സംവാദം:പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽ 'പ്രാധാന്യം' എന്ന ശീർഷകത്തിന്‌ താഴെ കൊടുത്തിരിക്കുന്നത് പോലെ ഇന്റർനെറ്റിൽ ഉപയോഗിക്കുന്ന നെറ്റ്വർക്ക് മോഡൽ ഒ.എസ്.ഐ (OSI) മാനദണ്ഡത്തിനനുസരിച്ചല്ല മറിച്ച് ടി.സി.പി/ഐ.പി (TCP/IP) നെറ്റ്വർക്ക് മോഡലാണ്‌, --ജുനൈദ് 03:53, 27 ജൂലൈ 2008 (UTC)[മറുപടി]

എന്താ ഈ ഗണികം എന്നുവെച്ചാൽ??--തച്ചന്റെ മകൻ 04:46, 13 ജൂൺ 2009 (UTC)[മറുപടി]

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടത് എന്ന അർത്ഥത്തിലാവാം...! അതു ശരിയാണോ ? കൂടാതെ, ഗണിതശാസ്ത്രപ്രകാരം എന്നാണ് ലേഖനം ആരംഭിക്കുന്നത് . ഗണിതശസ്ത്രത്തിൽ, പ്രൊട്ടോക്കോൾ നിർവ്വചിച്ചിട്ടുണ്ടോ എന്തോ..! - --ബിപിൻ 13:02, 25 ജൂൺ 2009 (UTC)[മറുപടി]

ഗണികം എന്നതു് ഒരുമാതിരി പെട്ടവർക്കൊന്നും പരിചയമില്ലാത്ത വാക്കാണു്. ട്രാൻസ്‌ലിറ്ററെഷൻ തന്നെയാണു് ഇത്തരം സന്ദർഭങ്ങളിൽ നല്ലതു്.--Shiju Alex|ഷിജു അലക്സ് 13:05, 25 ജൂൺ 2009 (UTC)[മറുപടി]

ഗണിക എന്ന വാക്കിന് അർത്ഥം വേറെയാണ് . അതിന് കമ്പ്യൂട്ടർ എന്നോ, ഗണികം എന്നാൻ കമ്പ്യൂട്ടിംഗ് അർത്ഥമുള്ളതായി അറിവില്ല. ഗണികയെന്ന വാക്കുമായി വളരെ ശബ്ദസാദൃശം തോന്നുന്ന ഗണികം എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നത് ശരിയാണോ എന്നും അല്ലെങ്കിൽ അതിന് കമ്പ്യൂട്ടിംഗ് എന്ന് അർത്ഥം നൽകാമോ എന്നുമാണ് ഉദ്ദേശിച്ചത്. ഭാഷാപണ്ഡിത്യമുള്ളവർ പറയട്ടെ. --ബിപിൻ 05:53, 27 ജൂൺ 2009 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ ബ്രാക്കറ്റിൽ കം‌പ്യൂട്ടിംങ്ങ് എന്നു് തന്നെ ഉപയോഗിക്കുന്നതു് നല്ലതു്. വിക്കിയിൽ ലേഖനം എഴുതുന്ന നമുക്കു് തന്നെ നമ്മൾ എഴുതിയ വാക്കിനെക്കുറിച്ചു് മനസ്സിലാകുന്നില്ലെങ്കിൽ വായിക്കുന്നവർക്കു് എങ്ങനെ മനസ്സിലാകും? ഇതേ പോലുള്ള കൃത്രിമ സംസ്കൃതപദങ്ങൾ വായന ദുഷ്ക്കരമാക്കുകയേ ഉള്ളൂ.--Shiju Alex|ഷിജു അലക്സ് 06:04, 27 ജൂൺ 2009 (UTC)[മറുപടി]

ഷിജുവിനെ പിന്താങ്ങുന്നു. തലക്കെട്ട് പ്രോട്ടോക്കോൾ (കമ്പ്യൂട്ടിങ്) എന്നാക്കാം. --സിദ്ധാർത്ഥൻ 06:11, 27 ജൂൺ 2009 (UTC)[മറുപടി]

ദുർഗ്രാഹ്യം[തിരുത്തുക]

ഇതു വളരെ ദുർഗ്രാഹ്യമായി തോന്നുന്നൊ. ഒരു പക്ഷേ ഇതിന്റെ ആംഗലേയം ഇതിലും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുമായിരിക്കാം.simple english എന്നത് പോലെ ലളിത മലയാളം എന്നൊരു language category ഉണ്ടാക്കുന്നത് നന്നായിരിക്കും!--Vicharam 10:10, 27 ജൂൺ 2009 (UTC)[മറുപടി]

വിക്കീകരണം[തിരുത്തുക]

>>> അല്പം വിക്കീകരിച്ചിട്ടുണ്ട്. മുഴുവനായില്ല. ബാക്കി ഈ വിഷയം കൈകാര്യം ചെയ്യുന്ന വർക്കായി മാറ്റി വയ്ക്കുന്നു. --ബിപിൻ 14:49, 27 ജൂൺ 2009 (UTC)[മറുപടി]