സംവാദം:പൗരസ്ത്യ കാതോലിക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊതുവിന്റെ ആൾ മനസിലായില്ലല്ലോ. പൊതുവായ ആൾ ആണോ? --Vssun 07:01, 13 ജൂൺ 2010 (UTC)[reply]

പൊതുവായ ആൾ അല്ല്ലെങ്കിൽ പൊതു സമൂഹത്തിന്റെ ആൾ എന്നും പറയാം.ഇംഗ്ലീഷിൽ General Primate / General Vicar. --Johnchacks 07:19, 13 ജൂൺ 2010 (UTC)[reply]

പൊതുവികാരിയായാലോ? --Vssun 07:30, 13 ജൂൺ 2010 (UTC)[reply]

'പൊതുവായ ആൾ അല്ലെങ്കിൽ പൊതുവികാരി' എന്നു മാറ്റിയാലോ?

പരമാദ്ധ്യക്ഷനല്ല പൊതുമേലദ്ധ്യക്ഷൻ[തിരുത്തുക]

കാതോലിക്കോസ് എന്ന വാക്കിന്റെ അർത്ഥം തന്നെ പൊതു മേലദ്ധ്യക്ഷൻ എന്നാണ്.

അല്ല. കാതോലിക്കോസ് എന്ന പദത്തിന്റെ അർത്ഥം സാർവ്വത്രികൻ എന്നാണ്.
പൊതുമേലദ്ധ്യക്ഷൻ ആയിട്ടല്ല, മറ്റേതൊരു സഭയിലേതുപോലെ സൂനഹദോസിന്റെ അദ്ധ്യക്ഷത വഹിക്കുന്നയാളും മറ്റു മെത്രാന്മാരെയും മെത്രാപ്പോലീത്തമാരെയും നിയമിക്കാനും സ്ഥാനക്കയറ്റം നൽകാനും സ്ഥലംമാറ്റാനും താഴ്ത്താനും മുടക്കാനും എല്ലാമധികരാമുള്ള പരമാധികാരിയായാണ് കിഴക്കിന്റെ സഭയിൽ പൗരസ്ത്യ കാതോലിക്കോസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പാത്രിയർക്കീസ് എന്ന നാമവും ഉപയോഗിച്ചിരുന്നത്. Br Ibrahim john (സംവാദം) 18:29, 2 മേയ് 2021 (UTC)[reply]