സംവാദം:പൗരസ്ത്യ സുറിയാനി റീത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aby john vannilam, ഇതേ വിഷയത്തെ തന്നെ ആസ്പദമാക്കി കൽദായ സഭാപാരമ്പര്യം‎ എന്ന താൾ നിലനിന്നിരുന്നതിനാൽ രണ്ടാമതായി സൃഷ്ടിക്കപ്പെട്ട ഈ ലേഖനം അവിടേക്ക് നാൾവഴികളടക്കം ലയിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നു. അതോടൊപ്പം അവലംബങ്ങൾ നിർബന്ധമായും വേണ്ട ഭാഗങ്ങൾക്ക് ഈ ലേഖനത്തിൽ തെളിവ് ചോദിച്ചിട്ടുണ്ട് . അതിനാൽ ലയനനടപടികൾക്ക് മുൻപേ തന്നേ തെളിവ് ചോദിച്ചിരിക്കുന്നിടങ്ങളിൽ സ്വതന്ത്രാവലംബങ്ങൾ നൽകുവാൻ അഭ്യർത്ഥിക്കുന്നു. അവലംബങ്ങൾ ലഭ്യമല്ലെങ്കിൽ ദയവായി ആ വരികൾ/ഭാഗങ്ങൾ ഒഴിവാക്കുക. - --ജോൺ സി. (സംവാദം) 15:49, 15 മാർച്ച് 2022 (UTC)[മറുപടി]

വിയോജിയ്ക്കുന്നു[തിരുത്തുക]

ഈ താൾ റീത്തിനെക്കുറിച്ചുള്ള താളാണു്, സഭാപാരമ്പര്യത്തെക്കുറിച്ചുള്ളതല്ല. റീത്തെന്നാൽ സഭാപാരമ്പര്യമല്ല. രീതിയാണ്:ക്രമമാണ്:സഭയാണ്. കൽദായ സഭാപാരമ്പര്യം എന്ന ലേഖനം East Syriac Rite എന്ന നിലയിൽ എഴുതപ്പെട്ടതായി തോന്നുന്നില്ല. പൗരസ്ത്യ സുറിയാനി റീത്തും കൽദായ സഭാപാരമ്പര്യവും രണ്ടാണ്.

കല്ദായ സഭാപാരമ്പര്യം എന്നതു കേരളത്തിലെ സിറോ-മലബാർ കത്തോലിക്കാ സഭയിൽ നടന്നുവരുന്ന തർക്കങ്ങളുടെയും വഴക്കുകളുടെയും കേന്ദ്രബിന്ദുവാണ് എന്നു മനസ്സിലാക്കുന്നു. അതിന് എരിവു പകരുവാൻ വേണ്ടി ഇതിനെ മാറ്റരുത്.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 13:37, 23 മാർച്ച് 2022 (UTC)[മറുപടി]