോസിന്റെ ലേഖനങ്ങളെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. [4]

Sajanjcb (സംവാദം) 05:08, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

ഈ റെഫറൻസ് തെറ്റാണ്.


" 2 Thessalonians 2:2 ഇവിടെ, തന്റേതെന്നവകാശപ്പെട്ട് അന്യർ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നുവെന്ന് പൗലോസിന് അറിയാമായിരുന്നുവെന്ന സൂചനയുണ്ട്"

പൌലോസിന്റെതായി പുതിയ നിയമത്തിൽ ഉള്ള 13 ലേഖനങ്ങളെ പറ്റിയല്ല ഇവിടെ പറയുന്നത് എന്ന് ആ വചനത്തിൽ തന്നെ സ്പഷ്ടമാണ്, കാരണം ഈ ലേഖനങ്ങളിൽ ഒന്നിൽ പോലും കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു എന്ന് സൂചനയില്ല. ഇത് ആര് മാറ്റും. ഇംഗ്ലീഷ് വിക്കിയിൽ പോലും ഇല്ലാത്ത കാര്യങ്ങൾ മലയാളത്തിൽ ചേർക്കുന്നത് എന്തിനാണ്? Sajanjcb (സംവാദം) 05:20, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

ഇതോ introduction ?


"പൗലോസ് ഏറെയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തതെന്നും, നേരിട്ടെഴുതുക പതിവില്ലായിരുന്നു എന്നും കരുതപ്പെടുന്നു.[5] പറഞ്ഞുകൊടുത്തെഴുതിച്ച ലേഖനങ്ങളുടെ കർത്താവ് പൗലോസുതന്നെയാണെന്നതിന് തെളിവായി ചിലപ്പോഴൊക്കെ കേട്ടെഴുത്തുകാർ അവയിൽ, [6] പൗലോസിന്റെ തന്നെ കൈപ്പടയിൽ എന്ന് പ്രത്യേകം സൂചിപ്പിച്ച് ഒരു ഭാഗം ചേർക്കുക പതിവായിരുന്നു. കാലക്രമേണ ഈ ലേഖനങ്ങൾ ക്രൈസ്തവസമൂഹങ്ങളിൽ പ്രചാരം നേടി. മാർഷൻ നിർദ്ദേശിച്ച ആദ്യത്തെ ക്രിസ്തീയലിഖിതസമുച്ചയത്തിൽ പ്രമാണ്യത്തോടെ ചേർക്കപ്പെട്ട ഇവ ഒടുവിൽ സ്വീകൃതമായ പുതിയനിയമ സംഹിതയുടെ വലിയൊരു ഭാഗമായി."

ഇങ്ങനെയാണോ ഒരാളെ പരിചയപ്പെടുത്തുന്നത്? കൂടി വന്നാൽ അത് താഴെയുള്ള ഏതെങ്കിലും സെക്ഷനിൽ ചേർക്കുക എന്നതാണ് അഭികാമ്യം? Sajanjcb (സംവാദം) 05:24, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

മുഖപരിചയം ഇല്ലാന്ന് ഉള്ളതിന് റെഫറൻസ് എന്താണ്?[തിരുത്തുക]

അക്കാലത്തെ പേരെടുത്ത യഹൂദ റബൈ ആയിരുന്ന ഗമാലിയേലിന് ശിഷ്യപ്പെട്ട്, പൗലോസ് ജെറുസലേമിൽ പഠിച്ചു എന്നും നടപടി പുസ്തകം(22:3) പറയുന്നുണ്ട്. എന്നാൽ പ്രായപൂർത്തിയെത്തിയശേഷം ജെറുസലേം സന്ദർശിക്കുന്നതുവരെ അവിടെയാർക്കും തന്നെ മുഖപരിചയം ഇല്ലായിരുന്നു എന്നുള്ള പൗലോസിന്റെ തന്നെ സാക്‌ഷ്യത്തിന്റെ വെളിച്ചത്തിൽ ഈ കഥ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സംഭവം ഗമാലിയേലിന്റെ അടുത്ത് പഠിക്കാൻ പോകുമ്പോൾ ഉള്ള സംഭവം ആണെന്നാണ്‌ എന്റെ ഓർമ്മ. അന്ന് അവിടെ ആർക്കും പരിചയം ഇല്ലായിരുന്നു എന്നതാണ് ഉദ്ദേശിച്ചത്. സ്റ്റീഫന രക്തസാക്ഷി ആകുമ്പോൾ സാവൂൾ അവിടെ ഉണ്ടായിരുന്നു.

Sajanjcb (സംവാദം) 11:16, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

മുഖപരിചയവും മറ്റും[തിരുത്തുക]

ഒരുപാടുകാലം കഴിഞ്ഞ് ലേഖനം ഒന്നുകൂടി വായിച്ചു. ചിലയിടത്തൊക്കെ തിരുത്തിയിട്ടുണ്ട്. ഇടക്ക് കറണ്ട് ചതിച്ചു. അതുകൊണ്ട് ഒടുവിൽ ചെയ്ത തിരുത്തലുകൾ അനോനിയായിപ്പോയി. മുഖപരിചയത്തിന്റെ കാര്യം മാറ്റിയിട്ടുണ്ട്. എങ്കിലും ഗമാലിയേലിന്റെ ശിഷ്യത്വത്തെക്കുറിച്ചുള്ള സന്ദേഹം നിലനിർത്തിയിട്ടുണ്ട്. അതിന്, ഒരു അവലംബവും കൊടുത്തു. പത്രോസ്, പൗലോസിന്റെ ലേഖനങ്ങളെ പരാമർശിക്കുന്നു എന്നു പറയുന്നതും മാറ്റി. ആ പരാമർശമുള്ള പത്രോസിന്റെ ലേഖനം (2 Peter) പൗലോസിന്റേതല്ലെന്നതിൽ ഏതാണ്ട് സർവസമ്മിതിയുണ്ടെന്നാണ് എന്റെ അറിവ്. ഇംഗ്ലീഷ് വിക്കിയിൽ 2-Peter-നെക്കുറിച്ചുള്ള article തുടങ്ങുന്നതു തന്നെ "written in the name of Saint Peter, although the vast majority of modern scholars regard it as pseudepigraphical" എന്നു പറഞ്ഞാണ്.ജോർജുകുട്ടി (സംവാദം) 06:37, 13 ഫെബ്രുവരി 2016 (UTC)[മറുപടി]